25/02/2024
ഓസ്ട്രേലിയ അവരുടെ ദേശീയ മൃഗമായ കങ്കാരുവിനെ കൊന്ന് നിയന്ത്രിക്കുന്നു. അതിനായി വേട്ടയാടാനായി ഒരു പ്രത്യേകകാലത്തേക്ക് അനുവാദം നൽകുന്നു.അമേരിക്കയും കാനഡയുമൊക്കെ എല്ലാ മൃഗങ്ങളെയും ഒരു കാലയളവിൽ വേട്ടയാടാൻ അനുവദിക്കുന്നു. ചൈനയും ഇൻഡോനേഷ്യയും, തായ് വാനും കൊറിയയുമൊക്കെ എല്ലാ ജീവികളെയും ഭക്ഷണമാക്കുന്നു.
ഇവിടെ മാത്രം
കുറെ സാറൻമാർ വന്യമൃഗങ്ങളെ സംരക്ഷിച്ച് മനുഷ്യനെ കൊല്ലാൻ കോടികൾ ചിലവിടുകയും, തലയ്ക്ക് വെളിവില്ലാത്ത നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. മനുഷ്യന് കുടുംബാസുത്രണം നടത്തിയ നാടാണ്. എന്തേ മൃഗത്തിനു പറ്റില്ലേ.കാട്ടുമൃങ്ങളുടെ എണ്ണം പെരുകുമ്പോൾ അവയ്ക്ക് അഴിഞ്ഞാടാൻ നാട് കാടാക്കണമെന്ന് കണ്ടെത്തുന്ന നിയമവും നീതിപീഠങ്ങളും .
കൂടാതെ
കാട്ടാന പ്രേമി,കടുവ പ്രേമി,പേപ്പട്ടി പ്രേമി
തുടങ്ങിയ ഞരമ്പുകളും
വിശക്കുമ്പോൾ വിഴുങ്ങുണമെങ്കിൽ കർഷകനും കൃഷിയും വേണം.തെറ്റു ചെയ്യുന്ന
മനുഷ്യനെ തൂക്കി കൊല്ലാം തുറുങ്കിലടയ്ക്കാം
നരഭോജി ജന്തുക്കൾക്ക് സുഖചികിത്സ,ഒരിടത്ത് നിന്നും വേറൊരുസ്ഥലത്തേക്ക് ട്രാൻസ്ഫർ.അല്ല കക്കുന്നവനും കൈക്കൂലി വാങ്ങുന്നവനും സർക്കാർ സംവിധാനത്തിൽ ഇതു തന്നെയാണല്ലോ ശിക്ഷ.
വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ഒരു പരിപാടിയും കൈയ്യിലിലാത്ത സ്റ്റേഷൻ നഷ്ടപ്പെട്ട മന്ത്രിയും,
തലയിൽ ആൾത്താമസമില്ലാത്ത വനം വകുപ്പും.
കേരളത്തിലെ കർഷകർ ഒരുമിച്ചിറങ്ങിയാൽ ഒരാഴ്ച കൊണ്ട് തീരുന്ന പ്രശ്നമേയുളളു കാട്ടുമൃഗ ശല്യം.
പക്ഷേ അതിനായി അവരുടെ ക്ഷമയെ പരിക്ഷിക്കരുത്.
പോലീസും കോടതികളും അൽപം കൂടി മാനുഷികമായി ചിന്തിക്കാൻ തുടങ്ങണം.
കാർബൺ ഫണ്ട് വാങ്ങി തിന്നിട്ട് കേരളം കാടാക്കി കൊടുക്കാമെന്ന് വാക്കു കൊടുത്തവരെ തിരിച്ചറിയണം.
പന്നിയെ കൊന്ന് മണ്ണെണ്ണ ഒഴിച്ച് കുഴിച്ച് മൂടുന്ന പൊട്ടത്തരം കാണുമ്പോൾ ഇതൊക്കെ ചെയ്യിക്കുന്നവൻ നടപ്പിലാക്കുന്ന പരിസ്ഥിതി സംരക്ഷണത്തിന് മുന്നിൽ നമസ്കരിക്കാതെ വയ്യ.
കാട്ടുമൃഗങ്ങളെ ലോക്കേറ്റ് ചെയ്യാൻ ലക്ഷങ്ങൾ മുടക്കി കെട്ടുന്ന റേഡിയോ കോളറിന് പകരം പത്തോ നൂറോ മുടക്കി ഒരോ മണി കെട്ടിവിട്ടാൽ ഇതിലും ഗുണം ചെയ്യും!
ജനങ്ങളെ ഉപദ്രവി ക്കാൻ മാത്രം ഒരു വകുപ്പ് !
കേരളത്തിലെ കാലഹരണപ്പെട്ട വനം നിയമങ്ങൾ പരിഷ്കരിക്കാൻ ബോധമുള്ള നേതാക്കൾ വേണം. ഫ്ലാറ്റിലും വില്ലയിലുമിരുന്ന് ചൊറി കുത്തുന്ന ഉദ്യോഗസ്ഥൻമാർ പറയുന്ന പിച്ചും പേയും കേട്ട്, വിഷ പാമ്പിനെയും ക്ഷുദ്രജീവികളെയും പട്ടിക തിരിച്ച് കർഷകന്റെ ചിലവിൽ വളർത്താമെന്ന് ഇനി ഒരുത്തനും കരുതരുത്.
ഞങ്ങളുടെ പൂർവ്വികർ ചെയ്ത പണിഞങ്ങൾ ചെയ്തു തുടങ്ങേണ്ടി വരൂമെന്ന്
ഓർമിപ്പിക്കുകയാണ്!