കാർഷിക ഗ്രാമം

കാർഷിക ഗ്രാമം മുട്ട കോഴി,താറാവ് വളർത്തൽ,മൃഗപരിപാലനം,കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാം.
(1)

ഒക്കൽ ഫാം ഫെസ്റ്റ് 2025ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ
01/02/2025

ഒക്കൽ ഫാം ഫെസ്റ്റ് 2025
ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ

തൈര് പ്രയോഗം ജൈവകൃഷിയില്‍ഒരേ സമയം വളര്‍ച്ചാ ഉത്തേജകമായും കീടനാശിനിയായും പ്രവര്‍ത്തിക്കുന്ന വസ്തുവാണ് തൈര്. വലിയ ചെലവില്ല...
24/01/2025

തൈര് പ്രയോഗം ജൈവകൃഷിയില്‍
ഒരേ സമയം വളര്‍ച്ചാ ഉത്തേജകമായും കീടനാശിനിയായും പ്രവര്‍ത്തിക്കുന്ന വസ്തുവാണ് തൈര്. വലിയ ചെലവില്ലാതെ തൈര് നമുക്ക് ലഭ്യമാകും. ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമായ വസ്തുവാണ് തൈര്. ഇതുപയോഗിച്ചു നിരവധി കീടനാശിനികളും മറ്റും തയാറാക്കാം.
1. പച്ചക്കറിച്ചെടികള്‍ കൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചീയല്‍, പൂപ്പല്‍, തുടങ്ങിയ ഫംഗസ് രോഗങ്ങള്‍. ഇതിനെതിരേ പ്രയോഗിക്കാന്‍ നല്ലൊരു മാര്‍ഗമാണ് തൈര്. ഒരു ടേബിള്‍സ്പൂണ്‍ തൈര് ഒരു കപ്പ് വെള്ളത്തില്‍ കലക്കി മിശ്രിതം സ്‌പ്രേ കുപ്പിയില്‍ നിറയ്ക്കുക. ഈ ലായനി ഇലകളില്‍ തളിക്കാം. രോഗങ്ങള്‍ ഒന്നുമില്ലെങ്കിലും ഈ മിശ്രിതം ചെടികളില്‍ തളിക്കുന്നത് ഏറെ നല്ലതാണ്.
2. അടുക്കള മാലിന്യങ്ങളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് തയാറാക്കുമ്പോളും തൈര് സഹായത്തിനെത്തും. കമ്പോസ്റ്റിനുള്ളില്‍ തൈര് ഒഴിച്ചു വളങ്ങള്‍- ഇലകള്‍ എന്നിവ ഉപയോഗിച്ച് മൂടുക. സൂക്ഷ്മാണുക്കളുടെ നിരക്കു പ്രോത്സാഹിപ്പിക്കാനിതു സഹായിക്കും. പൂച്ചെടികള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനിതു സഹായിക്കും.
4. നാരങ്ങ വര്‍ഗത്തിലുള്ള ചെടികള്‍ കായ്ക്കുന്നില്ലെന്ന പരാതി നിരവധി പേര്‍ക്കുണ്ട്. ഇതിനു പരിഹാരം കാണാനും തൈര് ഉപയോഗിക്കാം. ഇത്തരം ചെടികളുടെ ചുവട്ടില്‍ ഒന്നോ രണ്ടോ കപ്പ് തൈര് ഒഴിക്കുന്നതു ചെടി നന്നായി വളരാനും പൂക്കാനും സഹായിക്കും.
5. തൈരിനോടൊപ്പം ഉലുവയിലയോ വേപ്പെണ്ണയോ ചേര്‍ത്ത് കീടനാശിനിയായി തളിച്ചാല്‍ വിളകള്‍ക്ക് കുമിള്‍ ബാധിക്കില്ല. അങ്ങനെ ചെയ്യുന്നതിലൂടെ നൈട്രജന്‍ ലഭിക്കുകയും കീടങ്ങളെ ഇല്ലാതാക്കുകയും അനുകൂല കീടങ്ങളെ തടയുകയും ചെയ്യുന്നു.
6. പഞ്ചഗവ്യം തയാറാക്കുന്നതില്‍ പ്രധാന വസ്തുക്കളിലൊന്നാണ് തൈര്.
#കൃഷി #ചീര #തക്കാളി

ചൂടുകാലത്ത് പശുക്കൾക്ക് വേണം പ്രത്യേക പരിചരണവും ,കരുതലും.(1)ചൂട് കൂടുമ്പോൾ കന്നുകാലികളുടെ  വായിൽ നിന്ന് ഒലി ക്കും, വിയർക...
23/01/2025

ചൂടുകാലത്ത് പശുക്കൾക്ക് വേണം പ്രത്യേക പരിചരണവും ,കരുതലും.

(1)ചൂട് കൂടുമ്പോൾ കന്നുകാലികളുടെ വായിൽ നിന്ന് ഒലി ക്കും, വിയർക്കും ,ഇതിലൂടെ സോഡിയം പൊട്ടാസ്യം പോലുള്ള ധാതുക്കൾ നഷ്ടമാകും .

(2) വായിൽ നിന്ന് ഒലിക്കുന്നതുമൂലം വയറ്റിലേക്ക് ചെല്ലണ്ട ധാതുക്കൾ പ്രത്യേകിച്ച് സോഡിയം നഷ്ടമാകുന്നു.
ഇതുമൂലം ദഹനക്കേട്, അസിഡിറ്റി.
അസിഡിറ്റിയിൽ നിന്ന് അകിടുവീക്കം , കാലിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന laminitis എന്നിവ ഉണ്ടാകാം .

