Dog lovers KL-13 & 14

  • Home
  • Dog lovers KL-13 & 14

Dog lovers KL-13 & 14 വാട്സ്അപ്പ് കൂട്ടായ്മയുമായി ബന്ധപ്പെട്ടാണ് ഈ ഒരു ഫേസ് ബുക്ക് പേജ് പ്രവർത്തിക്കുന്നത്.

14/03/2024

ഇന്ത്യയിൽ നിരോധിക്കപ്പെട്ട നാലാമത്തെ നായ ഇനം.

ടോസ ഇനൂ (Tosa Inu)

ജപ്പാനാണ് ജന്മദേശം .
ജാപ്പനീസ് മാസ്റ്റീഫ് എന്നും പേരുണ്ട്.

നായ പോരിനായി ഇവരെ ഉപയോഗിച്ചിരുന്നു

ശാന്തരും സൗമ്യരും കുടുംബത്തോട് സ്നേഹമുള്ളവരുമാണ്.

മികച്ച കാവൽക്കാർ.

ചുളിവികൾ ഉള്ള നെറ്റി, ചതുരത്തല.

നീളം കുറഞ്ഞ ,ഇടതൂർന്ന രോമക്കുപ്പായം

സ്നേഹത്തോടെ ആവണം പരിശീലനം .അതും ചെറുപ്പത്തിലെ തുടങ്ങണം.

അപരിചിതരോടും മറ്റു മൃഗങ്ങളോടും വലിയ ചങ്ങാത്തമൊന്നുമില്ല.

61---81 സെമി പൊക്കം.

45--- 90 കീ ഗ്രാം തൂക്കം.

വളരെ അപൂർവ്വ ഇനമാണ്.

കേരളത്തിൽ ആരെങ്കിലും വളർത്തുന്നുണ്ടെങ്കിൽ വിശേഷങ്ങൾ പങ്കു വയ്ക്കുക.

റോട്ട്‌വീലർ, അമേരിക്കൻ ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും വിൽപ്പനയും കേന്ദ്ര സർക്കാർ ...
14/03/2024

റോട്ട്‌വീലർ, അമേരിക്കൻ ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും വിൽപ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു. അപകടകാരികളായ നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈെസൻസ് നൽകരുതെന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടുണ്ട്.

18/02/2023

പട്ടിയെ ആവശ്യമുള്ളവർ ബന്ധപ്പെടുക
(വീഡിയോ ഒരു വർഷം പഴയതാണ്)
Breed: GSD (Medium Coat)
S*x: Male
Age: 2 year
Place: Near Mathamangalam
Mob: 8921274359

https://youtu.be/cYho55lX17I
27/04/2022

https://youtu.be/cYho55lX17I

പട്ടിക്കുട്ടിക്ക് വേണ്ടി ഞാൻ പണിത ഒരു നിർമ്മാണ ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രീതിയിൽ...

07/03/2022
05/02/2022
*വളർത്തു നായയെ അയൽവാസി വിഷം വച്ച് കൊന്നതായി പരാതി* https://byline.in/complaint-that-a-pet-dog-was-poisoned-by-a-neighbor...
01/12/2021

*വളർത്തു നായയെ അയൽവാസി വിഷം വച്ച് കൊന്നതായി പരാതി*

https://byline.in/complaint-that-a-pet-dog-was-poisoned-by-a-neighbor/

*📌ബൈലൈൻ ന്യൂസ് വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക*

https://chat.whatsapp.com/ICPOsEvebWjHuaccAR1ysA

വളർത്തു നായയെ അയൽവാസി വിഷം വച്ച് കൊന്നതായി പരാതികണ്ണൂർ : തിരുമേനി ചാത്തമംഗലത്ത് വളർത്തു നായയെ അയൽവാസി വിഷം വച്...

21/11/2021

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
🐕‍🦺🐕‍🦺🐕🐕🐶🐶🐩🐩🦊🦊🐕‍🦺🐕‍🦺🦝🦝
പ്രിയ ഗ്രൂപ്പ് അംഗങ്ങളേ,
Dog Lovers KL-13 & 14 കൂട്ടായ്മയുടെ റെജിസ്ട്രേഷന് വേണ്ടിയുള്ള പേപ്പർ വരക്കുകൾ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. ഈ കൂട്ടായ്മയുമായി സഹകരിക്കാൻ താത്പ്പര്യമുള്ളവരെ ഉൾപ്പെടുത്തി നേരത്തേ മീറ്റിംങ്ങുകൾ നടത്തിയിരുന്നു. ബൈലോ, മൊമ്മൊറാണ്ടം എന്നിവ റെജിസ്ട്രേഷന് വേണ്ടി സമർപ്പിക്കുന്നതിനായി ഈ കൂട്ടായ്മയിലെ അംഗങ്ങൾ സഹകരിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: 8921274359
wa.me/917558870237
🐕‍🦺🐕‍🦺🐩🐩🐕🐕🦊🦊🐩🐩🐺🐺🐕‍🦺🐕‍🦺⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

13/11/2021

GSD മുൻകാലിൻ്റെ മുട്ടിന് മുകളിൽ വലിയൊരു മുഴ. എങ്ങിനെ ഉണ്ടായി എന്ന് അറിയില്ല. ഇന്ന് വൈകുന്നേരമാണ് ശ്രദ്ധയിൽപ്പെട്ടത്. ഒരു ക്രിക്കറ്റ് ബോൾ വലിപ്പമുണ്ട് മുഴ. രാത്രി ആയതോണ്ട് ഫോട്ടോ എടുക്കാൻ പറ്റിയില്ല.

https://youtu.be/gdnRScrUh4g
16/09/2021

https://youtu.be/gdnRScrUh4g

ഞാൻ വീട്ടിൽ പട്ടിയെ വളർത്താൻ ലൈസൻസ് എടുത്തത് എങ്ങിനെ എന്നതാണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത് . ആദ്യമായി ഒരു പട്...

