25/09/2022
അരുമപക്ഷികളിൽ വിര ഇളക്കുന്നതിന്റെ പ്രാധാന്യം ( IMPORTANCE OF DEWORMING IN PET BIRDS )
കൃത്യമായ വിരയിളക്കൽ രീതിയും, വൃത്തിയുള്ള സാഹചര്യവും, സമീകൃതാഹാര ക്രമങ്ങളും പാലിച്ചാൽ നമ്മുടെ അരുമ പക്ഷികളിലെ 80-90% വരെയുമുള്ള അസുഖങ്ങൾ ഇല്ലാതാക്കാം..
കഴിഞ്ഞദിവസം ഞാൻ നടത്തിയ അതിതീവ്ര വിര ബാധയേറ്റു ചത്ത SUN CONURE പക്ഷിയുടെ പോസ്റ്റുമോർട്ടം ആണ് ഇങ്ങനെയൊരു ലേഖനമെഴുതാൻ എന്നെ പ്രേരിപ്പിച്ചത്...
വിവിധതരം വിരകൾ നമ്മുടെ അരുമ പക്ഷികളിൽ ഉണ്ടാകാം.. അടച്ചുറപ്പുള്ള കൂട്ടിൽ (Cage System) വളർത്തുന്ന പക്ഷികളെ അപേക്ഷിച്ച്, തുറന്ന വലിയ Aviary കളിൽ വളർത്തുന്ന പക്ഷികൾ കാണാൻ വിരബാധ ശല്യം കൂടുതലായി കണ്ടുവരുന്നത്..
വിവിധതരം വിര ഇനങ്ങൾ :-
(1) HAIR WORM (Cappillaria) - രോമവിരകൾ / മുടി വിരകൾ
ലക്ഷണങ്ങൾ :
* വയറിളക്കം
* ആഹാരത്തിനുള്ള മടുപ്പ്
* വിളർച്ച
* തൂക്കക്കുറവ്
കൂടുതലായി കാണുന്ന പക്ഷി ഇനങ്ങൾ :
* Budgies (Australian love birds)
* African Love birds
* Canary
* Pheasants
ഈ വിരകൾ കൂടുതലായും കാണുന്നത് പക്ഷികളുടെ കുടലിൽ, തീറ്റ സഞ്ചിയിൽ ( crop ), തീറ്റ കുഴലിൽ (oesophagus ) ആണ്
(2) GIZZARD WORM ( Aquaria ) - ആമാശയ വിരകൾ
ലക്ഷണങ്ങൾ :
* പെട്ടെന്നുള്ള മരണം
* തൂക്കക്കുറവ്
* കഫം കലർന്നുള്ള കാഷ്ഠം
Finches, ഷഡ്പദങ്ങൾ ഭക്ഷിക്കുന്ന (Insectivorous ) പക്ഷികളിൽ ആണ് ഇത്തരത്തിലുള്ള വിരബാധ കൂടുതലായി കാണുന്നത്.
(3) TAPEWORM ( നാടവിര )
വളർത്തു പക്ഷികളിൽ 2-3 mm മുതൽ 50-60 മം നീളത്തിൽ നാട പോലെ ഇവയെ കാണാനാകും.
ലക്ഷണങ്ങൾ : ആമാശയ വിരബാധ പോലെ
കൂടുതലായി കാണുന്ന പക്ഷി ഇനങ്ങൾ : Budgies മുതൽ Cockatto വരെയുള്ളത് വർഗ്ഗങ്ങളിൽ
(4) ROUND WORM - Ascaridia ( ഉരുണ്ട വിര)
ലക്ഷണങ്ങൾ :
* തളർച്ച
* തൂക്കക്കുറവ് - നെഞ്ച് എല്ല് ഉന്തി കാണുന്നത് ( ഉണക്ക് )
* വയറിളക്കം
* ബ്രീഡിങ് പ്രശ്നങ്ങൾ
അനുകൂല സാഹചര്യങ്ങൾ:
1. ചെറുപ്രായത്തിലുള്ള പക്ഷികളിൽ
2. സമ്മർദ്ദത്തിൽ ഉള്ള പക്ഷികളിൽ - യാത്ര,
കാലാവസ്ഥ വ്യതിയാനം, ഭക്ഷണ
രീതിയിലുള്ള മാറ്റങ്ങൾ
3. Aviary യിൽ വളരുന്ന പക്ഷികളിൽ
4. ദേശാടന പക്ഷികളും ആയി സഹവാസം
ഉള്ളവയിൽ
5. aviary കളിലെ വൃത്തിഹീനമായ തറ
വിരമരുന്ന് കൊടുക്കുന്ന വിധം :
# 1 മാസം മുതൽ 6 മാസം പ്രായം --
മാസത്തിൽ ഒരിക്കൽ
# 6 മാസം മുതൽ 1 വയസ്സുവരെ --
മൂന്നുമാസത്തിലൊരിക്കൽ ( breeding നു തൊട്ടുമുൻപ് അഭികാമ്യം )
# 1 വയസ്സിനു മുകളിൽ
--> Cage ഇൽ വളർത്തുന്ന പക്ഷികളിൽ
5-6 മാസത്തിൽ ഒരിക്കൽ / കാഷ്ഠം പരിശോധിച്ച് വിര ഉണ്ടെങ്കിൽ
--> Aviary വളർത്തുന്നവെയിൽ
വർഷത്തിൽ 4 തവണ ( ഇതേസമയം എവിയറി കളിലെ ഉപരിതല മണ്ണ് നിർബന്ധമായും നീക്കം ചെയ്യണം )
അതിതീവ്ര വിരബാധ ക്കുള്ള ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
1) വിരബാധയേറ്റു തൂങ്ങിനിൽക്കുന്ന പക്ഷികളിൽ 40 - 100 W ഫിലമെന്റ് ബൾബ് ഒന്ന് ഒന്നര അടി ഉയരത്തിൽ തൂക്കിയിട്ട് ചൂടു നൽകണം.
2) തനിയെ ഭക്ഷണം കഴിക്കാതെയുള്ള പക്ഷികൾക്ക് hand feed formula / കരിക്കിൻ വെള്ളം/ Electrolyte ലായനി നൽകാം.
3) അതിതീവ്ര വിരബാധ ഏറ്റാൽ, വിര മരുന്ന് ഉടനെ കൊടുക്കുന്നത്, വിലകൾ ഒന്നാകെ ചത്തു അത് കുടലിൽ അടിഞ്ഞ് പക്ഷി ചത്തു പോകാൻ സാധ്യതയുണ്ട്.. അതിനാൽ വിരമരുന്നു നൽകുന്നതിനുമുമ്പ് laxative മരുന്നുകൾ നൽകണം.
4) പ്രോബയോട്ടിക് കൾ വിര ഇളക്കുന്നതിനു മുൻപും പിൻപും നൽകണം
5) വിരബാധയിൽ നിർത്താതെയുള്ള വയറിളക്കം ഉള്ള പക്ഷികൾക്ക് Avian Veterinarian ന്റെ നിർദേശമനുസരിച്ച് ആന്റിബയോട്ടിക് ചികിത്സ നൽകണം..
ഡോ : ജിനു ജോൺ
വെറ്ററിനറി സർജൻ
വെറ്റിനറി ഡിസ്പെൻസറി, പന്തല്ലൂർ
മലപ്പുറം