(3).പാലിന്റെ അളവും, കൊഴുപ്പും , SNF കുറയും .ധാതുക്കളുടെ കുറവുകൊണ്ടുള്ള നഷ്ടമാണിത്

(4)അതുപോലെതന്നെ peak yield കാലം കുറയും.
ഒരേ അളവിൽ പാല് കിട്ടുന്ന കാലഘട്ടം കുറയും.

(5)വന്ധതയാണ് മറ്റൊരു പ്രശ്നം .
മദി ദൈർഘ്യം കുറയും പുറമേ ലക്ഷണങ്ങൾ കാണിക്കാത്ത നിശബ്ദ ദി ശ്രദ്ധയിൽ പെടാതെ പോവും .

(6) ഗർഭം ധരിച്ചാലും ഗർഭം അലസാം. ചാപിള്ളകളുടെ,
ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളുടെ ജനനം .

(7)ഗർഭത്തിന് അവസാന മാസങ്ങളിൽ കടുത്ത ചൂടിൽ കടന്നുപോയാൽ അടുത്ത പ്രസവത്തിൽ പാല് കുറയാൻ സാധ്യത.

പരിഹാരം

(1) നേരിട്ടുവെയിൽ പാടില്ല

(2) തൊഴുത്തിൽ നിന്ന് അഴിച്ച് പുറത്ത് കെട്ടണം മരത്തണലിലോ ഷെയ് ഡ്‌നെറ്റിന്റെ അടിയിലോ കെട്ടാം.

(3) കുടിക്കാൻ തണുത്ത വെള്ളം എല്ലാ സമ യവും അടുത്ത്.

(4) തൊഴുത്തിന് കുമ്മായം പൂശു ക

(5) തൊഴുത്തിൽ ഫാൻ, മിസ്റ്റ് യൂണിറ്റ്.

(6) കുളി.
തൊലി നനഞ്ഞാൽ മതി.
പൂപ്പാലി കൊണ്ട് ഇടയ്ക്കിടയ്ക്ക് തളിച്ചു കൊടുക്കുക.

(7) കാലിത്തീറ്റ അളവു കൂട്ടണം.
തണുപ്പുള്ള രാവിലെയും വൈകുന്നേരവും കൊടുക്കുക.
കൂടുതൽ തവണ കൊടുക്കുക.

(8) പുല്ല് കൊടുക്കണം ചാക്കിൽ നട്ടുപിടിപ്പിക്കാം.
പാത്രം കഴുകുന്ന വെള്ളം പോലും മതിയാവും.

(9) അസോള കൊടുക്കുക.

(10) ചൂടുകാലം തുടങ്ങുന്നതിനു മുമ്പുള്ള മദി വിട്ടുകളയാതിരിക്കുക.

(11) ധാതുക്കളുടെ കുറവ് പരിഹരിക്കുവാൻ ദിവസേന 25 ഗ്രാം സോഡിയം ബൈ കാർബണേറ്റ് (സോഡാപ്പൊടി) 25 ഗ്രാം ധാതുലവണ മിശ്രിതം കൊടുക്കുക.

(12)
കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ രണ്ട് മൂന്ന് ടേബിൾ സ്പൂൺ ഉപ്പ് ചേർക്കാം.

കൃഷിയിടങ്ങളില്‍ ഡ്രിപ്പ്, സ്പ്രിങ്‌ളര്‍ എന്നിവ സ്ഥാപിക്കുന്നതിന് സബ്‌സിഡികാര്‍ഷിക വിളകളെ കടുത്ത വേനലില്‍ നിന്നും സംരക്ഷി...
17/01/2025

കൃഷിയിടങ്ങളില്‍ ഡ്രിപ്പ്, സ്പ്രിങ്‌ളര്‍ എന്നിവ സ്ഥാപിക്കുന്നതിന് സബ്‌സിഡി

കാര്‍ഷിക വിളകളെ കടുത്ത വേനലില്‍ നിന്നും സംരക്ഷിക്കുന്നതിന് കൃഷിയിടങ്ങളില്‍ ഡ്രിപ്, സ്പ്രിങ്‌ളര്‍ മുതലായ സൂക്ഷ്മ ജലസേചന മാര്‍ഗ്ഗങ്ങള്‍ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അനുമതിപത്ര പ്രകാരം പൂര്‍ത്തീകരിക്കുന്ന പ്രവൃത്തികള്‍ക്ക് പരമാവധി അംഗീകൃത നിരക്കിന്റെ 55% വരെ സബ്സിഡി ലഭിക്കും. പരമാവധി 5 ഹെക്ടര്‍ വരെയെ സബ്സിഡി അനുവദിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമുകള്‍ക്കും അടുത്തുള്ള കൃഷിഭവനുകളിലോ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: 9447625658, 5400871570.

