15/05/2021
🏡"അരുമ പക്ഷികളുടെ മഴ കാലമുൻകരുതലുകളെ കുറിച്ച് ഒരു ചെറിയ വിവരണം "🦜🌧️
⭐️മഴ കാലം തുടങ്ങുന്നതിനു മുന്നെ തന്നെ നമ്മൾ കൊടുക്കുന്ന ധാന്യങ്ങൾ നല്ലപോലെ കഴുകി ഉണക്കി വായു കേറാത്ത പത്രങ്ങളിൽ സൂക്ഷിച്ചു വെക്കാൻ ശ്രദ്ധിക്കുക, അതിൽ കുറച്ചു ആര്യ വേപ്പില ഇട്ടു വെച്ചാൽ ധാന്യങ്ങൾ കുത്തുന്ന പ്രാണികൾ ഉണ്ടാകാതെ ഇരിക്കും
⭐️.മഴക്കാലം തുടങ്ങുന്നതിനു മുന്നെ തന്നെ വിരക്കുള്ള മരുന്നുകൾ നൽകുവാൻ ശ്രദ്ധിക്കുക.
⭐️.കഴിയാവുന്നതും മഴക്കാല തുടക്കത്തിൽ ബ്രീടിംഗ് ഒഴിവാക്കി ബിർട്സിനു വിശ്രമം കൊടുക്കുന്നത് നല്ലത് ആണ്
⭐️.കിളികളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾ മഴ വെള്ളം ഏൽക്കാതെ ഇരികാൻ മറച്ചു കൊടുക്കുക.
⭐️.കൂടുകൾ കാറ്റടിക്കുമ്പോൾ മറിഞ്ഞു വീഴില്ല എന്നു ഉറപ്പ് വരുത്തുക. കഴിയുമെങ്കിൽ കെട്ടി വെച്ച് മറിഞ്ഞു വീഴില്ല എന്നു ഉറപ്പ് വരുത്തുക.
⭐️.തീറ്റയായി കൂട്ടിൽ വെച്ച് കൊടുക്കുന്ന സീഡ്‌മിക്സിൽ ഈർപ്പം ഏൽക്കാതെ നോക്കുക. ഈർപ്പം ആയാൽ ഫങ്കസ്, ബാക്റ്റീരിയ എന്നിവയുടെ സാനിധിയം ഉണ്ടാകൻ സാധ്യത ഉണ്ട്, അങ്ങിനെ വന്നാൽ അത് കഴിക്കുന്ന കിളികൾക്കു അസുഖം പിടിപെടാൻ സാധ്യത കൂടുതൽ ആണ്.
⭐️.കൂടും പരിസരവും ശെരിയായ രീതിയിൽ വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
⭐️.കിളികൾക്കു കൊടുക്കുന്ന എഗ്ഗ് ഫുഡ്, കുതിർത്ത ധാന്യങ്ങൾ, മുളപ്പിച്ച ധാന്യങ്ങൾ കുറച്ചു സമയം മാത്രം കൂട്ടിൽ വെച്ച് കൊടുക്കാൻ ശ്രദ്ധിക്കുക, കഴിയും വിധം പെട്ടന്നു എടുത്തു മാറ്റാൻ ശ്രദ്ധിക്കുക.
⭐️.കഴിയുന്നതും സീഡ് മിക്സും, വെള്ളവും മാത്രം കൊടുക്കാൻ ശ്രദ്ധിക്കുക മഴക്കാലത്തു( കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുന്നവക് ഒഴികെ ),ഇലകളുടെ ഉപയോഗം കുറക്കുക.
⭐️.കൂടുകളിൽ കിളികൾക്കു തണുത്ത അന്തരീക്ഷത്തിൽ ചൂട് കിട്ടാൻ വേണ്ടി ഹീറ്റർ അല്ലെങ്കിൽ ഫിലമെന്റ് ബൾബുകൾ (40 വാട്ട്സ് ) സെറ്റ് ചെയ്തു കൊടുക്കുന്നത് കിളികൾക്കു ചൂട് ലഭിക്കാൻ സഹായകം ആകും,തണുപ്പുള്ള കാലാവസ്ഥയിൽ കാലത്തും വൈകിട്ടും ഒരു 3 മണിക്കൂർ ബൾബ് കത്തിച്ചിടുന്നത് നല്ലത് ആണ്.അരുമ പക്ഷികളുടെ മഴ കാലമുൻകരുതലുകളെ കുറിച്ച് ഒരു ചെറിയ വിവരണം.
Thank you!💛