Indian Veterinary Association Alappuzha

  • Home
  • Indian Veterinary Association Alappuzha

Indian Veterinary Association Alappuzha Official page of Indian Veterinary Association , Alappuzha District , Kerala

02/08/2023
പനങ്ങാട് ക്ഷേത്രത്തിന് സമീപം പാലത്തിങ്കൽ വീട്ടിൽ താമസിക്കുന്ന എറണാകുളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ജോളി ജോൺ ...
10/05/2023

പനങ്ങാട് ക്ഷേത്രത്തിന് സമീപം പാലത്തിങ്കൽ വീട്ടിൽ താമസിക്കുന്ന എറണാകുളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ജോളി ജോൺ ഇക്കഴിഞ്ഞ ജനുവരി 19 ന് വൈകിട്ടാണ് ആലക്കാപറമ്പിൽ പ്രേംസ് വെറ്ററിനറി ക്ലിനിക്കിലെ ഡോ.സി.കെ.പ്രേംകുമാറിനെ തേടി എത്തുന്നത്. മൃഗസംരക്ഷണ വകുപ്പിൽ അസി.ഡയറക്ടർ ആയി വിരമിച്ച ഇദ്ദേഹം രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു സമയത്തും കന്നുകാലികൾക്കും അരുമമൃഗങ്ങൾക്കും വീടുകളിൽ എത്തി ചികിൽസ നൽകുന്നത് കൊണ്ടു തന്നെ കർഷകർക്കിടയിൽ ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഡോക്ടർ ആണ്. തന്റെ അമ്മയായ ത്രേസ്യാമ്മ ടീച്ചറിന് വർഷങ്ങൾക്ക് മുമ്പ് സ്നേഹ സമ്മാനമായി ലഭിച്ച മണിക്കുട്ടി എന്ന 2 1/2 വയസുകാരി വെച്ചൂർ പശുവിന്റെ രോഗ കാര്യo ആയിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്.
രാത്രി തൊഴുത്തിൽ ഉടുമ്പിനെ കണ്ട് പേടിച്ച് ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പുൽ തൊട്ടിയിൽ കുടുങ്ങിയ കാൽ വലിച്ചെടുത്തപ്പോൾ ഒടിയുക ആയിരുന്നു. കാൽ ഒടിഞ്ഞ അന്നു തന്നെ രാത്രികാല അടിയന്തിര മൃഗചികിൽസാ പദ്ധതിയിലെ ഡോ. ലക്ഷമി സ്ഥലത്തെത്തി പ്ലാസ്റ്റർ ഇട്ടിട്ടുണ്ടുമുണ്ടായിരുന്നു. എന്നാൽ പിറ്റേന്ന് തന്നെ പ്ലാസ്റ്റർ ഇട്ടിരുന്നത് പലയിടത്തും ഇളകിമാറുന്നു. ചലിക്കുന്നതിനുള്ള മണിക്കുട്ടിയുടെ ശ്രമഫലമായി ആണ് ഇങ്ങനെ സംഭവിക്കുന്നത്. ജനുവരി 20 ന് രാവിലെ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ഡോ. പ്രേംകുമാറും, പട്ടണക്കാട് ബ്ലോക്കിലെ രാത്രികാല അടിയന്തിര മൃഗചികിൽസാ പദ്ധതിയിലെ ഡോ. ജിതിൻ ദാസും വീണ്ടും പ്ലാസ്റ്റർ ഇടുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും ഫലപ്രാപ്തി ലഭിക്കില്ല എന്നതിനാൽ മറ്റു വഴികളെ കുറിച്ച് ആലോചിച്ചു. പ്ലാസ്റ്റർ ഇളകിയത് മൂലം സപ്പോർട്ട് നഷ്ടപെട്ട പശുവിന് നിൽക്കാൻ കഴിയാതെയും ആയി. കിടന്ന പശു എഴുനേൽക്കുവാൻ ശ്രമിക്കുന്നുമുണ്ട്. കൗ ലിഫ്റ്റർ ഉപയോഗിച്ച് പശുവിനെ ഉയർത്തി കട്ടി തുണി കൊണ്ടുള്ള സ്ലിംഗിൽ നിർത്തുകയും ചെയ്തു. പക്ഷേ വയറിന്മേൽ ഉണ്ടായ മർദ്ദവും ക്ഷതവും മുറിവുകളും പിന്നെയും കാര്യങ്ങൾ സങ്കീർണ്ണമാക്കി. തുടർ ചികിൽസയിൽ അഭിപ്രായം തേടിയത് ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ദീപു ഫിലിപ്പ്‌ മാത്യുവിനോടായിരുന്നു. ഡോ. ദീപുവിന്റെ നിർദ്ദേശപ്രകാരം കാൽ മുട്ടിന് താഴെ മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയ ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കുത്തിവെപ്പുകളും മരുന്നു വെയ്ക്കലും നടത്തി. ദിവസം തോറും മാറി മാറി വരുന്ന നിരവധി സങ്കീർണ്ണതകൾ. പശുവിന്റെ ദൈന്യാവസ്ഥ കാണുന്നവർ പശുവിനെ അറവുകാർക്ക് വിൽക്കാനാണ് ഉപദേശിച്ചത്. എന്നാൽ ത്രേസ്യാമ്മ ടീച്ചറും മകനും അതിന് ഒരുക്കം അല്ലായിരുന്നു. മുറിവിലെ തുന്നലുകൾ ഇതിനിടെ പൊട്ടുകയും തുടർന്ന് ദിവസങ്ങൾ ചികിൽസയ്ക്കായി വേണ്ടി വന്നു. മുറിച്ചു മാറ്റിയ ഭാഗം പൂർണ്ണമായും ഉണങ്ങിയ ശേഷമാണ് കൃത്രിമക്കാൽ എന്ന ചിന്ത ഇവരുടെ മനസിൽ ഉണ്ടായത്.
അഡ്വ ജോളി ജോണിന്റെ സുഹൃത്തായ സുനിൽ കുമാറാണ് ഈ ആശയം പ്രാവർത്തികമാക്കാൻ സഹായിച്ചത്. സുനിലിന്റെ ബന്ധു കൂടിയായ കവിത പഞ്ചൽ നേതൃത്വം നൽകുന്ന കാക്കനാട്ടെ ഹോപ്പ് പ്രോസ് തെറ്റിക്ക് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ സഹായം തേടി. കവിതാ പഞ്ചലിന്റെ നേതൃത്വത്തിൽ 4 ദിവസം മുമ്പ് പരിശോധനകൾക്ക് ശേഷം ഡോക്ടർമാരുമായി ചർച്ച നടത്തി പശുവിന്റെ തൂക്കത്തിനും വലുപ്പത്തിനും അനുസരിച്ച് കൃത്രിമക്കാൽ തയാറാക്കി പിടിപ്പിക്കുന്നതിനുള്ള മാതൃക തയാറാക്കി. ഡോ. പ്രേംകുമാർ , ഡോ. ജിതിൻ ,പുതുച്ചേരി വെറ്ററിനറി കോളേജ് വിദ്യാർത്ഥി ഡോ. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ മരം കൊണ്ടുള്ള കൃത്രിമക്കാൽ ആദ്യം പിടിപ്പിച്ചു. നിരീക്ഷിച്ചതിന് ശേഷം കഴിഞ്ഞ ദിവസം വൈകിട്ടോടെ മണിക്കുട്ടി നടന്നു തുടങ്ങി. എല്ലാത്തിനും സഹായിയായി ഡോ. പ്രേംകുമാറിന്റെ സഹചാരിയായ ഓട്ടോ ഡ്രൈവർ ബിനീഷും. വളർത്തുമൃഗമായാലും വന്യമൃഗമായാലും അവയെ വേദനാരഹിതമായി, ആരോഗ്യത്തോടെ സുരക്ഷിതരായി സംരക്ഷിക്കുക എന്നത് വെറ്ററിനേറിയന്റെ കടമയാണ്. യഥാർത്ഥത്തിൽ ഉദാത്തമായ മൃഗസ്നേഹത്തിന്റെ അവകാശികൾ ഇവരല്ലേ. മൃഗ സ്നേഹത്തിന്റെ പറുദീസയിൽ ഇവരുടെ പേരുകൾ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. മൃഗചികിൽസാ രംഗത്ത് ഇത്തരത്തിൽ പുതിയ ചികിൽസാ വിധികൾ ഒരു കൂട്ടം ഡോക്ടർമാരുടെ കൂട്ടായ ശ്രമഫലത്തിലൂടെയും അർപ്പണബോധത്തോടെയും ഉണ്ടാവുമ്പോൾ അത് നിരവധി കർഷകർക്ക് ഇത്തരം അവസരങ്ങളിൽ പ്രതീക്ഷ ഉണ്ടാക്കും

കന്നുകാലികളിലെ സസ്യജന്യ വിഷബാധ -ഒരു വെറ്ററിനറി സർജന്റെ അനുഭവ കഥ        സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലെ തിരക്കിട...
28/03/2023

