01/06/2021
ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്
-------------------------------------------
വര്‍ണശബളമായ പക്ഷിക്കൂട്ടത്തില്‍ നിരവധി വര്‍ണ വകഭേദങ്ങള്‍കൊണ്ട് വ്യത്യസ്തരാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്. അതുകൊണ്ടുതന്നെ പക്ഷിപ്രേമികള്‍ക്ക് ഏറ്റവും പ്രിയമേറിയ ഇനവുമാണിവ. അഗാപോണിസ് (അഴമുീൃിശ)െ ജനുസില്‍പ്പെടുന്ന ഒമ്പതിനങ്ങളാണ് സാധാരണ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. അവയില്‍ പൊതുവായി വളര്‍ത്തിവരുന്ന ഇനങ്ങളാണ് പീച്ച്‌ഫേസ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നിവ. മേല്‍പ്പറഞ്ഞ മൂന്നു സ്പീഷിസുകളും അവയുടെ സബ് സ്പീഷിസുകളുമല്ലാതെ ബാക്കിയുള്ള ആറു സ്പീഷിസുകള്‍ (നയാസ, ബ്ലാക്ക് ചെക്ക്ഡ്, മഡഗാസ്‌കര്‍, അബിസീനിയന്‍, റെഡ് ഫേസ്ഡ്, ബ്ലാക്ക് കളേര്‍ഡ്) ഇന്നും അപരിചിതമായി നില്‍ക്കുന്നവയാണ്.
പീച്ച് ഫേസ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്
പീച്ച് ഫേസുകള്‍ കണ്ണിനുചുറ്റും റിംഗ് ഇല്ലാത്തവയും തലയില്‍ വെള്ള, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയുമായിരിക്കും. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്ക, നമീബിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയുടെ ഉത്ഭവം. പക്ഷിപ്രേമികളില്‍ പ്രചാരത്തിലിരിക്കുന്ന നിറങ്ങളാണ് ഗ്രീന്‍ പീച്ച് ഫേസ്, ലൂട്ടിനോ പീച്ച് ഫേസ്, അക്വാ ബ്ലൂ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, സിന്നമണ്‍ പീച്ച്, ഒലിവ് പീച്ച് എന്നിവ. നിയന്ത്രിത പ്രജനനത്തിലൂടെ വിദഗ്ധ ബ്രീഡര്‍മാര്‍ ഇവയുടെ സങ്കരനിറങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളുടെ കൊക്കിന്റെ നിറം എപ്പോഴും മഞ്ഞകലര്‍ന്ന വെള്ള നിറമാണ്.
മാസ്‌ക്ഡ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്
പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളെപ്പോലെതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഇനമാണ് മാസ്‌ക്ഡ് ലവ്‌ബേര്‍ഡുകള്‍. വളരെ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നവയും താരതമ്യേന രോഗങ്ങള്‍ പിടിപെടാറില്ലാത്തതുമായ ഇനമാണിത്. വളരെ തിളക്കമുള്ള പച്ചനിറത്തിലുള്ള ഉടലും കറുപ്പ് നിറത്തിലുള്ള തലയും ചുവന്ന ചുണ്ടുകളും കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവും ഉണ്ടാകും. ഈ വിഭാഗത്തിലും വര്‍ഷങ്ങളുടെ ശ്രമഫലമായി നിരവധി നിറങ്ങളിലുള്ള പക്ഷികള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ബ്ലൂമാസ്‌ക്, മാവോ മാസ്‌ക്, കൊബാള്‍ട്ട് മാസ്‌ക്, വയലറ്റ് മാസ്‌ക്, ഒലിവ് മാസ്‌ക് എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍ സ്വാഭാവിക നിറത്തിലുള്ള ബ്ലാക്ക് മാസ്‌ക് അന്യംനിന്നുപോയനിലയിലാണ്. അന്തര്‍പ്രജനനവും സെലക്ടീവ് അല്ലാത്ത പ്രജനനവുമാണ് ഇതിനുകാരണമെന്നു കരുതപ്പെടുന്നു. പീച്ച് ഫേസിനെ അപേക്ഷിച്ച് ബ്ലാക്ക് മാസ്‌കിനു വലിപ്പം കുറവാണ്.
