Nadan kozhi valarthal kollam നാടൻ കോഴി വളർത്തൽ കൊല്ലം

  • Home
  • India
  • Punalur
  • Nadan kozhi valarthal kollam നാടൻ കോഴി വളർത്തൽ കൊല്ലം

Nadan kozhi valarthal kollam നാടൻ കോഴി വളർത്തൽ കൊല്ലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nadan kozhi valarthal kollam നാടൻ കോഴി വളർത്തൽ കൊല്ലം, Pet Supplies, Punalur.

11/09/2023

Puppies Available

lasota vaccine
22/08/2023

lasota vaccine

Please like and support my new youtube Chanel.
22/08/2023

Please like and support my new youtube Chanel.

Share your videos with friends, family, and the world

21/08/2023

Lasota Vaccine

15/08/2023

മാരക്സ് രോഗം

കോഴിക്കുഞ്ഞുങ്ങൾ ജനിക്കുന്ന ദിവസം ഹാച്ചറിയിൽനിന്നും എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പാണ് മാരക്സ് വാക്‌സീൻ. കഴുത്തിനു പുറകിലെ തൊലിക്കടിയിൽ 0.2ml കുത്തിവയ്പ്പാണ് എടുക്കേണ്ടത്. വിവിധ അവയവങ്ങളിൽ കാൻസർ മുഴകൾ വരിക, കാലുകൾ മുഴുവനായും തളർന്നു പോവുക എന്നീ തീവ്ര ലക്ഷണങ്ങൾ കാണിക്കുന്ന ഈ രോഗത്തിന് വാക്‌സീൻ അല്ലാതെ ഫലപ്രദമായ ചികിത്സ ലഭ്യമല്ല.

14/08/2023

കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കുന്ന വസൂരി രോഗം എങ്ങനെ നിയന്ത്രിക്കാം?

കോഴി വളർത്തുന്നവർ സാധാരണ അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കോഴികളുടെ മുഖത്തും കാലിലുമൊക്കെ കുരുക്കൾ വന്നു പൊങ്ങുന്ന കോഴി വസൂരി അഥവാ ഫൗൾ പോക്സ് എന്ന രോഗം. ആരംഭ ഘട്ടത്തിൽ വലിയ പ്രശ്നമുള്ള രോഗമല്ലെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പടരുകയും, തീവ്രത കൂടിയ ഇനം രോഗങ്ങളിൽ ഈ കുരുക്കൾ പൊട്ടി ഒലിച്ച് മറ്റ് അണുബാധകൾ മൂലം കോഴികൾ ചാവാനും ഇടയുണ്ട്.
പോക്സ് വൈറസ് ആണ് രോഗാണു. ചെറിയ തോതിൽ കുരുക്കൾ വരുമ്പോൾ തന്നെ ലക്ഷണം കാണിക്കുന്ന കോഴികളെ മാറ്റിയിട്ട് ചികിത്സ നൽകിയാൽ രോഗവ്യാപനം നിയന്ത്രിക്കാം. മഞ്ഞൾപ്പൊടി വേപ്പെണ്ണയിൽ കുഴച്ചു പുരട്ടുന്നത് കുരുക്കൾ ചൊട്ടിപ്പോകാൻ വളരെയധികം സഹായിക്കാറുണ്ട്. വലിയ തോതിൽ കുരുക്കൾ വരുന്ന പക്ഷം മെഡിക്കൽ സ്റ്റോറുകളിൽനിന്നു ലഭിക്കുന്ന ബോറിക് ആസിഡ് പൊടി വാങ്ങി വെളിച്ചെണ്ണയിൽ കുഴച്ചു പുരട്ടുന്നത് കുരുക്കൾ കൊഴിഞ്ഞു പോകാൻ സഹായിക്കും. കൊതുകുകൾ ഈ രോഗം ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് അതിവേഗം പടർത്തും. അതിനാൽ കോഴിക്കൂടുകളിൽ കൊതുക് ശല്യം നിയന്ത്രിക്കേണ്ടത് രോഗം പടരാതിരിക്കാൻ അത്യാവശ്യമാണ്.

