Munnas Guppy Neroth

Munnas Guppy Neroth Only for Guppy and Betta

01/02/2022

For sale Guppies...

26/01/2022

ഗപ്പികൾ വിൽപ്പനക്ക്
8606 373 273

14/09/2021

😍

14/09/2021
14/09/2021
29/10/2020

For Sale
Limited Stock
Retail Only

29/10/2020

Mixed Guppy For Sale Wholesale And Retail....

22/09/2020

എൻ്റെ Mosco Blue ഗപ്പികളും കുഞ്ഞുങ്ങളും

22/09/2020

Live Moina Starter Culture For Sale

F1, F2 എന്നിവയുടെ വിലവ്യത്യാസം എന്ത്?F1, F2,F3 എന്നത് മാതൃമത്സ്യങ്ങളുടെ തലമുറയെയാണ് സൂചിപ്പിക്കുന്നത്. ഇതും ഗുണമേന്മയും ...
14/09/2020

F1, F2 എന്നിവയുടെ വിലവ്യത്യാസം എന്ത്?

F1, F2,F3 എന്നത് മാതൃമത്സ്യങ്ങളുടെ തലമുറയെയാണ് സൂചിപ്പിക്കുന്നത്. ഇതും ഗുണമേന്മയും ആയി ബന്ധമില്ല.

F1 brood എന്നാൽ നമ്മുടെ മാതൃശേഖരത്തിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന അടുത്ത തലമുറ മാതൃശേഖരമാണ്. ഇത് ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രസവത്തിൽനിന്ന് എടുക്കാം. ക്വാളിറ്റിയുള്ളതിനെ തിരഞ്ഞെടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

F2 brood എന്നാൽ F1ലെ കുഞ്ഞുങ്ങളിൽനിന്നും തിരഞ്ഞെടുക്കുന്നതാണ്. ഇങ്ങനെയുള്ള കുട്ടികൾ ലഭിക്കുന്നില്ലെങ്കിൽ, വേറെ F1 സെലക്ട് ചെയ്ത് നാം ഈ പ്രോഗ്രാം വീണ്ടും തുടങ്ങേണ്ടിവരും. അതിനാൽ തന്നെ സ്ഥിരതയെത്തിയ വംശപാരമ്പര്യത്തിൽപ്പെട്ട മത്സ്യങ്ങളെ വാങ്ങുന്നതാണ് ഏറ്റവും അഭികാമ്യം.

സ്ഥിരതയുള്ള വംശപാരമ്പര്യത്തിനാണ് വില കണക്കാക്കുന്നത്‌. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ ക്വാളിറ്റി യോട് ഏറ്റവും ചേർന്നുനിൽക്കുന്നു എന്നതാണ് പ്രത്യേകത.

Guppy ഇഷ്ട്ടം 😍😍

13/09/2020

Green Grass Guppy for Sale 5 pair Only
*Courier Service Not Available

Full Red Hm Betta For Sale *Limited Stock
13/09/2020

Full Red Hm Betta For Sale
*Limited Stock

10/09/2020

Mettalic Black Guppy for sale

10/09/2020

Platy For sale..

04/09/2020

#ഗപ്പി ഫാം തുടങ്ങുന്നവർ ശ്രദ്ധിക്കാൻ*
Dear Friends

പലരും കേൾവിക്കു അനുസരിച്ചു പെട്ടന്ന് എടുക്കുന്ന ഒരു തീരുമാനം ആണ് ഒരു ചെറിയ ഗപ്പി ഫാം എന്നത്.ഒരു വീഡിയോ കാണുന്നത് ആയിരിക്കും ഇതിന്റെ തുടക്കം

അതിന്റെ തുടർച്ച ആയി പെട്ടന്ന് എടുത്തു ചാടി കുറെ ഏറെ concrete tank ഒക്കെ set ചെയ്തു നഷ്ടത്തിലേക്ക് പോയ വ്യക്തികളെയും അറിയാൻ സാധിച്ചു അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്.

ഓണ്ലൈന് മാധ്യമങ്ങൾ വഴി ഗപ്പിയുടെ റേറ്റ് കേൾക്കുമ്പോൾ പെട്ടന്ന് പണം ഉണ്ടാക്കാനുള്ള ഒരു സൊലൂഷൻ ആയി തോന്നിയിട്ടു തുടങ്ങരുത്.

