Mush valley

Mush valley "മഷ്‌വാലി"യില്‍ ഉല്പാദിപ്പിക്കുന്ന മ

കുഞ്ഞനുജൻമാരെ, അനുജത്തിമാരെ... നിങ്ങളോടാണ്,എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ ...
06/10/2021

കുഞ്ഞനുജൻമാരെ, അനുജത്തിമാരെ... നിങ്ങളോടാണ്,

എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ കഴിയാത്തതിനാൽ നിങ്ങൾ പോകേണ്ടിയും വന്നേക്കാം ..സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ... എന്നാൽ എവിടെ ഏത് തരം പാർട്ടിക്കാണ് നിങ്ങൾ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം.. ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം ഒഴിവാക്കുക.

L*D, M**A, കഞ്ചാവ്, ഹീറോയിൻ, മാജിക് മഷ്‌റൂം എന്നിങ്ങനെ പല സാധനങ്ങൾ വിലസ്സുന്ന പാർട്ടികൾ ഉണ്ടാകാം.
അവ ടാബ്ലറ്റ്, ഇൻജെക്ഷൻ, പൌഡർ, പുകയ്ക്കൽ, പിന്നീട് വായിൽ വച്ച് ഒട്ടിക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവയൊക്കെ സുലഭമാണ്.

ഇനി പാർട്ടിയിൽ പങ്കെടുത്ത് കഴിഞ്ഞു എന്നിരിക്കട്ടെ സൗഹൃദത്തിന്റെ സമ്മർദ്ദം നിങ്ങളിലേക്ക് വരും. ഇതൊന്ന് വലിച്ച് നോക്കൂ, ഇതൊന്ന് കുത്തിവച്ച് നോക്കൂ, ഇതൊന്ന് കഴിച്ചു നോക്കൂ എന്നൊക്കെയുള്ള സമ്മർദ്ദങ്ങൾ.

നിങ്ങൾ ഉപയോഗിക്കാൻ തയ്യാറാല്ലെങ്കിൽ.. അമ്മയെ പേടിയാണോ, അച്ഛനെ പേടിയാണോ, നീ ആണാണോടാ...എന്നീ നാണം കെടുത്താൻ ശ്രമിക്കുന്ന സമ്മർദ്ദങ്ങൾ നിങ്ങളിലേക്ക് വരാം. നിങ്ങൾ ആണാണെന്ന് തെളിയിക്കാനായി ഒരു പ്രാവശ്യം സമ്മർദ്ധക്കാരുടെ വലയിൽ വീണുപോയാൽ... ആ വല ഭേദിച്ച് പുറത്ത് വരുക എളുപ്പമല്ല. വലയിൽ വീണു കഴിഞ്ഞാൽ യഥാർഥ്ത്തിൽ നിങ്ങളുടെ ആണത്വം ഇവിടെ ക്രമേണ നഷ്ടപ്പെടാൻ തുടങ്ങുകയാണ്... തിരിച്ചറിയുക..

ഒരു പ്രാവശ്യം എന്നുള്ളത് പിന്നീട് ഇടക്കിടക്ക് വേണ്ടിവരും. അവസാനം കരകാണാ കയത്തിലേക്ക് നിങ്ങൾ വീണ് പോയിട്ടുണ്ടാകാം. ഒരു ഡ്രഗ് അഡിക്റ്റ് ആയി മാറി കഴിയുമ്പോൾ..... ഇത് വാങ്ങുവാനുള്ള പൈസക്കായി നിങ്ങൾ ഒരു കള്ളനും കൊലപാതകിയുമൊക്കെ ആയി മാറിയേക്കാം. അതുകൊണ്ട് ആ ഒരു പ്രാവശ്യം എന്ന ആ സന്ദർഭം നിങ്ങളിൽ ഉണ്ടാവരുത്.

നിങ്ങളുടെ ഡ്രഗ് അഡിക്ഷനാൽ നിങ്ങളുടെ വീട്ടുകാർ ആയ അച്ഛനും അമ്മയും പെങ്ങളുമൊക്കെ നിങ്ങളാൽ മാനസിക കഷ്ടതകളിലേക്ക് മാറ്റിമാറിക്കപ്പെടും..

ഒരിക്കൽ നിങ്ങൾ Narcotics Control Bureau യുടെ കയ്യിൽ പെട്ട് കഴിഞ്ഞാൽ
നിങ്ങളുടെ കുടുംബം ഒറ്റപ്പെടാൻ സാധ്യത ഏറെയാണ്... നിങ്ങളാൽ അങ്ങനെ ഒരവസ്ഥ ഉണ്ടാകരുത്....

