
14/06/2025
രണ്ടു വർഷത്തോളമായി നമ്മുടെ ഹോസ്പിറ്റലിൽ സ്ഥിരമായി വരുന്ന പെറ്റ് cat സിനി ആര്ടിസ്റ്റ് നാദൃഷയുടെയാണ്. ഇന്ന് sedation നൽകിയതിനെ തുടർന്ന് മരണപ്പെട്ടു. സെടെഷനെ തുടർന്നുണ്ടാകുന്ന മരണങ്ങൾക്ക് പല കാരണങ്ങളും ഉണ്ടാകാമെങ്കിലും പോസ്റ്റ്മോർട്ടം വരെ കാരണം നമുക്ക് വ്യക്തമല്ല. പ്രോട്ടോകോൾ അനുസരിച്ചു കസ്റ്റമറുടെ consent എടുത്തതിനു ശേഷമാണ് നമ്മൾ sedation കൊടുത്തതെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായി. അതെ തുടർന്നുള്ള അദ്ദേഹത്തിന്റെ വികാരഭരിതമായ facebook പോസ്റ്റ് കാണുകയുണ്ടായി.
വളരെ വിഷമമുണ്ട്.നമ്മളെല്ലാം ജീവൻ നിലനിർത്താൻ വേണ്ടിയാണ് ഹോസ്പിറ്റൽ നടത്തുന്നത്. മനഃപൂർവം ചെയ്യുന്നതല്ല. ഇവിടെ വരുന്ന എല്ലാ pets നെയും ഞങ്ങൾ ഒരുപോലെയാണ് ട്രീറ്റ് ചെയുന്നത്. ഇന്നുണ്ടായ സംഭവത്തിൽ അദ്ദേഹം പരാമർശിച്ചതുപോലെ ഒരു ബംഗാളിയും ഏര്പെട്ടിട്ടില്ല. അവരെല്ലാം തന്നെ ക്ലീനിങ്ങിനുവേണ്ടി ഉള്ളവരാണ്. ട്രീറ്റ്മെന്റ് side ൽ വേണ്ടത്ര ഡോക്ടർസും നഴ്സുമാരും നമുക്കുണ്ട്.
പോസ്റ്റ്മോർട്ടം report ന് ഞങ്ങളും വെയിറ്റ് ചെയ്യുകയാണ്.