സാധാരണ ഗതിയിൽ തൂവലുകളില്ലാത്ത ഭാഗത്തായി വരുന്ന കുരുക്കൾ (cutaneous form of pox)മേൽ പറഞ്ഞ ചികിത്സാ രീതികളോട് അതിവേഗം പ്രതികരിക്കുന്നതാണ്. എന്നാൽ, വായ്ക്കുള്ളിലും മറ്റും പുണ്ണ് വരുന്ന രോഗാവസ്ഥയുമുണ്ട് (diphtheritic form of pox). ഇത് കുറേക്കൂടി ഭീകരമാണ്. പലപ്പോഴും തീറ്റ തിന്നാൻ പറ്റാതെയും വെള്ളം കുടിക്കാൻ പറ്റാതെയും മരണകാരണമായിത്തീരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരമുള്ള ആന്റിബയോട്ടിക് ചികിത്സ അത്യാവശ്യമായി വരും. കൂടാതെ കണ്ണുകളിൽ കുരുക്കൾ വന്ന് പൊട്ടി കണ്ണ് ചീയുന്ന അസുഖവും ചിലപ്പോൾ കണ്ടേക്കാം (occular form of pox). ഇവിടെയും കണ്ണിൽ ഇറ്റിക്കുന്ന മരുന്നുകൾ ഉൾപ്പടെയുള്ള ആന്റിബയോട്ടിക് ചികിത്സ അനിവാര്യമാണ്. തുടക്കത്തിൽ ചെറുതെന്നു തോന്നി നമ്മൾ അവഗണിക്കുന്ന ഈ രോഗം ചിലപ്പോൾ ഇതുപോലെ പല രൂപത്തിൽവന്ന് കൈവിട്ടുപോകുന്ന അവസ്ഥയുമുണ്ട്.
വലിയ ഫാമുകളിൽ ഫൗൾ പോക്സിനെതിരെയുള്ള വാക്സിനുകൾ ആറാഴ്ച പ്രായത്തിൽ നൽകാറുണ്ട്. പലപ്പോഴും ആയിരം എണ്ണത്തിൽ കുറഞ്ഞുള്ള വാക്‌സിൻ ഡോസ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം വാക്‌സിൻ നൽകി ഈ രോഗം ചെറുക്കുക എന്നത് നിലവിൽ അപ്രായോഗികമാണ്. അതിനാൽ തുടക്കത്തിൽ തന്നെ രോഗം കണ്ടറിഞ്ഞുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, കർശന ജൈവസുരക്ഷാമാർഗങ്ങൾ, കൊതുക് നിവാരണം എന്നിവ വഴി രോഗത്തെ പടിക്കു പുറത്ത് നിർത്തുകയാണ് അഭികാമ്യം.

13/08/2023

കോഴിവസന്ത

കോഴിവളർത്തലിലേർപ്പെട്ടിരിക്കുന്ന കർഷകർക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത് രോഗങ്ങൾ മൂലമുള്ള ഉയർന്ന മരണ നിരക്കാണ്

കോഴിവസന്ത ഒരു വൈറസ് രോഗമാണിത്. തളർച്ച, തൂങ്ങി നിൽക്കാനുള്ള പ്രവണത, വയറിളക്കം, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കാണാം. ചികിത്സ ഫലപ്രദമല്ലെങ്കിലും പ്രതിരോധ കുത്തിവെപ്പിലൂടെ ഈ രോഗം തടയാം.

രോഗലക്ഷണങ്ങൾ
* മൂക്കിലൂടെയും ചുണ്ടിലൂടെയും കൊഴുത്ത ദ്രാവകം ഒലിക്കുക
* തല കുടയുക
* ചുണ്ണാമ്പ് നിറത്തിലോ പച്ച നിറത്തിലോ കാഷ്ഠിക്കുക
* ചുണ്ടുകൾ വിടര്ത്തി ശ്വസിക്കുക
* തല ഒരു വശത്തേക്ക് ചരിച്ചു പിടിക്കുക
* വട്ടം തിരിഞ്ഞു കറങ്ങുക
* കാലുകൾ തളരുക
* കൂട്ടത്തോടെ മരണപ്പെടുക

27/06/2023
05/02/2022
02/02/2022

നാടൻ കോഴികളെ അടുത്തറിയാനും വാങ്ങാനും വളർത്താനും എല്ലാവർക്കും ഈ പേജ് പ്രയോജനപ്പെടട്ടെ

29/11/2021

നാടൻ കോഴി കുഞ്ഞുങ്ങൾ കൂട് മാറ്റത്തിനു കൊല്ലം പുനലൂർ
Call 8848950540

23/10/2021

23 ദിവസം പ്രായം ആയ നാടൻ കുഞ്ഞുങ്ങൾ കൂടു മാറ്റത്തിനു
കൊല്ലം പുനലൂർ
Whatsapp 8547579594

Address

Punalur
691305

Website

Alerts

Be the first to know and let us send you an email when Nadan kozhi valarthal kollam നാടൻ കോഴി വളർത്തൽ കൊല്ലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby pet stores & pet services


Other Punalur pet stores & pet services

Show All