zootopia.vet

zootopia.vet We are a team of animal lovers who provide the latest pet info to the pet parents. Any doubt regardin
(8)

Happy Republic Day...
26/01/2024

Happy Republic Day...

Happy Independence Day
15/08/2023

Happy Independence Day

Happy Republic Day ❤
25/01/2023

Happy Republic Day ❤

പ്രതിരോധ കുത്തിവയ്പ്പുകൾനിങ്ങളുടെ അരുമകളുടെ കുത്തിവയ്പ്പുകൾക്കായി വിളിക്കുContact    : 7012122101Whatsapp : https://wa.l...
17/01/2023

പ്രതിരോധ കുത്തിവയ്പ്പുകൾ

നിങ്ങളുടെ അരുമകളുടെ കുത്തിവയ്പ്പുകൾക്കായി വിളിക്കു

Contact : 7012122101
Whatsapp : https://wa.link/xqpevg

നിങ്ങളുടെ അരുമകളെ കൃത്യമായി ബ്രീഡ് ചെയ്യാംContact    : 7012122101Whatsapp : https://wa.link/xqpevg
17/01/2023

നിങ്ങളുടെ അരുമകളെ കൃത്യമായി ബ്രീഡ് ചെയ്യാം

Contact : 7012122101
Whatsapp : https://wa.link/xqpevg

12/01/2023
തണുപ്പ് കാലമാണ്... കൂടുതൽ ശ്രദ്ധ വേണം..-----------------------------------------------------------------കേരളത്തിൽ രൂക്ഷമ...
11/01/2023

തണുപ്പ് കാലമാണ്... കൂടുതൽ ശ്രദ്ധ വേണം..
-----------------------------------------------------------------
കേരളത്തിൽ രൂക്ഷമായ ഒരു ശീത കാലം ഇല്ലന്ന് തന്നെ പറയാം. എങ്കിലും ഡിസംബർ, ജനുവരി മാസങ്ങൾ തണുപ്പേറിയത് തന്നെ. അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ നായ്ക്കളെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഹെയർ ട്രിമ്മിംഗ് ഒഴിവാക്കുക എന്നതാണ്. കാരണം അവരുടെ രോമങ്ങൾ ഒരു പുതപ്പിന്റെ ഗുണം ചെയ്യും. ഭംഗി വരുത്താനും അഴുക്ക് പോകാനും നമ്മൾ നടത്തുന്ന ട്രിമ്മിംഗ്, ഷേവിങ്ങ്ng, കട്ടിങ് എന്നിവ പൂർണമായി ഒഴിവാക്കുക. വളരെ കുറച്ചു മാത്രം കുളിപ്പിക്കുക. തണുപ്പ് കാലത്ത് കുളിപ്പിച്ചാൽ ശരീരം ഉണങ്ങാൻ സമയം എടുക്കും. അതു രോഗങ്ങൾക് വഴി വെക്കും.

ഈ സമയത്ത് അവർ കൂടുതൽ ഉറങ്ങാൻ ശ്രമിക്കും. പക്ഷെ ശരിയായ വ്യായാമം നൽകേണ്ടതുണ്ട്. അമിതമായ ആഹാരം കൊടുക്കരുത്. ചെറിയ നായ് ക്കുട്ടികളെ കൂടുതലായി കരുതണം. ചൂട് കിട്ടുന്ന രീതിയിൽ തുണിയിലോ മറ്റോ പൊതിഞ്ഞു കിടത്തുന്നത് ഉത്തമം. കിടക്കാൻ bedding ഒരുക്കുന്നത് വളരെ നല്ലതാണ്. ഈ ബെഡ്‌ഡിങ് മാറ്റാനും പുതിയത് ഇടാനും മറക്കരുത്. നായ്ക്കൾക് കൊടുക്കുന്ന ട്രീറ്റ് പരമാവധി ഒഴിവാക്കാം. വിറ്റാമിൻസ്, മിനറൽസ്, ഒമേഗ ഫാറ്റി ആസിഡ് ഇവയെല്ലാം ആഹാരത്തിൽ ചേർത്ത് നൽകാം. തണുപ്പത്ത് വെള്ളം കുടിക്കാൻ മടിക്കുന്ന കൊണ്ട് നിർജലികരണം ഉണ്ടാകുന്നു. അതുകൊണ്ട് ആഹാരം അർദ്ധഖര രൂപത്തിൽ വെള്ളത്തിൽ കലർത്തി നൽകാം. ഇതെല്ലാം ഈ തണുപ്പ് കാലത്ത്ശ്രദ്ധിക്കുമല്ലോ...


© 2023 Zootopia.vet

അരുമ മൃഗങ്ങളെ മാരക രോഗങ്ങളിൽ നിന്ന് രക്ഷ നൽകാൻ എല്ലാ വിധ വാക്‌സിനേഷനുകളും സൂട്ടോപ്യ വെറ്ററിനറി ക്ലിനിക്കിൽ ലഭ്യമാണ്. സേവ...
10/01/2023

അരുമ മൃഗങ്ങളെ മാരക രോഗങ്ങളിൽ നിന്ന് രക്ഷ നൽകാൻ എല്ലാ വിധ വാക്‌സിനേഷനുകളും സൂട്ടോപ്യ വെറ്ററിനറി ക്ലിനിക്കിൽ ലഭ്യമാണ്. സേവനങ്ങൾക്കായി വിളിക്കുക

Contact : 7012122101
whatsapp : https://wa.link/xqpevg

Zootopia Veterinary Clinic 🐄🐄🐄വെറ്റിനറി ക്ലിനിക് ഇനി ജനുവരി 8മുതൽ ചാലക്കുടിയിലും  പ്രവർത്തനം ആരംഭിച്ചിരിക്കുന്നു
07/01/2023

Zootopia Veterinary Clinic 🐄🐄🐄

വെറ്റിനറി ക്ലിനിക് ഇനി ജനുവരി 8മുതൽ ചാലക്കുടിയിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

Happy New Year ❤️
31/12/2022

Happy New Year ❤️

May your Christmas sparkle with moments of love, laughter and goodwill. And may the year ahead be full of contentment an...
24/12/2022

May your Christmas sparkle with moments of love, laughter and goodwill. And may the year ahead be full of contentment and joy.

Have a Merry Christmas!

zootopia.vet will be your perfect Christmas gift 🎁

Coming soon!
24/12/2022

Coming soon!

Happy News !Online Pets Buddy has rebranded to Zootopia.vetWe got the startup recognition and we want to share to you al...
17/12/2022

Happy News !

Online Pets Buddy has rebranded to Zootopia.vet

We got the startup recognition and we want to share to you all. We are extremely sorry for our inactivity during these days. We will be back with more great news, in the upcoming days.

Have a great day....

നായ്ക്കളെ വളർത്തുന്നവർക്കിടയിൽ പാർവോ രോഗത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. പാർവോ രോഗം ബാധിച്ച് അകാലത്തിൽ അരു...
12/08/2021

നായ്ക്കളെ വളർത്തുന്നവർക്കിടയിൽ പാർവോ രോഗത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. പാർവോ രോഗം ബാധിച്ച് അകാലത്തിൽ അരുമകളെ നഷ്ടപ്പെട്ടവരുണ്ടാവാം. ദിവസങ്ങളോളം ചികിത്സ നൽകി തങ്ങളുടെ ഓമനകളെ പാർവോയുടെ പിടിയിൽനിന്ന് രക്ഷപ്പെടുത്തിയ അനുഭവങ്ങളായിരിക്കും മറ്റ് ചിലർക്ക് പങ്കുവയ്ക്കാനുണ്ടാവുക.