തുടങ്ങണം നിന്നുള്ളവർ ആദ്യം ആയി അതിനുള്ള അടിസ്ഥാന കാര്യങ്ങൾ ഉണ്ടോ എന്ന് സ്വയം ചോദിക്കണം.. വെള്ളം ലഭ്യ മാണോ.
സ്ഥലം ഉണ്ടോ..
എനിക്ക് പറ്റുന്നത് ആണോ..

വ്യത്യസ്ത കാലാവസ്ഥയിൽ വളരെ ചെറിയ രീതിയിൽ ഒന്നോ രണ്ടോ pair ണ് ഒരു 500 രൂപ താഴെ വരുന്ന ഗപ്പി വച്ചു തുടങ്ങണം എന്നിട്ടു അതിൽ നമ്മൾ കൂടുതൽ കാര്യങ്ങൾ പഠിച്ചു എടുത്തു. കുറെ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുക
കൂടാതെ കുറച്ചു നല്ല farm ഒക്കെ പോയി കണ്ടു കാര്യങ്ങൾ മനസ്സിൽ ആക്കണം വളർത്തുമ്പോൾ കാണുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.

ആദ്യമേ 20 ഫ്രിഡ്ജ് ബോക്സ് വാങ്ങി ഒരു 20 varetiyum വച്ചു തുടങ്ങിയാൽ പണി കിട്ടാനും കിട്ടാതിരിക്കാനും ചാൻസ് ഉണ്ട്. ഒരു ബ്രീഡ്‌ ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടു പോവണം എങ്കിൽ ഒരു 4 ബോക്സ് എങ്കിലും വേണം എന്നു മനസ്സിൽ ആക്കണം

1. Pairing ബ്രീഡ്
2. അതിൽ വരുന്ന കുഞ്ഞുങ്ങൾ
3. 30 ദിവസത്തിനു ശേഷം ആണിനേയും പെണ്ണിനേയും മാറ്റി ഇടാനായുള്ള മറ്റു 2 ബോക്സ്

അങ്ങനെ ഒരു ബ്രീഡിന് തന്നെ 6 ബോക്സ് വേണം. അങ്ങനെ വന്നാൽ 10 pair ചെയ്യാൻ തന്നെ 60 ബോക്സ് വേണം. അതുകൊണ്ടു തന്നെ തുടക്കത്തിൽ വളരെ ചെറിയ രീതിയിൽ തുടങ്ങി സംഭവം വലുതാക്കുന്നതാവും തടിക്ക് നല്ലതു.

മറ്റൊരു കാര്യം പരിചരണം ആണ്.

കഴിയുന്നതും ഫുഡ് വേസ്റ്റ് അന്നന്ന് തന്നെ ഒഴിവാക്കണം. വെള്ളം 2 ദിവസമോ 3 ദിവസമോ ഇടവിട്ടു 20% മുതൽ 30% വെള്ളം മാറ്റണം. അങ്ങനെ ചെയ്യുന്നവരും ചെയ്യാത്തവരും ഉണ്ട്. ഇപ്പോൾ ഒരേ സമയം വെള്ളം മാറ്റാനും നിറക്കാനും ഉള്ള പല techniq വന്നിട്ടുണ്ടെങ്കിലും അതു ലേശം ചിലവ് കൂടിയതാണ്. തുടക്കക്കാർ ഒരു 40 ഫ്രിഡ്ജ് ബോക്സ് എങ്കിലും കെയർ ചെയ്യേണ്ടി വന്നാൽ മറ്റൊരു പണിക്കും പോവാൻ സാധിക്കില്ല എന്നത് മനസ്സിലാക്കണം.

