04/04/2017
അടയിരിക്കാന്‍ മടിയുള്ളവരാണ് കരിങ്കോഴികള്‍ എന്നാല്‍ ചില കോഴികള്‍ അടയിരിക്കാറുണ്ട്. ഇവയുടെ തൂവലിനും, മാംസത്തിനും കറുത്തനിറമാണ് ഉയര്‍ന്ന തോതില്‍ മെലാനിന്‍ എന്ന രാസവസ്തു അടങ്ങിയതാണ് ഇവയുടെ മാംസം. മനുഷ്യന്റെ നിറത്തെ സ്വാധിനിക്കുന്ന ഘടകമാണ് മെലാനിന്‍. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ല ഔഷധമാണ് ഇവയുടെ മുട്ട.
കര്‍ഷകര്‍ കൃത്യമായ ആഹാരരീതി ഉറപ്പു വരുത്തിയാല്‍ കരിങ്കോഴികളില്‍ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ആയുര്‍ ദൈര്‍ഘ്യവും പ്രകടമാക്കുന്നതാണ്. വീട്ടില്‍ തുറന്ന് വിട്ടാണ് വളര്‍ത്തുന്നതെങ്കില്‍ പ്രാണികളും ചെറിയ ധാന്യങ്ങളുമെക്കെയാണ് പ്രധാന ആഹാരം. ഇതിന് പുറമെ നുറുക്കരിയോ ഗോതമ്പോ ദിവസത്തില്‍ രണ്ടുനേരം വെച്ച് നല്‍കാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണ് ചെയ്യുന്നതെങ്കിലും കോഴിത്തിറ്റയും മറ്റ് ധാന്യങ്ങളും നല്‍കിയാല്‍ മതി. മികച്ച പ്രതിരോധശേഷിയുള്ള കോഴികളായതുകൊണ്ട് വളര്‍ത്തുന്നതിന് ചിലവും കുറവാണ്.
ആറുമാസം പ്രായമായ പൂവന് ഒന്നര കിലോ മുതല്‍ രണ്ടു കിലോ വരെ തൂക്കമുണ്ടാകും. പിടയ്ക്ക് ഒരു കിലോ മുതല്‍ ഒന്നരകിലോ വരെ തൂക്കമാണ് കണ്ടുവരുന്നത്. മറ്റ് നാടന്‍ കോഴികളെ പോലെ സ്ഥിരമായി ഒരു സ്ഥലത്ത് ഇവ മുട്ടയിടാറില്ല. വര്‍ഷത്തില്‍ രണ്ടു മുതല്‍ മൂന്ന തവണകളായിട്ടാണ് കരിങ്കോഴികള്‍ മുട്ടയിടുന്നത്. മധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ മുട്ടക്കോഴിയിനങ്ങളാണ് കരിങ്കോഴികള്‍. ഇവിടുത്തെ ആദിവാസി വിഭാവങ്ങളാണ് ഇവയെ കൂടുതലായി വളര്‍ത്തുന്നത്.
കരിങ്കോഴിയുടെ മുട്ടയും ഇറച്ചിയും വളരെ ഔഷധഗുണങ്ങള്‍ ഉള്ളവയാണ്. ഹൃദ്രോഗികള്‍ക്കും രക്താദിസമ്മര്‍ദ്ദമുള്ളവര്‍ക്കും ഇവ നല്ലതാണ്. ഇവയുടെ ഇറച്ചിയില്‍ മനുഷ്യനാവശ്യമായ 18 ഓളം അമിനോ ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ചര്‍മ്മ രോഗങ്ങള്‍, കണ്ണിന്റെ ചികിത്സ, തളര്‍വാതം, ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ വന്നതിനു ശേഷം നിലനില്‍ക്കുന്ന നീര്‍ക്കെട്ട്, വേദന എന്നിവ ശമിക്കാന്‍ കരിങ്കോഴിയുടെ മുട്ട കഴിച്ചാല്‍ മതിയാകും.
കൂടുതല്‍ മാംസ്യം നിറഞ്ഞതും ഉയര്‍ന്നതോതില്‍ അപൂരിത കോഴുപ്പ് അടങ്ങിയിട്ടുള്ളവയുമായ ഇവയുടെ ഇറച്ചി രക്തക്കുഴലുകളിലെ കൊഴുപ്പ് അടിയുന്ന അവസ്ഥ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനും സഹായിക്കും. ശരീരത്തിന്റെ നാഡിവ്യവസ്ഥയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതും രക്തത്തിന്റെ അളവ് കൂടാന്‍ സഹായിക്കുകയും ചെയ്യുമെന്നതിനാല്‍ ഇവയുടെ ഇറച്ചിയും മുട്ടയും പലതരം പാരമ്പര്യ ചികിത്സയ്ക്കുപയോഗിക്കുന്നു