പാർവോ അഥവാ വൈറൽ ഹെമറേജിക് എൻററൈറ്റിസ് എന്നറിയപ്പെടുന്ന ഈ സാംക്രമികരോഗത്തിന് കാരണം കനൈൻ പാർവോ വൈറസുകളാണ്. വൈറസുകൾക്കിടയിലെ തന്നെ ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും വേനൽ ചൂടിനെയും തണുപ്പിനെയും അണുനാശിനികളെയുമെല്ലാം അതിജീവിച്ച് ദീർഘകാലം മണ്ണിൽ സുഖസുഷുപ്തിയിൽ കഴിയാൻ ശേഷിയുള്ളവരാണ് കനൈൻ പാർവോ വൈറസുകൾ. അന്തരീക്ഷ ഈർപ്പം ഉയരുകയും താപനില കുറയുകയും ചെയ്യുന്ന അനുകൂലസാഹചര്യങ്ങളിൽ പാർവോ വൈറസ് രോഗാണുക്കൾ സജീവമായി രോഗമുണ്ടാക്കും.

വേനൽ മാറി മഴയെത്തുന്ന ഇടക്കാലത്ത് രോഗനിരക്ക് പൊതുവെ ഉയരുമെങ്കിലും ഏത് കാലാവസ്ഥയിലും രോഗം പടർത്താൻ ശേഷിയുള്ളവരാണ് കനൈൻ പാർവോ വൈറസുകൾ.

വൈറസിനെതിരായ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലാത്തതും, വേഗത്തിൽ പടർന്നുപിടിക്കാനുള്ള വൈറസിൻറെ ശേഷിയും രോഗനിയന്ത്രണം ശ്രമകരമാക്കും. രോഗലക്ഷണങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുന്നതിനാൽ പാർവോരോഗത്തിനെതിരായ ചികിത്സയും പരിചരണവുമെല്ലാം നീണ്ടുനിൽക്കുന്നതും, ചെലവേറിയതുമാണ്. പാർവോ വൈറസിൽനിന്നു നമ്മുടെ അരുമകളെ കരുതാൻ ചില മുൻകരുതലുകൾ വേണ്ടതുണ്ട്.

പാർവോ രോഗം പടരുന്നതെങ്ങനെ?
-----------------------------------------------------

പാർവോരോഗം ബാധിച്ച നായ്ക്കൾ 4-5 ദിവസത്തിനകം അവയുടെ വിസർജ്യത്തിലൂടെ വൈറസുകളെ ധാരാളമായി പുറന്തള്ളും. ഇങ്ങനെ പുറത്തുവരുന്ന വൈറസുകൾക്ക് എല്ലാ പ്രതികൂലസാഹചര്യങ്ങളെയും സമർഥമായി തരണം ചെയ്ത് ദീർഘനാൾ പരിസരങ്ങളിൽ നിലനിൽക്കുള്ള വിരുതുണ്ട്. രോഗബാധയേറ്റ നായ്ക്കളുമായോ, അവയുടെ വിസർജ്യം കലർന്ന് രോഗാണുക്കളാൽ മലിനമായ പരിസരങ്ങളുമായുള്ള നേരിട്ടോ അല്ലാതേയോ ഉള്ള സമ്പർക്കത്തിലൂടെയോ മറ്റു നായ്ക്കളിലേക്ക് രോഗം പകരും.

രോഗബാധയേറ്റ നായ്ക്കൾ, അവയുടെ വിസർജ്യം എന്നിവയുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തികൾ, അവരുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, വാഹനങ്ങൾ എന്നിവയെല്ലാം രോഗാണുസംക്രമണത്തിന് വഴിയൊരുക്കും. രോഗാണുമലിനമായ തീറ്റ, ജലം, നായ്ക്കളുടെ കളിപ്പാട്ടങ്ങൾ, കഴുത്തിലണിയുന്ന ബെൽറ്റുകൾ, ലീഷുകൾ, കോളറുകൾ, തീറ്റപ്പാത്രങ്ങൾ, ഗ്രൂമിങ് ബ്രഷുകൾ, ആശുപത്രി സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം രോഗാണുസംക്രമണത്തിൻറെ സ്രോതസുകളാണ്.

കൺമുന്നിൽപ്പെടുന്നതെന്തും രുചിച്ച് നോക്കാനും, മണത്തുനോക്കാനുമുള്ള നായ്ക്കളുടെ പ്രവണത രോഗപ്പകർച്ച എളുപ്പമാകും. വിസർജ്യത്തിൽ വന്നിരിക്കുന്ന ഈച്ചകൾക്കും രോഗം പരത്താൻ ശേഷിയുണ്ട്. രോഗവാഹകരാകാനിടയുള്ള തെരുവ് നായ്ക്കളുമായുള്ള സമ്പർക്കവും രോഗാണുസംക്രമണത്തിന് വഴിയൊരുക്കും.
ആറാഴ്ച മുതൽ ആറു മാസംവരെ പ്രായമുള്ള നായ്ക്കുട്ടികളാണ് പാർവോ രോഗാണുവിൻറെ പ്രധാന ഇരകൾ. എങ്കിലും പ്രതിരോധശേഷി കുറഞ്ഞ ഏതു പ്രായത്തിലുള്ള നായ്ക്കളെയും ബാധിക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. റോട്ട്‌വീലർ, പിറ്റ്ബുൾ, ലാബ്രഡോർ റിട്രീവർ, ഡോബർമാൻ, ജർമൻ ഷെപ്പേർഡ് തുടങ്ങിയ ഇനങ്ങൾക്ക് പാർവോ പിടിപെടാനുള്ള സാധ്യത പൊതുവെ ഉയർന്നതാണ്.

പൂച്ചകളെയും പാർവോരോഗം ബാധിക്കുമെങ്കിലും നായ്ക്കളിൽ രോഗമുണ്ടാക്കുന്ന വൈറസുകളല്ല പൂച്ചകളിൽ രോഗമുണ്ടാക്കുന്നത്. പാർവോ രോഗം പൂച്ചകളിൽ ഫെലൈൻ പാൻലൂക്കോപീനിയ എന്നാണ് അറിയപ്പെടുന്നത്. നായ്ക്കളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നല്ല പാർവോരോഗം എന്നതും പ്രത്യേകം ഓർക്കണം.

പാർവോ രോഗം എങ്ങനെ തിരിച്ചറിയാം?
-------------------------------------------------------------

വൈറസുകൾ ശരീരത്തിലെത്തി ഒരാഴ്ചക്കകം നായ്ക്കൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. വിശപ്പില്ലായ്മ, പനി, ക്ഷീണം, ശരീരതളർച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയിൽ കിടയ്ക്കൽ എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങൾ. കുടൽഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകൾ ദഹനേന്ദ്രിയവ്യൂഹത്തിൽ രക്തസ്രാവത്തിന് വഴിയൊരുക്കും. തുടർച്ചയായ ഛർദ്ദി, വയറിളക്കം, ദഹിച്ച രക്തം കലർന്ന് കറുത്ത നിറത്തിൽ ദുർഗന്ധത്തോട് കൂടിയ മലം തുടങ്ങിയ ലക്ഷണങ്ങൾ തുടർന്ന് ഒന്നുരണ്ട് ദിവസത്തിനകം പ്രകടമാവും. തീരെ ചെറിയ നായ്ക്കുട്ടികളിൽ പാർവോ രോഗാണു ആദ്യഘട്ടത്തിൽ തന്നെ ഹൃദയകോശങ്ങളെ അതിഗുരുതരമായി ബാധിക്കുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പു തന്നെ മരണം സംഭവിക്കാം.