ഫുഡിന്റെ കാര്യത്തിൽ കോംപ്രമൈസ് വന്നാല് അതു ക്വാളിറ്റിയിൽ ബാധിക്കും. പല flakesum പെല്ലേറ്റും available ആണ് മാർക്കറ്റിൽ. അതിൽ ക്വാളിറ്റി ഉള്ളത് തിരഞ്ഞെടുത്തു കൊടുത്താൽ നല്ല ക്വാളിറ്റി കിട്ടും പൈസ കുറവ് അന്വേഷിച്ചു പോയാൽ അതിനു അനുസരിച്ചുള്ള ക്വാളിറ്റിയും കിട്ടും. ഏറ്റവും പ്രധാനം ലൈവ് ഫുഡ് ഇഷ്ട്ടപ്പെടുന്ന ഇനമാണ് ഗപ്പികൾ ആയതിനാൽ മാക്സിമം ലൈവ് ഫുഡ് കൊടുക്കാൻ ശ്രദ്ധിക്കുക. വെള്ളം നാശമാവുന്നത് കുറക്കാനും സാധിക്കും

പിന്നെ എല്ലാരും ചെയ്യുന്ന കാര്യമാണ് ഫിൽറ്റർ തുടങ്ങിയ കാര്യങ്ങൾക്ക് വലിയ തോതിൽ പണം ചിലവാക്കുന്നത്. യൂട്യൂബിൽ കയറിയാൽ വീട്ടിൽ തന്നെ ഫിൽറ്ററുകൾ ഉണ്ടാക്കാവുന്ന വീഡിയോ കിട്ടും. വലിയ തോതിലുള്ള പണം അപ്പോൾ ഇറക്കേണ്ടി വരില്ല.
മോഡേൺ marketing രീതികൾ ഓക്കേ ഉറപ്പായും പഠിക്കണം എങ്കിൽ മാത്രമേ. നല്ല രീതിയിൽ വിറ്റു പോകുക ഉള്ളു.. ആധുനിക ഓൺലൈൻ marketing technics ഒക്കെ സ്വായത്തം ആക്കണം

വലിയൊരു മേഖലയിൽ ആദായം ഉറപ്പാണ്. കൂടാതെ അംഗീകാരവും
ഇതൊരു വ്യവസായം ആണെങ്കിലും അതിൽ ഒരു ഇഷ്ട്ടം തോന്നി തുടങ്ങിയാൽ മാത്രമേ വിജയിക്കാനുള്ള അവസരം കിട്ടു. വെറും പണം ഉണ്ടാക്കാനുള്ള ഒരു ഉപാധി ആയി തുടങ്ങാതിരിക്കുക. ജീവനുള്ളവ ആണ് എന്തും സംഭവിക്കാം.

ചെറിയ കാര്യങ്ങൾ ആയാൽ പോലും അതിൽ സൂക്ഷ്മത. പുലർത്തി വേണം മുന്നേറാൻ
പുതിയ അറിവുകൾ. രീതികൾ ഒക്കെ സ്വായത്തം ആക്കാൻ നമ്മൾ ശ്രമിക്കണം..
അത് പോലെ വളരെ successfull ആയ farm ആണെന്ന് കണ്ടാൽ അതിനെ.. visit ചെയ്യണം അവിടെ എന്തൊക്ക യാണ്‌ പ്രത്യേക മായി ഉള്ളത് എന്ന് ശ്രദ്ധിച്ചു മനസ്സിൽ ആക്കണം. പലരും പലതും പറഞ്ഞു തരില്ല എന്ന് മനസ്സിൽ ആക്കണം.
ഒരു ലക്‌ഷ്യം വച്ചു മുന്നേറുമ്പോൾ നമ്മൾ പരാജയപ്പെടില്ല എന്ന് മനസ്സിൽ ഉറപ്പിക്കണം

High Breed mixed Guppy for Sale
04/09/2020

High Breed mixed Guppy for Sale

02/09/2020

Highbread mixed Guppy

25/08/2020

Mixed Guppy for sale

23/08/2020

#ഗപ്പി #ഒന്നിന് #ആയിരം #രൂപ #കുട്ടിക്കളിയല്ല ; #വരുമാനം #നേടാൻ #എളുപ്പ #മാർഗം

കൈ നനയാതെ അല്ല, കൈ അല്പം നനച്ചുകൊണ്ട് വരുമാനം നേടാനുള്ള എളുപ്പ മാർഗമാണ് അലങ്കാരമൽസ്യം വളർത്തൽ. അലങ്കാര മത്സ്യകൃഷിയിലെ ഇഷ്ട ഇനമാണ് ഗപ്പി.ആള് ഇത്തിരിക്കുഞ്ഞനാട് എങ്കിലും ഗപ്പി വളർത്തലിലൂടെ ലഭിക്കുന്ന വരുമാനം ഇത്തിരിയല്ല . നൂറു രൂപ മുതൽ ആയിരം രൂപ വരെ ഗപ്പികള്‍ ഇന്ന് ലഭ്യമാണ്.