കന്നുകാലികളിലെ സസ്യജന്യ വിഷബാധ -
ഒരു വെറ്ററിനറി സർജന്റെ അനുഭവ കഥ
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലെ തിരക്കിട്ട ജോലികൾക്കിടയിലാണ് ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടടുപ്പിച്ച് ആ ഫോൺ കോൾ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.തോമസ് മാത്യുവിനെ തേടി എത്തിയത്. മുനിസിപ്പൽ സെക്രട്ടറി ആയി വിരമിച്ച ശേഷം കൃഷ്ണപുരം പഞ്ചായത്തിലെ പത്താം വാർഡിൽ പശുവും ആടും കോഴിയും ഫലവൃക്ഷങ്ങളും എല്ലാം ഉൾപ്പെടെ സമ്മിശ്ര കൃഷി ചെയ്യുന്ന കായംകുളം സ്വദേശി ആയ സലീം ഷാ എന്ന കർഷകൻ ആയിരുന്നു മറുതലയ്ക്കൽ. ഒരു പശുവിന്റെ വായിൽ നിന്നും നുരയും പതയും വരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് അത്ര ഗൗരവതരമായി തോന്നിയില്ല. കടുത്ത വേനലിൽ പശുക്കളുടെ വായിൽ നിന്നും ധാരാളം ഉമിനീർ ഒഴുകുക സാധാരണയാണ്. ശ്വസന ഗതിയും കൂടുന്നതിനാൽ ഉമിനീർ പതഞ്ഞ് ഒഴുകുകയും ചെയ്യും. വേനൽക്കാല പരിചരണത്തെ പറ്റി അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് സലിം സാറിന്റെ ആവലാതി രണ്ടാമത് ഒരു ഫോൺ കോളിൽ കൂടി എത്തിയപ്പോൾ എന്തോ പന്തികേട് തോന്നി. തുടർന്ന് ഫാമിൽ എത്തിയപ്പോൾ കണ്ടത് 5 പശുക്കളിൽ ശരീരഭാഗങ്ങൾക്ക് വിറയൽ, വായിൽ നിന്നും നുരയും പതയും ഒഴുകൽ, വേച്ചു വീഴൽ എന്നീ ലക്ഷണങ്ങൾ ആയിരുന്നു.
ഫാമിനുള്ളിലെ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ സാധ്യത തീരെ ഇല്ലാത്തത് കൊണ്ട് പുൽ ടെറ്റനി അഥവാ മഗ്നീഷ്യം കുറയുന്നത് മൂലമുള്ള രോഗബാധ ആവാം എന്ന അനുമാനത്തിൽ തുടർ ചികിൽസ നൽകി. എങ്കിലും 5 പശുക്കൾക്ക് ഒരേ സമയം ഈ രോഗബാധയ്ക്ക് സാധ്യത ഇല്ലല്ലോ എന്നുള്ള ചോദ്യവും ഉള്ളിലുയർന്നു. എന്നാൽ യാതൊരു തരത്തിലുള്ള പുരോഗതിയും കാണാതെ വന്നപ്പോൾ ആണ് ഏതെങ്കിലും വിധേനയുള്ള വിഷബാധയെ കുറിച്ചുള്ള തോന്നൽ മനസിൽ വന്നത്. അടുത്ത കാലത്ത് പശുക്കളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ അത് സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തി. അന്യ സംസ്ഥാന തൊഴിലാളി ആണ് ഫാമിലെ ജോലികൾ ചെയ്തു വരുന്നത്. അപ്പോഴാണ് അറിയുന്നത് കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾ ആയി ഒരു വൃക്ഷത്തിന്റെ ഇല അമിതമായി ഇവകൾക്ക് കൊടുത്തിരുന്നു എന്ന്. ആ ഇലകൾ കുറെ അധികം അവിടെ കരുതി വെച്ചിട്ടും ഉണ്ടായിരുന്നു.
ആ വൃക്ഷം/ ഇലകൾ എന്തെന്ന് തിരിച്ചറിയുക എന്നതായിരുന്നു കീറാമുട്ടി. അതിൽ നിന്നുള്ള വിഷാംശം തന്നെയാവും രോഗകാരണം എന്നുറപ്പിച്ചു. ഇതിനകം പശുക്കളുടെ സ്ഥിതി വളരെ അധികം മോശമായി വരിക ആയിരുന്നു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സന്തോഷ് കുമാർ ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ദീപു ഫിലിപ്പ് മാത്യു, പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ.വിനു ഡേവിഡ് എന്നിവരുടെ വിദഗ്ദ ഉപദേശത്തിൽ ചികിൽസ തുടങ്ങി എങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ചിന്ത അലട്ടാൻ തുടങ്ങി. ആദ്യം ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു മരണപ്പെടുകയും ചെയ്തു. പശുക്കൾ കൺമുന്നിൽ പിടഞ്ഞു വീഴാൻ തുടങ്ങി. വൈകുന്നേരം ആയപ്പോൾ വീണ്ടും 2 പശുക്കൾ കൂടി ഇതേ ലക്ഷണങ്ങൾ കാണിച്ചു വീണു. അപ്പോഴും ഈ ഇലകളിലെ വിഷാംശം എന്തെന്ന് തിരിച്ചറിയുവാനുള്ള ശ്രമത്തിലായിരുന്നു ഡോ.തോമസ് മാത്യു.
തുടർന്ന് കർണ്ണാടകത്തിലെ മലനാട് കന്നുകാലികളിൽ ഈ ചെടി മൂലമുള്ള വിഷബാധ സംബന്ധിച്ച ഡോ. ശ്രീധറിന്റെ ഒരു ശാസ്ത്ര ലേഖനം കണ്ടെത്തി. ഈ ഇലകൾ ചേല മരം അഥവാ കാരാൽ എന്ന വൃക്ഷത്തിന്റെ ആണ് എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് കാര്യങ്ങൾ എളുപ്പമായി. നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷാംശം ആണെന്ന് മനസിലായതോടെ അതിനുള്ള മരുന്നുകൾ രാത്രി 11 മണിയോടെ അടച്ച മെഡിക്കൽ സ്റ്റോറുകൾ തുറന്ന് ലഭ്യമാക്കി. അപ്പോഴേക്കും 2 പശുക്കൾ അപസ്മാര ലക്ഷണങ്ങൾ കാണിച്ചു വീണിരുന്നു. നിസ്സാഹയതയുടെ ആ രാത്രി നാളിതു വരെയുള്ള ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു വെല്ലുവിളി തന്നെ ആയിരുന്നു. രാത്രി 12 മണിയോടെ 4 പശുക്കൾക്കും മരുന്നുകൾ നൽകി മനസില്ലാമനസോടെ വീട്ടിലേക്ക് മടങ്ങി. എങ്കിലും രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല.
അതിരാവിലെ സലിം ഷാ എന്ന വ്യക്തിയെ അങ്ങോട്ട് വിളിക്കുമ്പോൾ എത്ര പശുക്കൾ ജീവനോടെ ഉണ്ടാകും എന്ന ചിന്ത ഡോക്ടറെ വല്ലാതെ അലട്ടിയിരുന്നു. പക്ഷേ ഭാഗ്യമെന്ന് പറയട്ടെ, രാത്രിയിൽ ചെയ്ത മരുന്നുകൾ എല്ലാം തന്നെ നല്ല ഫലം ചെയ്തു. അപസ്മാര ലക്ഷണങ്ങൾ കാണിച്ചു വീണ എല്ലാ പശുക്കളും രാവിലെ ഏതാണ്ട് സാധാരണ നിലയിൽ എത്തി. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട വിഷ ബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ഫാമിൽ ഇത്രയധികം പശുക്കൾക്ക് ചേല മരം എന്ന വൃക്ഷം മൂലം വിഷബാധ ഉണ്ടായിട്ടുള്ളതായി ഉള്ള വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളതായി അറിവില്ല.
ചേല മരവും, വിഷബാധയും -
. ശാഖകൾ വീശി തലയുയർത്തി വേനൽക്കാലത്തുപോലും ധാരാളം ഇലകളുമായി നിൽക്കുന്ന ചേലുള്ള ഈ മരം കാലിവളർത്തുകാരുടെ ശത്രുവാണ്. ചേലമരത്തിന്റെ ഇല കാലികൾക്ക് സ്വാദിഷ്ടമായ ഒരു ആഹാരവസ്തുവാണ്. എന്നാൽ ഇതു കാലികളിൽ ഉയർന്ന മരണനിരക്കുണ്ടാക്കുന്ന ശക്തിയേറിയ വിഷബാധയ്ക്കു കാരണമാകുന്നു. ഇളം ഇലകളിൽ വിഷാംശത്തിന്റെ അളവു കൂടുതലായിരിക്കും.

ചേലമരത്തിന്‍റെ ഇല ഉള്ളില്‍ ചെന്ന് അധികനേരം കഴിയുന്നതിനു മുമ്പു തന്നെ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഉന്മേഷമില്ലായ്മ, ഉദരമാന്ദ്യം, അയവിറക്കാതെയും തീറ്റതിന്നാതെയും തൂങ്ങിപ്പിടിച്ച്‌ നില്‍ക്കൽ മുതലായ ലക്ഷണങ്ങൾ പ്രഥമ ദശയിൽ കാണുന്നു. ക്രമേണ നടക്കാൻ കഴിയാതെ തല താഴ്ത്തിപ്പിടിച്ചു നിൽക്കുന്ന മൃഗത്തിന്റെ വായില്‍നിന്ന് ധാരാളം പത പുറത്തു വന്നുകൊണ്ടിരിക്കും. ശരീരമാകമാനമുള്ള മാംസപേശികളിൽ വിറയൽ പ്രത്യക്ഷപ്പെടുന്നതോടെ മ്യഗം നിലംപതിക്കുന്നു.