അരുമകൾക്ക് പാർവോ രോഗബാധയേറ്റാൽ വേണ്ടത്
----------------------------------------------------------------------------------

രോഗംബാധിച്ച നായ്ക്കളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ച് പരിചരിക്കണം. പാർവോ വൈറസിനെതിരെ പ്രവർത്തിക്കുന്ന കൃത്യമായ മരുന്നുകൾ ലഭ്യമല്ല. മറിച്ച് രോഗലക്ഷണങ്ങൾക്കെതിരെയും പാർശ്വാണുബാധകൾ തടയാനുമാണ് ചികിത്സ.

തുടർച്ചയായ ഛർദ്ദിയും വയറിളക്കവും കുടലിലെ രക്തസ്രാവവും നിർജലീകരണത്തിനും ശരീരത്തിൽനിന്നു ഗ്ലൂക്കോസ്, പ്രോട്ടീൻ, ഇലക്ട്രോലൈറ്റുകൾ എന്നിവ നഷ്ടപ്പെടുന്നതിനും കാരണമാവും. നിർജലീകരണവും പോഷകങ്ങളുടെ നഷ്ടവും പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ ഫ്ലൂയിഡ് തെറാപ്പി, പാർശ്വാണുബാധകൾ തടയാൻ ആൻറിബയോട്ടിക് കുത്തിവയ്പ്പുകൾ, വൈറസുകൾ കേടുപാടുകൾ തീർത്ത ദഹനവ്യൂഹത്തെ സംരക്ഷിക്കുന്നതിനായും, ഛർദ്ദിയും വയറിളക്കവും തടയുന്നതിനായുള്ള അനുബന്ധ മരുന്നുകളും ഉൾപ്പെടെ ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചികിത്സ തന്നെ വൈറസുകളെ കീഴടക്കാൻ വേണ്ടിവരും. രോഗം ബാധിച്ച നായ്ക്കൾക്ക് ഖരാഹാരങ്ങൾ നൽകുന്നത് പൂർണമായും ഒഴിവാക്കണം. തണുപ്പിച്ച പാൽ, ഇളനീർ വെള്ളം, ഒആർഎസ് ലായനി, തേൻ എന്നിവയൊക്കെ അൽപാൽപം ആഹാരമായി നൽകാം.

രോഗാരംഭത്തിൽ തന്നെ ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം നിർജലീകരണവും, പാർശ്വാണുബാധകളും ചെറുകുടലിലെ രക്തസ്രാവവും മൂർച്ഛിച്ച് നായ്ക്കൾ രണ്ടുമൂന്ന് ദിവസത്തിനകം മരണപ്പെടും. രോഗാരംഭത്തിൽ തന്നെ വിദഗ്ധചികിത്സ ഉറപ്പുവരുത്തിയാൽ രക്ഷപ്പെടാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലാണ്. അതിനാൽ മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ലോക് ഡൗൺ കാലമാണങ്കിൽ പോലും ഉടൻ ചികിത്സ ഉറപ്പാക്കാൻ മറക്കരുത്. രോഗത്തെ അതിജീവിക്കാനുള്ള ശേഷി ചികിത്സക്കൊപ്പം തന്നെ നായ്ക്കളുടെ പ്രായത്തെയും ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ആശ്രയിച്ചിരിക്കും.
രോഗത്തെ തുടർന്ന് പ്രതിരോധശേഷി കുറയുന്നതിനാൽ രോഗബാധയിൽനിന്ന് രക്ഷപ്പെട്ട നായ്ക്കൾക്ക് ഒരു മാസത്തോളം പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണം. ഘട്ടം ഘട്ടമായി മാത്രമേ ഖരാഹാരങ്ങൾ തീറ്റയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. പ്രതിരോധശേഷി ഉയർത്താൻ സഹായിക്കുന്ന കരൾ ഉത്തേജക-സംരക്ഷണ മരുന്നുകൾ നൽകണം.
പാർവോയിൽനിന്ന് മുക്തി നേടിയ നായ്ക്കൾ തുടർന്ന് രണ്ടാഴ്ചയോളം വിസർജ്യത്തിലൂടെ വൈറസിനെ പുറന്തള്ളാനിടയുള്ളതിനാൽ പ്രത്യേക ശ്രദ്ധ വേണം. കൂടും പരിസരവും, ഭക്ഷണപാത്രങ്ങളുമെല്ലാം ബ്ലീച്ചിംങ്ങ് പൗഡർ ലായനി (2 - 5 ശതമാനം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. നായ്ക്കളെ വളർത്തുന്ന അയൽവാസികളോട് രോഗത്തെ കുറിച്ചും മുൻകരുതലുകളെ കുറിച്ചും ധരിപ്പിക്കണം. ഒരു തവണ രോഗബാധയിൽനിന്ന് രക്ഷപ്പെട്ട നായ്ക്കൾ പാർവോയ്ക്കെതിരെ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി പുലർത്തുമെങ്കിലും വീണ്ടും രോഗബാധയടക്കമുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

പാർവോ രോഗം തടയാൻ
--------------------------------------

അരുമ നായ്ക്കൾക്ക് മരണദൂതുമായെത്തുന്ന പാർവോ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗം കൃത്യമായ പ്രതിരോധകുത്തിവയ്പ്പ് തന്നെയാണ്. പാർവോ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന നിരവധി വാക്സിനുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇതിലേറെ വാക്സിനുകളും പാർവോ വൈറസിനൊപ്പം കനൈൻ ഡിസ്റ്റംപർ, എലിപ്പനി, കരൾ വീക്കം (ഹെപ്പറ്റൈറ്റിസ്) തുടങ്ങി നായ്ക്കളെ ബാധിക്കുന്ന ആറോളം പ്രധാന സാംക്രമികരോഗങ്ങളെ കൂടി പ്രതിരോധിക്കാൻ തക്ക ശേഷി നൽകുന്ന ഘടകങ്ങൾ തുടങ്ങിയ ബഹുഘടക (മൾട്ടി കംപോണൻറ്) കുത്തിവയ്പ്പുകളാണ്.

പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി എടുത്ത നായ്ക്കളിൽനിന്നും മുലപ്പാലിലൂടെ ആദ്യ ആറാഴ്ചവരെ പ്രതിരോധ ഘടകങ്ങൾ അഥവാ ആൻറിബോഡികൾ കുഞ്ഞുങ്ങൾക്ക് ലഭ്യമാവും. തുടർന്ന് നായ്ക്കുഞ്ഞിന് 6-8 ആഴ്ച (45 ദിവസം) പ്രായമെത്തുമ്പോൾ പാർവോ രോഗമുൾപ്പെടെയുള്ള സാംക്രമികരോഗങ്ങൾക്കെതിരായ ആദ്യ കുത്തിവയ്പ്പ് നൽകണം. തുടർന്ന് 9-12 ആഴ്ച പ്രായമെത്തുമ്പോൾ ആദ്യത്തേതിൻറെ ബൂസ്റ്റർ കുത്തിവയ്പ്പ് നൽകാം. പിന്നീട് 12-16 ആഴ്ച (മൂന്നാം മാസം) പ്രായമെത്തുമ്പോൾ മൾട്ടി കംപോണൻറ് വാക്സിനിൻറെ ഒരു കുത്തിവയ്പ്പുകൂടി നൽകിയാൽ പാർവോയടക്കമുള്ള സാംക്രമികവ്യാധികളിൽനിന്ന് നമ്മുടെ അരുമകളെ പൂർണ്ണമായും സുരക്ഷിതമാക്കാം. പിന്നീട് ബൂസ്റ്റർ കുത്തിവയ്പ് ഒരു വർഷത്തിന് ശേഷം നൽകിയാൽ മതിയാവും.