ബ്രീഡിങിനായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ ഒരേ നിറമുള്ളവയായിക്കുന്നതാണ് നല്ലത്. 1:2, 1:3 ആണ്‍ പെണ്‍ അനുപാതത്തില്‍ ഗപ്പികളെ പ്രജനനത്തിനായി നിക്ഷേപിക്കാം. പ്രജനന ടാങ്കില്‍ പായല്‍ പോലുള്ള ചെടികള്‍ ആവശ്യത്തിനുണ്ടായിരിക്കണം. പ്രോട്ടീന്‍ അധികമായുള്ള ഭക്ഷണമാണ് ഗപ്പികള്‍ക്കാവശ്യം.മൂന്ന് പെണ്‍ മത്സ്യങ്ങള്‍ക്ക് മുകളില്‍ നിക്ഷേപിക്കരുത്.

അലങ്കാര മൽസ്യക്കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പ്രജനനത്തിന് ആവശ്യമായ സൗകര്യം ഇവർക്ക് ഒരുക്കുക എന്നതിലാണ് .28 ദിവസമാണ് ഗപ്പികളുടെ ഗര്‍ഭകാലം. ഗപ്പികളിലിലെ ഇനങ്ങളനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകും. സാധാരണ ഇനങ്ങളില്‍ നിന്നും പത്തു മുതല്‍ അന്‍പതു കുഞ്ഞുങ്ങളെ ലഭിക്കുമ്പോള്‍ ആല്‍ബിനോ ഇനങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരിക്കും ലഭിക്കുക.

പിറന്ന ഉടൻ കുഞ്ഞുങ്ങളെ മറ്റൊരു ടാങ്കിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത് വളര്‍ച്ച കൂടാന്‍ സഹായിക്കും. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇവയ്ക്ക് പൊടി രൂപത്തിലുള്ള തീറ്റ നല്‍കി തുടങ്ങുന്നത്. മൂന്നു മാസം പ്രായമാകുമ്പോള്‍ വില്‍പന നടത്താം. രോഗ പ്രതിരോധ ശേഷി ഗപ്പിക്ക് കൂടുതലാണെങ്കിലും കാലാവസ്ഥ വ്യതിയാനം ജലം എന്നിവ രോഗത്തിന് കാരണമാകാറുണ്ട്.

