07/02/2024
മുഖവുര
സ്വപ്നം !! മനുഷ്യജീവിതത്തിന്റെ ഭാഗമായ ഒരു സുന്ദര
പദം. സ്വപ്നം കാണാത്തവരായി മനുഷ്യരാരെങ്കിലുമുണ്ടോ ?
ഇല്ല. അങ്ങനെ ഒരാളും ഉണ്ടാവാൻ സാധ്യതയില്ല. ചില സന്ദർഭ
ങ്ങളിൽ വർണ്ണങ്ങളുടെ നിറക്കൂട്ടുകൾ വാരിവിതറി വർണ്ണാനാതി
തമായ സ്വപ്നം നമുക്ക് സുഖത്തിന്റെ പറുദീസയൊരുക്കുന്നു.
മറ്റു ചിലപ്പോൾ ഭയത്തിന്റെ കൊടുമുടിയിലേക്ക് നമ്മെ വലിച്ചിഴക്കുന്നതും സ്വപ്നങ്ങൾ തന്നെ. നമ്മുടെ നിത്യജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങളും നാം സ്വപ്നത്തിൽ ദർശിക്കുന്നു. അപ്രകാരം തന്നെ ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളിൽ സ്വപ്നത്തിലൂടെ നാം ഏർപ്പെടുന്നു. ആകാശത്തിലൂടെ പറക്കുന്നു. സമുദ്രത്തിലൂടെ നീന്തുന്നു. അപ്പൂപ്പൻ താടി പോലെ ഒഴുകുന്നു. കവികളും സാഹിത്യകാരന്മാരും കിനാവിനെക്കുറിച്ച് എത്രയാണ് വർണ്ണിച്ചിരിക്കുന്നത്. എന്താണ് സ്വപ്നം വെറും മതഭ്രമമാണോ, വ്യഖ്യാനിക്കപ്പെടേണ്ടതായി ഇവയിൽ വല്ലതുമുണ്ടോ?
യുക്തിവാദികളും പിരിവർത്തനേഛകളും എന്തൊക്കെ പറഞ്ഞാലും ശരി സ്വപ്നങ്ങൾക്ക് അടിസ്ഥാനമുണ്ട്.
സർവ്വലോക സംരക്ഷകനായ അള്ളാഹു (സു) തന്റെ പ്രവാചകന്മാർക്ക് ദിവ്യബോധം നൽകുന്നതിനുപോലും ഒരു മാധ്യമമായി ഈ സ്വപ്നത്തെ തിരഞ്ഞെടുത്തിരിക്കുന്നു എന്നുതന്നെ
സ്വപ്നങ്ങളുടെ സ്വീകാര്യതയിലേക്ക് വെളിച്ചം വീശുന്നു.
സ്വന്തം പുത്രനെ അള്ളാഹു (സു)യുടെ മാർഗ്ഗത്തിൽ ബലിയർപ്പിക്കാൻ ഇബ്രാഹീം നബി (അ) മിന്ന് നിർദ്ദേശം നൽകപ്പെട്ടത് കിനാവിലൂടെയാണ്. സൂര്യനും ചന്ദ്രനും പതിനൊന്ന് താരകങ്ങളും തനിക്ക് സാഷ്ടാംഗം ചെയ്യുന്നുവെന്ന് യൂസുഫ് നബി(അ) മിന്റെ വിശ്വപ്രസ്തമായ സ്വപ്നം പുലർന്നത് പകൽ വെളിച്ചം
പോലെയുള്ള യാഥാർത്ഥ്യമാണ്.
സ്വപ്നവ്യാഖ്യാതാവായി പ്രസിദ്ധി നേടിയ യൂസുഫ് നബി(അ) മിന്റെ ചരിത്രം അറിയാത്ത ഒരു കൊച്ചുകുഞ്ഞുപോലും
ഇന്നുണ്ടാവില്ലല്ലോ ? ഈ പുസ്തകത്തിൽ ചില സ്വപ്നങ്ങളുടെ വ്യാഖ്യാനം ചേർത്തിരിക്കുന്നു. മറഞ്ഞകാര്യം അള്ളാഹു (സു)അല്ലാതെ മറ്റൊരുവനും അറിയുകയില്ല എന്ന വിശുദ്ധവാക്യം മാനിച്ചുകൊണ്ടുതന്നെ അന്തിമ തീരുമാനത്തിന് അള്ളാഹു
(സു)ക്ക് വിട്ടുകൊണ്ടാണ് ഈ കൃതി ക്രോഡീകരിച്ചിരിക്കുന്നത്.
ബഹുമാന്യരായ മുഹമ്മദ് ഇബ്നുസീറിൻ (റ) അവരുടെ തഅ്ബീറു ഇബ്നുസീറിൻ എന്ന ഗ്രന്ഥവും മറ്റു ചില പ്രസിദ്ധ
വ്യാഖ്യാന ഗ്രന്ഥങ്ങളാണ് ഈ കൊച്ചുകൃതിക്ക് അവലംഭം.