പ്രതിരോധ കുത്തിവയ്പ്പുകൾ പൂർണമാകുന്നത് വരെ നായ്ക്കുഞ്ഞുങ്ങളെ പൊതു കെന്നലുകളിലും ഡേ കെയർ ഹോമുകളിലും പാർപ്പിക്കുന്നതും, മറ്റ് നായ്ക്കൾക്കൊപ്പം ട്രെയിനിംഗിന് വിടുന്നതും ഒഴിവാക്കുന്നതാണ് ഉചിതം.

പാർവോ എന്ന മഹാമാരി പടരുമ്പോൾ...അറിയാം  വാക്‌സിനേഷനെ കുറിച്ച്...-------------------------------------------------------...
16/07/2021

പാർവോ എന്ന മഹാമാരി പടരുമ്പോൾ...
അറിയാം വാക്‌സിനേഷനെ കുറിച്ച്...

--------------------------------------------------------

Article By: ഡോ. റാസിം വി. പി. (Manorama Online)

എല്ലാ വർഷവും സീസൺ കണക്കെ ഓമന മൃഗങ്ങളിൽ കണ്ടു വരുന്ന പകർച്ച വ്യാധിയാണ് പാർവോ രോഗം. കാലങ്ങളായി നായ്ക്കുട്ടികളെ ആണ് ഈ അസുഖം ബാധിച്ചിരുന്നതെങ്കിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൂച്ചകളിലും ധാരാളമായി ഈ അസുഖം കണ്ടുവരുന്നു. നായകളിലും പൂച്ചകളിലും വ്യത്യസ്തമായ വൈറസുകളാണ് അസുഖം ഉണ്ടാക്കുന്നതെങ്കിലും രോഗലക്ഷണങ്ങൾ ഇരുകൂട്ടരിലും ഏകദേശം സമാനമാണ്. ഫെലൈൻ പാൻ ലൂക്കോപീനിയ എന്നതാണ് പൂച്ചകളിലെ പാർവോ രോഗത്തിന്റെ യഥാർത്ഥ പേര്.

അരുമകളെ വളർത്തുന്ന പെറ്റ് പാരന്റ്സിനെയും ചികില്സിക്കുന്ന ഡോക്ടർമാരെയും ഒരുപോലെ വലയ്ക്കുന്ന ഈ വില്ലൻ രോഗത്തിന് പ്രതിവിധി ഒന്നേ ഉള്ളു . കൃത്യമായ വാക്‌സിനേഷൻ അഥവാ പ്രതിരോധ കുത്തിവെപ്പ് . പാർവോ വാക്‌സിനേഷൻ നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് ഈ ലേഖനം വ്യക്തമാക്കുന്നത്.

നായ്ക്കുട്ടികളിലെ പാർവോ വാക്‌സിൻ :

സാധാരണ ഗതിയിൽ 42-45 ദിവസം പ്രായമാകുമ്പോഴാണ് നായ്ക്കുട്ടികളിൽ ആദ്യ ഡോസ് വാക്‌സിൻ നൽകുന്നത് . 35 ദിവസം പ്രായത്തിൽ നല്കുന്ന നോബിവാക് പപ്പി ഡി പി പോലത്തെ വാക്‌സിൻ പാർവോ അസുഖം പടരുന്ന കാലത്തു നേരത്തേയുള്ള സംരക്ഷണത്തിനായി നായ്ക്കുട്ടികളിൽ നൽകാം. 42 ദിവസം ആയാൽ Vanguard plus 5L4, Nobivac DHPPi/L, Canigen പോലുള്ള ഗുണ നിലവാരമുള്ള വാക്‌സിനുകൾ കുത്തിവെപ്പിനായി ഉപയോഗിക്കാവുന്നതാണ്. 28 ദിവസം കഴിഞ്ഞാൽ ഒരു ബൂസ്റ്ററും പിന്നെ വർഷാവർഷം ആനുവൽ ബൂസ്റ്ററും നിർബന്ധമായും നൽകേണ്ടതുണ്ട്.മേല്പറഞ്ഞവ പാർവോ അസുഖം മാത്രമല്ല ഡിസ്റ്റംബർ, എലിപ്പനി,തുടങ്ങിയ ആറോളം അസുഖങ്ങൾ കൂടി ഉൾപെടുന്നവയാണ്‌. നായ്ക്കളിലെ കൊറോണ അസുഖത്തിനെതിരെയുള്ള( കോവിഡ് 19 അല്ല ) വാക്‌സിനുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നാം നല്കുന്ന വാക്‌സിൻ അനുസരിച്ചു ഷെഡ്യൂളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

പൂച്ചകളിലെ പാർവോ വാക്‌സിൻ :

സാധാരണ ഗതിയിൽ 8 ആഴ്ച പ്രായമുള്ളപ്പോഴാണ് പൂച്ചകളിൽ ആദ്യ പ്രതിരോധ കുത്തിവെപ്പ് എടുക്കാറുള്ളത്. ഫെലൈൻ പാൻ ലൂക്കോപീനിയ(പാർവോ), റൈനോ ട്രക്കിയൈറ്റിസ്, കാൽസി എന്നീ അസുഖങ്ങൾക്കെതിരെയാണ് ആദ്യ കുത്തിവെപ്പ് എടുക്കുന്നത്. 28 ദിവസം കഴിഞ്ഞും, തുടർന്ന് വർഷാവർഷവും ബൂസ്റ്റർ എടുക്കണം. Felocell 3, Nobivac Tricat Trio, Feligen CRP തുടങ്ങിയവ മാർക്കറ്റിൽ ലഭ്യമാണ്.

ഇവ കൂടാതെ പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പും നായകൾക്കും പൂച്ചകൾക്കും നിർബന്ധമായും നൽകേണ്ടതുണ്ട്.

വാക്‌സിനെടുത്തിട്ടും പാർവോ വന്നോ ?

പാർവോ സീസൺ കാലത്തു ഡോക്ടർമാർ എറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണ് ഇത്. വാക്‌സിൻ എടുത്ത ശേഷവും പാർവോ വരാനുള്ള പ്രധാന കാരണങ്ങൾ നമുക്കൊന്ന് വിശകലനം ചെയ്യാം.