ഫിഷര്‍ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്
ഇവയ്ക്ക് മാസ്‌കുകളുമായി പ്രകടമായ മാറ്റങ്ങളില്ല. എന്നാല്‍ ഫിഷറുകളുടെ തലയുടെ നിറം ചുവപ്പുകലര്‍ന്ന ഓറഞ്ച് ആയിരിക്കും. ഒപ്പം നെഞ്ചിന്റെ ഭാഗത്ത് ഓറഞ്ചുകലര്‍ന്ന മഞ്ഞനിറമാണ്. വളരെയെളുപ്പം പ്രജനനം നടത്തുകയും കുഞ്ഞുങ്ങളെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യും.
മേല്‍പ്പറഞ്ഞ പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നവയാണ് ഒപലിന്‍ ഇനങ്ങള്‍. 1997ലാണ് ഇവ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സാധാരണ പീച്ച് ഫേസ് ലവ്‌ബേര്‍ഡുകള്‍ക്ക് മുഖത്ത് മാത്രമായിരിക്കും ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് അല്ലെങ്കില്‍ വെള്ള നിറം ഉണ്ടായിരിക്കുക. എന്നാല്‍ ഒപലിന്‍ ഇനത്തിനു തലമുഴുവന്‍ ഒരു കവചംപോലെ മേല്‍പ്പറഞ്ഞ ഒരു നിറമുണ്ടായിരിക്കും. മാത്രമല്ല വാലില്‍ ഓറഞ്ച്, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളുടെ മിശ്രണം കാണാന്‍കഴിയും. പീച്ച് ഫേസിനെ അപേക്ഷിച്ച് ഇവയ്ക്ക് വലിപ്പവും കൂടുതലാണ്.
ഒപലിന്‍ ഇനങ്ങളെപ്പോലെ ശരീരത്തില്‍ നിരവധി നിറങ്ങള്‍വരുന്ന ലവ്‌ബേര്‍ഡുകളെയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെ പൈഡ്‌സ് എന്നു വിളിക്കുന്നു. പീച്ച് ഫേസ്, ഫിഷര്‍, മാസ്‌ക് എന്നിവകളില്‍ പൈഡ് ലവ്‌ബേര്‍ഡ്‌സ് ഇന്നുണ്ട്. ഭംഗിയനുസരിച്ച് മോഹവിലയാണ് ഇവയ്ക്ക്.
ഭക്ഷണം
പലവിധം ധാന്യങ്ങള്‍, തളിരിലകള്‍ എന്നിവയാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സിന്റെ പ്രധാന ഭക്ഷണം. തിന, ഗോതമ്പ്, സൂര്യകാന്തിക്കുരു എന്നിവയോടൊപ്പംതന്നെ പയര്‍, തുളസിയില, പുതിനയല, മല്ലിയില, വെള്ളരി, സാലഡ് വെള്ളരി, കാരറ്റ് എന്നിവയും കൊടുക്കാവുന്നതാണ്. ഇവ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നല്കുന്നത് പക്ഷികളുടെ വര്‍ണഭംഗി വര്‍ധിപ്പിക്കും. പയര്‍, കടല, സോയാബീന്‍ എന്നിവ മുളപ്പിച്ചു നല്കുന്നതും നല്ലതാണ്. പ്രജനന സമയത്ത് മുളപ്പിച്ച ഗോതമ്പ് നല്കാതിരിക്കുന്നതാണുത്തമം. കാരണം ഗോതമ്പ് മുളപ്പിക്കുമ്പോള്‍ ഇതില്‍ യീസ്റ്റിന്റെ അംശം ഉള്ളതിനാല്‍ അത് കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
പ്രജനനം
പ്രജനനത്തിനായി ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സിനെ കൂട്ടമായും ജോടി തിരിച്ചും വളര്‍ത്താം. സാമൂഹിക ജീവിതം നയിക്കുന്ന പക്ഷികളായതിനാല്‍ കൂട്ടമായി വളര്‍ത്തുന്നത് നല്ലതാണെങ്കിലും വലിപ്പം കുറഞ്ഞ കൂടുകളില്‍ അതത്ര പ്രായോഗികമല്ല. വൃത്തിയുടെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്ന ഇനമാണിവ. അതുകൊണ്ടുതന്നെ നല്ല ചുറ്റുപാടിലല്ലെങ്കില്‍ പെട്ടെന്ന് അസുഖം പിടിപെടാം.
ഇവരാണ് ശരിക്കും സ്നേഹപ്പക്ഷികൾ
https://www.manoramaonline.com/karshakasree/pets-world/2019/11/28/african-love-bird-verities.html
Shared via Manorama Online News App
Download @ mobile.manoramaonline.com