കണ്ണിലെ കൃഷ്ണമണി വികസിക്കുകയും സന്നിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

തീവ്രമായ വിഷബാധയിൽ ലക്ഷണങ്ങൾ കണ്ടു മണിക്കൂറുകൾക്കകം മൃഗം ചത്തുപോകുന്നു. എന്നാൽ ചെറിയ തോതിലുള്ള വിഷബാധയിൽ മൃഗം ക്രമേണ നിലംപതിക്കുകയും രണ്ടു മൂന്നു ദിവസത്തിനകം മരണമടയുകയും ചെയ്യുന്നു.

വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴെ ചികിത്സിക്കുന്നതു കൊണ്ട് രോഗിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കും. കാത്സ്യവും ഗ്ലൂക്കോസും ചേർന്ന ലായനി സിരീയമായും ആന്റിഹിസ്റ്റമിനുകൾ, കോർട്ടിസോൺ, വിറ്റാമിൻ-B കൂട്ടുകൾ എന്നിവ പേശീയമായും കുത്തിവയ്ക്കുന്നതു പലപ്പോഴും രോഗവിമുക്തിക്കു സഹായകമാണ്. ഇത്തരം വിഷബാധയ്ക്കെതിരെയുളള ഫലപ്രദമായ പ്രത്യേക ചികിത്സാവിധി ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

https://pages.razorpay.com/pl_Kqs8ilKQqDYGbq/view
18/12/2022

https://pages.razorpay.com/pl_Kqs8ilKQqDYGbq/view

Aptech Meet - 2022. The Veterinary Entrepreneur Gathering. Annual Convention of IVA Kerala 2022. December 28. . The changing socio-economic environment has necessitated the emergence of industrial farms, processing-storage systems and innovative marketing methods in the animal husbandry sector. Ther...

IVA District convention Pagoda Resort Alleppey . Inauguration by SP Smt Chaithra Teresa John.IPS And I am very proud to ...
03/12/2022

IVA District convention Pagoda Resort Alleppey . Inauguration by SP Smt Chaithra Teresa John.IPS And I am very proud to say that her parents are veterinarians

https://raksha.shadesindia.in
26/08/2022

https://raksha.shadesindia.in

Run with your pets along Alappuzha Beach September 18th 2022 SUNDAY10 KM Mini Marathon, 5 KM Run , 2 KM Fun Run / Walk With Pets Previous Next 10 KM Mini Marathon 5 KM RUN 2 KM Fun RunWalk With Pets Days Hours Minutes Seconds സെപ്റ്റംബർ 28 ന് നടക്കുന്ന ല.....

Join with us for a noble cause
25/08/2022

Join with us for a noble cause

തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പിലൂടെ പേവിഷബാധ ഭീഷണി ഒരു പരിധി വരെ സമൂഹത്തിൽ നിന്നും ഒഴിവാക്കാം    പേവിഷബാധയേറ്റ ഒ...
23/08/2022

തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പിലൂടെ പേവിഷബാധ ഭീഷണി ഒരു പരിധി വരെ സമൂഹത്തിൽ നിന്നും ഒഴിവാക്കാം
പേവിഷബാധയേറ്റ ഒരു മരണം കൂടി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. ഇൻഡ്യൻ വെറ്ററിനറി അസോസിയേഷൻ ആലപ്പുഴ യൂണിറ്റിന്റെ ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഞയറാഴ്ച ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലും പരിസര പ്രദേശങ്ങളിലും നൂറോളം തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി.
മാലിന്യ കൂമ്പാരങ്ങൾ എന്നും തെരുവ് നായ്ക്കളെ വളർത്തുന്നു. മാലിന്യനിർമ്മാർജനത്തിലൂടെയും പേവിഷ പ്രതിരോധ കുത്തിവെപ്പിലൂടെയും ഈ യജ്ഞത്തിൽ നമുക്കും പങ്കാളികൾ ആവാം.

ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ഇൻഡ്യൻ വെറ്ററിനറി അസോസിയേഷൻ ആലപ്പുഴ യൂണിറ്റ്, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്...
20/08/2022

ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ഇൻഡ്യൻ വെറ്ററിനറി അസോസിയേഷൻ ആലപ്പുഴ യൂണിറ്റ്, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, ശാസ്ത്ര സാഹിത്യ പരിക്ഷത്ത്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ജില്ലയിൽ നടപ്പിലാക്കുന്നു. താലൂക്ക് തലത്തിലും ജില്ലാതലത്തിലും സ്കൂൾ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ, ജില്ലാ തല ക്വിസ് മൽസരം, പോസ്റ്റർ ഡിസൈൻ മൽസരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അരുമമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ്, ലൈസൻസിംഗ്, എന്നിവയുടെ ആവശ്യകത പൊതുജനങ്ങളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 18 ന് ബീച്ച് റൺ ആലപ്പുഴയിൽ നടത്തും.
ആഗസ്റ്റ് 21 ന് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ ജേസീസ് കോട്ടയം ഏ യ്ൻജൽ സിറ്റിയുടെ സഹകരണത്തോടെ തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പും നടത്തുന്നതാണ്.

Join with us
06/08/2022

Join with us

അപൂർവ രോഗത്തിന് അപൂർവ ശസ്ത്രക്രിയയുമായി വെറ്ററിനറി ഡോക്ടർമാർ      കൂത്താളി പഞ്ചായത്തിൽ കൊല്ലിയിൽ ബിജിലിയുടെ വീട്ടിലെ പശു...
30/07/2022

അപൂർവ രോഗത്തിന് അപൂർവ ശസ്ത്രക്രിയയുമായി വെറ്ററിനറി ഡോക്ടർമാർ
കൂത്താളി പഞ്ചായത്തിൽ കൊല്ലിയിൽ ബിജിലിയുടെ വീട്ടിലെ പശുവാണ് കഴിഞ്ഞ ഒരാഴ്ച ആയി തീറ്റയോ പുല്ലോ വെള്ളമോ കഴിക്കാതെ അവശ നിലയിൽ ആയത്. ഭാരിച്ച തുക മുടക്കി അടുത്തിടെ വാങ്ങിയ പശുവിന്റെ രോഗം നിർണ്ണയിക്കുവാൻ പല ഡോക്ടർമാരേയും ആശ്രയിക്കേണ്ടി വന്നു. ഇത്തരത്തിൽ ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും പശു തീർത്തും അവശനിലയിൽ എത്തി കഴിഞ്ഞിരുന്നു. ചാണകം ഇടാൻ ശ്രമിയ്ക്കുമ്പോൾ കട്ടച്ചോരയും കഫവും വരുന്ന അവസ്ഥയിൽ ആയിരുന്നു. തുടർന്നായിരുന്നു ബിജിലി വിദഗ്ദ ചികിൽസ തേടി പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിൽ എത്തുന്നത്. ഡോ.എം.എസ്. ജിഷ്ണു തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നു. കുടലിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിലേക്ക് കയറി വയറ്റിലെ ദഹനപ്രക്രിയ തടസപ്പെട്ടതായിരുന്നുകാരണം. (ആനകളിൽ എരണ്ടക്കെട്ട് എന്നറിയിപ്പെടുന്ന അവസ്ഥയും ഇത് തന്നെയാണ്.). മലാശയത്തിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും ചാണകവും വരാതെ തടസപെട്ടതോടെ കുടൽ അസമാന്യമായി ബലൂൺ കണക്കേ വികസിക്കുകയും ചെയ്തു.
അത്യപൂർവും സങ്കീർണ്ണതകൾ ഏറെയും ഉള്ള ഒരു ശസ്ത്രക്രിയ മാത്രമേ പ്രതിവിധി ആയിട്ടുള്ളു. ഈ അവസ്ഥയിൽ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും പശു അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ 100% വും രക്ഷപ്പെടുത്താനാകില്ല എന്ന് തോന്നലിലും ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാം എന്ന ഡോ. ജിഷ്ണുവിന്റെ തീരുമാനമായിരുന്നു നിർണ്ണായകമായത്. പശുവിന്റെ ജീവന് തന്നെ ഏറെ റിസ്ക് ഉള്ളതാണ് ഈ ശസ്ത്രക്രിയ. ഈ ദൗത്യം ഏറ്റെടുക്കുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. കൈ ഒഴിയുകയോ ഏറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യുകയോ എന്ന ചോദ്യം മാത്രമായിരുന്നു ഡോ.ജിഷ്ണുവിന് മുന്നിൽ. ഡോ. ജിഷ്ണുവിന്റെ നിശ്ചയദാർഢ്യത്തോടൊപ്പം സങ്കീർണ്ണമായതും എന്നാൽ അപൂർവ്വമായതുമായ ആ ശസ്ത്രക്രിയയിൽ പങ്കെടുത്തത് ഡോ. വിജിത, ഡോ. മിഥുൻ, ഡോ. റിഷികേശ്, ഡോ. അഷ്ന, ഡോ. ആനന്ദ്, ഡോ.മുഹമ്മദ് സെയ്ഫ് , ഡോ. ശരണ്യ എന്നിവർ ആയിരുന്നു പരിമിതമായ സാഹചര്യത്തിൽ ഉടമയുടെ തൊഴുത്തിൽ വച്ചായിരുന്നു അതി സങ്കീർണ്ണമായ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ പശുവിന്റെ ചലനങ്ങൾ പരിമിതപ്പെടുത്തുവാൻ ഏണി കുറുകെ വെച്ചു ഇടയ്ക്ക് ചെയ്ത കനത്ത മഴയിൽ ആകെ ഉണ്ടായിരുന്ന ബൾബ് കൂടി അണഞ്ഞു. മഴ പെയ്ത് ചോർന്ന് നനഞ്ഞ തറയിൽ തെന്നിവീഴാതിരിക്കാൻ കഷ്ടപ്പെടേണ്ടി വന്നു. ബൾബിന് പകരം ടോർച്ച് ലൈറ്റും എമർജൻസി ലാമ്പും വെളിച്ച മായി. തൊഴുത്തിന് മീതേ സമീപ വാസികൾ ആരൊക്കെയോ ചേർന്ന് ടാർ പായ വിരിച്ചും , തെന്നിവീഴാൻ പോയ നിലത്ത് വൈയ്ക്കോൽ വിരിച്ചുമാണ് ആ ശസ്ത്രക്രിയ പൂർത്തീകരിക്കുവാൻ കഴിഞ്ഞത്.. ഉച്ച കഴിഞ്ഞ് ഏകദേശം 3 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ അഞ്ചു മണിക്കൂർ നീണ്ടു നിന്നു. ശസ്ത്രക്രിയയിലൂടെ കുടൽ പൂർവ്വസ്ഥിതിയിലാക്കി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പശുവിനെ സ്വാഭാവിക അവസ്ഥയിലേക്ക് എത്തിക്കാനുമായി.
ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാരുടെആത്മാർത്ഥതയും, സേവന തൽപ്പരതയും, വെല്ലുവിളികൾ നിറഞ്ഞ ശസ്ത്രക്രിയ ഏറ്റെടുത്ത് ചെയ്യാനുള്ള ആത്മവിശ്വാസവും സർജൻമാരുടെ കൈവിരുതും ഒപ്പം ഗുരു ജനങ്ങളുടെയും ഈശ്വരന്റെയും അനുഗൃഹമാണ് അപൂർവങ്ങളിൽ അപൂർവമായ ഈ ശസ്ത്രക്രിയാ വിജയത്തിന് പിന്നിൽ. ദൈവത്തിന്റെ കരങ്ങൾ ഉള്ള ഈ ദൗത്യസംഘത്തിന് അഭിനന്ദനങ്ങൾ
അങ്ങനെ പേരാമ്പ്രയിൽ ഡോ. ജിഷ്ണുവിന്റെ നേതൃത്വത്തിൽ ചരിത്രം കുറിയ്ക്കപ്പെട്ടു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സർജറി പശുക്കളിൽ ചെയ്യുന്നതും വിജയിക്കുന്നതും.
കച്ചവടക്കാരിൽ നിന്നും വെറും 25 ദിവസം മുമ്പ് മാത്രം വാങ്ങിയ ആ പശുവിന് പേരിടാനുള്ള സാവകാശം ഒന്നും ബിജിലിയ്ക്ക് ലഭിച്ചിരുന്നില്ല. അവളുടെ അസുഖം മാറണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.
സ്വന്തം ജീവനേയും, തന്നെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതത്തേയും അതിജീവിച്ച ഈ പശുവിനെ അതിജീവിത എന്ന പേര് നൽകി വിളിക്കുകയാണീ ഈ ഡോക്ടർമാരും, ബിജിലിയും.

