Ulickal AgroFarms Ernakulam Nursery

  • Home
  • Ulickal AgroFarms Ernakulam Nursery

Ulickal AgroFarms Ernakulam Nursery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ulickal AgroFarms Ernakulam Nursery, .

വീട്ടുവളപ്പിലെ  പഴത്തോട്ടം ........Fruits Garden in House Premises......പൊന്നും വിലയ്ക്ക് കണ്ണൂർ ടൗണിന്റെ നടുക്ക് ഭൂമി വ...
19/08/2023

വീട്ടുവളപ്പിലെ പഴത്തോട്ടം ........

Fruits Garden in House Premises......

പൊന്നും വിലയ്ക്ക് കണ്ണൂർ ടൗണിന്റെ നടുക്ക് ഭൂമി വാങ്ങിയാൽ അവിടെ ബിൽഡിംഗ് പണിയാൻ ആയിരിക്കും സാധാരണ എല്ലാവരും ആഗ്രഹിക്കുക ....എന്നാൽ അഡ്വക്കേറ്റ് സലാം വ്യത്യസ്തമായ കാര്യമാണ് അവിടെ ചെയ്തത് ...പഴങ്ങളുടെ ഒരു പറുദീസയാണ് അദ്ദേഹം അവിടെ ഉണ്ടാക്കാൻ ആഗ്രഹിച്ചത് ....ആ ഉദ്യമത്തിൽ അദ്ദേഹം വിജയിച്ചു എന്ന് ഇതാ മാധ്യമങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു ....ആ നല്ല മനസ്സിന് അർഹമായ ഒരു അംഗീകാരം തന്നെ ലഭിച്ചിരിക്കുന്നു .....
ഈ വർഷത്തെ ചിങ്ങപുലരിയിൽ കണ്ണൂർ കോർപ്പറേഷനും കൃഷിവകുപ്പും ഈ കർഷകനെ.... അഡ്വക്കേറ്റ് സലാമിനെ.... ആദരിച്ചിരിക്കുന്നു ..ഈ വാർത്ത സുദിനം പത്രത്തിൽ വന്നതിന്റെ ഫോട്ടോ ആണ് ഇതിനൊപ്പം ചേർത്തിരിക്കുന്നത് ...ഈ വാർത്ത ഉളിക്കൽ അഗ്രോ ഫാമിനും സന്തോഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്.....കാരണം ഈ ഫ്രൂട്ട്സ് ഗാർഡൻ ഡിസൈൻ ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും തൈകൾ നൽകുന്നതിനും ഉളിക്കൽ അഗ്രോ ഫാമായിരുന്നു അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത് ....
അഭിമാനം.... സന്തോഷം...

ബിജു നാരായണൻ
ഫാമിംഗ് കൺസൾട്ടൻ്റ്
ഉളിക്കൽ അഗ്രോ ഫാംസ്
944 744 76 94

02/07/2023

കൃഷി മിത്ര ടി വി യിൽ ഉളിക്കൽ അഗ്രോ ഫാംസ് എറണാകുളം നഴ്സറി

21/05/2023

പുതിയ സീസൺ ഇതാ എത്തിപ്പോയി,,,, ഉളിക്കൽ അഗ്രോ ഫാംസ് പുതിയ ഭാവത്തിലും മോടിയിലും അണിഞ്ഞ് ഒരുങ്ങി കഴിഞ്ഞു,,, ഫാമിംഗ് കൺസൾട്ടൻസിയും ഫാമിംഗ് പ്രൊജക്ട് കൾ , ഫാം ടൂറിസം പൊജക്ടുകൾ എന്നിവ വളരെ നന്നായി തന്നെ നടക്കുന്നുണ്ട്,,, എല്ലാ സുമനസ്സുകൾക്കും നന്ദി,,,,'🙏🙏🙏❤️❤️

ബിജു നാരായണൻ
ഉളിക്കൽ അഗ്രോ ഫാംസ്
944 744 76 94

Rolreniya.... റൊമീനിയ,,,,,,ആള്  ബ്രസീല് കാരനാണ്,,,,,, പക്ഷേ നമ്മുടെ ആത്തയുടേയും മുള്ളാത്തയുടേയും കുടുംബക്കാരനാണ്,,,, പക്...
09/03/2023