പട്ടിക്ക്  ലൈസൻസ് എടുക്കേണ്ട കാര്യത്തെപ്പറ്റി കഴിഞ്ഞ വർഷം ചെയ്ത വീഡിയോ ആണിത്. ഇതിൽ പറയുന്ന ഫീസ് പലയിടത്തും വ്യത്യാസമുണ്ട...
07/09/2021

പട്ടിക്ക് ലൈസൻസ് എടുക്കേണ്ട കാര്യത്തെപ്പറ്റി കഴിഞ്ഞ വർഷം ചെയ്ത വീഡിയോ ആണിത്. ഇതിൽ പറയുന്ന ഫീസ് പലയിടത്തും വ്യത്യാസമുണ്ട്. 10 രൂപ മുതൽ 750 രൂപ വരെ വാങ്ങുന്നുണ്ട്.

https://youtu.be/gdnRScrUh4g

ഞാൻ വീട്ടിൽ പട്ടിയെ വളർത്താൻ ലൈസൻസ് എടുത്തത് എങ്ങിനെ എന്നതാണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത് . ആദ്യമായി ഒരു പട്...

🅳🅾🅶 🅻🅾🆅🅴🆁🆂 🅺🅻 13 & 14*ആവശ്യത്തിനിണങ്ങിയ നായ ജനുസ്സുകൾ*   യജമാന സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകങ്ങളാണ് നായ്ക്കൾ....
06/09/2021

🅳🅾🅶 🅻🅾🆅🅴🆁🆂 🅺🅻 13 & 14

*ആവശ്യത്തിനിണങ്ങിയ നായ ജനുസ്സുകൾ*

യജമാന സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകങ്ങളാണ് നായ്ക്കൾ. കന്നുകാലികളുടെ കാവൽക്കാരായി ആദിമ മനുഷ്യർ ഉപയോഗിച്ച നായ്ക്കൾ ഒടുവിൽ അരുമകളും വിനോദോപാധിയും പ്രദർശനവസ്തുക്കളുമായി മാറി. കേവലം ഒരു കിലോ ശരീരഭാരവും പതിനഞ്ചു സെൻറിമീറ്റർ ഉയരവുമുള്ള ഷിവാവ മുതൽ നൂറു കിലോയ്ക്കടുത്ത് ശരീരഭാരം വരുന്ന സെൻറ് ബർണാഡും ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ഐറിഷ് റൂൾഫ് ഹൗണ്ട് വരെയുള്ള ജനുസ്സുകൾ ഇന്നു പ്രചാരത്തിലുണ്ട്.

നായ ജനുസ്സുകളെയും അവയുടെ ഗ്രൂപ്പുകളെയും കുറിച്ചുള്ള അറിവ് നമ്മുടെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും ഇണങ്ങിയ ഇനത്തെ തിരഞ്ഞെടുക്കാൻ സഹായിക്കും. ആദ്യം നായജനുസ്സുകളിലെ പ്രധാന ഗ്രൂപ്പുകളെ പരിചയപ്പെടാം.

*വേട്ട നായ്ക്കൾ (Gun Dogs)*

വെടിയേറ്റു വീഴുന്ന ഇരയെ വേട്ടക്കാരന്റെ അടുത്ത് എത്തിക്കാനും ഇരകളെ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിൽനിന്നു പുറത്തു ചാടിക്കാനും ഉപയോഗിച്ചിരുന്ന നായ്ക്കളാണ് ഈ വിഭാഗത്തിൽ. സ്നേഹവും ബുദ്ധിശക്തിയും ശാന്തശീലവുമുള്ള മികച്ച കാവൽക്കാരാണ് ഇവർ. നല്ല തോതിലും ഗുണത്തിലും ഭക്ഷണവും വ്യായാമവും ഇവർക്കാവശ്യമാണ്. ലാബ്രഡോർ റിട്രീവർ, ഗോൾഡൻ റിട്രീവർ, ഐറിഷ് സെറ്റർ, കോക്കർ സ്പാനിയൽ, പോയിൻറർ, വീമാരനർ എന്നീ ജനുസ്സുകളാണ് ഈ ഗ്രൂപ്പിലെ പ്രമുഖർ.

*ജോലി നായ്ക്കൾ (Working Dogs)*

വളർത്തുമൃഗങ്ങളുടെ വിശേഷിച്ച് ചെമ്മരിയാട്ടിൻപറ്റങ്ങളുടെ കാവൽക്കാരാണ് ഇവർ. സംരക്ഷണമാണ് ജന്മസ്വഭാവം. ഉയർന്ന ശരീരഭാരം, ഉത്സാഹം, ചുറുചുറുക്ക്, സൗന്ദര്യം തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നർ. കാവലിനും കായികാഭ്യാസങ്ങൾക്കും മിടുക്കർ. ജർമൻ ഷെപ്പേർഡ് (അൽസേഷൻ), ഡോബർമാൻ, ബോക്സർ, കോളി, ഗ്രേൻ ഡെയ്നം, ബുൾ മാസ്റ്റിഫ്, റോട്ട് വീലർ, നിയോ പൊളിറ്റൻ മാസ്റ്റിഫ്, സെയ്ന്റ് ബെർണാഡ്, സൈബീരിയൻ ഹസ്കി തുടങ്ങിയ ജനപ്രിയ ഇനങ്ങൾ ഈ വിഭാഗത്തിലാണ്.