1. വാക്‌സിൻ കോൾഡ് ചെയിൻ തകരാറിലാവുക : വാക്‌സിൻ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണമാണ് കോൾഡ് ചെയിൻ തകരാറിലാവുക എന്നത്. കൃത്യമായ തണുപ്പിൽ സൂക്ഷിച്ചാൽ മാത്രമേ വാക്‌സിൻ ഫലപ്രദമാവൂ. കമ്പനി മുഖേനയല്ലാതെ ചുരുങ്ങിയ വിലക്ക് എന്ന വ്യാജേനെ വാക്‌സിൻ സപ്ലൈ ചെയുന്ന മിക്കവരും കോൾഡ് ചെയിൻ കൃത്യമായി സൂക്ഷിക്കാറില്ല. തല്ഫലമായി വാക്‌സിന് ഫലം ഉണ്ടാവില്ല എന്ന് മാത്രമല്ല നിങ്ങളുടെ പണം നഷ്ടപ്പെടുകയും ചെയ്യും.
2. അരുമയുടെ ആരോഗ്യം : ഏതൊരു വാക്‌സിനും ഫലപ്രദമാവണമെങ്കിൽ അരുമ പൂർണ ആരോഗ്യത്തോടെയിരിക്കണം. പനി , വിരശല്യം തുടങ്ങി എന്തെങ്കിലും അസുഖമുള്ള അരുമകളിൽ കുത്തിവെപ്പെടുക്കുന്നത് വേണ്ട ഫലപ്രാപ്തി നല്കുകയില്ല. അത് കൊണ്ട് തന്നെ നിങ്ങളുടെ അരുമയെ ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു പൂർണാരോഗ്യം ഉറപ്പു വരുത്തിയ ശേഷം വാക്‌സിൻ എടുക്കുന്നതാണ് ഉചിതം .
3. വാക്‌സിൻ എടുക്കുന്ന രീതി : വാക്‌സിൻ കൈകാര്യം ചെയ്യുന്നതും എടുക്കുന്നതും നൈപുണ്യം വേണ്ട ഒരു പ്രക്രിയ ആണ്‌ . വ്യാജന്മാർ വാക്‌സിനേറ്റ് ചെയ്യുമ്പോൾ ഇതൊന്നും പാലിക്കപ്പെടണം എന്നില്ല. ആയതിനാൽ തന്നെ ഫലപ്രാപ്തി കുറയാൻ ഇട വരാം. എപ്പോഴും നിങ്ങളുടെ ഡോക്ടറെ കൊണ്ട് തന്നെ വാക്‌സിൻ എടുപ്പിക്കുക.
4. കുഞ്ഞുങ്ങൾക്ക് അമ്മയിൽ നിന്ന് ലഭിക്കുന്ന മറ്റേണൽ ആന്റിബോഡി യുടെ സാന്നിധ്യം നാം നല്കുന്ന വാക്‌സിന്റെ ഫലപ്രാപ്തി ചിലപ്പോൾ കുറച്ചേക്കാം. വാക്‌സിൻ എടുക്കുന്ന പ്രായവുമായി ബന്ധപ്പെട്ട ഇക്കാര്യം നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം വാക്‌സിൻ എടുക്കുന്നതാകും നല്ലത് .
5. വളരേ അപൂർവമായിട്ടാണെങ്കിലും വാക്‌സിൻ നിർമാണത്തിലെ എന്തെങ്കിലും പാകപ്പിഴ മൂലവും വാക്‌സിൻ പരാജയപ്പെടാം. എന്നാൽ കൃത്യമായ ക്വാളിറ്റി കൺട്രോൾ ചെക്ക് പോയിന്റുകൾ വാക്‌സിൻ നിർമാണത്തിൽ ഉള്ളതിനാൽ ഇതിനുള്ള സധ്യത വിരളമാണ്.
6. വാക്‌സിൻ പരാജയപ്പെടാനുള്ള മറ്റൊരു സുപ്രധാന കാരണമാണ് വാക്‌സിൻ എടുക്കുന്നതിന് മുമ്പ് തന്നെ രോഗകാരിയായ വൈറസ്/ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചിരിക്കാം എന്നത്. ഇത്തരം മൃഗങ്ങളെ നേരത്തേ തിരിച്ചറിയുക പ്രയാസം ആകയാൽ അത്തരക്കാരിൽ വാക്‌സിൻ എടുത്താൽ രോഗലക്ഷണങ്ങൾ കൂടാനും സാധ്യതയുണ്ട്.
7. വാക്‌സിൻ ക്രമം അഥവാ ഷെഡ്യൂൾ കൃത്യമായി പാലിച്ചില്ലെങ്കിലും വാക്‌സിനേഷൻ ഗുണം ചെയ്യാതെ വന്നേക്കാം. അത് കൊണ്ട് തന്നെ നിങ്ങളുടെ ഡോക്ടറുടെ നിർദേശ പ്രകാരം വാക്‌സിനേഷൻ ഷെഡ്യൂൾ കൃത്യമായി പാലിക്കുക.
8. വാക്‌സിൻ പൂർണ ഫലം ചെയ്യാൻ വാക്‌സിൻ എടുക്കുന്ന അരുമക്ക്‌ മികച്ച പ്രതിരോധ ശേഷി ഉണ്ടാകേണ്ടതുണ്ട്. അതിനായി നല്ല പോഷക ഗുണമുള്ള ആഹാരം നിങ്ങളുടെ അരുമക്ക് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
9. അപൂർവം ചിലപ്പോൾ വൈറസ് അല്ലെങ്കിൽ ബാക്റ്റീരിയകളുടെ ചില വകഭേദങ്ങളെ ചെറുക്കാൻ നമ്മുടെ വാക്‌സിനുകൾക്ക് കഴിയാതെ പോകാറുണ്ട്. കേരളത്തിൽ വാക്‌സിൻ എടുത്ത നായകളിലും എലിപ്പനി ഇപ്രകാരം കണ്ടു വരാറുണ്ട്. നമ്മുടെ നാട്ടിലുള്ള എലിപ്പനിയുടെ എല്ലാ വക ഭേദങ്ങളും വിദേശത്തു നിന്നും ഇറക്കുമതി ചെയുന്ന വാക്‌സിനുകളിൽ ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം.
10. ഓർക്കുക ഒരിക്കലും ഒരു വാക്‌സിനും 100% സംരക്ഷണം ഉറപ്പു തരുന്നില്ല എന്നതിനാൽ വാക്‌സിൻ എടുത്തു എന്ന് കരുതി അസുഖം വരില്ല എന്ന അബദ്ധ ധാരണ പാടില്ല. അസുഖം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത അതിപ്രധാനമാണ്.

പുതിയ നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും വാങ്ങുന്നവരോട് :

അരുമകളെ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ബ്രീഡർമാരുടെ പക്കൽ നിന്ന് വാങ്ങുന്നതാകും എപ്പോഴും നല്ലത്. നമ്മൾ വാങ്ങുന്ന അരുമക്ക് വാക്‌സിൻ എടുത്തു എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. എല്ലായ്പ്പോഴും വാക്‌സിൻ ലേബൽ പതിച്ച, അത്‌ ഒരു വെറ്ററിനറി ഡോക്ടർ ഒപ്പിട്ട് സീൽ പതിച്ച കാർഡുള്ളവയെ മാത്രം വാക്‌സിൻ ചെയ്തവയായി പരിഗണിക്കുക. വാക്‌സിൻ ലേബൽ ഓരോ ഡോസിനും പ്രത്യേകം പ്രത്യേകം ആകയാൽ നിങ്ങളെ കബളിപ്പിക്കാൻ കഴിയില്ല. ധാരാളം വ്യാജന്മാർ ഈ മേഖലയിൽ ചൂഷണം ചെയ്യുന്നുണ്ട്. വാക്‌സിൻ എടുത്തു എന്ന് പറയുമ്പോളും സീൽ ചെയ്ത കാർഡ് നൽകാൻ നിങ്ങളുടെ ബ്രീഡർ/കടയുടമ മടി കാണിക്കുന്നുവെങ്കിൽ ഉറപ്പിക്കുക; നിങ്ങളുടെ ഓമനയുടെ വാക്‌സിനേഷൻ വ്യാജമാണ്. അതോടൊപ്പം കുറഞ്ഞ വിലക്ക് വാക്‌സിൻ വീട്ടിലെത്തിച്ചു തരാമെന്നു പറഞ്ഞു നടക്കുന്ന വിരുതന്മാരും നാട്ടിലുണ്ട്. ഗുണമേന്മ നഷ്ടപ്പെട്ടാൽ വാക്‌സിൻ വെറും പച്ചവെള്ളം മാത്രമാകും എന്നതോർക്കുക.ഗുണമേന്മ നഷ്ടപ്പെട്ട അത്തരം വാക്‌സിൻ നമുക്ക് തിരിച്ചറിയാൻ കഴിയുകയുമില്ല എന്നതാണ് സങ്കടകരം.

