സർഗ്ഗ കർഷക വിപണി - Sarga Farmers Market

  • Home
  • India
  • Cherthala
  • സർഗ്ഗ കർഷക വിപണി - Sarga Farmers Market

സർഗ്ഗ കർഷക വിപണി - Sarga Farmers Market BV380 മുട്ടകോഴികളും ഹൈടെക്ക് കോഴിക്കൂടുകളും വിതരണത്തിന്.
വിളിക്കുക 8089257848 , 9895401800 . SARGA ORGANIC FARMS “എന്‍റെ കൃഷി കൂട്ടായ്മ”
(1)

BPKP തണ്ണീർമുക്കം കാർഷിക പ്രദർശന വിപണന മേളയിൽ പങ്കെടുത്തപ്പോൾ. പ്രിയ പ്രമോദ് മാധവൻ സർ, തണ്ണീർമുക്കം കൃഷി ഓഫീസർ. ജെഫ്രി സ...
17/02/2024

BPKP തണ്ണീർമുക്കം കാർഷിക പ്രദർശന വിപണന മേളയിൽ പങ്കെടുത്തപ്പോൾ. പ്രിയ പ്രമോദ് മാധവൻ സർ, തണ്ണീർമുക്കം കൃഷി ഓഫീസർ. ജെഫ്രി സർ, ആദ്മാ ജില്ല ഓഫീസർ സുജമാഡം.. 😄😄

22/10/2023
22/10/2023

100 ദിവസം പ്രായമായ BV 380 കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ഡെലിവറി ഉണ്ടായിരിക്കുന്നതാണ്.

നമ്മുടെ കാർഷിക ഗ്രൂപ്പ്‌ മെമ്പറും മറ്റു കാർഷിക ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യവുമായ ശ്രീമതി ലേഖ വർമ്മയുടെ ഭർത്താവ് ചെന്നിത്...
10/10/2023

നമ്മുടെ കാർഷിക ഗ്രൂപ്പ്‌ മെമ്പറും മറ്റു കാർഷിക ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യവുമായ ശ്രീമതി ലേഖ വർമ്മയുടെ ഭർത്താവ് ചെന്നിത്തല കോമള ഭവനത്തിൽ ശ്രീ. നാരായണ വർമ്മ V K (62)നിര്യാതനായി. (റിട്ട. സീനിയർ അക്കൗണ്ടന്റ് AG s office.Kottayam ) മക്കൾ ഭരത് വർമ്മ (Fingent Global ), ഭാവന വർമ്മ (വിദ്യാർത്ഥിനി) സഹോദരിമാർ ശ്രീമതി.കോമളാ ഭായി , ശ്രീമതി പ്രസന്നാ ഭായി , ചന്ദ്രികാ ഭായി സംസ്കാര ചടങ്ങുകൾ ഇന്ന് 12 മണിക്ക് മേനാം വിള കോയിക്കൽ വീട്ടുവളപ്പിൽ നടക്കുംl

💚💚💚💚💚💚💚💚💚💚💚💚💚💚💚കീടങ്ങളെ അകറ്റാൻ  ചങ്ങാതി വിളകളും കെണിവിളകളും       പ്രമോദ് മാധവൻ==================================ശത്രുക...
05/10/2023

💚💚💚💚💚💚💚💚💚💚💚💚💚💚💚
കീടങ്ങളെ അകറ്റാൻ ചങ്ങാതി വിളകളും കെണിവിളകളും
പ്രമോദ് മാധവൻ
==================================
ശത്രുക്കളെ ഒതുക്കാനുള്ള ചതുരുപായങ്ങളെക്കുറിച്ച് (four kind of strategies ) മുൻപൊരിക്കൽ എഴുതിയിരുന്നു.

ഇതിൽ പലതും കീടനിയന്ത്രണത്തിനും സാധ്യമാണ് എന്ന് ഉദാഹരണസഹിതം പറഞ്ഞിരുന്നു.

സാമം (അനുനയം ), ദാനം (ഇഷ്ടമുള്ള വസ്തുക്കൾ നൽകൽ ), ഭേദം (വിരട്ടൽ ), ദണ്ഡം (ശാരീരിക ഉപദ്രവം )എന്നിങ്ങനെ അത് മനുഷ്യരിൽ ഫലിക്കുമെങ്കിൽ കീടങ്ങളെയും ഏറെക്കുറെ അങ്ങനെ തന്നെ കൈകാര്യം ചെയ്യാം എന്ന് തെളിയിച്ചിട്ടുണ്ട്.

കുറച്ച് കൃഷിയിടം കീടങ്ങൾക്ക് വേണ്ടി മാറ്റിവച്ച് അവരെ സന്തോഷിപ്പിക്കാം. ഇഷ്ടമുള്ള സാധനങ്ങൾ മധുരത്തിൽ പൊതിഞ്ഞ് (Food baits )അല്ലെങ്കിൽ കാമാസക്തി ജനിപ്പിച്ച് (Pheromone baits )അവരെ കുടുക്കാം.