അന്താരാഷ്ട്ര പട്ടം പറത്തലിലെ വിവിധ ദൃശ്യങ്ങൾ
05/01/2025

അന്താരാഷ്ട്ര പട്ടം പറത്തലിലെ വിവിധ ദൃശ്യങ്ങൾ

കൃഷി, മൃഗ സംരക്ഷണം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നിങളുടെ വിരൽ തുമ്പിൽ,,,സന്ദർശിക്കുകhttps://www.facebook.com/karshikagra...
05/01/2025

കൃഷി, മൃഗ സംരക്ഷണം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നിങളുടെ വിരൽ തുമ്പിൽ,,,സന്ദർശിക്കുക

https://www.facebook.com/karshikagramam/

Beypore International WaterfestSeason 4ഡിസംബർ 27 - 29
04/01/2025

Beypore International Waterfest
Season 4
ഡിസംബർ 27 - 29





പൂപ്പൊലി 2025 - അന്താരാഷ്ട്ര പുഷ്പമേള.ജനുവരി 1 മുതൽ 15 വരെ @ RARS അമ്പലവയൽ, വയനാട്
04/01/2025

പൂപ്പൊലി 2025 - അന്താരാഷ്ട്ര പുഷ്പമേള.
ജനുവരി 1 മുതൽ 15 വരെ
@ RARS അമ്പലവയൽ, വയനാട്

ചീര കൃഷി  ചെയ്തു  ജീവിക്കാനുള്ള  മാസാവരുമാനം കൃത്യമായി ഉണ്ടാക്കുന്ന ആളുകളെ കാണണം  എങ്കിൽ  ആലപ്പുഴ  ജില്ലയിൽ  തന്നെ  വരണം...
02/01/2025

ചീര കൃഷി ചെയ്തു ജീവിക്കാനുള്ള മാസാവരുമാനം കൃത്യമായി ഉണ്ടാക്കുന്ന ആളുകളെ കാണണം എങ്കിൽ ആലപ്പുഴ ജില്ലയിൽ തന്നെ വരണം.പ്രത്യേകിച്ച് ആർത്തുങ്കലിനു അടുത്തുള്ള തൈക്കൽ എന്ന സ്ഥലം.തൈക്കൽ പട്ടു ചീര എന്ന ഇനം ചീരയാണ് അവിടെ കൃഷി ചെയ്യുന്നത്. നല്ല സ്വാദും ഭംഗിയുമുള്ള ചീരയാണ്.അതൊക്കെ കൊണ്ട് തന്നെ ആലപ്പുഴയിലെ ചീരയ്ക്കു വില കൂടും. ആലപ്പുഴയിൽ ഒരു കിലോ ചീരയ്ക്കു 80 രൂപയിൽ കുറഞ്ഞു ലഭിക്കുക അസാധ്യമാണ്.
കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം. കടക്കരപ്പള്ളി, ചേർത്തല സൗത്ത് ,മാരാരിക്കുളം നോർത്ത് , സൗത്ത് , മണ്ണഞ്ചേരി എന്നീ പഞ്ചായത്തുകളിലും ചേർത്തല നഗരസഭ പരിധിക്കുള്ളിലും ആണ് കൂടുതൽ ചീര കൃഷി ഉള്ളത്.തനതായ നാടൻ ചീര മുതൽ ഹൈബ്രിഡ് ഇനങ്ങൾ വരെ ഈ മണ്ണിൽ തഴച്ചു വളരുന്നു.
തിരുവനന്തപുരത്തൊക്കെ കിട്ടുന്നത് പോലെ മുറിച്ചു കെട്ടാക്കിയ ചീര വില്പന പൊതുവെ ആലപ്പുഴ ജില്ലയിൽ കാണാറില്ല. പകരം ചുവടോടുകൂടി പറിച്ചു വിൽപ്പന നടത്തുന്ന രീതിയാണ്.പാകി നാൽപതു ദിവസ്സം കൊണ്ട് വിളവെടുക്കാം എന്നതാണ് ചീരയുടെ പ്രത്യകത.
ദേശീയ പാതയിലൂടെ ആലപ്പുഴ യിൽ സഞ്ചരിക്കുമ്പോൾ ഇരുവശത്തും സ്വന്തം ചീര വിൽപ്പന നടത്തുന്ന കർഷകരെ നിങ്ങള്ക്ക് കാണാം. പക്ഷെ 100 രൂപയിൽ കുറഞ്ഞ കിലോ വിലയ്ക്ക് വിൽപ്പന ഉണ്ടാകില്ല.നല്ല ടേസ്റ്റ് ഉള്ള ചീര വേണമെങ്കിൽ പണം മുടക്കണം. കർഷകന്റെ ആത്മാർത്ഥമായ അധ്വാനത്തിന് നല്ല വില തന്നെ കൊടുക്കേണ്ടി വരും.
തിരുവന്തപുരത്തു കിട്ടുന്ന വ്ളാതാങ്കര എന്ന ഇനം ചീരയ്ക്കു ടേസ്റ്റ് കുറവായതിനാൽ ആകാം വലിയ താല്പര്യം ആളുകൾ കാണിക്കാറില്ല.നാടൻ ചീര ഇനങ്ങൾ ക്കു ഉള്ള ടേസ്റ്റ് മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യാവസ്ഥ.
ആറു ചുവടു ചീര എടുത്താൽ തന്നെ ഒരു കിലോ തൂക്കം വരും. അതായതു നേരിട്ടുള്ള വിൽപ്പന ആണെങ്കിൽ കർഷകന് 100 രൂപ കിട്ടും.ഇടനിലക്കാർ വഴി ആണെങ്കിൽ പോലും 80 രൂപ ഉറപ്പാണ്.അതുകൊണ്ടു തന്നെ വളരെ ഏറെ ലാഭം , കുറഞ്ഞ കാലയളവ് കൊണ്ട് ലഭിക്കുന്ന ഒരു ഇനം പച്ചക്കറി തന്നെയാണ് ചീര .വിപണനത്തിനും വലിയ പ്രയാസമില്ല .മറ്റൊരു പച്ചക്കറി വിഭവത്തിനും ഇത്രയും ലാഭം തരാൻ സാധ്യമല്ല. പക്ഷെ നല്ല ഇനം ചീര കൃഷി ചെയ്യണം എന്ന് മാത്രം.
ചീര തോരൻ ഇഷ്ടമില്ലാത്തവർ ആരും കാണില്ല അല്ലേ !





