18/09/2021
https://youtu.be/oYwT1pBvq2I
അക്വാറിയം ഹോബിയിൽ മോൺസ്റ്റർ ഫിഷ് കാറ്റഗറിയിൽ വരുന്ന ഒരു ഫിഷാണ് സ്റ്റിങ്റേ.
ഇതൊരു വ്യത്യസ്ത ഷെയ്പ്പിൽ ഉള്ളതുകൊണ്ടുതന്നെ എല്ലാവര്ക്കും ഇതിനെ ഇഷ്ടമാകും
അഥവാ നിങ്ങൾക് ഇതിനെ വളർത്തണം എന്നുണ്ടെങ്കിൽ ഒരു വലിയ ടാങ്ക് ആവശ്യമാണ്
8ഇജ്ജ് ഉള്ള ഒരു സ്റ്റിങ്റേക് അറ്റ്ലീസ്റ്റ് 6ഫീറ്റ് ടാങ്ക് എങ്കിലും വേണം
എന്റെ അഭിപ്രായത്തിൽ ടാങ്കിൽ ബേർബോട്ടം
ആയി ഗ്രേവൽസ് ഒന്നും ഇല്ലാതെവെക്കു ന്നതാണ് ഇവയ്ക്കു നല്ലതു
അഥവാ ഗ്രേവൽസോ സാൻഡോ ഇടുന്നുണ്ടെങ്കിൽ തീർച്ചയായും പോളീഷ് ചെയ്ത മൂർച്ഛയില്ലാത്ത സോഫ്റ്റ് സാൻഡ് തന്നെ യൂസ് ചെയ്യണം കാരണം ഇവയ്ക്ക് സ്കെയ്ല്സ് ഇല്ലാത്തതുകൊണ്ട്തന്നെ
ശരീരത്തു മുറിവുണ്ടാവാൻ സാധ്യത കൂടുതലാണ് ഇതുമൂലം ഫിഷിന് സ്ട്രെസ് കൂടാനും ഫിഷ് ക്രമേണ ചത്തുപോവാനും സത്യതയുണ്ട്
മാത്രമല്ല ഇവ നല്ല സെൻസ്റ്റീവ് ഫിഷ് ആയതുകൊണ്ടുതന്നെ വെള്ളത്തിന്റെ ക്വാളിറ്റി മൈന്റൈൻ ചെയ്യൽ നിർബന്ധമാണ് അതുകൊണ്ടുതന്നെ ഇവയ്ക്ക് ഒരു നല്ല ബിയോളജിക്കൽ ഫിൽറ്റർ നിർബന്ധമാണ്
അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്രോപ്പർ ഐറേഷൻ .
ഇവയുടെ ടാങ്ക്മേറ്റ്‌സായി അരോണ, സിൽവർ ഡോളർ, ജിയോ ഫാഗസ്, ഷെവറം മൊത്തത്തിൽ സ്റ്റിങ്റേ യുടെ വായിൽ പോവാത്ത ഫിഷുകളെ ആഡ് ചെയ്യാവുന്നതാണ്
അതുപോലെതന്നെ സ്റ്റിങ്റേ യെ കടിച്ചു കടിച്ചു പരുക്ക് പറ്റിക്കുന്ന ഫിഷുകളാവാതിരിരിക്കാൻ പ്രതേകം ശ്രദ്ധിക്കണം
ടാങ്ക് ക്ലീനേഴ്‌സ് ആയിട്ടുള്ള ഫിഷുകളെ ഒഴിവാക്കാൻ പ്രതേകം ശ്രദ്ധിക്കണം ഉതാഹരണം സക്കർ ഫിഷ് ഇവ സ്റ്റിങ്റേയുടെ
ശരീരത്തിൽ മ്യൂക്കസ് പോലുള്ള ഒരു കോട്ടിങ്
ഉണ്ട് അത് ഈ സക്കർ ഫിഷുകൾ കഴിക്കാനും തന്മൂലം ഇവയ്ക്കു ഫങ്കസ് ബാധ ഉണ്ടാവാനും സാധ്യതഉണ്ട്