കീടങ്ങൾക്ക് നമ്മുടെ ഭാഷ അറിയാത്തത് കൊണ്ട് തെറിവിളികൾ കൊണ്ട് അവരെ ഓടിക്കാൻ കഴിയില്ല. പകരം ചില കീടവികർഷിണികൾ (Pest Repellants )ഉപയോഗിച്ച് അവരെ കൃഷിയിടത്തിൽ നിന്നും അകറ്റിനിർത്താം. ഏറ്റവും അറ്റകൈ പ്രയോഗമാണ് രാസകീടനാശിനി പ്രയോഗം. അവനെ തട്ട്വ ന്നെ.

ഈ രീതിയിൽ കീടനിയന്ത്രണം സാധ്യമാക്കുന്ന രീതിയാണ് സംയോജിത കീട നിയന്ത്രണം അഥവാ Integrated Pest Management (IPM).

ഉദാഹരണമായി നമുക്ക് കാബേജ് കൃഷി തന്നെ എടുക്കാം. അതിൽ കീട നിയന്ത്രണം എങ്ങനെ സാധ്യമാക്കാം.

1. നല്ല സൂര്യപ്രകാശവും നീർവാർച്ചയും ഇളക്കവും ഉള്ള മണ്ണ് ഉള്ള സ്ഥലം വേണം തെരെഞ്ഞെടുക്കാൻ.

2. ജലസേചനം ഉറപ്പ് വരുത്തണം.

3. നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ തൈകൾ പറിച്ച് നടണം.

4. മണ്ണ് കിളച്ച്, കട്ടയുടച്ച്, സെന്റിന് 2-3കിലോ കുമ്മായം /Dolomite ചേർത്ത് മണ്ണ് നന്നായി ഇളക്കി ഈർപ്പം നൽകി രണ്ടാഴ്ച ഇട്ടതിനു ശേഷം മാത്രം ഓരോ തടത്തിലും ഓരോ കിലോ ചാണകപ്പൊടി, കുറച്ച് ട്രൈക്കോഡെർമ്മയാൽ സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് മിശ്രിതം മണ്ണിൽ, അല്പം എല്ലുപൊടി എന്നിവ ഇളക്കി ചേർത്ത്, മിതമായി നനച്ച്, നാലഞ്ച് ദിവസം കഴിഞ്ഞ്, നല്ല കരുത്തുള്ള,5-6ഇലകൾ ഉള്ള പ്രോ ട്രേയിൽ വളർത്തിയെടുത്ത തൈകൾ വേണം നടാൻ.

ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ചെടികൾക്ക് നല്ല പ്രതിരോധ ശേഷി ലഭിക്കും.

പിന്നെ ആഴ്ചയിൽ ഒരിക്കൽ ചെറിയ അളവിൽ NPK/NK യും ഒന്നോ രണ്ടോ തവണ സൂക്ഷ്മ മൂലകങ്ങളും മിതമായ, ചിട്ടയായ നനയും നൽകിയാൽ നല്ല വിളവെടുക്കാം.

5. കാബേജ് തൈകൾ നടുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ പ്ലോട്ടിന്റെ നാലതിരുകളിലോ, ഇടയ്ക്കുള്ള വരികളിലോ കടുക് വിതച്ചു കൊടുത്താൽ കാബേജ് ചെടിയുടെ പല കീടങ്ങളും അതേ കുടുംബത്തിൽ (Cruciferae )പെട്ട കടുകിൽ വരികയും, അവിടെ ജൈവ /രാസ മരുന്നുകൾ തളിച്ച്, ക്യാബേജിൽ വിഷം തീണ്ടാതെ വളർത്തിയെടുക്കാൻ കഴിഞ്ഞേക്കും. ഇത്തരത്തിൽ ചെയ്യുന്ന വിളകളെ കെണി വിള (Trap Crop )എന്ന് പറയും.

6. കാബേജ് തൈകൾ നടുമ്പോൾ തന്നെ രണ്ട് വരികൾക്കിടയിൽ വേണ്ടത്ര അകലം നൽകി ചെണ്ടുമല്ലി തൈകൾ നട്ടാൽ, അത് മണ്ണിലെ നിമാവിര നിയന്ത്രണത്തിനും അത് പോലെ തന്നെ ഡയമണ്ട് ബാക്ക് മോത്ത്‌ പോലെയുള്ള കീടങ്ങളെ അകറ്റി നിർത്താനും സഹായിക്കും. അതിന്റെ പൂക്കൾ വിറ്റ് പണം കിട്ടുമെങ്കിൽ അതും ഒരു ബോണസ് ആയി എടുക്കാം. ഇങ്ങനെ ചെയ്യുന്ന വിളകളെ സുഹൃത് വിളകൾ (Companion crops )എന്ന് വിളിക്കും.