FPO കൾക്കായി സൗജന്യ സൗജന്യ സംരംഭകത്വ ശിൽപശാല കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി അഗ്രോപാർക്കിന്റെ നേതൃത്വത്തി...
19/12/2024

FPO കൾക്കായി സൗജന്യ സൗജന്യ സംരംഭകത്വ ശിൽപശാല

കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സൗജന്യ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് ഏറ്റെടുക്കാവുന്ന കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം. ഭക്ഷ്യ സംസ്‌കരണം, ചെറുകിട വ്യവസായ രംഗങ്ങളിലെ നൂതന സംരംഭകത്വ ആശയങ്ങളെ പരിചയപ്പെടുത്തുന്നതിനും FPO കൾക്ക് ആർജിക്കാൻ കഴിയുന്ന വായ്‌പ പദ്ധതികളെയും സബ്‌സിഡി സ്‌കീമുകളെയും പരിചയപ്പെടുത്തുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രോസസ്സിംഗ് യന്ത്രങ്ങളെ പരിചയപ്പെടുന്നതിനുള്ള അവസരവും ശിൽപശാലയിലുണ്ടാകും.
തീയതി - 2024 ഡിസംബർ 21 ശനി, അഗ്രോപാർക്ക്
സൗജന്യ രജിസ്‌ട്രേഷൻ Ph No: 0484-2999990, 094467 13767

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വെള്ളായണി കാർഷിക കോളേജ് വികസിപ്പിച്ചെടുത്ത ദീപിക വള്ളിപ്പയർ.ഇളം പച്ച നിറം നീളം 65 cm നാ...
09/12/2024

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വെള്ളായണി കാർഷിക കോളേജ് വികസിപ്പിച്ചെടുത്ത ദീപിക വള്ളിപ്പയർ.
ഇളം പച്ച നിറം നീളം 65 cm നാരു കുറഞ്ഞ മാംസളമായ കായ്കൾ.

ഇഷ്ടപെട്ടാൽ ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.https://www.facebook.com/karshikagramam/

പ്രിയ കർഷക സുഹൃത്തുക്കളെ നിങ്ങളുടെ കാർഷിക യന്ത്രങ്ങൾ കേടു വന്നോ? നന്നാക്കി എടുക്കാൻ വീണ്ടും കൃഷി വകുപ്പ് അവസരം ഒരുക്കുന്...
06/12/2024

പ്രിയ കർഷക സുഹൃത്തുക്കളെ
നിങ്ങളുടെ കാർഷിക യന്ത്രങ്ങൾ കേടു വന്നോ? നന്നാക്കി എടുക്കാൻ വീണ്ടും കൃഷി വകുപ്പ് അവസരം ഒരുക്കുന്നു. 1000 രൂപ വരെ വരുന്ന Minor spare parts കളും റിപ്പയറിങ്ങു സൗജന്യമായും മറ്റുള്ളവർ സബ്‌സിഡി നിരക്കിലും നന്നാക്കി എടുക്കാം.
07/12/2024 പുതുപ്പാടി സീഡ് ഫാർമിൽ വെച്ച്.
കൂടുതൽ വിവരങ്ങൾക്ക് 7012854102, 9447426116

കൃഷി ഓഫീസർ
തിരുവമ്പാടി

മുളന്തോട്ടിയും സുരക്ഷിതമാകണമെന്നില്ല.സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ...
05/12/2024

മുളന്തോട്ടിയും സുരക്ഷിതമാകണമെന്നില്ല.

സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടതകളിൽ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും, ചാലകങ്ങളായി മാറുകയും ചെയ്യും.

ശാസ്ത്രീയമായി പറഞ്ഞാൽ, ലോഹങ്ങൾ പോലുള്ള ചാലക വസ്തുക്കളിൽ, അവയുടെ ആറ്റങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് വൈദ്യുതി പ്രവാഹം സാധ്യമാക്കുന്നത്. ഇവയിൽ നിന്ന് വ്യത്യസ്തമായി ഇൻസുലേറ്റിംഗ് മെറ്റീരിയലുകളിലെ ആറ്റങ്ങൾക്ക് വളരെ ദൃഡമായി ബന്ധിപ്പിച്ച ഇലക്ട്രോണുകളാണുള്ളത്. അതിനാൽത്തന്നെ അവ വൈദ്യുതി പ്രവാഹത്തെ പ്രതിരോധിക്കുന്നു. എന്നിരുന്നാലും, അനിശ്ചിതമായി വോൾട്ടേജിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇൻസുലേറ്ററുകൾക്കില്ല. മതിയായത്ര വോൾട്ടേജ് പ്രയോഗിച്ചാൽ, ഏതൊരു ഇൻസുലേറ്റിംഗ് മെറ്റീരിയലും ഒടുവിൽ 'വൈദ്യുത മർദ്ദ'ത്തിന് കീഴടങ്ങും, ഇൻസുലേറ്റർ ബ്രേക്ക്ഡൗണാവുകയും വൈദ്യുതിപ്രവാഹം സംഭവിക്കുകയും ചെയ്യും. സാധാരണ ലോ ടെൻഷൻ ലൈനിൽ തട്ടിയാൽ ഷോക്കേൽപ്പിക്കാത്ത മുളന്തോട്ടി ഉന്നത വോൾട്ടേജ് ലൈനുകളിൽ അപകടകാരിയായി മാറാൻ ഇതാണ് കാരണം. വോൾട്ടേജിന് ആനുപാതികമായ അളവിൽ വൈദ്യുത പ്രതിരോധ ശേഷിയില്ലാത്ത ഏതൊരു വസ്തുവും വൈദ്യുതചാലകങ്ങളായി മാറാം എന്ന് സാരം.