*പ്രത്യേക ജോലിക്കാർ (Utility Breeds)*

പ്രത്യേക ആവശ്യത്തിനായി ഉരുത്തിരിച്ചെടുത്തവർ. സ്നേഹവും ആത്മാർഥതയുമുള്ള ഇവർ വീടിനുള്ളിൽ കഴിയാനും സുഹൃദ്ബന്ധം സ്ഥാപിക്കാനും ഇഷ്ടപ്പെടുന്നു. ബുൾഡോഗ്, ഡാൽമേഷൻ സ്പിറ്റ്സ്, പുഡിൽ, ലാസാപ്സോ തുടങ്ങിയ ജനുസ്സുകൾ ഈ വിഭാഗത്തിലാണ്.

*ഓമന നായ്ക്കൾ (Toy Breeds)*

ഓമനത്തമുള്ള കുഞ്ഞൻനായ്ക്കൾ. യജമാനന്റെ മടിയിലും ഹൃദയത്തിലും സ്ഥാനം പിടിക്കാൻ കഴിവുള്ള ഉറ്റചങ്ങാതിമാരാകാനും കുട്ടികൾക്ക് പ്രിയപ്പെട്ട കളിക്കൂട്ടുകാരാകാനും ഇവർക്കു കഴിയും. കൂടുതൽ സമയവും വീട്ടിനുള്ളിൽ വസിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. ഉടമയുമായുള്ള അതി വൈകാരിക ഹൃദയബന്ധമാണ് ഇവരെ വാത്സല്യത്തിന്റെ കൈക്കുമ്പിളിലിരുത്തുന്നത്. ഷിവാവ, പഗ്ഗ്, പൊമറേനിയൻ, പെക്കിൻഗീസ്, മാൾട്ടീസ്, മിനിയേച്ചർ, പിൻഷർ കിങ്, ചാൾസ് സ്പാനിയേൽ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രധാന ഇനങ്ങൾ.

*ടെറിയറുകൾ (Terrier Group)*

ടെറിയർ ധീരതയുടെ പര്യായമാണ്. വേട്ടയ്ക്കൊരുങ്ങുമ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്ന ചെറു ജീവികളെ പിടിക്കാൻ ഇവരെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ശരീരവലുപ്പത്തേക്കാൾ ബലവും നിർഭയത്വവുമാണ് ഇവരുടെ മികവ്. ചെറിയ ശരീരം, പരന്ന തല, നീളമുള്ള മൂക്ക്, ഉയർന്ന വാല്, ഘ്രാണശക്തി എന്നിവ പൊതു സവിശേഷതകൾ. ഉടമയോട് അചഞ്ചലമായ കൂറുള്ളവർ. യോർക്ക് ഷെയർ ടെറിയർ, ബുൾ ടെറിയർ, ഫോക്സ് ടെറിയർ, ജാക്ക് റസൽ ടെറിയർ എന്നിവരാണ് പ്രധാനികൾ.

*നാടൻ നായ്ക്കളുടെ ഗരിമ*

ഓരോ ദേശത്തും അവരുടെ സ്വന്തം നായ താരമാകുന്നതാണ് പുതിയ ട്രെൻഡ്. ഇന്ത്യൻ ജനുസ്സുകളെ ഹൗണ്ട്സ് വിഭാഗത്തിൽ ഉൾപ്പെടുത്താം. ഇവയെല്ലാം ഓരോ നാടിന്റെയും കാലാവസ്ഥ, ഭൂപ്രകൃതി, ജീവിതരീതി, ജനങ്ങളുടെ അഭിരുചി എന്നിവയനുസരിച്ച് ഉരുത്തിരിഞ്ഞുവന്നതാണ്. വിദേശ ഇനങ്ങൾക്കുവേണ്ട ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഇവർക്ക് ആവശ്യമില്ല. എന്നാൽ കരുത്തിലും വേഗത്തിലും ബുദ്ധിയിലും മുമ്പർ. രാജപാളയം, ചിപ്പിപ്പാറ, കന്നി, മലയ്പട്ടി, മുദോൾ ഹൗണ്ട്, രാം പൂർ ഹൗണ്ട്, കോമ്പായ് തുടങ്ങിയവ ഉദാഹരണങ്ങൾ

കടപ്പാട്: ഡോ. സാബിൻ ജോർജ്

🅳🅾🅶 🅻🅾🆅🅴🆁🆂 🅺🅻 13 & 14*ഗ്രേറ്റ് ഡേൻ*• ഗിന്നസ് ബുക്ക്-ഏറ്റവും ഉയരമുള്ള നായ• അമേരിക്കൻ ഐക്യനാടുകളിലെ പെൻസില്വാനിയ സംസ്ഥാനത്...
05/09/2021

🅳🅾🅶 🅻🅾🆅🅴🆁🆂 🅺🅻 13 & 14

*ഗ്രേറ്റ് ഡേൻ*

• ഗിന്നസ് ബുക്ക്-ഏറ്റവും ഉയരമുള്ള നായ
• അമേരിക്കൻ ഐക്യനാടുകളിലെ പെൻസില്വാനിയ സംസ്ഥാനത്തിന്റെ ഔദ്യോഗിക നായയാണ് ഗ്രേറ്റ് ഡേൻ
• ഗ്രേറ്റ് ഡേൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ന്യൂയോർക്കിന്റെ ഭാഗ്യചിഹ്നമാണ്(Mascot)