ഇത്തരത്തിൽ എല്ലാ വിളകൾക്കും യോഗ്യമായ ചില തന്ത്രങ്ങൾ നമുക്ക് പ്രയോഗിക്കാം. ചുറ്റുമായി സൂര്യകാന്തി, ചോളം, തുവര, എള്ള് എന്നിവയും നട്ട് കൊടുക്കാം.നെൽകൃഷിയിൽ,പാടവരമ്പുകളിൽ പൂച്ചെടികൾ വളർത്തി മിത്രകീടങ്ങളെയും പരാഗകാരികളെയും ആകർഷിക്കുന്ന രീതി (Ecological Engineering ) പോലെ.

മനസ്സുണ്ടെങ്കിൽ വഴിയുണ്ട്. നല്ല ആസൂത്രണം ,ടൈമിംഗ് എന്നിവ വേണമെന്ന് മാത്രം.

Happy cabbage Farming... സമയമായി വരുന്നു.

പ്രമോദ് മാധവൻ
💚💚💚💚💚💚💚💚💚💚💚💚💚💚💚
പടം കടം :ഗൂഗിൾ

01/07/2023
ചേർത്തലയിൽ നടന്ന ഹോപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രൂസ്റ്   സങ്കടിപ്പിച്ച കേരളത്തിലെ 1200 മുകളിലുള്ള  അടുക്കളതോട്ടം കർഷകര...
29/06/2023

ചേർത്തലയിൽ നടന്ന ഹോപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രൂസ്റ് സങ്കടിപ്പിച്ച കേരളത്തിലെ 1200 മുകളിലുള്ള അടുക്കളതോട്ടം കർഷകരെ ചേർത്തു ഒരുക്കിയ "ഹരിതം ജീവനം" വാർഷിക മീറ്റിൽ കർഷകർക്കായി സൗജന്യ വിത്ത് വിതരണത്തിന് കേരളത്തിലെ കർഷകർക്ക് അടിയുറച്ച പിന്തുണ നൽകി പ്രവർത്തിച്ചു വരുന്ന Royal Travancore Farmers Producer Company Ltd - Trusted Neo Banking Platform പിന്തുണ ...

11/06/2023

നമുക്ക് കൈകോർക്കാം ഒരു ജീവനു വേണ്ടി

ഫിഷ് ടാങ്ക്.500ലിറ്റർ മുതൽ 25000ലിറ്റർ വരെ കപ്പാസിറ്റി. ടെറസ്സിലും ഗാർഡനിലും വയ്ക്കുവാൻ അനുയോജ്യം. More ഡീറ്റെയിൽസ് 8089...
01/04/2023

ഫിഷ് ടാങ്ക്.500ലിറ്റർ മുതൽ 25000ലിറ്റർ വരെ കപ്പാസിറ്റി. ടെറസ്സിലും ഗാർഡനിലും വയ്ക്കുവാൻ അനുയോജ്യം. More ഡീറ്റെയിൽസ് 8089257848

വീട്ടിലെ കുഞ്ഞന്മാർ....
03/02/2023

വീട്ടിലെ കുഞ്ഞന്മാർ....

30/08/2022

എല്ലാവരും പറയുന്നു ഒർജിനൽ BV380 എന്ന്....

ഞങ്ങൾ ഉറപ്പോടെ വിതരണം ചെയ്യുന്നു ഒർജിനൽ വെങ്കിടേശ്വരാ ഹാച്ചറീസിന്റെ മുട്ടയിടുവാൻ പ്രായമായ BV380 മുട്ടകോഴികളും കൂടെ ഹൈടെക്ക് കോഴിക്കൂടുകളും ....

അതും 100% ഗ്യാരണ്ടിയോട് കൂടി (പരിപാലനത്തിൽ നിർദ്ദേശങ്ങൾ ഉൾപ്പടെ ) എല്ലാവിധ പ്രതിരോധ വാക്സിൻ നൽകിയ ഉറപ്പോടെ പൂർണമായും ഉത്തരവാദിത്തത്തോടെ മുട്ടായിടാൻ പ്രായമായ BV 380 നിങ്ങൾക്ക് എത്തിച്ചു നൽകുന്നു ....

29/8/2022 മുതൽ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു...

ബുക്കിംഗ് കൂടുതൽ വിവരങ്ങൾക്ക് .
വിളിക്കുക 8089257848 , 9895401800 , 8157019003 ,7902401800

Address

Varanad P O
Cherthala
688539

Telephone

+918089257848

Website

Alerts

Be the first to know and let us send you an email when സർഗ്ഗ കർഷക വിപണി - Sarga Farmers Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സർഗ്ഗ കർഷക വിപണി - Sarga Farmers Market:

Videos

Share

Category


Other Cherthala pet stores & pet services

Show All