മുളയും മരക്കമ്പുകളും പോലുള്ള വസ്തുക്കളിൽ ഈർപ്പത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ ചെറിയ വോൾട്ടേജിൽ പോലും അവ ചാലക സ്വഭാവം കാട്ടാനിടയുണ്ട്. അതുകൊണ്ട് വൈദ്യുതി ലൈനുകൾക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

ജാഗ്രത പുലർത്താം; അപകടം ഒഴിവാക്കാം.

🌱 അറിയിപ്പ് 🌱വിളകൾക്ക്  ഭീഷണിയായി ഇലതീനി പുഴുക്കൾ ❗❗❗🌿 ജില്ലയുടെ പല ഭാഗങ്ങളിലായി  വാഴ, പച്ചക്കറി, ഫലവൃക്ഷം തുടങ്ങിയ വിളക...
28/11/2024

🌱 അറിയിപ്പ് 🌱

വിളകൾക്ക് ഭീഷണിയായി ഇലതീനി പുഴുക്കൾ ❗❗❗

🌿 ജില്ലയുടെ പല ഭാഗങ്ങളിലായി വാഴ, പച്ചക്കറി, ഫലവൃക്ഷം തുടങ്ങിയ വിളകളിൽ ഇലതീനി പുഴുക്കൾ കൂട്ടമായി ആക്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌.

🌿ഇത്തരത്തിലുള്ള കീട ആക്രമണം ഉള്ള കർഷകർ താഴെ പറയുന്ന ഏതെങ്കിലും കീട നിയന്ത്രണ മാർഗങ്ങൾ അവലംബികേണ്ടതാണ്.

നിയന്ത്രണ മാർഗങ്ങൾ

1. കളകൾ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുക

2. കീടബാധയുള്ള ഇലകൾ പറിച്ചെടുത്തോ, പുഴുക്കളെ കൂട്ടമായി കാണുന്ന ഇലഭാഗം മുറിച്ചെടുത്തോ നശിപ്പിക്കുക

3. ആദ്യഘട്ടത്തിൽ മിത്ര ജീവാണുക്കളായ ബ്യൂവേറിയ ബാസ്സിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയത്, ബാസ്സിലസ് തുറിഞ്ചിയൻസിസ് 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ മുകളിലും അടിയിലും ഇലക്കവിളുകളിലും തളിക്കുക.

4. ജൈവകീടനാശിനികളായ നന്മ, ശ്രേയ എന്നിവയിലൊന്ന് 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ രണ്ടു വശങ്ങളിലുമായി തളിക്കുക.

5. ജൈവ കീടനാശിനിയായ ഗോമൂത്രം കാന്താരി മിശ്രിതം പുഴുക്കളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. ഒരു ലിറ്റർ ഗോമൂത്രത്തിൽ 20 ഗ്രാം കാന്താരിമുളക് അരച്ചത് ചേർത്തിളക്കി, സോപ്പ് ലായനിയും 10 ലിറ്റർ വെള്ളവും ചേർത്ത് നേർപ്പിച്ച് അരിച്ചെടുത്ത് ഇലകളിൽ തളിക്കുക. തളിക്കുമ്പോൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.

6. കീടാക്രമണം രൂക്ഷമായാൽ രാസകീടനാശിനികളായ ക്ലൊറാൻട്രൈനിപ്പോൾ 18.5 SC (കൊറാജൻ എന്ന പേരിൽ ലഭ്യമാണ്) 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലും, Flubendamide 39.35 SC (Fame എന്ന പേരിൽ ലഭ്യമാണ്) 2 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയത്, ക്യുനാൽഫോസ് ( എക്കാലക്സ് എന്ന പേരിൽ ലഭ്യമാണ്) 2 മുതൽ 4 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയതോ സ്പ്രേയർ ഉപയോഗിച്ച് തളിച്ചു കൊടുക്കാം.