നിങ്ങളുടെ അരുമയുടെ സന്തോഷം നിങ്ങളുടെ കൂടെ സന്തോഷം ആകയാൽ അവരുടെ ആരോഗ്യകാര്യത്തിൽ വീഴ്ച വരാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ് എന്ന് കൂടി ഓർമിപ്പിക്കട്ടെ.



© 2021 Online Pets Buddy

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസൻ...
14/07/2021

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസൻസെടുക്കാൻ.

ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പൊതു നോട്ടീസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകണം. ഇനി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം.

ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. മൃഗ സംരക്ഷണ കേന്ദ്രവും അനുബന്ധ സൗകര്യവുമൊരുക്കാൻ പൊതു -സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപടി സാധ്യമാണോയെന്ന് പരിശോധിക്കാനും സർക്കാറിനോട് നിർദേശിച്ചു.

അടിമലത്തുറ ബീച്ചിൽ വളർത്തുനായയെ കൊലപെടുത്തിയ സംഭവത്തിൽ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

News Courtesy: MediaoneTV

06/06/2021

വളർത്തു പക്ഷികളിലെ മഴക്കാല പരിചരണം

കടപ്പാട് : Dr Jinu John & LMTC ATHAVANAD YouTube Channel

മൃഗസംരക്ഷണ വകുപ്പ് ടെലികൺസൾട്ടേഷൻ ഫോൺ നമ്പറുകൾ
30/04/2021

മൃഗസംരക്ഷണ വകുപ്പ് ടെലികൺസൾട്ടേഷൻ ഫോൺ നമ്പറുകൾ

Wishes to all the vets out there, in this difficult situation to protect animal health
23/04/2021

Wishes to all the vets out there, in this difficult situation to protect animal health

നായ്ക്കളിലും  പ്രമേഹരോഗമോ?  അതെ  മുന്നൂറു നായ്ക്കളിൽ ഒരാൾ വീതം പ്രമേഹരോഗത്തിന് അടിമകളാകുന്നു എന്നറിയാമോ? മധ്യവയസ്കരും മു...
17/11/2020

നായ്ക്കളിലും പ്രമേഹരോഗമോ?

അതെ മുന്നൂറു നായ്ക്കളിൽ ഒരാൾ വീതം പ്രമേഹരോഗത്തിന് അടിമകളാകുന്നു എന്നറിയാമോ? മധ്യവയസ്കരും മുതിർന്നവരുമായ നായ്ക്കളിൽ പ്രമേഹ രോഗം കൂടുതലായി കണ്ടുവരുന്നു. പ്രമേഹം വന്ന നായ്ക്കൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ ആവശ്യമായതിനാൽ ഇവ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നായയുടെ രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹരോഗം. നായയുടെ ശരീരം വളരെ കുറഞ്ഞളവിൽ ഇനസുലിൻ ഉത്പാദിപ്പിക്കുമ്പോഴോ ഉത്പാദനം നിർത്തുമ്പോഴോ അഥവാ അസാധാരണമായ പ്രതികരിക്കുമ്പോഴോ പ്രമേഹം ഉണ്ടാകുന്നു.

നായ്ക്കളുടെ ഇനം(Miniature Schnauzer, Spitz, Cairn Terrier, Poodle, Siberian Husky and Toy Poodle, Cocker spaniel), ഉയർന്ന പ്രായം, ലിംഗഭേദം, അമിതവണ്ണം, കൊഴുപ്പുകൂടിയ ഭക്ഷണക്രമം, അണുബാധകൾ ,ഹോർമോൺ വ്യതിയാനം, സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം എന്നിവ പ്രമേഹത്തിനുള്ള സാധ്യതകൾ വർധിപ്പിക്കും.

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

പതിവായി മൂത്രമൊഴിക്കുക - പ്രമേഹ നായ്ക്കൾ ധാരാളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നു.

വിശപ്പ് - ഗ്ലൂക്കോസിന്റെ ആവശ്യം അധികമായതിനാൽ പതിവായി വിശപ്പ് അനുഭവപ്പെടുന്നു.

ശരീരഭാരം കുറയൽ
ഛർദ്ദി
ക്ഷീണം
വിഷാദം

ഇവ കൂടാതെ കൂടുതൽ അപകടപരമായ പ്രമേഹ രോഗം ബാധിച്ച നായ്ക്കളിൽ തിമിരം, കരൾവീക്കം, മൂത്രത്തിലെ അണുബാധ,അപസ്മാരം
,കിഡ്നി തകരാർ എന്നിവയും കണ്ടുവരുന്നു.

നിങ്ങളുടെ നായയിൽ ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്.

!!! copying without courtesy is prohibited



© 2020 Online Pets Buddy

നായ്ക്കുട്ടിക്കായി ഒരു കിറ്റ് ഒരുക്കാം...×××××××××××××××××××××××××××××××××××ഏറെ പ്രതീക്ഷകളോടെയാണ് നാം ഒരു നായ്ക്കുട്ടിയെ...
15/11/2020

നായ്ക്കുട്ടിക്കായി ഒരു കിറ്റ് ഒരുക്കാം...

×××××××××××××××××××××××××××××××××××

ഏറെ പ്രതീക്ഷകളോടെയാണ് നാം ഒരു നായ്ക്കുട്ടിയെ വാങ്ങുന്നത്. നമ്മുടെ വീട്ടിലെ ഒരു അംഗം തന്നെയാകും അവൻ/അവൾ. വരുന്ന പത്തു മുതൽ പതിനഞ്ചു വർഷത്തേക്ക് നമ്മുടെ സഹചാരി...ഏറ്റവും ഒടുവിൽ ഇറങ്ങിയ കരിക്കിന്റെ എപ്പിസോഡ് കണ്ടവർക്കൊന്നും ആ ബന്ധത്തെ കുറിച്ച് വേറൊരു ഉദാഹരണം വേണ്ടി വരില്ല. സ്ഥിരമായി നായകളെ വളർത്തുന്നവർക്കും കച്ചവടം ചെയ്യുന്നവർക്കും എന്തൊക്കെ വാങ്ങണം, ശ്രദ്ധിക്കണം എന്ന കാര്യത്തിൽ വലിയ സംശയം ഉണ്ടാകില്ല.

എന്നാൽ ആദ്യമായി ഒരു നായ്ക്കുട്ടിയെ വാങ്ങുന്നവർക്ക് എന്നും സംശയമാണ്. എന്തൊക്കെ കൂടെ കരുതണം എന്നുള്ളത്...പുതുതായി ഓമനയെ വീട്ടിൽ കൊണ്ട് വരുന്നവരെ ഉദ്ദേശിച്ചാണ് ഈ കുറിപ്പ്...അപൂർണമാണെകിലും അത്യാവശ്യം വേണ്ടവ ഉൾപ്പെടുത്താൻ ഓൺലൈൻ പെറ്റ്സ് ബഡ്ഡിയിലെ ഡോക്ടർമാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്...

1.ഭക്ഷണവും വെള്ളവും നൽകാനുള്ള പാത്രങ്ങൾ : നായയുടെ ഇനമനുസരിച്ചു ഒരു പെറ്റ്സ് ഷോപ്പിൽ നിന്നും നേരിട്ട് കണ്ടു തന്നെ നിങ്ങൾക്ക് ഇവ വാങ്ങാവുന്നതാണ്.

2. മികച്ച ഗുണനിലവാരമുള്ള പപ്പി ഫുഡും ട്രീട്ട്സും : പെറ്റ്സ് ബഡ്ഡി ഒരു കമ്പനി റെക്കമെൻഡ് ചെയുന്നില്ലെങ്കിലും മികച്ചത് തന്നെ നൽകാൻ നിങ്ങൾ ശ്രദ്ധിക്കുക. മികച്ച റോ മെറ്റീരിയൽ ഉപയോഗിക്കുമ്പോളാണ് മികച്ച ഭക്ഷണം ലഭിക്കുക എന്നത് ഓർക്കുക.