മിണ്ടാപ്രാണിയ്ക്കും തുണയായ് പോലീസ്  മനുഷ്യരെ പോലെ തന്നെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണ്. വഴിയിൽ ഉപേക്ഷിച്ച  നായ...
15/07/2022

മിണ്ടാപ്രാണിയ്ക്കും തുണയായ് പോലീസ്
മനുഷ്യരെ പോലെ തന്നെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണ്. വഴിയിൽ ഉപേക്ഷിച്ച നായ ആയാലും, ചിറകറ്റ പക്ഷി ആയാലും കരുണ അർഹിക്കുന്നു. ഈ തിരിച്ചറിവാണ് രാത്രി പട്രോളിംഗിന് ഇറങ്ങിയ ഒരു സംഘം നിയമപാലകരെയും ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചത്.

പോലീസ് പെട്രോളിംഗിനിടയിൽ
അലപ്പുഴ കൺട്രോൾ റൂം SI മാരായ ഹരിശങ്കർ, ബാലസുബ്രഹ്മണ്യം, ASIമാരായ ബൻസി ഗൾ, റിച്ചാർഡ്, ബിജുമോൻ എന്നിവർ പെട്രോളിംഗിനിടയിൽ പള്ളാത്തുരുത്തിൽ വെച്ച് ഒരു കാൽ പഴുത്ത് അവശനിലയിൽ കിടന്ന കൊക്കിനെ കാണുകയായിരുന്നു. ഏതൊരു ജീവനും മനുഷ്യ ജീവനെ പോലെ തന്നെ വിലമതിക്കുന്നതാണ് എന്ന തിരിച്ചറിവിൽ അവർ ആ കൊക്കിനെ എടുത്ത് ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.. ബിന്ദു.D.S, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിനയകുമാർ
ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സനുജ.K എന്നിവരുടെ സാന്നിദ്ധ്യത്തിൻ ഡോ. അഫ്സൽ ഡോ. ജയകുമാർ എന്നിവർ ചേർന്ന് കൊക്കിൻ്റെ പഴുത്തഴുകിയ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റി. ആവശ്യമായ ചികിൽസ നൽകി ജീവൻ രക്ഷിച്ചു.
കൊക്കിനെ പിന്നീട് വനം വകുപ്പിൽ നിന്നും സന്തോഷ് ഏറ്റുവാങ്ങി. ചികിൽസ പൂർത്തിയാക്കുന്നത് വരെ കരുതലും കാവലുമായി സന്തോഷിനോടൊപ്പം ഈ ഒരു കൂട്ടം നിയമപാലകരുമുണ്ട്. കൊക്കിനെ ആശുപത്രിയിൽ എത്തിച്ചത് മുതൽ ശസ്ത്രക്രിയ പൂർത്തിയാക്കിയതിന് ശേഷം ഔദ്യോഗിക കൃത്യ ബാഹുല്യങ്ങൾക്കിടയിൽ പോലും കരുതലുള്ള കൈകളിൽ ആ മിണ്ടാപ്രാണിയെ ഏൽപ്പിച്ച നിയമപാലകർക്ക് ബിഗ് സല്യൂട്ട്.

29/05/2022

രാത്രി കാല അടിയന്തിര ചികിൽസാ പദ്ധതി കർഷകർക്ക് തുണയാവുന്നു.
അസമയത്തുള്ള പശുവിന്റെ ദുഷ്കര പ്രസവവും അനുബന്ധ കാര്യങ്ങളും കർഷകന് എന്നും ആധിയാണ്. രാത്രികാലങ്ങളിൽ പലപ്പോഴും വിഗദ്ധ ചികിൽസയോ സഹായമോ ലഭ്യമാകാതെ പശുക്കൾ മരണപ്പെട്ട് പോകുന്ന അവസ്ഥ ഇവരെ സംബന്ധിച്ച് തീരാ നഷ്ടവുമാണ്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തിര ചികിൽസാ പദ്ധതി കർഷകർക്ക് ആശ്വാസമാകുന്നു.
തൈക്കാട്ട്ശ്ശേരി ബ്ലോക്കിലെ പള്ളി പ്പുറം പഞ്ചായത്തിലെ കളത്തിൽ അമ്പലത്തിന്റെ വകയായുള്ള ഗൗരീശങ്കരം എന്ന ഫാമിലെ ഗിർ ഇനത്തിൽ പെട്ട പശുവിന് 4 മണി മുതൽ പേറ്റുനോവ് തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രസവം നടക്കാകയാൽ രാത്രികാല ചികിൽസ പദ്ധതിയിലെ ഡോക്ടർ ധീരജിന് കർഷകന്റെ ഫോൺ വരികയും തുടർന്ന് 6 മണിയോടെ ദുഷ്കരമായ ഈ പ്രസവം അദ്ദേഹം അറ്റൻഡ് ചെയ്ത് കുട്ടിയെ പുറത്തെടുത്ത് ആവശ്യമായ ശുശ്രൂഷകളും നൽകി.
എന്നാൽ രാത്രി 11 മണിയോടെ ഗർഭാശയം തള്ളി പുറത്ത് വരികയും ഡോക്ടർ ധീരജ്, പള്ളിപ്പുറം വെറ്ററിനറി ആശുപത്രിയിലെ ഇൻറ്റേൺഷിപ്പ് ടെയിനികൾ ആയ ഡോ. അമൽ, ഡോ. മേരി എന്നിവർ കർഷകന്റെ ആവശ്യപ്രകാരം സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്‌നത്തിന് ശേഷം ഗർഭാശയം പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ എല്ലാ സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ ഉണ്ടാകുന്നുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിൽ മാത്രമാണ് ഇപ്രകാരം രാത്രികാല ചികിൽസാ പദ്ധതി പ്രകാരം വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും രാത്രികാല വെറ്ററിനറി സർജൻമാരുടെ സേവനം വരുംകാലങ്ങളിൽ സർക്കാർ നൽകും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ക്ഷീര കർഷകർ