കടപ്പാട്

കൂൺ തോരൻ( Mushroom Stir Fry With Coconut)ഇന്ന് കുറച്ച് കൂൺ തോരൻ ഉണ്ടാക്കിയാലൊ?കൂൺ അറിയപ്പെടുന്നത് തന്നെ "വെജിറ്റബിൾ മീറ്...
16/04/2016

കൂൺ തോരൻ( Mushroom Stir Fry With Coconut)
ഇന്ന് കുറച്ച് കൂൺ തോരൻ ഉണ്ടാക്കിയാലൊ?കൂൺ അറിയപ്പെടുന്നത് തന്നെ "വെജിറ്റബിൾ മീറ്റ് "എന്ന് ആണു. വെജ് ആണെങ്കിലും നോൺ വെജ് ഫീൽ തരുന്ന ഒരു വെജിറ്റബിൾ ആയതിനാലാണു ആ പേരു.സ്വാദിന്റെ കാര്യത്തിലും ആളു കേമൻ തന്നെ അപ്പൊ ഇന്ന് നമ്മുക്ക് കൂൺ വച്ച് ഒരു തോരൻ ഉണ്ടാക്കാം.ഒകെ.
കൂൺ -250gm
സവാള - 1
പച്ചമുളക് -3
ചെറിയുള്ളി -5
തേങ്ങ -3/4 റ്റീകപ്പ്
ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1/2 റ്റീസ്പൂൺ
കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി -1/4 റ്റീസ്പൂൺ
ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂൺ
(കുരുമുളക് പൊടി, മല്ലി പൊടി,ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്താൽ കൂൺ ഒരു ഇറച്ചി കൂട്ട് വക്കുന്ന പൊലെ ഉണ്ടാക്കുന്ന ഒന്നായതു കൊണ്ട് സ്വാദ് കൂടും.വേണ്ടെങ്കിൽ അവ ഒഴിവാക്കാം)
ഗരം മസാല -1/4 റ്റീസ്പൂൺ
കറിവേപ്പില -2 തണ്ട്
തേങ്ങ+ ചെറിയുള്ളി+ ഗരം മസാല ഇവ ഒന്ന് ചെറുതായി ചതച്ച് വക്കുക.
കൂൺ ,സവാള,പച്ചമുളക് ഇവ ചെറുതായി അരിഞ് വക്കുക.
പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്,1 തണ്ട് കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.
ശെഷം ചെറുതായി അരിഞ്ഞ സവാള ,പച്ചമുളക്,ഇഞ്ചി- വെള്ളുതുള്ളി അരിഞത് ഇവ ചേർത് വഴറ്റുക.
വഴന്റ് കഴിഞ്ഞ് കൂൺ ചേർത്ത് ഇളക്കുക.ശെഷം മഞൾ പൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക് പൊടി പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി യൊജിപ്പിച്ച് അടച്ച് വച്ച് വേവിക്കുക.വെള്ളം ചേർക്കെണ്ട,കൂണിൽ നിന്ന് വെള്ളം ഇറങ്ങി വെന്തൊളും.
കൂൺ ഒരു മുക്കാൽ വേവ് ആകുമ്പോൾ ചതച്ച് വച്ച തേങ്ങാകൂട്ട് ചേർത്ത് ഇളക്കി വീണ്ടും അടച്ച് വച്ച് വേവിക്കുക.
പിന്നീട് മൂടി തുറന്ന് ഇളക്കി തോർത്തി എടുത്ത് തീ ഓഫ് ചെയ്യാം.മെലെ 1 തണ്ട് കറിവേപ്പില കൂടെ വിതറാം.
സ്വാദിഷ്ടമായ കൂൺ തോരൻ തയ്യാർ.ചൂടൊടെ ചോറ്,ചപ്പാത്തി എന്നിവക്ക് എല്ലാം ഒപ്പം കഴിക്കാം.

06/04/2016
https://youtu.be/fR_zMwmVPeI
06/01/2016

https://youtu.be/fR_zMwmVPeI

Quick and Easy Recipe is this Mushroom Masala. Anybody can prepare it in a blink of an eye. Still tastes FANTASTIC with a very special garlic and herb season...

Different stage @ growing our mushroom
06/01/2016

Different stage @ growing our mushroom

Pleurotus sajor caju
02/09/2015

Pleurotus sajor caju

Address

Kayamkulam
Kayamkulam
690508

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 6pm

Telephone

9846579258

Website

Alerts

Be the first to know and let us send you an email when Mush valley posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mush valley:

Share

Category