7. ജൈവ രാസകീടനാശിനികൾ ഇലകളുടെ ഇരുവശത്തും, ഇലക്കവിളിലും, ചുവട്ടിലും നൽകണം

വെണ്ടയ്ക്ക ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ, തേങ്ങ അരക്കാത്ത വെണ്ടയ്ക്ക മസാല കറിVendakka - 200gmGinger G...
27/11/2024

വെണ്ടയ്ക്ക ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ, തേങ്ങ അരക്കാത്ത വെണ്ടയ്ക്ക മസാല കറി

Vendakka - 200gm
Ginger Garlic Paste - 2tsp
chilli powder - 1 1/2 tsp
Coriander Powder - 1tsp
Turmeric powder - 1/2 tsp
Tomato - 1
Oil
സ്ലട്

200 ഗ്രാം വെണ്ടയ്ക്ക നന്നായി കഴുകി രണ്ടു കഷ്ണങ്ങളായി മുറിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേക്ക് വെണ്ടയ്ക്ക ഇട്ട് ഒന്ന് വറുത്തെടുക്കുക. മറ്റൊരു പാനിൽ ഓയിൽ ചൂടാക്കി 2 കറുവപ്പട്ട, ഒരു ഏലക്ക, ഒരു സ്പൂൺ ജീരകം, 2 പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ഒന്ന് വഴറ്റുക എടുക്കുക, അതിലേക് ഒരു സവാള ചേർത്ത് വഴറ്റുക. ബ്രൗൺ നിറം ആകുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി, അര സ്പൂൺ മഞ്ഞൾ പൊടി,

1/4 ടീസ്പൂൺ ഗരം മസാല പൊടി എന്നിവ ചേർത്ത് എല്ലാ മസാലകളും നന്നായി വഴറ്റുക. ഇതിലേക്ക് ഒരു തക്കാളി കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. ഈ സമയത്തു വേണം ആവശ്യത്തിന് ഉപ്പ് ചേർക്കുവാൻ. മസാല ഒന്ന് ചേരുമ്പോൾ അല്പം തൈര് ചേർത്ത് മസാലയുമായി നന്നായി ഇളക്കുക. ശേഷം നേരത്തെ വറുത്തുവെച്ച വെണ്ടയ്ക്ക ഇതിലേക്കിടുക. ഇനി നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം വേണമെങ്കിൽ ചേർക്കാം. പ്രത്യേകം ശ്രെദ്ധിക്കണം, ചൂടുവെള്ളം ആണ് ചേർക്കേണ്ടത്. രുചികരമായ വെണ്ടയ്ക്ക മസാല തയ്യാർ

*മില്ലറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*SK. ഷിനു .............................................................
22/11/2024

*മില്ലറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
SK. ഷിനു ....................................................................................
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

മണ്ണിൽ വിളയുന്ന ധാന്യങ്ങളുടെ പുറത്ത് കാണുന്ന ബീജ കവചമാണ് ഉമി. ഓരോ ധാന്യങ്ങളുടെയും , വലിപ്പവും , ജനിതകമായ ഘടനയും അനുസരിച്ച് ഉമിയുടെ അളവിൽ വ്യാത്യാസമുണ്ടാകാം. ധാന്യങ്ങളുടെ പുറംതോടിൽ കാണുന്ന കട്ടിയുള്ള ആവരണമായ ഉമി ദഹിക്കുവാൻ പ്രയാസകരമായ ഒരു ഘടകമാണ്. ഭക്ഷണാവശ്യത്തിനായി ചെറുധാന്യങ്ങൾ പ്രോസസ് ചെയ്യുമ്പോൾ ഉമി കളഞ്ഞ് മാത്രമേ ഭക്ഷിക്കുവാൻ കഴിയുകയുള്ളു.
ചെറുധാന്യങ്ങളിൽ റാഗി, മണിച്ചോളം , കമ്പ് എന്നീ 3 ധാന്യങ്ങളുടെ പുറത്തെ ഉമി ( husk ) വളരെ നേർത്ത പാളിയാണ്. ആയതിനാൽ ഈ ധാന്യങ്ങൾ പ്രോസസ് ചെയ്യുവാൻ മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പമാണ്. നമ്മുടെ വീടുകളിലെ ഉരലിലോ , അരകല്ലിലോ , മിക്സിയോ ഉപയോഗിച്ച് ഈ ധാന്യങ്ങൾ പൊടിച്ച് , പുട്ടിന് മാവ് അരിച്ചെടുക്കുന്ന അരിപ്പുപയോഗിച്ച് അരിച്ച് നേർത്ത ഉമിയുടെ പാളികൾ വേർപെടുത്തി ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കാവുന്നതേയുള്ളു.