ഇത് ഇന്നത്തെ മാതൃഭൂമി പത്രത്തിലെ വാർത്ത ആണ്. നിഷ്കളങ്കമായ ഈ കുരുന്നു മുഖം ആരെയും നൊമ്പരപ്പെടുത്തും. അടുത്തിടെ പേപ്പട്ടിയ...
29/05/2022

ഇത് ഇന്നത്തെ മാതൃഭൂമി പത്രത്തിലെ വാർത്ത ആണ്. നിഷ്കളങ്കമായ ഈ കുരുന്നു മുഖം ആരെയും നൊമ്പരപ്പെടുത്തും. അടുത്തിടെ പേപ്പട്ടിയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞുങ്ങൾ മരണപ്പെടുന്നത് കൂടി വരികയാണ്. എന്തുകൊണ്ടാണിത്? കുട്ടികളുടെ ഭയവും അറിവില്ലായ്മയും മൂലം അവർ അത് വീട്ടുകാരെയോ കൂട്ടുകാരെയോ അറിയിക്കുന്നില്ല. രോഗബാധയുണ്ടായാൽ മരണം ഉറപ്പാക്കുന്നതാണ് പേ വിഷബാധ. വളർത്തുനായ്ക്കൾക്ക് പേവിഷബാധയ്ക്കുള്ള ആദ്യപ്രതിരോധ കുത്തിവെപ്പ് 3-ാം മാസത്തിലും ഒരു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസും പിന്നീട് വർഷത്തിൽ ഓരോ കുത്തിവെപ്പ് വീതം നൽകണം. പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടില്ലാത്ത അമ്മ നായക്കളിൽ നിന്നുള്ള നായ കുട്ടികൾക്ക് 45 ദിവസം കഴിയുമ്പോൾ ആദ്യ കുത്തിവെപ്പ് നൽകാം.
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത നായക്കൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ നാം മടിക്കരുത്. യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാതെ താരതമ്യേന വേദന കുറവുള്ള തൊലിയുടെ അടിയിൽ(ഇൻട്രാ ഡെർമൽ ) നൽകുന്ന വാക്സിനുകളാണ് കടിയേറ്റവർക്ക് ചികിൽസാ മാർഗ്ഗമായി നൽകുന്നത്. നിശ്ചിത കാലയളവിൽ 5 കുത്തി വെപ്പുകൾ ആണ് ഇപ്രകാരം നൽകുന്നത്. മുറിവ് വലുതാണെങ്കിൽ മറ്റു ചികിൽസാ മാർഗ്ഗങ്ങളും അവലംബിക്കും.
കുട്ടികളെ പേവിഷബാധയെപ്പറ്റി ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്. നായ പൂച്ച എന്നിവ കടിക്കുകയോ മാന്തുകയോ ചെയ്താൽ അത് അവഗണിക്കരുത് എന്ന് രക്ഷകർത്താക്കളും അദ്ധ്യാപകരും കുട്ടികളെ പറഞ്ഞു മനസിലാക്കണം. വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പും ലൈസൻസിംഗും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിർബന്ധമായും ഏർപ്പെടുത്തണം. മാലിന്യ കൂമ്പാരങ്ങൾ സൃഷ്ടിക്കുക വഴി നാം തെരുവുനായക്കളെ വളർത്തുകയാണ്. ഇത്തരം മാലിന്യ കൂമ്പാരങ്ങൾ ആണ് തെരുവുനായക്കളുടെ ആവാസ കേന്ദ്രം. തെരുവ് നായക്കളുടെ എണ്ണം കുറയ്ക്കുക, അവയ്ക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുക, വളർത്തു നായക്കൾക്കും പൂച്ചകൾക്കും യഥാസമയം പ്രതിരോധ കുത്തിവെപ്പുകൾ നൽകുക, ഈ രോഗബാധയെ കുറിച്ച് വേണ്ടത്ര ബോധവൽക്കരണം നടത്തുക( പ്രത്യേകിച്ചും സ്കൂൾ കുട്ടികൾക്ക് ) എന്നിവയൊക്കെ ചെയ്യേണ്ടതുണ്ട്. ഇനിയെങ്കിലും ഒരു പിഞ്ചുകുഞ്ഞ് പോലും പേവിഷബാധയാൽ മരണപ്പെടാൻ ഇടയാകരുത്.

23/05/2022

മൃഗ സംരക്ഷണ വകുപ്പിന്റെ അടിയന്തിര രാത്രികാല മൃഗചികിൽസാ പദ്ധതി - കർഷകർക്ക് തുണയാകുമ്പോൾ -
അസമയത്ത് പശുക്കളുടെ ദുഷ്കര പ്രസവവും ഗർഭാശയം തള്ളി വരലുമൊക്കെ കർഷകരെ സംബന്ധിച്ച് പേടിസ്വപ്നമാണ്. സമയം വൈകും തോറും അവരുടെ ഹൃദയമിടിപ്പും കൂടി കൊണ്ടേയിരിക്കും. തങ്ങളുടെ സർവ്വസ്വവുമായ കറവപ്പശുവിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആധിയിൽ ആണ് ഇവർ പലപ്പോഴും .

ഇത്തരത്തിൽ വിഷമ ഘട്ടത്തിൽ അകപ്പെട്ടഒരു കർഷകന് പറയാനുള്ളത് കേൾക്കാം
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ലോക്കിലെ രാത്രികാല മൃഗചികിൽസാ പദ്ധതിയിലെ ഡോ. വിനയ് ശങ്കർ, മാവേലിക്കര ബ്ലോക്കിലെ ഡോ. ചിത്ര എസ് പിള്ള, ഡോ. മീര വിനോദ് എന്നിവരുടെ ആത്മാർത്ഥതയും സേവന തല്പരതയും ഒത്തുചേർന്നപ്പോൾ രക്ഷിക്കാനായത് ഒരു കർഷകന്റെ ഏക സമ്പാദ്യമായ പശുവിനെ ആയിരുന്നു. എല്ലാ ബ്ലോക്കുകളിലും ഇത്തരം രാത്രികാല ചികിൽസ സൗകര്യങ്ങൾ തുടങ്ങേണ്ടത് അത്യാവശ്യം ആണെന്നാണ് കർഷകരുടെ സാക്ഷ്യപ്പെടുത്തൽ
കേൾക്കാം ആ സാക്ഷ്യപ്പെടുത്തൽ - സലിം, കൊച്ചു വിളയിൽ, മങ്ങാരം, ഭരണിക്കാവ് എന്ന കർഷകന്റെ വാക്കുകളിലൂടെ

IVA World veterinary day celebration awards.Congratulations  dear Dr Deepu Philip  Mathew,  Dr Swapna Susan Abraham and ...
11/05/2022

IVA World veterinary day celebration awards.Congratulations dear Dr Deepu Philip Mathew, Dr Swapna Susan Abraham and my beloved and our most respectableProfessor(Dr) Sulochana Mam and Padmasree Sosamma Iype mam

On the occasion of the World Veterinary Day,  recognise andthank all the veterinary professionals worldwide for their cr...
30/04/2022

On the occasion of the World Veterinary Day, recognise and
thank all the veterinary professionals worldwide for their crucial work
supporting animal health, animal welfare, public health, food safety,
food security, and environment protection.World veterinary day wishes for all my dear veterinarians.Proud to be a part of this profession

19/04/2022

കന്നുകാലികളിലെ മറുപിള്ള നീക്കം ചെയ്യൽ.--- എപ്പോൾ?
സാധാരണ പ്രസവശേഷം കന്നുകാലികളിൽ 3 മുതൽ 8 മണിക്കൂറുകൾക്കുള്ളിൽ മറുപിള്ള പുറംതള്ളുകയാണ് പതിവ്. ചിലപ്പോൾ ഇത് 24 മണിക്കൂർ വരെയാകാം. ഗർഭമലസൽ, ദുഷ്ക്കര പ്രസവം, ഇരട്ട കിടാക്കൾ, ക്ഷീര സന്നി പോലുള്ള ഉപാപചയ രോഗങ്ങൾ എന്നീ അവസ്ഥകളിൽ മറുപിള്ള യഥാസമയം പുറംതള്ളപ്പെടാതെ പോകാറുണ്ട്. ഇത്തരം അവസ്ഥകളിൽ ഒരു വെറ്ററിനറി സർജന്റെ സേവനം നിർബന്ധമായും തേടണം. മറുപിള്ള നീക്കം ചെയ്യുന്നതിനോടൊപ്പം ടെറ്റനസ് ടോക്സോയിഡ് ഇൻജക്ഷൻ,അണു ബാധ തടയുന്നതിനാവശ്യമായ മരുന്നുകൾ (ഗർഭാശയത്തിനുള്ളിലും) പുറമേയും കുത്തിവെപ്പുകളായും നൽകണം. ഒരു കാരണവശാലും മറുപിള്ള പശു തിന്നാൻ ഇടവരരുത്. മറുപിള്ള പശു തിന്നാൻ ഇടയായാൽ ദഹനക്കേട് ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്. മുളയില, പ്ലാവില, പഴം, നെല്ല് പുഴുങ്ങിയ വെള്ളം എന്നിവ മറുപിള്ള പുറത്ത് പോകുന്നതിനായി ചില കർഷകർ നൽകാറുണ്ട്. എന്നാൽ ഇതിന് പ്രത്യേകിച്ച് ഫലം ഒന്നുമില്ല. പുറം തള്ളുന്ന മറുപിള്ള ആഴത്തിൽ കുഴിയെടുത്ത് മൂടണം. ഇവ നായ്ക്കൾ, പക്ഷികൾ എന്നിവ വഴി ജലസ്രോതസുകളെ മലിനമാക്കാതിരിക്കുവാൻ ശ്രദ്ധ പുലർത്തണം. പശുവിനെ വീണ്ടും കൃത്രിമ ബീജാധാനത്തിന് വിധേയമാക്കുമ്പോൾ പ്രസവത്തോടനുബന്ധിച്ച് മറുപിള്ള നീക്കം ചെയ്തിട്ടുണ്ടെങ്കിൽ വിവരം ഡോക്ടറെ അറിയിക്കുകയും വേണം. മറുപിള്ള പുറംതള്ളാതെയുള്ള അവസ്ഥ മൂലം ഉണ്ടായേക്കാവുന്ന അണു ബാധ ഒരു പക്ഷേ പല തവണ യുള്ള കൃത്രിമ ബീജധാനത്തിലേക്ക് വഴിയൊരുക്കും.