3. ശുദ്ധമായ വെള്ളം എപ്പോഴും ലഭ്യമാക്കണം.

4. ഒരു ലീഷ് അല്ലെങ്കിൽ ഹാർനെസ്, അത് നായ്ക്കുട്ടിയുടെ വലിപ്പവും ബ്രീഡും കണക്കിലെടുത്തു വേണം വാങ്ങാൻ..ചെറിയ കുട്ടികളെ അത് ധരിപ്പിക്കണം എന്ന് നിർബന്ധവുമില്ല.

5. കുട്ടികളെ കൊണ്ട് പോകാൻ ഒരു ക്രെയിറ്റ്‌ അല്ലെങ്കിൽ ബോക്സ്. അതും ബ്രീഡ് അനുസരിച്ചുള്ള വലിപ്പം മതിയാകും.

6. കുട്ടികൾക്ക് കിടക്കാൻ ഒരു മെത്ത തയ്യാറാക്കാം.

7. രോമം ചീകി മിനുക്കാൻ മികച്ച ഒരു കോമ്പ് അല്ലെങ്കിൽ ബ്രഷ് വേണം

8. നായ്ക്കുട്ടികൾക്ക് മാത്രമായി വരുന്ന ഷാംപൂ ആദ്യകാലങ്ങളിൽ ഉപയോഗിക്കാം. വിവിധ ബ്രാൻഡുകളുടെ പപ്പി ഷാംപൂ ലഭ്യമാണ്.

9. നായ്ക്കുട്ടികളെ പല്ലു തേപ്പിക്കാൻ ബ്രഷും പേസ്റ്റും ഇന്ന് കടകളിലുണ്ട്. പല്ലു തേപ്പിക്കുന്നത് ഒരു നല്ല ശീലമാണ്.

10. പപ്പി സേഫ് ആയിട്ടുള്ള കളിപ്പാട്ടങ്ങൾ ഒരു പെറ്റ്സ് സ്റ്റോറിൽ നിന്നും ആവശ്യാനുസരണം വാങ്ങി വെക്കാം.

11. അവരുടെ വിസർജ്യം ഒഴിവാക്കാനായി പൂപ്പ് ബാഗുകൾ തയ്യാറാക്കി വെക്കാം.

12. തറ വൃത്തിയാക്കാനായി നായ്ക്കുട്ടിയുടെ തൊലിക്ക് പ്രശ്നമില്ലാത്ത തരത്തിലുള്ള ക്ലീനറുകൾ ഉപയോഗിക്കുക.

13. അത്യാവശ്യം വേണ്ട വിര മരുന്ന്, വിറ്റാമിൻ കാൽസ്യം ടോണിക്ക്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ കൂടി ഒരുക്കാം.

14. നായ്ക്കുട്ടിയുമായി ഒരു യാത്ര പോകുമെങ്കിൽ അവന്റെ അവശ്യ സാധനങ്ങൾ ഇട്ടു വെക്കാൻ ഒരു ചെറിയ ബാഗ് കൂടി ആകാം.

ഈ ലിസ്റ്റ് പൂര്ണമല്ല..എങ്കിലും ഇത്രയെങ്കിലും സാധനങ്ങൾ നിർബന്ധമായും കരുതണം.

വിട്ടു പോയവ വല്ലതും ഉണ്ടെങ്കിൽ കമന്റ് സെക്ഷനിൽ നിങ്ങൾ സൂചിപ്പിക്കുമല്ലോ

ഈ വിവരം സുഹൃത്തുക്കളുമായി പങ്കു വെക്കാൻ പോസ്റ്റ് ഷെയർ ചെയ്യുമല്ലോ

!!! copying without courtesy is prohibited



© 2020 Online Pets Buddy

14/11/2020
പ്രസവശേഷം നായ്ക്കുട്ടികളുടെ പരിചരണത്തിനായി അഞ്ച് ബഡ്ഡി ടിപ്സ്  # # # # # # # # # # # # # # # # # # # # # # # # # # # # #...
13/11/2020

പ്രസവശേഷം നായ്ക്കുട്ടികളുടെ പരിചരണത്തിനായി അഞ്ച് ബഡ്ഡി ടിപ്സ്



# # # # # # # # # # # # # # # # # # # # # # # # # # # # # # # #

പ്രസവവും അതൊടനുബന്ധിച്ചു ശ്രദ്ധിക്കേണ്ട കാര്യങ്ങളും നാം കഴിഞ്ഞ ഭാഗങ്ങളിൽ ചർച്ച ചെയ്തല്ലോ. പ്രസവശേഷം കുഞ്ഞുങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ നമുക്കൊന്ന് നോക്കാം...

1. വൃത്തിയുള്ള പരിസരം :

പ്രസവശേഷം ആദ്യ ആഴ്ചകൾ ചിലവഴിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക അനിവാര്യമാണ്. അമ്മയ്ക്ക് സൗകര്യപ്രദമായി പാലൂട്ടാനുള്ള സ്ഥലസൗകര്യം ഉണ്ട് എന്ന് ഉറപ്പും വരുത്തണം. കുട്ടികൾ ലിറ്റർ ബോക്സ് പോലുള്ളവയിൽ സുരക്ഷിതരാകുമ്പോൾ അമ്മ പുറത്തോട്ട് പോവുകയും ചെയ്യും. അമ്മയുടെ ബ്ലീഡിങ് ഇടയ്ക്കിടെ ശ്രദ്ധിക്കാൻ മറക്കരുത്. പ്രസവിച്ച ആദ്യ ദിനങ്ങളിൽ അമ്മ തന്നെ കുഞ്ഞുങ്ങളെ വൃത്തിയക്കുമെങ്കിലും കൂടുതൽ കുട്ടികൾ ഉണ്ടെങ്കിലും മറ്റും നമ്മുടെ ഭാഗത്തു നിന്നും ശ്രദ്ധ അനിവാര്യമാണ്.കുട്ടികൾ കണ്ണുകൾ തുറന്നാൽ അവരെ കുറച്ചു കൂടെ സൗകര്യം ഉള്ള സ്ഥലത്തോട്ട് മാറ്റാം.

2. ഇളം ചൂട്

ഉടൻ പ്രസവം കഴിഞ്ഞ നായ്ക്കുട്ടികൾക്ക് ശരീര ഊഷ്മാവ് നിയന്ത്രിക്കാൻ പരിമിതികൾ ഉണ്ട്. ആയതിനാൽ അവ അമ്മയുടെ അടുക്കൽ കൂടുതൽ സമയം ചിലവഴിക്കും. ചൂട് നൽകുന്നതിന് വേണ്ടി ബൾബ് പോലുള്ളവ ആദ്യ ആഴ്ചകളിൽ ഇട്ടു കൊടുക്കാം. ശ്രദ്ധിക്കുക, ചൂട് അമിതമാകാനോ അമ്മയ്ക്കോ കുഞ്ഞിനോ പൊള്ളൽ സംഭവിക്കാനോ യാതൊരു കാരണവശാലും പാടില്ല.ആദ്യത്തെ അഞ്ച്ഉ ദിവസം 85 മുതൽ 90 ഡിഗ്രി ഫാരൻഹീറ് ആകാം.തുടർന്ന് പത്തു ദിവസം വരെ 80 ഡിഗ്രിയും. ക്രമേണ നാലു ആഴ്ച ആകുന്ന മുറക്ക് അത് 75 ഡിഗ്രി ആയി കുറച്ചു കൊണ്ട് വരാം.