റാഗി , കമ്പ് , മണിച്ചോളം എന്നീ ധാന്യമണികളുടെ പുറത്ത് വളരെനേർത്ത ആവരണത്തിൽ മാത്രമേ ഉമി ( husk ) കാണുകയുള്ളു ആയതിനാൽ ഈ മൂന്ന് ധാന്യങ്ങളേയും നഗ്ന ധാന്യങ്ങൾ എന്ന് വിളിക്കുന്നു. തിന, ചാമ, കുതിരവാലി , വരഗ്, പനിവരഗ്, മലഞ്ചാമ , എന്നീ ചെറുധാന്യങ്ങളുടെ പുറംതോട് കഠിനമാണ്. ഈ ധാന്യങ്ങളുടെ സംസ്ക്കരണം അത്ര എളുപ്പമല്ല. പണ്ടുകാലങ്ങളിൽ അരകല്ലിലും , ഉരകല്ലിലും ഈ പരുക്കൻ ധാന്യങ്ങൾ അരച്ച് മാവാക്കിയെടുക്കും എങ്കിലും ഇന്ന് അത്ര എളുപ്പവുമല്ല. ചെറുധാന്യകൃഷി കേരളത്തിൽ പിന്നോട്ടു പോകുവാനുള്ള പ്രധാന കാരണം ചെറുമണി ധാന്യങ്ങളുടെ ഉമി കളയുന്ന മില്ലുകളുടെ അഭാവമാണ്. ചാമയും, തിനയും, കുതിരവാലിയും, മലഞ്ചാമയും, വരക്കും, പനിവരക്കുമൊക്കെ കൃഷി ചെയ്യുവാൻ കർഷകർ മടിക്കുന്നതിനുള്ള പ്രധാന കാരണവും മില്ലുകളുടെ അഭാവമാണ്.
ഇന്ന് വിപണിയിൽ 3 തരത്തിലുള്ള ചെറു ധാന്യ അരികൾ ലഭിക്കുന്നു.
1. അൺ പോളിഷ്ഡ് റൈസ് ( തവിട് കളയാത്തത് )
2. സെമി പോളിഷ്ഡ് റൈസ് (പകുതി തവിട് കളഞ്ഞത്.)
3. പോളിഷ്ഡ് റൈസ്. (തവിട് നീക്കിയത് )
ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല അരി എന്നത് തവിട് കളയാത്ത ( അൺ പോളിഷ്ഡ് ) അരിയാണ്. കാണാൻ ഭംഗി കുറവാണേലും പോഷണത്തിൽ കേമൻ തവിടുള്ള അരിയാണ്. തവിടിൽ ധാരാളം വൈറ്റമിൻസും , ഭക്ഷ്യനാരുകളും സുലഭമായി അടങ്ങിയിട്ടുണ്ട്. ആയതിനാൽ ചെറുധാന്യങ്ങൾ പ്രോസസ് ചെയ്യുമ്പോൾ ഉമി ( husk ) പൂർണ്ണമായി കളയുകയും, എന്നാൽ തവിടിന്റെ സ്വാഭാവിക തനിമയിൽ ഒരു തരത്തിലുള്ള കോട്ടവും സംഭവിക്കുവാൻ പാടുള്ളതല്ല. ഒന്നിലധികം മില്ലറ്റുകളെ ഒന്നിച്ച് പൊടിച്ചോ , മറ്റേതെങ്കിലും ധാന്യങ്ങളോട് കൂട്ടിച്ചേർത്തോ ഉപയോഗിക്കുവാൻ പാടുള്ളതല്ല. മില്ലറ്റ് ഭക്ഷണക്രമത്തിലൂടെ ആരോഗ്യദായകമായ അവസ്ഥ ചിട്ടപ്പെടുത്തിയെടുക്കണമെങ്കിൽ ഓരോ ചെറുധാന്യങ്ങളും പ്രത്യേകം , പ്രത്യേകം വ്യത്യസ്ഥമായ ദിവസങ്ങളിൽ കഴിക്കുന്നതാണ് ഉത്തമം. മത്സ്യ മാംസാദികൾ ചെറുധാന്യ ഭക്ഷണങ്ങളോടൊപ്പം ഉപയോഗിക്കരുത്. വിവിധയിനം ചീരകൾ , ഇലക്കറികൾ, പയറുവർഗ്ഗവിളകൾ, കിഴങ്ങുകൾ , തേൻ, ശുദ്ധമായ ശർക്കര , കൽക്കണ്ട് , കരിപ്പട്ടി , ശുദ്ധമായ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയോടൊപ്പം ചെറുധാന്യങ്ങൾ ഉപയോഗിക്കാം. ചെറുധാന്യങ്ങൾ പ്രോസസ് ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് 6 മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് അതിലെ ഫൈറ്റിക്ക് ആസിഡ് പൂർണ്ണമായി കളഞ്ഞ ശേഷം മാത്രമേ ഭക്ഷണത്തിനായി ഉപയോഗിക്കുവാൻ പാടുള്ളു. മൺപാത്രങ്ങളിലോ, വെങ്കലപാത്രങ്ങളിലോ, സ്‌റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലോ, മാത്രം പാകം ചെയ്യുക. അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല.

ജെെവസുരക്ഷയും  കുക്കർ വാഴ സിൻഡ്രോമും. അമേരിക്കൻ മലയാളിയോ , അതോ യൂറോപ്യൻ മലയാളിയോ ആയ പ്രശസ്ത റീൽസ് താരം അവരുടെ പിന്നാമ്പു...
06/11/2024

ജെെവസുരക്ഷയും കുക്കർ വാഴ സിൻഡ്രോമും.

അമേരിക്കൻ മലയാളിയോ , അതോ യൂറോപ്യൻ മലയാളിയോ ആയ പ്രശസ്ത റീൽസ് താരം അവരുടെ പിന്നാമ്പുറ മുറ്റത്ത് നിന്ന് പറിച്ച ഞാലിപ്പൂവൻ വാഴക്ക് ഒപ്പം ആ വാഴയിനം അമേരിക്കയിലത്തിയ കഥ പറയുന്നു.