ചെറിയ നാട് രഞ്ജു ഭവനത്തിൽ രാജൻ എന്ന കർഷകനിലേക്ക് ആ ഗർഭിണി ആയ കടിഞ്ഞൂൽ പശു എത്തിയത് ഒരു നിയോഗം പോലെ ആയിരുന്നു. അറവുശാലയിൽ...
08/04/2022

ചെറിയ നാട് രഞ്ജു ഭവനത്തിൽ രാജൻ എന്ന കർഷകനിലേക്ക് ആ ഗർഭിണി ആയ കടിഞ്ഞൂൽ പശു എത്തിയത് ഒരു നിയോഗം പോലെ ആയിരുന്നു. അറവുശാലയിൽ എത്തിയ കടിഞ്ഞൂൽ പശുവിന് പുനർജന്മം നൽകുക എന്നത് ദൈവം നിശ്ചയം തന്നെയാണ്.
സമീപവാസിയായ മറ്റൊരു കർഷകൻ 23000 രൂപ നൽകി വാങ്ങിയ ഏകദേശം രണ്ടര വയസുള്ള കിടാരി ആദ്യ കുത്തിവെപ്പിൽ തന്നെ ചെന പിടിക്കുകയും ചെയ്തത് സന്തോഷത്തിന്റെ ആക്കം കൂട്ടി. എന്നാൽ ഗർഭകാലം മുന്നോട്ട് പോവും തോറും പശു കിടന്നിട്ട് എഴുനേൽക്കുന്നതിനു് ബുദ്ധിമുട്ട് കാണിക്കുവാൻ തുടങ്ങി. ഒരു വിധേനേ എഴുനേൽപ്പിച്ചാൽ തന്നെ പിൻകാലുകളുടെ കുളമ്പുകൾ തറയിൽ ഇഴച്ച് ബുദ്ധിമുട്ടി നടക്കാൻ തുടങ്ങി. ദിവസങ്ങൾ കൊഴിയും തോറും നടക്കുവാനുള്ള ബുദ്ധിമുട്ട് കൂടി കൂടി വരികയും ചെയ്തു. പൂർണ്ണ ഗർഭിണിയായ എഴുനേറ്റ് നടക്കാൻ വയ്യാത്ത പശുവിന്റെ ചിത്രം അദ്ദേഹം ഭയപ്പാടോടെ കണ്ടു. നിർത്തിയാൽ ദുരിതമാവും എന്ന് കരുതി കയ്യൊഴിയുവാൻ അദ്ദേഹം നിർബന്ധിതനായി. പക്ഷേ ആര് വളർത്താൻവാങ്ങും എന്നുള്ളത് അദ്ദേഹത്തിന്റെ മുന്നിൽ ചോദ്യചിഹ്നമായി മാറിയപ്പോഴാണ് അറവുകാരൻ എത്തിയത്. 6 മാസം ചനയുള്ള തന്റെ കടിഞ്ഞൂൽ പശു അറവ് ശാലയിലേക്ക് വലിഞ്ഞിഴഞ്ഞ് പോകുന്നത് കണ്ട അദ്ദേഹത്തിന്റെ ഉള്ള് പിടഞ്ഞിട്ടുണ്ടാവാം. നിസ്സഹായതയും ഭയവും മൂലം ആ പശുവിനെ അദ്ദേഹം കശാപ്പുകാരന് നൽകുകയായിരുന്നു.
ഈ യാത്രക്കിടയിലാണ് അതേ പഞ്ചായത്തിലെ തന്നെ മറ്റൊരു ക്ഷീര കർഷകൻ ആയ 57 വയസുള്ള ശ്രീ രാജൻ ഈ കാഴ്ച കാണുന്നത്. 30 കറവപ്പശുക്കളെ വളർത്തി നല്ല വരുമാനം ഉണ്ടാക്കി രണ്ടു പെൺ മക്കളേയും ഉന്നത വിദ്യാഭ്യാസം നൽകി വിവാഹം കഴിപ്പിച്ചയച്ചതും വീടും വാഹനവും എല്ലാം സ്വന്തമാക്കിയതും പശുവളർത്തലിൽ നിന്നാണ് എന്ന് അഭിമാനപൂർവ്വം ഉറക്കെ പറയുന്ന കർഷകനാണിദ്ദേഹം. നിലവിൽ13 കറവപ്പശുക്കൾ അദ്ദേഹത്തിന്റെ തൊഴുത്തിൽ ഉണ്ട്
പശുക്കളോട് ഉള്ള ഈ അതിർത്തികൾ ഇല്ലാത്ത സ്നേഹം കൊണ്ടു തന്നെ അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പശുവിന്റെ കാഴ്ച അദ്ദേഹത്തെ വേദനിപ്പിച്ചു. വരുന്നത് വരട്ടെ എന്ന് കരുതി ഇറച്ചി വിലയായി കണക്കാക്കി 22000 രൂപ നൽകി ആ പശുവിനെ സ്വന്തമാക്കി. പെരു മുട്ടു വാതം / മുട്ടുവാതം എന്ന പേരിൽ കർഷകർക്കിടയിൽ അറിയപ്പെടുന്ന രോഗാവസ്ഥ ആണിതെന്ന് ഒരു നല്ല കർഷകൻ ആയ അദ്ദേഹത്തിന് മനസിലായിരുന്നു.
പശുക്കളുടെ പിൻകാലുകളുടെ മുട്ടുചിരട്ടയെ സ്ഥാനഭ്രശം വരാതെ സംരക്ഷിക്കുന്നത് ലിഗമെന്റുകൾ ആണ്. ഈ ലിഗമെന്റുകളുടെ സ്ഥാനഭ്രശം മൂലം മുട്ടുചിരട്ടകളുടെ സ്ഥാനചലനം തടസപ്പെടുകയും തന്മൂലം നടക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. പശു എഴുനേറ്റ് കുളമ്പുകൾ തറയിൽ ഇഴച്ച് വളരെ കഷ്ടപ്പെട്ടായിരിക്കും നടക്കുക. ഒരു കാലിലോ അപൂർവ്വമായി ഒരേ സമയം രണ്ടു കാലുകളിലുമായോ ഈ അവസ്ഥ കാണപ്പെടാറുണ്ട്. ഗർഭാവസ്ഥയിൽ ആണെങ്കിൽ കുട്ടിയുടെ വളർച്ചയ്ക്ക് ഒപ്പം ഈ ബുദ്ധിമുട്ട് വർദ്ധിക്കുകയും ചെയ്യും.
പരിചയ സമ്പന്നനായ രാജൻ ഇതിനെ കുറിച്ച് ബോധവാൻ ആയിരുന്നു. ശസ്ത്രക്രിയയിലൂടെ നിശ്ശേഷം മാറ്റാവുന്ന അവസ്ഥ ആണിതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
നിരവധി വെറ്ററിനറി ഡോക്ടർമാരെ ശസ്ത്രക്രിയയ്ക്കായി സമീപിച്ചപ്പോഴും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
അന്വേഷണങ്ങൾക്കൊടുവിൽ ആണ് ചുനക്കര വെറ്ററിനറി സർജൻ ആയ ഡോ.തോമസ് മാത്യുവിൽ എത്തുന്നത്.
ഡോ.തോമസ് മാത്യുവും പത്തിയൂർ വെറ്ററിനറി സർജൻ ഡോ. ഗിരിഷും ആ ദൗത്യം ഏറ്റെടുത്തു. ഇവർ രണ്ടു പേരും മദ്രാസ് വെറ്ററിനറി കോളേജിൽ നിന്നും ഓർത്തോപീഡിക് സർജറിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സർജൻമാർ ആണ്. വൈകിട്ട്അഞ്ചു മണിയോടെ അവിടെ ചെല്ലു മ്പോൾ നല്ല മഴ... പശുവിനെ കെട്ടിയിരുന്ന ഷെഡിൽ വെളിച്ചം തീരെ കുറവ്... വളരെ ദൂരം താണ്ടി ചെന്നതുകൊണ്ടും ഉടമയുടെ നിർബന്ധം കൊണ്ടും ഡെസ് മോട്ടമി എന്ന ശസ്ത്രക്രിയ ചെയ്യുവാൻ തന്നെ തീരുമാനിച്ചു...
അരണ്ട വെളിച്ചത്തിൽ പശു ഷെഡിൽ നടക്കുന്ന വീഡിയോ എടുത്തു.....വെളിച്ചക്കുറവിന്റെ പരിമിതിയിൽ തന്നെ desmotomy യും ചെയ്തു... അല്പസമയത്തിനുള്ളിൽ മഴ മാറി... ആകാശം തെളിഞ്ഞു....അറവു കത്തിയുടെ ഇരുളിൽ നിന്നും ജീവിതമാകുന്ന പ്രകാശത്തിലേക്ക് അവൾ പിച്ച വെച്ചു... പശുവിനെ വീടിനു മുൻപിലുള്ള കോൺക്രീറ്റ് റോഡിലൂടെ നടത്തിച്ചു...മാനം തെളിഞ്ഞത് പോലെ ഉടമയുടെയും ഡോ.തോമസ് മാത്യുവിന്റേയും ഡോ. ഗിരീഷിന്റേയും മനവും തെളിഞ്ഞു... അഭിനന്ദനങ്ങൾ ഡോ.തോമസ് മാത്യു, ഡോ. ഗിരീഷ്