നായകളിൽ വലിപ്പം കോണ്ടും നല്ല സ്വഭാവം കൊണ്ടും വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ജനുസ്സാണ് ഗ്രേറ്റ് ഡേൻ. നല്ല രൂപസൗകുമാര്യമുള്ള ഈ ജനുസ്സ് നായ്ക്കളിലെ അപ്പോളോ ദേവൻ എന്നു വിളിക്കപ്പെടുന്നു.നായ ജനുസ്സുകളിലെ ഏറ്റവും വലിയ ജനുസ്സുകളിൽ ഒന്നാണ് ഗ്രേറ്റ് ഡേൻ. ഇപ്പോൾ ലോകത്തെ ഏറ്റവും ഉയരമുള്ള നായ ഒരു ഗ്രേറ്റ് ഡേനാണ്.

*ചരിത്രം*
ഗ്രേറ്റ് ഡേനുമായി സാദൃശ്യമുള്ള നായകൾ പുരാതന ഈജിപ്തിലും, ഗ്രീസിലും, റോമിലും ജീവിച്ചിരുന്നതായി രേഖകളുണ്ട്. ബോർഹൗണ്ട്, മാസ്റ്റിഫ്, ഐറിഷ് വുൾഫ്ഹൗണ്ട് എന്നീജനുസ്സുകളിൽ നിന്നാണ് ഗ്രേറ്റ് ഡേൻ ജനുസ്സ് രൂപവൽക്കരിക്കപ്പെട്ടത് എന്ന വാദവും നിലവിലുണ്ട്.

ഗ്രേറ്റ് ഡേൻ ജനുസ്സ് ഉരുത്തിരിഞ്ഞിട്ട് 400 വർഷങളെങ്കിലും ആയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

*ശരീരപ്രകൃതി*
കെന്നൽ ക്ലബ്ബ് നിബന്ധനകൾ പ്രകാരം കുറഞ്ഞ ഭാരം 45 മുതൽ 56 കിലോഗ്രാനും ഉയരം 28 മുതൽ 34 ഇഞ്ച് വരെയുമാണ്. പക്ഷേ എത്ര വരെ ഭാരവും ഉയരവും കൂടാം എന്നതിന് നിബന്ധനയൊന്നുമില്ല. സാധാരണ ആൺ നായക്കൾക്ക് 90 കിലോഗ്രാം വരെ ഭാരം കാണാറുണ്ട്. കാലിഫോർണിയയില്‍ നിന്നുള്ള ഗിബ്സൺ എന്ന ഗ്രേറ്റ് ഡേൻ നായയാണ് ഇപ്പോൾ നായകളിലെ ഉയരത്തിന്റെ ലോകറെക്കോർഡിനുടമ.ഈ നായക്ക് മുതുകുവരെ 42.2 ഇഞ്ച് ഉയരമാണുള്ളത്

*പെരുമാറ്റം*
ഗ്രേറ്റ് ഡേനുകൾക്ക് വലിയ ശരീരവും പേടിപ്പിക്കുന്ന ഭാവവും ഉണ്ടെങ്കിലും വളരെ സൗമ്യമായ പെരുമാറ്റമാണ് അവക്കുള്ളത്. അതുകൊണ്ട് തന്നെ സൗമ്യനായ രാക്ഷസൻ എന്ന വിളിപ്പേർ അവക്ക് ലഭിച്ചു. മനുഷ്യരോട് മാത്രമല്ല മറ്റ് നായകളോടും ഓമനമൃഗങ്ങളോടും സമാധാനപരമായ സഹവർത്തിത്വത്തിൽ കഴിയാൻ ഗ്രേറ്റ് ഡേൻ നായകൾ മിടുക്കു കാട്ടുന്നു.

🅳🅾🅶 🅻🅾🆅🅴🆁🆂 🅺🅻 13 & 14*നായ്ക്കളുടെ പ്രസവവും പരിചരണവും: ശ്രദ്ധിക്കാൻ ഏറെയുണ്ട്*നായ്‍ക്കളുടെ ഗർഭകാലം 63 ദിവസമായി കണക്കാക്കാ...
03/09/2021

🅳🅾🅶 🅻🅾🆅🅴🆁🆂 🅺🅻 13 & 14
*നായ്ക്കളുടെ പ്രസവവും പരിചരണവും: ശ്രദ്ധിക്കാൻ ഏറെയുണ്ട്*

നായ്‍ക്കളുടെ ഗർഭകാലം 63 ദിവസമായി കണക്കാക്കാം. 65 ശതമാനം നായ്‍ക്കളും ഇണചേർത്തതിന്റെ 63–ാം ദിവസത്തിലാണ് പ്രസവിക്കുക. 56 ദിവസത്തിനുശേഷമുള്ള പ്രസവത്തെ സാധാരണ പ്രസവമായി കണക്കാക്കുന്നു. അതിനു മുമ്പുള്ളത് പ്രിമച്വർ പ്രസവമായി കരുതി നവജാതർക്ക് ഇങ്കുബേറ്റർ പരിചരണം നൽകേണ്ടതാണ്.