3. അമ്മയുടെയും കുഞ്ഞുങ്ങളുടെയും പോഷകാഹാരം

പ്രസവിച്ചു ആദ്യ ആഴ്ചകളിൽ കുഞ്ഞുങ്ങൾ മുലപ്പാൽ മാത്രമാണല്ലോ കുടിക്കുക.ഇങ്ങനെ വരുമ്പോൾ മികച്ച പോഷകാഹാരം അമ്മയ്ക്ക് നല്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്കിടെ അമ്മയ്ക്ക് ഭക്ഷണവും നൽകണം. അതോടൊപ്പം കുഞ്ഞിന്റെ വളർച്ചയും ശരീര ഭാര വർധനയും കൃത്യമായി മോണിറ്റർ ചെയ്യണം. വളർച്ച കുറവുള്ള കുഞ്ഞുങ്ങൾക്ക് ഏറ്റവും പാൽ കൂടിയ മുലക്കാമ്പിൽ നിന്നും പാൽ കുടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചുവന്നതോ തടിച്ചതോ ആയ നിപ്പിൾ അകിടുവീക്കത്തിന്റെ ലക്ഷണമാകാം. അങ്ങനെ വരുമ്പോൾ കുഞ്ഞുങ്ങളെ പാൽ കുടിക്കാൻ അമ്മ സമ്മതിക്കണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഡോക്ടറുടെ സേവനം നിർബന്ധമായും തേടണം. നാലു മുതൽ അഞ്ചു ആഴ്ചയോടടുക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ഇതര ഭക്ഷണം കൂടി നൽകി തുടങ്ങാം. അമ്മയുടെ ഭക്ഷണം കുഞ്ഞുങ്ങൾ കൊറിച്ചു തുടങ്ങുന്നത് കണ്ടാൽ അവർക്കും ഭക്ഷണം നൽകാൻ സമയമായി എന്ന് അനുമാനിക്കാം.

4. കുഞ്ഞുങ്ങളുടെ ആരോഗ്യം

കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും വരാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ ആരോഗ്യം എന്നും ശ്രദ്ധിക്കണം. ക്ഷീണം , വയറിളക്കം മുതലായവ ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടാൻ വൈകരുത്. ആന്തരിക വിരകൾക്കും, ഫ്‌ളീ പോലുള്ള ബാഹ്യ പരാദങ്ങൾക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ 6 മുതൽ 8 ആഴ്‌ച്ച ആകുന്നതോടെ ശരീരത്തിലെ ആന്റിബോഡി കളുടെ അളവ് കുറഞ്ഞു വരുന്നതിനാൽ പ്രതിരോധ കുത്തിവെപ്പുകൾ ഈ സമയത്ത് കൃത്യമായി നൽകണം.

5. കുഞ്ഞുങ്ങളുടെ സാമൂഹ്യവൽകരണം

നാല് ആഴ്ച മുതൽ മൂന്ന് മാസം വരെയുള്ള കാലഘട്ടത്തിലാണ് സാമൂഹ്യവത്കരണം നടക്കുന്നത്. ഈ സമയത്തെ അനുഭവങ്ങൾ അവരെ ഭാവിയിലെ വളർച്ചയിൽ വളരെയധികം സഹായിക്കും. ആയതിനാൽ ആദ്യ മൂന്നു മാസം നിങ്ങളുടെ നായ്ക്കുട്ടിയുടെ ലോകം മികച്ച അനുഭവങ്ങളാൽ സാമ്പന്നമാക്കുക.

നായ്ക്കുട്ടിയുടെ ഭക്ഷണക്രമത്തെ കുറിച്ച് അടുത്ത ഭാഗത്തിൽ എഴുതാം.

ഈ വിവരം സുഹൃത്തുക്കളുമായി പങ്കു വെക്കാൻ പോസ്റ്റ് ഷെയർ ചെയ്യുമല്ലോ

!!! copying without courtesy is prohibited

©online pets buddy 2020

കലിപ്പ് മോഡ് ഓൺ 😠
11/11/2020

കലിപ്പ് മോഡ് ഓൺ 😠

നായയുടെ പ്രസവം കഴിഞ്ഞോ?ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...+++++++++++++++++++++++++++++++++++ * പ്രസവ ലക്ഷണം കഴിഞ്ഞാൽ ഒരു  വിദഗ...
11/11/2020

നായയുടെ പ്രസവം കഴിഞ്ഞോ?
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...

+++++++++++++++++++++++++++++++++++



* പ്രസവ ലക്ഷണം കഴിഞ്ഞാൽ ഒരു വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ എല്ലാ കുഞ്ഞുങ്ങളും പുറത്തു വന്നോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ അൾട്രാ സൗണ്ട് സ്കാനിംഗ് ചെയ്യാവുന്നതുമാണ്. കൂടുതൽ സമയം ഗർഭപാത്രത്തിൽ കുടുങ്ങിക്കിടന്നാൽ കുഞ്ഞിന്റെ ജീവന് അത് ഭീഷണിയാകും.

* മറുപിള്ള (placenta ) വീണുപോയിക്കഴിഞ്ഞാൽ അനാവശ്യമായി ആന്റിബയോട്ടിക്കുകളോ മറ്റു ഇഞ്ചക്ഷനുകളോ നൽകേണ്ട ആവശ്യവുമില്ല.

* സാധാരണ ഗതിയിൽ പ്രസവം കഴിഞ്ഞു 24 മണിക്കൂറിൽ തന്നെ മറുപിള്ള പുറത്തു വരുന്നതാണ്.

* താഴെ പറയുന്ന 3 കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ

1. നായയുടെ ശരീര ഊഷ്മാവ്
2. പ്രസവശേഷം ഗർഭപാത്രത്തിൽ നിന്നും പുറത്തു വരുന്ന ദ്രാവകം ( lochia ) - കടുത്ത ചുവപ്പോ കറുപ്പോ നിറത്തിൽ ദുർഗന്ധമില്ലാതെ വേണം വരാൻ
3. പാലും മുലക്കാമ്പുകളും

ഈ മൂന്നു കാര്യങ്ങളും സാധാരണ ഗതിയിൽ ആണെങ്കിൽ പ്രസവശേഷം അധികം ഭയക്കേണ്ടതില്ല.

* പ്രസവശേഷമുള്ള അമിതമായ രക്തസ്രാവം, ഭക്ഷണത്തോടുള്ള വിരക്തി, ഉയർന്ന പനി ,പാലിനുള്ള നിറ വ്യത്യാസം, കുഞ്ഞുങ്ങൾക്ക് പാൽ നല്കാൻ വിമുഖത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ വെറ്ററിനറി ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.

പ്രസവശേഷം കുഞ്ഞുങ്ങളെ എപ്രകാരം പരിചരിക്കണം എന്നത് അടുത്ത ഭാഗത്തിൽ വിശദമാക്കാം...

ഈ വിവരം സുഹൃത്തുക്കളുമായി പങ്കു വെക്കാൻ പോസ്റ്റ് ഷെയർ ചെയ്യുമല്ലോ

സംശയങ്ങൾ കമന്റ് ബോക്സിൽ ചോദിക്കാവുന്നതാണ്. വിദഗ്ധ ഡോക്ടർമാർ അവയ്ക്കുള്ള ഉത്തരങ്ങൾ നൽകുന്നതാണ്.

!!! copying without courtesy is prohibited

© 2020 Online Pets Buddy

Address

Near Railway Station
Chalakudi
680307

Alerts

Be the first to know and let us send you an email when zootopia.vet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to zootopia.vet:

Videos

Share

Category


Other Veterinarians in Chalakudi

Show All