18/05/2022
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെയും ആശങ്കയുടെയും ദിനങ്ങൾക്ക് അറുതി വരികയാണ്
മറ്റേതു മേഖലകളിലുമെന്ന പോലെ പക്ഷി പരിപാലന മേഖലയിലും ഇത് പ്രകടമാണ്. പ്രതിസന്ധികളെ അതിജീവിച്ച മഹത്തായ ചരിത്രമാണ് മാനവരാശിക്കു പറയാനുള്ളത്. ഈ പ്രതിസന്ധിയെയും നമ്മൾ വിജയകരമായി അതി ജീവിക്കുക തന്നെ ചെയ്യും.
പ്രീയപ്പെട്ടവരേ ,
നമ്മൾ വീണ്ടും പഴയ പ്രതാപത്തിലേക്കുള്ള പ്രയാണത്തിലാണ്.
ഏവിയൻ ക്ളബ് ഓഫ് കേരളയുടെ നേതൃത്വത്തിൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പക്ഷി പ്രേമികളുടെ സംഗമം സംഘടിപ്പിക്കുകയാണ്. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെയാണ് വർത്തമാന കാലത്തിലെ ഈ പ്രതിസന്ധികളെ തരണം ചെയ്യുക എന്ന് നാം മനസിലാക്കേണ്ടതുണ്ട്. മഹാമാരിക്കുശേഷമുള്ള നമ്മുടെ ആദ്യ ഒത്തുചേരൽ അതിനുള്ള ഊർജ്ജം പകരലാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഈ വരുന്ന മെയ് ..22 ഞായർ 2pm to 5pm മലപ്പുറം Downhil Grace Residency യിൽ വെച്ച് ACK ഒരു Avian meet സംഘടിപ്പിക്കുകയാണ്.
പക്ഷി പരിപാലനരംഗത്തെ നിരവധി അനുഭവങ്ങളുടെ കരുത്തുമായി 👨💼ശ്രീ. അമൽദേവും ഇന്ന് കേരളത്തിലെ മികച്ച വെറ്റിനറി ഡോക്ടർമാരിലൊരാളായ👩🏼⚕️ ഡോ.അശ്വതി സ്വാതിയും നമ്മോടൊപ്പം ചേരുന്നു. ........ സ്ഥലത്ത് വെച്ച് നടക്കുന്ന ഈ സംഗമത്തിലേക്ക് മുഴുവൻ പക്ഷിസ്നേഹികളെയും സ്നേഹാദരവോടെ ക്ഷണിക്കുന്നു.
*Team ACK* 🙏
_Be An Avian be with ACK_