ഗർഭകാലത്തെ മൂന്നായി തിരിച്ച് പരിചരണം നൽകാം. ഇണചേർത്തുകഴിഞ്ഞാൽ 48 മണിക്കുർ പൂർണ്ണവിശ്രമം അനുവദിക്കുക. മേറ്റിങിനുശേഷം ഭക്ഷണത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ വരുത്തരുത്. 15 ദിവസം വരെയുള്ള കാലയളവിനെ ഒന്നാം ഘട്ടമായി കണക്കാക്കാം. രണ്ടാമത്തെ ഘട്ടം 15 മുതൽ 45 ദിവസം വരെയുള്ള സമയമാണ്. ഈ സമയം ചിലപ്പോൾ ചിലതരം ഭക്ഷണത്തോട് വിരക്തി കാണിക്കും. എന്നാൽ ചില ഭക്ഷണത്തോട് പ്രത്യേക താൽപരൃവുമുണ്ടാകും. ഇഷ്ടഭക്ഷണം കൊടുക്കുകയും ഭക്ഷണത്തിലെ അപരൃാപ്തത പരിഹരിക്കത്തക്കവണ്ണം മൾട്ടി വിറ്റാമിനുകളും കാത്സൃവും നൽകുകയും വേണം.

ഓരോ ആഴ്ചയിലും ശരീരഭാരം രേഖപ്പെടുത്തുന്നത് ഗർഭാവസ്ഥ ഉറപ്പുവരുത്തുന്നതിന് സഹായിക്കും. വൃായാമം അനുവദിക്കുകയും കുളി, ഗ്രൂമിങ് തുടങ്ങിയവയിൽ ശ്രദ്ധിക്കുകയും വേണം. ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തണം. ആവശൃത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കണം. വിളർച്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കുകയും വിളർച്ച പരിഹരിക്കുകയും വേണം.

ഗർഭാവസ്ഥയിൽ ഈറ്റത്തിൽനിന്ന് (Va**na) സുതാരൃമായ ശ്രവങ്ങൾ (transperant discharge) ഉണ്ടാവുക സാധാരണയാണ്. 45 ദിവസം മുതലുള്ള 15 ദിവസങ്ങൾ മൂന്നാം ഘട്ടമായികണക്കാക്കാം. വിരയിളക്കൽ നടത്താവുന്ന സമയമാണ്. Febantasole syp ഉപയോഗിക്കാം. 48–ാം ദിവസം ആവശൃമെങ്കിൽ DHLP വാക്സിനെടുക്കാം.

വയർ വലുതായി കാണപ്പെടാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. മുലക്കാമ്പുകളിൽ മാറ്റങ്ങൾ കാണാം ഈ സമയം മുതൽ മുലക്കാമ്പുകൾ വൃത്തിയായി സൂക്ഷിക്കുന്നത് മിൽക്ക് ഇൻഫെക്ഷൻ (malitis) പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വയർ വലുതാകുന്നതിനാൽ ആഹാരം പലതവണയായി നൽകുകയും ആഹാരം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം. 55 ദിവസമാകുമ്പോൾ വയർ പിൻ കാലുകളുടെ ഇടയിലേക്ക് മാറിയതായി കാണാം. പ്രസവത്തിനുള്ള മുറിയിലേക്ക് മാറ്റേണ്ട സമയം ഇതാണ്.

*പ്രസവ പരിചരണം*

നായ്‍ക്കളുടെ പ്രസവപരിചരണം പലർക്കും കീറാമുട്ടിയാണ്. അറിവില്ലായ്‍മ പല കഷ്ടനഷ്ടങ്ങൾക്കുമിടയാക്കും. പ്രസവസമയം കൃത്യമായി മനസിലാക്കാൻ കഴിയണം. പ്രസവദിവസത്തോടടുക്കുമ്പോൾ ശരിയായ നിരീക്ഷണമാവശ്യമാണ്. പ്രസവസമയമടുക്കുമ്പോൾ വയർ പിൻകാലുകളുടെയിടയിലേക്ക് മാറുന്നതും ഭക്ഷണം കഴിക്കുന്നതിനോട് വിമുഖത കാണിക്കുന്നതും സാധാരണയാണ്.

പ്രസവസമയം ധാരാളം ജലാംശം ആവശൃമായതിനാൽ ജലാംശം കൂടുതലുള്ള ഭക്ഷണം പല തവണയായി കൊടുക്കാം. പ്രസവത്തിന് മുമ്പായി വേണ്ട തയാറെടുപ്പുകൾ നടത്തുന്നത് ഉടമയുടെയും നായയുടെയും മാനസികസമ്മർദ്ദം കുറയ്ക്കും.

സാധാരണ നിലയിൽ പ്രസവം നടക്കുന്നതിന് മരുന്നുകൾ ആവശ്യമില്ല. ഇഞ്ചക്ഷൻ പോലെയുള്ള കാരൃങ്ങൾ പരിചയക്കാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചെയ്യരുത്. പ്രസവത്തിനു നൽകുന്ന ഉത്തേജക മരുന്നുകൾ അനവസരത്തിലുപയോഗിച്ചാൽ ഗർഭപാത്രം പൊട്ടിപ്പോകുക പോലെയുള്ള അപകടാവസ്ഥയിലേക്കു നയിച്ചേക്കാം. മാത്രമല്ല പാലുൽപാദനത്തയും ദോഷകരമായി ബാധിക്കാം. ആയതിനാൽ ഗർഭാവസ്ഥയിലുള്ള പരിചരണം, ക്രമമായ വ്യായാമം തുടങ്ങിയവയാണ് പ്രധാനമായിട്ടുള്ളത്.

