31/03/2022
മധുരതുളസി (Stevia)
പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തിൽ ഉപയോഗിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്കിയത്. ശീതളപാനീയങ്ങൾ, മിഠായികൾ , ബിയർ, ബിസ്‌ക്കറ്റുകൾ എന്നിവയിൽ, പഞ്ചസാരയ്ക്ക് പകരമായി മധുരതുളസി ചേർക്കാൻ, തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വർധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരൻ, മുഖക്കുരു, മുടികൊഴിച്ചിൽ തുടങ്ങിയവയും നിയന്ത്രിക്കാൻ മധുരതുളസി സഹായിക്കും.
പ്രമേഹ രോഗികൾക്ക് പഞ്ചസാരയ്ക്ക് പകരമായി മധുരതുളസി ഉപയോഗിക്കാം. ഇതില് അടങ്ങിയിട്ടുള്ള സ്റ്റീവിയോൾ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ഇൻസുലിൻ പ്രതിരോധം വർധിപ്പിച്ചു കൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തിൽ പ്രവര്ത്തിക്കുന്നത്.
ഹൈപ്പർ ടെൻഷൻ, രക്തസമ്മര്ദ്ദം എന്നിവ നിയന്ത്രിക്കാൻ മധുരതുളസി സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ മധുര തുളസി ഉത്തമമായ മാർഗമാണ്. പഞ്ചസാരയ്ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആർത്തി ഇല്ലാതാക്കാൻ ഇത് സഹായിക്കും.
തൈകൾ ആവശ്യം ഉള്ളവർ
WhatsApp : 9188065545