ഈ ഞാലിപ്പൂവൻ വാഴയെ കുക്കർ വാഴ എന്നാണത്രെ അമേരിക്കൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്നത്, വെെക്കത്ത് നിന്നുളള കഴിഞ്ഞ തലമുറയിലെ ഏതോ കുടിയേറ്റ അങ്കിളും ആന്റിയുമാണ് ഈ വാഴ വിത്ത് കുക്കറിലൊളിപ്പിച്ച് ബയോ സെക്യൂരിറ്റി ഓഫിസേഴ്സിനെ കബളിപ്പിച്ച് അമേരിക്കയിൽ എത്തിച്ചത്. ശേഷം ആ വാഴ വളർന്ന് വലുതായി , ഒരുപാട് മക്കൾ വിത്തുക്കളും കൊച്ചുമക്കൾ വിത്തുകളുമായി പടർന്നു. ഇപ്പോൾ അമേരിക്കൻ മലയാളികളുടെ കുടുംബങ്ങളിൽ ഈ വാഴ മലയാളിത്തം വീശി എമ്പാടും ഉണ്ടത്രെ. കുക്കർ വാഴ എന്നാണത്രെ അറിയപ്പെടുന്നത്.

ഇങ്ങനെ ചെടിയും വിത്തും കായും ഒക്കെ ഒളിപ്പിച്ച് കടത്തുന്ന ഒറ്റപ്പെട്ട വ്യക്തികളൊന്നും അല്ല ഈ കുക്കർ വാഴ ആന്റിയും അങ്കിളും പലരും ചെയ്യാറുണ്ട്. ഇവർ ചെയ്ത് കൂട്ടുന്നത് എന്ത് വലിയ അപകടകരമായ കാര്യമാണന്ന് അറിയാമോ. രാജ്യങ്ങൾ ഇത്തരം സ്ട്രിക്റ്റ് ബയോ സെക്യൂരിറ്റി റൂൾസും ചെക്കിങ്ങും ഒക്കെ നിർമിച്ച് വച്ചിരിക്കുന്നത് തന്നെ തദ്ദേശീയ ജെെവ സമ്പത്തിനേയും, ജെെവ വെെവിദ്ധ്യങ്ങളേയും സംരക്ഷിക്കുന്നതിനും, മനുഷ്യരുൾപ്പടെ പല ജീവജാലങ്ങളുടേയും സംരക്ഷണത്തിന് വേണ്ടിയുമാണ്. നമ്മൾ നമ്മുടെ നാട്ടിലേക്കും , നാട്ടിൽ നിന്ന് പലയിടങ്ങളേയും കടത്തി കൊണ്ടു വരുന്ന ഇത്തരം പല സാധനങ്ങളും അധിനിവേശ സ്വഭാവം കാണിക്കുകയും തദ്ദേശീയ ജെെവവെെവിധ്യത്തിന്റെ ഉന്മൂലനത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. ജെെവവിധ്യം എന്നത് നമുക്ക് കൃഷി ചെയ്ത് ഉണ്ടാക്കാൻ പറ്റുന്ന ഒന്നല്ല അത് വളരെ പതുക്കെ പ്രക‌ൃത്യ തന്നെ ഉണ്ടായി വരുന്ന ഒരവസ്ഥയാണ്. ചിലപ്പോൾ നമ്മൾ കെെകളിലേന്തി വരുന്ന നമ്മുടെ പ്രിയപ്പെട്ട വിത്തും, ചെടിയും , കമ്പും ഒക്കെ സ്വന്തം ജന്മപ്രദേശങ്ങളിൽ നിരുപദ്രവകാരികളായവ മറ്റിടങ്ങളിൽ അങ്ങനെയാകണം എന്നില്ല. കേരളത്തിലെ പല വനവത്കരണ മണ്ടത്തരങ്ങളും ഇത്തരം അധിനിവേശ സസ്യങ്ങളുടെ കെെപ്പിടിയിലായ അനുഭവം നമുക്ക് തന്നെ ഉണ്ടല്ലോ.

മറ്റൊരു രാജ്യത്തേക്ക് നമ്മൾ പോകുമ്പോഴും അല്ലെങ്കിൽ അവിടെ നിന്ന് തിരികെ വരുമ്പോഴും നമ്മുടെ സ്വാർത്ഥ താത്പര്യങ്ങളുടെ വാഴകൾ കുക്കറിലൊളിപ്പിച്ച് കടത്തുന്നത് നിസ്സാരമായ കുറ്റകൃത്യമല്ല. മറിച്ച് ചിലപ്പോൾ തലമുറകളെ തന്നെ ബാധിക്കുന്ന ദുരന്തത്തിന്റെ ബോംബുകളാകാം.ഒരു രാജ്യത്തേക്ക് കടക്കുമ്പോൾ അവിടെത്തെ ശമ്പളവും സോഷ്യൽ സെക്യൂരിറ്റിയും ഒഴികെ ബാക്കി എല്ലാം ഇച്ചീച്ചിയായി കാണുന്ന പ്രവണത അത്ര നല്ലതല്ല. സ്വന്തം പിന്നാമ്പുറത്ത് നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി പുന:സൃഷ്ടിക്കലും , തെറ്റ് മുണ്ട് ഉടുക്കലും താറുകുത്തലും പളളി പണിയലും ഒക്കെ നടത്തുന്ന കൂടെ അവിടെ കുട്ടിച്ചോറാക്കാനുളള പ്രവർത്തനം കൂടി നടത്തിയാൽ മഹാമോശമല്ലെ??

Address

Mylellampara. Puthuppady
Kozhikode
673586

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919605165572

Alerts

Be the first to know and let us send you an email when കാർഷിക ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

കൃഷി/മൃഗ സംരക്ഷണം എന്നിവയെ സംബന്ധിച്ചുള്ള വീഡിയോകൾ ദിവസവും കാണാനായി ഇപ്പോൾ തന്നെ പേജ് ലൈക് ചെയ്യുക

ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)