ഇണചേർക്കൽ കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ പറ്റിപ്പിടിച്ച് വളരാനാരംഭിക്കും. ആയതിനാൽ കുളി കഴിഞ്ഞ് ശരീരം കുടഞ്ഞതുകൊണ്ടോ ഇരുകാലിൽ എണീറ്റുനിന്നതുകൊണ്ടോ കുരച്ചതുകൊണ്ടോ ഗർഭമലസൽ ഉണ്ടാവുകയില്ല. ഗർഭിണിയായ നായകൾക്കാവശ്യമായ വ്യായാമം അനുവദിക്കാതിരിക്കുന്നത് പ്രസവവും പരിചരണവും ദുഷ്കരമാക്കും.

കരുതി വയ്കേണ്ട വസ്തുക്കൾ മരുന്നുകൾ

കത്രിക
ഷേവിങ് ബ്ലേഡ് (1 പാക്കറ്റ്)
എക്സാമിനേഷൻ ഗ്ലൗസ് (6 ജോടി)
കോട്ടൺ വേസ്റ്റ് (1/2 kg)
Scavon lotion
Betadin lotion
Glucose powder
Shelcal syp
പ്രസവദിവസത്തിന് ഒരു ദിവസം മുൻപെങ്കിലും പ്രസവത്തിനായൊരുക്കിയ മുറിയിൽ നായയെ പ്രവേശിപ്പിക്കണം. മതിയായ വായുസഞ്ചാരവും ചൂടു ക്രമീകരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കണം. മതിയായ വെളിച്ചമാവശ്യമാണ്. ശുശ്രൂഷയ്ക്കായി നമുക്ക് നായയുടെ അടുത്തിരിക്കാൻ കഴിയണം. ഗർഭാശയമുഖം വികസിച്ച് അംനിയോട്ടിക് ഫ്ളൂയിഡ് പുറത്തു വരുന്നതോടുകൂടി രണ്ടാം ഘട്ടം ആരംഭിച്ചു എന്ന് കരുതാം.

ഒരു മണിക്കൂറിനുള്ളിൽ കുട്ടി പുറത്തുവന്നില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണം. പിന്നീടുള്ള സമയം ഗോൾഡൻ മിനിറ്റ്സാണ് പാഴാക്കാൻ പാടില്ല. പെട്ടെന്ന് ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തയിടങ്ങളിൽ ആദ്യ പ്രസവം ആശുപത്രിയിലാക്കുന്നതാണ് ഉചിതം. കുട്ടിയുടെ ശരീരഭാഗങ്ങൾ പുറത്ത് കണ്ടുതുടങ്ങിയാൽ ഗ്ലൗസ് ധരിച്ച് സാവധാനം കുട്ടിയെ പുറത്തെടുക്കാം. പുക്കിൾക്കൊടി അമ്മ കടിച്ചുമുറിച്ച് കുട്ടിയെ വൃത്തിയാക്കുന്നില്ലാത്ത പക്ഷം കുട്ടിയുടെ ശരീരത്തിൽനിന്ന് ഒരിഞ്ചു മാറ്റി ഒരു നൂൽ കെട്ടി അതിന്റെയിപ്പുറം മുറിച്ചുവിടുകയും വേണം. കുട്ടിയെ ഏതാനം സെക്കന്റുകൾ തലകീഴായി പിടിച്ച് മൂക്കിനുള്ളിൽ ശ്രവങ്ങളുണ്ടെങ്കിൽ പുറത്തുവരാൻ അനുവദിക്കണം. പഞ്ഞിയുപയോഗിച്ച് തുടച്ചു വൃത്തിയാക്കി അമ്മയുടെ അടുത്ത് കിടത്താം. വീണ്ടും കുഞ്ഞ് പുറത്തുവരാനുള്ള സാഹചര്യത്തിൽ അമ്മയുടെ ചവിട്ടേൽക്കാൻ സാധ്യതയുണ്ടെങ്കിൽ കുഞ്ഞിനെ സുരക്ഷതമായ

സ്ഥാനത്തേക്കു മാറ്റാം. ഒരു നല്ല കാർട്ടൺബോക്സ് ന്യൂസ് പേപ്പർ വിരിച്ച് അതിനായൊരുക്കിയെടുക്കാം. അതിനുള്ളിൽ കുപ്പിയിൽ ചൂടുവെള്ളം നിറച്ച് ഒരു കനമുള്ള കൊട്ടൺ തുണി വിരിച്ച് കുഞ്ഞിന്റെ ശരീരോഷ്മാവ് നിലനിർത്താം.

കുഞ്ഞുങ്ങൾ എല്ലാം പുറത്തുവന്നാൽ അമ്മ ശാന്തമായി ഉറങ്ങാനാരംഭിക്കും. ഇത് പ്രസവം പൂർത്തിയായതിന്റെ ലക്ഷണമായി കണക്കാക്കാം. പ്രസവസമയം മണിക്കൂറുകൾ നീളുമ്പോൾ അമ്മയുടെ ശരീരത്തിൽനിന്ന് ജലനഷ്ടം പരിഹരിക്കാൻ പാൽ, ഗ്ലൂക്കോസ് പൗഡർ എന്നിവ കൊടുക്കണം. അമ്മ കിടക്കുന്ന പൊസിഷനിൽ അതു കുടിക്കാൻ സൗകരൃമുണ്ടാക്കണം. പാൽ ഉത്പാദിപ്പിച്ച് തുടങ്ങുന്ന സമയമായതിനാൽ പല തവണയായി 20 ml എങ്കിലും കാത്സ്യം ടോണിക് അമ്മയ്ക്ക് നൽകാവുന്നതാണ്.