ഇതൊക്കെയാണ് യാണ് ഇവയുടെ പൊതുവായിട്ടുള്ള കേറിങ്
ഇവയുടെ ഫീഡിങ് എങ്ങനെയാണെന്ന് നോക്കാം ഇവ ഒരു
ഗ്രൗണ്ട് ഫീഡർ ആയതുകൊണ്ടുതന്നെ
സിങ്കിങ് ഫീഡ് തന്നെ കൊടുക്കണം ചെറിയ മൽസ്യങ്ങൾ ചെമ്മീൻ മീറ്റ് ഇവയെല്ലാം ആണ്
സിങ്റേ യുടെ ഡയറ്റ്
എല്ലാ ഫിഷിനും ഫീഡ് കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം കാരണം ഇവ ഗ്രൗണ്ട് ഫീഡറായത്‌നകൊണ്ട് ഫീഡ് താഴെ എത്തും മുൻബ് ടാങ്ക് മേറ്റ്സ് കഴിക്കാൻ സധ്യധ ഉണ്ട്
അതുകൊണ്ട് ടാർഗറ്റ് ഫീഡിങ് ചെയ്യുന്നതാണ് ഉത്തമം
ടാർഗെറ് ഫീഫിങ് എന്നുപറഞ്ഞാൽ ഫീഡ് ഒരു സ്പെസിഫിക് ഫിഷിന് മാത്രം കിട്ടും വിധം ഫീഡ്
ഫീഡ് കൊടുക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത് ഇത് കുറച്ചു സമയമെടുത്തു ചെയ്യെണ്ട കാര്യമാണ്
ഇവ കാർണിവോറസ് ഫിഷ് ആയതുകൊണ്ട്തന്നെ നല്ല ക്വാളിറ്റിയുള്ള സിഗിംപെല്ലറ്റ്സ് , ശ്രിപ്സ്, ഫിഷ് മീറ്റ് ഇതൊക്കെ കൊടുത്താൽ ഫിഷ് നല്ല ഹെൽത്തിയായി ഉണ്ടാകും
ബ്രീഡിങ്ങിനെ കുറിചു പറയുകയാണെങ്കിൽ
സാധാരണ ബ്രീഡിങ്ങിനായി നല്ല മെച്വർ ആയ സ്റ്റിങ്റേ യാണ് യൂസ് ചെയ്യാറ്
ഓരോ സ്പീഷീസ് സ്റ്റിങ്റേയും ഡിഫ്രന്റ് പ്രായത്തിലാണ് മെച്യുർ ആവുന്നത്
ഉതാഹരണത്തിന് മോട്ടോറോ സിങ്റേയൊക്കെ
ഒന്നര വയസിൽ മെച്യുർ ആവും ചില വൈൽഡ് സിങ്റേ രണ്ടര മുതൽ മൂന്ന് വര്ഷം വരെയൊക്കെ ആവും
പിന്നെ ബ്രീഡിങ് പയറിനു പ്രോപ്പർ ഫുഡ് കൊടുത്ത നന്നായി കണ്ടീഷൻ ചെയ്യണം
മെയിൽ ഫിഷിനെക്കാൾ ഫീമെയ്ൽ കുറച്ചു വലുതായിരിക്കുന്നതാണ് നല്ലത്
സിങ്റേയുടെ ജന്റർ ഐഡന്റിഫയ് ചെയ്യാൻ
വളരെ എളുപ്പമാണ് മെയിൽ ഫിഷിൻഡെ വാലും ശരീരവും ചേരുന്ന സ്ഥലത്തു ഒരു എക്സ്ട്രാ ഓർഗൻ ഉണ്ട് അതാണ് ക്ലാസ്‌പെർ
ക്ലസ്‌പർ ഉണ്ടെങ്കിൽ അതാണ് മെയിൽ ഫിഷ്
ഫിമെയിലിനു