04/04/2022

വളർത്തു മൃഗങ്ങളിലെ, പ്രത്യേകിച്ചും കന്നുകാലികളിലെ പേവിഷബാധ പലപ്പോഴും അറിയാതെയോ, ശ്രദ്ധിക്കപ്പെടാതെയോ പോകാറുണ്ട്. തുറസായ സ്ഥലങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾക്ക് പലപ്പോഴും പേപ്പട്ടിയുടെ കടിയേൽക്കാറുണ്ട്. കടിയേറ്റ് 10 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
മനുഷ്യരിൽ കാണപ്പെടുന്ന ജലഭീതി മൃഗങ്ങളിൽ കാണാറില്ല. തീറ്റ മടുപ്പ് , വായിൽ നിന്ന് ഉമനീർ ഒലിപ്പ്,അക്രമ സ്വഭാവം, പ്രത്യേക ശബ്ദത്തിലുള്ള കരച്ചിൽ , വയറിന്റെ ഇടതു ഭാഗം അകത്തേക്ക് ചുരുങ്ങുക, തുള്ളി തുള്ളിയായി മൂത്രം ഒഴിക്കുക എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. രോഗം മൂർച്ചിക്കുമ്പോൾ തളർച്ച ബാധിച്ച് വീണുപോവുകയും ദിവസങ്ങൾക്കകം മരണപ്പെട്ടു പോകുകയും ചെയ്യും. ഒരു ജന്തുജന്യ രോഗമായതു കൊണ്ടും രോഗബാധയുണ്ടാൽ മരണം സുനിശ്ചിതമാണെന്നും മരണത്തിന്റെ അവസാന നിമിഷത്തിലും രോഗി ബോധവാനായിരിക്കുമെന്നുള്ളതും ഈ രോഗത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന കാര്യങ്ങൾ ആണ്.
സമൂഹത്തിൽ നിന്ന് പേവിഷബാധ രോഗ ഭീതി ഒഴിവാക്കുന്നതിനുള്ള പ്രതിവിധി വളർത്തുനായ്ക്കളേയും പൂച്ചകളേയും പേവിഷ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയും തെരുവുനായക്കളുടെ ഭക്ഷണ സ്രോതസുകളായ മാലിന്യ കൂമ്പാരങ്ങളെ തെരുവിൽ ഉപേക്ഷിക്കാതെ വേണ്ട രീതിയിൽ മാലിന്യനിർമ്മാർജനം ചെയ്യുക എന്നുള്ളതുമാണ്.

പ്രിയപ്പെട്ടവരെ വേനൽ ശക്തിപെടുന്നു ഞങ്ങളെമറക്കരുതെ ഒരു തുള്ളി വെള്ളം വെക്കാൻ മറക്കരുതേ
24/03/2022

പ്രിയപ്പെട്ടവരെ വേനൽ ശക്തിപെടുന്നു ഞങ്ങളെ
മറക്കരുതെ ഒരു തുള്ളി വെള്ളം വെക്കാൻ മറക്കരുതേ

മനുഷ്യനെ വിഴുങ്ങുന്ന പെരുമ്പാമ്പും പെരുമ്പാമ്പിനെ തുരക്കുന്ന പുഴുക്കളും      ഇന്ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് മ...
22/03/2022

മനുഷ്യനെ വിഴുങ്ങുന്ന പെരുമ്പാമ്പും പെരുമ്പാമ്പിനെ തുരക്കുന്ന പുഴുക്കളും
ഇന്ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. മേരി ലീഷിയുടെ മുന്നിൽ ചികിൽസ തേടിയെത്തിയത് ഒരു അസാധാരണ രോഗി ആയിരുന്നു. മനുഷ്യനെ പോലും വിഴുങ്ങാൻ ശേഷിയുള്ള ഒരു പെരുമ്പാമ്പ് ആയിരുന്നു ആ രോഗി. ഏകദേശം 13 കിലോ ഭാരമുള്ള ആ ജീവി വളരെ ക്ഷീണിതനും എന്നാൽ അതുകൊണ്ട് തന്നെ കുറച്ച് അക്രമകാരിയുമായിരുന്നു. എടത്വയിലെ ഒരു ജലാശയത്തിൽ ദിവസങ്ങൾക്ക് മുമ്പ് വലയിൽ കുരുങ്ങിയ അവസ്ഥയിൽ കണ്ടെത്തിയ രണ്ടു പെരുമ്പാമ്പുകളിൽ ഒന്നിനെയാണ് സ്നേക്ക് റെസ്ക്യൂ ടീം അംഗമായ അരുൺ മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചത്. വലയിൽ നിന്നും സ്വയം രക്ഷപെടാനുള്ള ശ്രമത്തിൽ ഉടലിൽ മുറിവ് ഉണ്ടാവുകയായിരുന്നു.
മൃഗങ്ങളിലും പക്ഷികളിലും ഉരഗങ്ങളിലും ശരീരത്തിൽ ഉണ്ടാവുന്ന ചെറു പോറലുകളിലും മുറിവുകളിലും ഈച്ചകൾ വന്നിരുന്ന് മുട്ടയിട്ട് ലാർവകളായി പെരുകി ഒടുവിൽ വലിയ വ്രണമായി തീരും (Wound Myiasis.) വലിയ ദുർഗന്ധവും രക്തസ്രാവവും ഇത്തരം വ്രണങ്ങളുടെ പ്രത്യേക യാണ്.
മനുഷ്യനെ പോലും വിഴുങ്ങാൻ ശേഷിയുള്ള പെരുമ്പാമ്പിനെ വിഴുങ്ങാൻ തുടങ്ങിയ പുഴുക്കളെ ഡോ. മേരി ലീഷി ചികിൽസയുടെ ഭാഗമായി നീക്കം ചെയ്യുകയും മുറിവ് ഡ്രസ് ചെയ്ത് ആവശ്യമായ ആന്റിബയോട്ടിക് കുത്തി വെപ്പുകളും നൽകി. തുടർന്ന് പത്തനംതിട്ട ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ മുറിവ് പൂർണ്ണമായും ഉണങ്ങിയതിന് ശേഷം മാത്രം കാട്ടിലേക്ക് തുറന്നു വിട്ടാൽ മതി എന്നായിരുന്നു നിർദ്ദേശം ലഭിച്ചത്.
അതുകൊണ്ട് തന്നെ ശനിയാഴ്ച വരെ തുടർ ചികിൽസയ്ക്കായി വീണ്ടും മൃഗാശുപത്രിയിൽ എത്തിക്കുന്ന അപൂർവ്വ രോഗിയെ കാത്തിരിക്കുകയാണ് ഡോ. മേരി ലീഷിയും മറ്റ് ആശുപത്രി ജീവനക്കാരും. ആകാശത്തിന് താഴെയുള്ള മനുഷ്യർ ഒഴിച്ചുള്ള എല്ലാ ജീവികളേയും ചികിൽസിയ്ക്കുവാൻ ഭാഗ്യം ലഭിച്ചവർ ആണ് വെറ്ററിനറി ഡോക്ടർമാർ. ഒരു ശിശുരോഗ വിദഗ്ധൻ എന്ന പോലെ രോഗലക്ഷണങ്ങൾ കണ്ടറിഞ്ഞ് രോഗം മനസിലാക്കി ചികിൽസിയ്ക്കുന്നവരാണ് വെറ്ററിനറി സർജൻമാർ. ഇവർക്കിടയിലേക്ക് രോഗികൾ ആയി എത്തുന്നതോ വളർത്തുമൃഗങ്ങളും പക്ഷികളും ഉരഗങ്ങളും എല്ലാം ചേരുന്ന ഒരു വലിയ നിര. എങ്കിലും അർഹമായ പരിഗണന സമൂഹം നൽകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.