കുഞ്ഞുങ്ങളെ അമ്മയിൽനിന്നു മാറ്റി സൂക്ഷിക്കുന്ന സാഹചരൃത്തിൽ ഓരോ രണ്ടു മണിക്കൂറിനിടയിലും കുഞ്ഞുങ്ങളെ മുലപ്പാൽ കുടിപ്പിക്കണം. പാൽ ഉൽപാദനം താമസിക്കുന്ന സാഹചര്യമുണ്ടായാൽ ശുദ്ധമായ തേൻ 1:3 എന്ന കണക്കിൽ തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കാം. പ്രസവമുറിയിലെ ഊഷ്മാവ് 38- 39 നിലവാരത്തിൽ സൂക്ഷിക്കാം. അതിനായി ബൾബുകളും മുറിയിലെ താപനില ക്രമീകരിക്കുന്നതിന് തെർമോമീറ്ററും ഉപയോഗിക്കാം.

കടപ്പാട്: ആൻഡ്രൂസ് ജോസഫ്

നായ്ക്കളിലെ ഹെമറ്റോമഹെമറ്റോമ(Heamaitoma) എന്ന അവസ്ഥ. ചെവിയിൽ ഉണ്ടാകാനിടയുളള സൂക്ഷ്മപരാദങ്ങളുടെ ആക്രമണം വഴി ചെവി കൂടെക്കൂ...
02/09/2021

നായ്ക്കളിലെ ഹെമറ്റോമ

ഹെമറ്റോമ(Heamaitoma) എന്ന അവസ്ഥ. ചെവിയിൽ ഉണ്ടാകാനിടയുളള സൂക്ഷ്മപരാദങ്ങളുടെ ആക്രമണം വഴി ചെവി കൂടെക്കൂടെ ആട്ടുകയും തുടർച്ചയായി ഉരച്ച് ചൊറിയുകയും ചെയ്യുന്ന അവസ്ഥയിൽ ചെവിയുടെ ഉൾഭാഗത്തെ ചെറിയ രക്തധമനികൾ പൊട്ടുകയും രക്തവും ചെന്നീരും കലർന്ന ദ്രാവകം ചെവിയുടെ ത്വക്കിനുളളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നതുവഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

തുടക്കത്തില്‍ ഇത് വലിഞ്ഞുപോകാനായി Thrombophob Ointment പുറമേ പുരട്ടിനോക്കാം. രോഗാവസ്ഥയ്ക്കു ശമനം കണ്ടില്ലെങ്കിൽ ചെറിയ ശാസ്ത്രക്രിയയിലൂടെ കെട്ടിക്കിടക്കുന്ന രക്തവും ചെന്നീരും പുറത്തുകളഞ്ഞ് ആന്റിബയോട്ടിക് മരുന്ന് നൽകുകയും പുറമേ, ആന്റിസെപ്്റ്റിക് ലേപനം പുരട്ടുകയും വേണം. വേദനസംഹാരികളും നൽകേണ്ടി വരും.

ഡോ.സി.കെ.ഷാജു, പെരുവ സീനിയർ വെറ്റിനറി സർജൻ, ഗവ. വെറ്റിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺഃ 9447399303

HITLORGSD (MEDIUM COAT) STUD DOG (Not for sale)
24/08/2021

HITLOR
GSD (MEDIUM COAT) STUD DOG (Not for sale)

11/08/2021

*NEED*
Breed: Doberman
Age: 2 or 3 month
S*x: Male or female
Place : Kannur
Whatsapp: wa.me/971503058093

28/06/2021

പയ്യന്നൂർ, പഴയങ്ങാടി, തളിപ്പറമ്പ, മാതമംഗലം ഭാഗത്ത് എവിടെയെങ്കിലും പട്ടിക്കൂട് കൊടുക്കാനുണ്ടോ? wa.me/917558870237

Missing *Romy* - since Saturday from Madaipara Kannur. He has his chain. Please contact 8089994688
15/06/2021

Missing *Romy* - since Saturday from Madaipara Kannur. He has his chain. Please contact 8089994688

*നായ്ക്കളെ കൊല്ലുംമുമ്പ്*      2001-ലാണ് നായ്ക്കളെ സംബന്ധിച്ച മൃഗപ്രജനനനിയന്ത്രണചട്ടം (എ.ബി.സി. ചട്ടം) നിലവിൽവന്നത്. അതി...
14/06/2021