ഇങ്ങനെ ഉണ്ടാവില്ല
ഇവ പെയർ കയികഴിഞ്ഞാൽ മൈറ്റിങ് 10 മുതൽ 20 സെക്കൻഡിൽ കഴിയും
അതിനുശേഷം ഫെമയിൽ 3 മുതൽ 4 മാസം വരെ പ്രഗ്നന്റ്ആയിരിക്കും
ഇവ കുട്ടികളെ പ്രസവിക്കുന്ന ഫിഷ് ആയതുകൊണ്ട്തന്നെ ഫെമയിലിന്റെ വയറ്റിൽ വച്ചുതന്നെ കുട്ടികൾക്ക് ഫ്രീസ്വിമ് ആവാനുള്ള വളർച്ച കൈവരിക്കുന്നു അതുകൊണ്ടാണ് ഇത്ര കാലതാമസം
ഇവയുടെ മാർക്കറ്റ് പ്രൈസ് നോക്കാം
ഈ വിലയിൽ ചെറിയ മാറ്റം ഉണ്ടാവാം
മോട്ടോറോ സ്റ്റിങ്‌റെ
ഇവയ്ക്കു ഏകദേശം 4000 മുതൽ കിട്ടാനുണ്ട്
ഫിഷിന്റെ ക്വാളിറ്റി കൂടുന്നതിന് കൂടെ പ്രൈസിലും മാറ്റം വരും ഇവ കുറച്ചു ബ്രൗൺ കളറാണ് ഉണ്ടാകുക
പിന്നെ ഉള്ളത് ബ്ലാക് ഡയമണ്ട് സ്റ്റിങ്‌റെ 30,000
മുതൽ ലക്ഷങ്ങൾ വിലവരുന്ന സ്റ്റിങ്‌റെ ആണ് ഇവ
ഇതുപോലെ കുറെ വെരൈറ്റികൾ ഇപ്പോ കിട്ടാനുണ്ട് galaxy , പേൾ സ്റ്റിങ്റേ ,ബോസ്‌മാനി സ്റ്റിങ്‌റെ , ആൽബിനോ ഇവയുടെയൊക്കെ വില എപ്പോഴും മാറിക്കൊണ്ടിരിക്കും അവയുടെ വലിപ്പത്തിനും ക്വാളിറ്റികും അനുപാതികമായിട്ട്
പിന്നെ എല്ലാര്ക്കും ഉള്ള ഒരു സംശയമാണ് ഇവ വളരെ ടേൻജ്യൂറസ് ആയ ഫിഷാനോ ഇവ ഇവയുടെ വാളുകൊണ്ട് കുത്തി പരിക്കേല്പിക്കുമോ അതിൽ വിഷം ഉണ്ടോ എന്നൊക്കെ എന്നാൽ അങ്ങനെ ഒന്നുമില്ല
സ്റ്റിങ്‌റെ യുടെ ഒരു ഡിഫെൻസിവ് മെക്കാനിസമാണ് വാലിൽ ഉള്ള ആ സ്പൈക്ക്
ഇത് നല്ല ഷാർപ്പായതുകൊണ്ട്തന്നെ ഇവയെ കൈകാര്യം ചെയ്യുമ്പോൾ കുറച്ചു ശ്രദ്ധിച്ചാൽ മാത്രം മതിയാവും
സാധാരണെ സ്റ്റിങ്‌റെയെ ഷിപ്പിങ് ഷെയ്യുമ്പോൾ ഇവയുടെ ഈ സ്പൈക്ക് ചെറുതായി ട്രിം ചെയ്ത് കൊടുക്കാറുണ്ട് ഇല്ലെങ്കിൽ ഇവ പ്ലാസ്റ്റിങ്ക് കവർ കുത്തിപ്പൊട്ടിക്കാൻ സാധ്യത കൂടുതലാണ്
അക്വാറിയം ഹോബിയിൽ മോൺസ്റ്റർ ഫിഷ് കാറ്റഗറിയിൽ വരുന്ന ഒരു ഫിഷാണ് സ്റ്റിങ്റേ. ഇതൊരു വ്യത്യസ്ത ഷെയ്പ്പിൽ ഉള്ളതുക.....