*ടോമിയുടെ അതിജീവനത്തിന്റെ കഥ*മനുഷ്യർ തമ്മിലുള്ള വൈരാഗ്യ ബുദ്ധിയിൽ മിണ്ടാപ്രാണികൾ  ബലിയാടാകുമ്പോൾ  ഉച്ചക്ക് 1.30 മണിയോടെ ...
19/03/2022

*ടോമിയുടെ അതിജീവനത്തിന്റെ കഥ*

മനുഷ്യർ തമ്മിലുള്ള വൈരാഗ്യ ബുദ്ധിയിൽ മിണ്ടാപ്രാണികൾ ബലിയാടാകുമ്പോൾ

ഉച്ചക്ക് 1.30 മണിയോടെ ആയിരുന്നു അടൂർ വെറ്ററിനറി പോളിക്ലിനിക്കിലേക്ക് ആ ഫോൺ കോൾ വന്നത്.... ഒരു നായയുടെ തല വെട്ടി പൊളിച്ചിരിക്കുന്നു ... തലച്ചോറിൽ നിന്ന് നിലക്കാത്ത രക്തസ്രാവം ആണെന്നായിരുന്നു അറിയിച്ചത്. പെരിങ്ങനാട്, ചെറു പുഞ്ച വിനീത് ഭവനിലെ സഹജന്റെ വളർത്തുനായയാണ് കുടുംബവഴക്കിൽ ബലിയാടാകാൻ വിധിക്കപ്പെട്ടത്. ടോമി എന്ന 8 വയസ്സുള്ള മിണ്ടാപ്രാണിയായിരുന്നു മൃഗങ്ങളേക്കാൾ ക്രൂരതയുള്ള മനുഷ്യന്റെ അക്രമത്തിന് ഇരയായത്. മൂർച്ചറേയിയ വെട്ടുകത്തിയാൽ ടോമിയുടെ തല വെട്ടിപൊളിക്കുകയായിരുന്നു ഒരു ക്രിമിനൽ......

ഏറ്റവും കൂടുതൽ ഓ.പി കേസുകൾ വരുന്ന തിരക്കുള്ള സമയത്തായിരുന്നു ആ കോൾ വന്നത് .... രക്തം വാർന്ന് ഒഴുകി ചോരയിൽ കുളിച്ചു നിൽക്കുന്ന ടോമി ആരെയും അടുപ്പിക്കുന്നില്ല... വന്ന് മയക്കാതെ കൊണ്ടുവരാൻ കഴിയില്ലെന്നായി വീട്ടുകാർ ... കൂടാതെ മൃഗങ്ങളോടുള്ള ക്രൂരത ക്രിമിനൽ കേസായി റജിസ്റ്റർ ചെയ്യപ്പെടാവുന്ന കേസ് കൂടി ആണ് എന്നും പറയുകയുണ്ടായി... ഉടൻ തന്നെ സീനിയർ വെറ്ററിനറി സർജൻ ആയ ഡോ.സ്വപ്ന എസ് പോൾ എമർജൻസി കേസ് ആണ് എന്ന് മനസിലാക്കി ഇൻറ്റേൺഷിപ്പ് ട്രെയ്നി ആയ ഡോ. ദിവ്യ സെബാ സ്‌റ്റ്യനെ മറ്റു ഓ.പി കേസുകൾ ഏൽപ്പിച്ച് അവിടേക്ക് തിരിക്കുകയായിരുന്നു .. അപ്പോഴും ഓ .പി ചീട്ടുമായി അക്ഷമരായി കുറെ പേർ കാത്തു നിൽക്കുകയായിരുന്നു .. സാഹചര്യത്തിന്റെ ഗൗരവം പറഞ്ഞറിഞ്ഞ അവർ തങ്ങളുടെ ഊഴവും കാത്തിരുന്നു. സ്ഥലത്തെത്തിയ ഡോ. സ്വപ്ന ഉടൻ തന്നെ അവനെ

പ്രീ അനസ്തഷ്യ നൽകി ചെറിയ മയക്കത്തിൽ അടൂർ വെറ്ററിനറി പോളിക്ലിനിക്കിൽ എത്തിക്കുകയായിരുന്നു .... നേരെ ഓപ്പറേഷൻ തിയറ്ററിലേക്ക് . പതിവു പോലെ എല്ലാ ജീവനക്കാരും എമർജൻസി കേസുകൾ വരുമ്പോൾ അവരവർക്ക് ഏൽപ്പിച്ചിട്ടുള ജോലികൾ ചെയ്യാൻ തുടങ്ങി .....

ഓപ്പറേഷൻതിയറ്ററിൽഎത്തിച്ചപ്പോഴേക്കും ജീവന്റെ സ്പന്ദനം മാത്രമുള്ള സങ്കീർണ്ണതകൾ ഏറെയുള്ള നിലയിലേക്ക് ആ പാവം മിണ്ടാപ്രാണി എത്തി കഴിഞ്ഞിരുന്നു. .. നിലയ്ക്കാത്ത രക്തസ്രാവവും.... ജീവൻ രക്ഷാ മരുന്നുകളും , രക്ത സ്രാവം ഇല്ലാതാക്കുന്നതിനും വേണ്ട മരുന്നുകളും മറ്റത്യാവശ്യ മരുന്നുകളും നൽകി ടോമിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമംഇതിനകം തുടങ്ങി കഴിഞ്ഞിരുന്നു . വെറ്ററിനറി സർജൻ ഡോ. വിഷ്ണു എസിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചു. ടോമിയുടെ അവസ്ഥയിൽ തെല്ലൊരു പ്രതീക്ഷയുടെ മാറ്റം കണ്ടതിനു ശേഷം തലയോട്ടിയിലേയും തലച്ചോറിലേയും വെട്ടേറ്റ ഭാഗങ്ങൾ പൂർവ്വസ്ഥിതിയിൽ കൂട്ടി തുന്നിചേർക്കാൻ തുടങ്ങി. ശിരസ്സിലെ പല കോശഭാഗങ്ങളും തകർന്ന അവസ്ഥയിലുമായിരുന്നു . ശിരസിന് മുകളിലുള്ള തൊലി മുതൽ ശിരസിനകം വരെയുള്ള എല്ലാപാളികളും തുന്നി പൂർവ്വസ്ഥിതി യിലാക്കുന്ന വളരെസങ്കീർണ്ണമായ സർജറി പൂർത്തിയാക്കിയത് നീണ്ട മണിക്കൂറുകൾക്ക് ശേഷമായിരുന്നു.. എങ്കിലും രക്ഷപ്പെടുമോ , എന്ന ഭയം മനസിൽ എവിടെയോ ബാക്കിയായി. ആഴത്തിലുള്ള രക്തസ്രാവം ഇനിയും ഉണ്ടാകുമോ എന്ന സംശയത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു അവർ എല്ലാവരും . അനസ്തേഷ്യയിൽ നിന്നും പതുക്കെ അവൻ ഉണരാൻ തുടങ്ങി .... ഡ്രിപ്പുകളും , വേണ്ട വേദനാസംഹാരികളും നൽകി തിയറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോഴും പ്രതീക്ഷ കുറവായിരുന്നു.. ഏകദേശം ഒരു മണിക്കൂറിന് ശേഷം അവൻ പ്രതികരിക്കാൻ തുടങ്ങി ... അവൻ കണ്ണുകൾ ചിമ്മി തുറന്നു ... യജമാനന്റെ വിളിക്ക് പ്രതികരിച്ചു , തല ഉയർത്താനും തുടങ്ങിയതോടെ എവിടെയോ ചെറിയ പ്രതീക്ഷകൾ എല്ലാവരിലും ഉണ്ടായി ...

ഇന്ന് തുടർ ചികിൽസയ്ക്കായി ടോമിയെ എത്തിച്ചപ്പോൾ ഉറപ്പിച്ചു ...
ഇവൻ ഇക്കാലവും കടന്നുപോകും.
എവിടെ നിന്നോ ടോമിക്ക് അതി ജീവന ശക്തി കിട്ടിയ പോലെ .. ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു കയറിയ പോരാളിയായി മാറി ടോമി 🔥🔥

മൃഗങ്ങളെ ഒരു കുടുംബാംഗം എന്ന പോലെ അല്ലെങ്കിൽ അതിലുമുപരിയായി സ്നേഹിക്കുന്ന ഈ കാലത്ത് ഒരു മനുഷ്യന് എങ്ങനെ ഇത്തരം ക്രൂരത ചെയ്യാൻ കഴിയുന്നു .... പ്രത്യേകിച്ച് കോവി ഡ് മഹാമാരിയുടെ കാലഘട്ടത്തിൽ മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഓമന മൃഗങ്ങളെ വാങ്ങി വളർത്തുകയും അവർക്ക് വേണ്ട സ്നേഹവും കരുതലും പരിഗണനയും നൽകുന്ന ഈ കാലത്ത് ഇപ്രകാരം വേറിട്ട സംഭവങ്ങളും നടക്കുന്നു ... ദിനംപ്രതി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു ... ഇത്തരം കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം.. മൃഗങ്ങളും ഭൂമിയുടെ അവകാശികൾ തന്നെ. പക്ഷേ മനുഷ്യൻ മൃഗമാവുമ്പോൾ അവന് കരുതലാവുന്നത് ദൈവവും ഒപ്പം ദൈവത്തിന്റെ കരങ്ങൾ ഉള്ള ഈ ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാരുമാണ്.

Address


Website

Alerts

Be the first to know and let us send you an email when Indian Veterinary Association Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share