Rolreniya.... റൊമീനിയ,,,,,,

ആള് ബ്രസീല് കാരനാണ്,,,,,, പക്ഷേ നമ്മുടെ ആത്തയുടേയും മുള്ളാത്തയുടേയും കുടുംബക്കാരനാണ്,,,, പക്ഷേ ടേസ്റ്റ്,,, അത് ഒരു
ഒന്ന് ഒന്നര ടേസ്റ്റ് വരും,,,, സൂപ്പർ ടേസ്റ്റ്,,,,സുമാർ 750 gന്ന തൂക്കം വരും,,, ',,,,വർഷത്തിൽ മൂന്ന് തവണ വരെ പഴം ഉണ്ടാകും,,,, പക്ഷ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് റൊളീനിയ പൂവ് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന സുഗന്ധമാണ്,,, ഒരു മാസ്മരിക ഗന്ധമാണത്,,,, നിങ്ങൾ വീട്ടിൽ ഒരു പഴത്തോട്ടം ഉണ്ടാക്കുന്നുവെങ്കിൽ അതിൽ നിർബന്ധമായും ഉൾപെടുത്തണം എന്ന് ഞാൻ ശുപാർശ ചെയ്യുന്ന പഴമാണ് റൊളിനിയ,,,
കൂടുതൽ റൊളീനിയ വിശേഷങ്ങൾ അറിയാൻ താത്പര്യമുള്ളർക്ക് എൻ്റെ യൂടൂബ് ചാനലായ ബീജൂസ് പെപ്പർ ഗാർഡൻ സന്ദർശിക്കാം,,,ലിങ്ക് താഴെ കൊടുക്കുന്നു,,,
https://youtu.be/Jy_jL6SfbcQ

ബിജൂ നാരായണൻ
ഉളിക്കൽ അഗ്രോ ഫാംസ്
944 744 76 94

11/09/2022

New Agricultural Farm Turisum Project started....

Near Mattannur......7 km from Kannur International Airport....
ഏതാണ്ട് എട്ടുമാസം മുൻപാണ് മട്ടന്നൂരിൽ പുതിയ ഫാം ടൂറിസം പ്രോജക്ട് ഏറ്റെടുത്തു ചെയ്യാൻ തുടങ്ങിയത് ...അഞ്ഞൂറിലധികം ഇനങ്ങളിൽപ്പെട്ട ഫലവൃക്ഷതൈകൾ ആണ് ഇവിടെ പ്ലാൻ്റ് ചെയ്തിട്ടുള്ളത് ...365 ദിവസവും ഏതെങ്കിലും ഒരു പഴം എങ്കിലും കിട്ടുന്ന രീതിയിൽ വിദേശികളും സ്വദേശികളുമായ ഫലവൃക്ഷതൈകൾ ഇടകലർത്തിയാണ് പ്ലാൻ്റ് ചെയ്തിട്ടുള്ളത് .....
കേരളീയ ഗ്രാമീണ സൗന്ദര്യത്തിന് ഭാഗമായുള്ള വയലേലകളും കുളങ്ങളും പക്ഷിമൃഗാദികളും ഒക്കെ പുറകെ വരും ....
കൃഷി എന്നത് ഒരുപാട് ആൾക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സിരകളിലും മനസ്സിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു വികാരമാണ് ...പക്ഷേ ഇവരിൽ ഭൂരിഭാഗം ആൾക്കാർക്കും കൃഷിചെയ്യാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകാറില്ല . . ഇത്തരം കൃഷി പ്രേമികളെ സംബന്ധിച്ചിടത്തോളം കൃഷി കാണാനും കേൾക്കാനും അറിയാനും ആസ്വദിക്കാനും ഒക്കെ ഉള്ള സൗകര്യങ്ങൾ
ഈ ഫാം ടൂറിസം പ്രൊജക്ടിൽ ഉണ്ടാകും ....ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾക്ക് ഫാമിന്റെ സൗന്ദര്യവും ശാന്തതയും അനുഭവിച്ചറിഞ്ഞ് ദിവസങ്ങൾ ചെലവഴിക്കാനുള്ള താമസസൗകര്യങ്ങളും ഭാവിയിൽ ഇവിടെ ഉണ്ടാകും.. മൂന്നു വർഷ കാലാവധിക്കുള്ളിൽ എല്ലാം സെറ്റ് ചെയ്ത് ഫാം ഉടമകൾക്ക് കൈമാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ... ഉളിക്കൽ അഗ്രോ ഫാമിനെ സംബന്ധിച്ചിടത്തോളം ഫാമിംഗ് കൺസൾട്ടൻസി രംഗത്ത് ഒരു നാഴികക്കല്ലായി ഈ ഫാം ടൂറിസം പ്രോജക്ട് മാറുമെന്ന് വിശ്വസിച്ചുകൊണ്ട്...
കൂടെ നിൽക്കുന്ന , സഹകരിക്കുന്ന എല്ലാവർക്കും നന്ദിയോടെ ...

ബിജു നാരായണൻ
ഉളിക്കൽ അഗ്രോ ഫാംസ്
944 744 76 94

Address


Website

Alerts

Be the first to know and let us send you an email when Ulickal AgroFarms Ernakulam Nursery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share