*നായ്ക്കളെ കൊല്ലുംമുമ്പ്*

2001-ലാണ് നായ്ക്കളെ സംബന്ധിച്ച മൃഗപ്രജനനനിയന്ത്രണചട്ടം (എ.ബി.സി. ചട്ടം) നിലവിൽവന്നത്. അതിനുമുമ്പ് അവയെ കൊല്ലുന്നതിന് നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 1994-ലെ കേരള മുനിസിപ്പൽ നിയമത്തിൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തെരുവുനായവധത്തിന് അനുമതി നൽകാൻ അധികാരമുണ്ടായിരുന്നു. എ.ബി.സി. ചട്ടപ്രകാരം രണ്ടുഘട്ടത്തിലേ തെരുവനായയെ കൊല്ലാവൂ. ശമിപ്പിക്കാനാവാത്ത രോഗം ബാധിച്ചാലും മാരകമായി മുറിവേറ്റാലും. അവയെ കൊല്ലുന്നതിന് 'ദയാവധം' എന്ന വാക്കാണ് എ.ബി.സി. ചട്ടത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രായപൂർത്തിയായ നായ്ക്കളെ സോഡിയം പെന്റാത്തോൾ കുത്തിവെച്ചും നായ്ക്കുഞ്ഞുങ്ങളെ തിയോപെന്റാൽ ഇൻട്രോപെരിറ്റൊനീൽ കുത്തിവെച്ചും കൊല്ലാം. മൃഗസംരക്ഷണ ബോർഡ് അനുമതി നൽകിയിട്ടുള്ള മനുഷ്യത്വപരമായ മറ്റുമാർഗങ്ങളും സ്വീകരിക്കാം.പേപ്പട്ടികളെ കൊല്ലുന്നതിനും കൃത്യമായ മാർഗനിർദേശമുണ്ട്. അവയെ പിടികൂടി ഒറ്റയ്ക്കുപാർപ്പിച്ച് സ്വാഭാവികമരണത്തിന് അനുവദിക്കണം. റാബീസ് വൈറസ് ബാധിച്ച പട്ടി സാധാരണ 10 ദിവസത്തിനകം ചാകും.

നായ്ക്കൊലയുടെ സാമൂഹികവശം
നിയമപ്രശ്നങ്ങൾക്കൊപ്പം ചില സാമൂഹിക പ്രശ്നങ്ങളും ഉൾച്ചേർന്നിട്ടുണ്ട് നായ്ക്കൊലയിൽ. അലഞ്ഞുതിരിയുന്ന നായ്ക്കളെ മൂന്നായി തിരിക്കാമെന്ന് അവയുടെ സ്വഭാവം നിരീക്ഷിച്ച മൃഗക്ഷേമവിദഗ്ധർ പറയുന്നു. 1) മനുഷ്യരോട് വളരെ അടുപ്പം കാട്ടുന്നവ 2) അടുക്കണമെന്നുണ്ടെങ്കിലും പേടിയുള്ളവ; 3) തീരെ അടുപ്പംകാട്ടാതെ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നവ. ഇവയിൽ മൂന്നാം കൂട്ടത്തിലെ ചെറുശതമാനം മാത്രമാണ് കാരണമില്ലാതെ മനുഷ്യനെ കടിക്കുന്നവ. മറ്റുള്ളവയ്ക്ക് മനുഷ്യനെ ആക്രമിക്കാൻ എന്തെങ്കിലും കാരണമുണ്ടാവും. ഒന്നുകിൽ അവ അമ്മപ്പട്ടികളാവാം. അല്ലെങ്കിൽ പെൺപട്ടിയെ ഇണയാക്കാൻ മത്സരബുദ്ധിയോടെ പിന്നാലെ നടക്കുന്ന ആൺപട്ടിക്കൂട്ടമാവാം.
നായ്ക്കളെ കൊന്ന് പ്രശ്നംപരിഹരിക്കാം എന്നുപറയുമ്പോൾ അതിനിരയാകുന്നവയിൽ അധികവും ഒന്നാം വിഭാഗത്തിലുള്ളവയാകും. നായപിടിത്തക്കാർക്കടുത്തേക്കു ചെല്ലുന്നത് അവയാകും. മറ്റുള്ളവ എവിടെയെങ്കിലും ഒളിക്കും. ഒപ്പമുള്ള നായയെ കൊല്ലുന്നതുകാണുന്ന നായ്ക്കളും പിന്നീട് ഇതുതന്നെ ചെയ്യും. കൊലയ്ക്കുള്ള സന്നാഹങ്ങളുമായി എത്തുന്നയാൾക്കടുത്തേക്ക് അവ ചെല്ലുകയേയില്ല.
ചുരുക്കത്തിൽ, അപകടകാരിയായ നായ ഒരിക്കലും കൊല്ലപ്പെടില്ല. അവ കൃത്യമായ ഇടവേളകളിൽ പ്രജനനം നടത്തും. നായപ്രശ്നം വീണ്ടും ഉടലെടുക്കും. അതിനാൽ, ആറുമാസത്തേക്കുള്ള, അതായത് ഹ്രസ്വകാലത്തേക്കുള്ള പരിഹാരമാർഗമാണ് കൊലയെന്നു പറയുന്നത്.

കേരളത്തിൽ വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തോടുള്ള സ്വാഭാവികമായ പ്രതികരണമായിരുന്നു മാതൃഭൂമി ഓൺലൈനിൽ നടത്തിയ സർവേയിൽ പ്രതിഫലിച്ചത്
സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും നായ്ക്കളെ കൊല്ലണമെന്നാണഭിപ്രായപ്പെട്ടത്. 79.84% പേരും ഈ അഭിപ്രായത്തോട് യോജിച്ചു.
എന്നാൽ വന്ധ്യംകരണം, പുനരധിവാസം തുടങ്ങിയ ബദൽ മാർഗങ്ങൾ ആലോചിക്കണമെന്നഭിപ്രായപ്പെട്ടവരുമുണ്ട്.
മനുഷ്യൻ സൃഷ്ടിച്ച തെരുവുനായ

കടപ്പാട്: സിസി ജേക്കബ്
Mathrubhumi 3 Sep 2016

Address


Telephone

+918921274359

Website

Alerts

Be the first to know and let us send you an email when Dog lovers KL-13 & 14 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dog lovers KL-13 & 14:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share