19/04/2020
പ്രിയരേ ,
കേരളത്തിലെ അലങ്കാര മത്സ്യകർഷകരുടെ ചെറു ചെറു കൂട്ടായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽപ്പോലും ഈ മേഖലയിലെ ബഹുഭൂരിപക്ഷം കർഷകരും ഇന്നും അസംഘടിതരായി തന്നെ തുടരുകയാണ്. അതിനാൽ തന്നെ യഥാർത്ഥ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും , പ്രതിസന്ധികളും മറ്റും അവർക്കിടയിൽതന്നെ ചർച്ച ചെയ്യപ്പെടുന്നതിനും , യഥാസമയം ഉദ്യോഗസ്ഥ - സർക്കാർ തലത്തിലും , മീഡിയാ തലത്തിലും മറ്റും അവതരിപ്പിക്കുന്നതിനും, പരിഹരിക്കപ്പെടുന്നതിനും ഒക്കെ കഴിയാതെ പോകുന്നു.
മുൻവർഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളിലും മറ്റും ഈ മേഖലയിൽ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സർക്കാർ പോലും സമ്മതിക്കുന്നുണ്ട്. എന്നാൽ ബഹുഭൂരിപക്ഷം കർഷകർക്കും ആയതിന്റെ യാതൊരു വിധ സഹായങ്ങളും ലഭിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത .
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ ഉപാധികളിലൊന്നായ അലങ്കാര മത്സ്യ പരിപാലനത്തിന്റെ വിപണി സാധ്യത നിരവധി വിദേശ രാജ്യങ്ങൾ ശക്തമായ വരുമാന സ്രോതസ്സായി കാണുകയും , ഈ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് ഇതിന് വേണ്ടത്ര പ്രോത്സാഹനം ലഭ്യമാകുന്നില്ല എന്നുള്ളതാണ് വസ്തുത. അതു കൊണ്ട് തന്നെ വളരെയേറെ സാധ്യതയുള്ള ഈ വ്യവസായത്തെ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ നമുക്ക് കഴിയുന്നുമില്ല.
ഈ സാഹചര്യത്തിൽ കേരളത്തിലെ അലങ്കാര മത്സ്യകർഷകരുടേതായ ഒരു കൂട്ടായ്‌മ രൂപം കൊള്ളേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു.
ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വിവരം എല്ലാ മാന്യ കർഷകരെയും അതിയായ സന്തോഷത്തോടെ അറിയിക്കുന്നു.
ജാതിമത രാഷ്ട്രീയ ചേരിതിരിവില്ലാതെ അലങ്കാര മത്സ്യമേഖലയുടെ സർവ്വതോമുഖമായ ഉന്നമനം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു കൂട്ടായ്‌മ ആണ് നമ്മളുടെ ഉദ്ദേശം. എങ്കിൽ മാത്രമേ ഈ മേഖലയെ ശക്തമാക്കുവാനും വരും തലമുറയ്ക്ക് പ്രയോജനപ്പെടും വിധം രൂപപ്പെടുത്തിയെടുക്കുവാനും കഴിയൂ......
നിരവധി കാര്യങ്ങൾ അലങ്കാര മത്സ്യ മേഖലക്കായി അതിന്റെ വളർച്ചക്കായി നമ്മുക്കൊരോർത്തർക്കും ചെയ്യുവാൻ സാധിക്കും . ട്രെയിനിങ് പ്രോഗ്രാമുകൾ , സെമിനാറുകൾ ,എക്സിബിഷനുകൾ, മത്സരങ്ങൾ , വിപണന ചന്തകൾ എന്നിങ്ങനെ നിരവധിയായ കാര്യങ്ങൾ നമുക്കൊന്നിച്ചു നടത്തേണ്ടതായുണ്ട്.
ആയതിനാൽ ഈ മേഖലയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നിങ്ങളോരോരുത്തരും വലിപ്പ ചെറുപ്പ വ്യത്യസമില്ലാതെ വ്യക്തിപരവും രാഷട്രീയപരവുമായ വ്യത്യസങ്ങളൊക്കെയും മറന്നു ഈ മേഖലയുടെ ഉന്നമനത്തിനായി തോളോടുതോൾ ചേർന്നു ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കാൻ ഉണ്ടാകണം എന്നു അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
ഓർഗനൈസിംഗ് ടീം
കേരള കൂട്ടായ്മ .
NB : 18 വയസ്സിന് മുകളിൽ പ്രായമുള്ള അലങ്കാര മത്സ്യ കർഷകരായിട്ടുള്ളവർക്ക് താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
1. സിജു ചെറിയാൻ , എറണാകുളം - 8281131122
2. അനീസ് , കോഴിക്കോട് - 8590112244
3. ക്യഷ്ണകുമാർ , എറണാകുളം -9895432854
4. സുവിൻ . പി . വി തൃശ്ശൂർ 9605797532
5. വി. വിമൽ കുമാർ , ആലപ്പുഴ - 8281201868
6. സമീർ മുഹമ്മദ് , കോഴിക്കോട് - 9400111910
7. Dr. സൂര്യകാന്ത് , ആലപ്പുഴ - 8848490414
8. റാസിം , കോഴിക്കോട് - 7356092902
9. ജോസഫ് ആൽഡ്രിൻ , തൃശ്ശൂർ - 9446005378
10. സിദ്ദിക്ക് ജലാൽ , എറണാകുളം - 8157833131
11. ജൂനിയാസ് , കോഴിക്കോട് 9947312972
12. രാഗേഷ് ഗോപിനാഥ് , എറണാകുളം - 7907282910
13. സന്ദീപ് , തൃശ്ശൂർ - 9946330068
14 . ഹരിനാഥ് , കോട്ടയം - 9495622582
15. സുജീർ ബാബു , എറണാകുളം - 9745564166
16. അഭിജിത്ത് (ജിത്തൂ) , കോഴിക്കോട് - 9037635541