ഗപ്പി ഇഷ്ട്ടം 😍😍

Betta Tail Type
23/08/2020

Betta Tail Type

22/08/2020

*ലോക്ക്ഡൗണ്‍ കാലത്ത് ഗെറ്റപ്പ്മാറി; ഗപ്പി പഴയ ഗപ്പിയല്ല*

കോവിഡ് അടച്ചിടൽ കാലത്ത് ഗപ്പിയുടെ തലവരതന്നെ മാറിപ്പോയി. കൊതുകിനെത്തിന്നുന്ന ഈ കുഞ്ഞൻ മീൻ, അലങ്കാരമത്സ്യപ്രിയരുടെ സൂപ്പർ സ്റ്റാറാണിപ്പോൾ.
ഗപ്പികളെ മാത്രം വളർത്തുന്നത് പുതിയ തരംഗമായി.
ലോക്ഡൗണിൽ വീട്ടിൽ തന്നെയായപ്പോൾ സാമൂഹികമാധ്യമങ്ങളിലും മറ്റും നീളൻ വിശറി പോലെ വാലുള്ള കുഞ്ഞു സുന്ദരന്മാരെക്കണ്ട് പലരും അതിശയപ്പെട്ടു. ഇത് നമ്മുടെ ഗപ്പി തന്നെയോയെന്ന് സംശയം. ഗപ്പിതന്നെ. ജോഡിക്ക് 10 രൂപമുതൽ 10,000 വരെ വില വരുന്നവ.
പിന്നെ എങ്ങനെ വളർത്താമെന്നായി അന്വേഷണം. പൊട്ടിയ വാട്ടർ ടാങ്കോ കേടു വന്ന ഫ്രിഡ്ജോ എന്തു തന്നെയായാലും മതി. ആക്രിക്കടകളിലും ഇലക്ട്രോണിക്സ് കടകളിലും ചോദിച്ചാലറിയാം കേടുവന്ന ഫ്രിഡ്ജിന്റെ ഡിമാൻഡ്. കാരണക്കാരൻ ഗപ്പിതന്നെ. ഇതിന്റെ വാതിൽ ഇളക്കി മാറ്റിയിട്ടാൽ ഒന്നാന്തരം ഗപ്പി ടാങ്കായി.
വ്യത്യസ്തമായ ബ്രീഡുകൾ പക്കലുണ്ടെങ്കിൽ ഗപ്പി പ്രേമികൾ എവിടെനിന്ന് വേണമെങ്കിലുമെത്തും.
ബ്രീഡ് ചെയ്യിക്കുകയാണുദ്ദേശ്യമെങ്കിൽ ഇണ ചേരാത്ത ഗപ്പികളെ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു തവണ ഇണചേർന്നാൽ പെൺ ഗപ്പിയിൽ നാല് മുതൽ എട്ട് മാസംവരെ ആൺ ഗപ്പിയുടെ ബീജമുണ്ടാകും. ഇക്കാലയളവിൽ മറ്റൊരു ഇനത്തിൽപ്പെട്ട ഗപ്പിയെക്കൊണ്ട് ഇണ ചേർത്താലും പെൺ ഗപ്പി പ്രസവിക്കുക ആദ്യ ഇണ ചേരലിലുണ്ടായ കുഞ്ഞുങ്ങളെയാകും. ഇതാണ് ഗപ്പി പ്രേമകളെ വലയ്ക്കുന്നത്.

*നിറംപോലെ ഇനവും പലത്*

വാലിന്റെ പ്രത്യേകത കൊണ്ടും നിറം കൊണ്ടുമാണ് ഗപ്പികളെ തരംതിരിച്ചിരിക്കുന്നത്. എലിഫന്റ് ഇയർ, സിൽവർ റാഡോ, ജർമൻ റെഡ്, റെഡ് ചില്ലി, ഡമ്പോ ഇയർ, ഗോൾഡൻ കളർ, ഫുൾ ബ്ലാക്ക്, ഫുൾ റെഡ്, ആൽബിനോ കൊയ്, ആൽബിനോ റെഡ് ഐ, കിങ്, ബ്രസീൽ റെഡ് തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങൾക്കാണ് പ്രിയം കൂടുതൽ.
പ്രസവിക്കുന്ന മത്സ്യമെന്നാണ് ഗപ്പികളെ കരുതുന്നതെങ്കിലും തള്ളമത്സ്യത്തിന്റെ വയറ്റിൽനിന്ന് മുട്ടവിരിഞ്ഞാണ് ഗപ്പിക്കുഞ്ഞുങ്ങൾ പുറത്തു വരുന്നത്.
കൊതുക് നശീകരണത്തിന് മാത്രം ഉപയോഗിച്ചിരുന്ന തനിക്ക് കഴിക്കാനായി കൂത്താടികളെ വളർത്തിക്കുന്നതു വരെയെത്തിയിരിക്കുന്നു ഈ കുഞ്ഞുമീനിന്റെ ഹീറോയിസം.

*കൂട്ടായ്മകൾ*
ഗപ്പിപ്രേമികൾക്കായി മാത്രം ഗപ്പി ബ്രീഡേഴ്സ് കേരള, കേരള ഗപ്പി വളർത്തൽ കൂട്ടം എന്നിങ്ങനെ വിവിധ വാട്സാപ്പ് കൂട്ടായ്മകളുമുണ്ട്. ഇതിലെല്ലാം സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള അംഗങ്ങളുമുണ്ട്.
ബ്രീഡർമാർ ഗ്രൂപ്പുകളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കും. ആവശ്യക്കാരുണ്ടെങ്കിൽ കൊറിയർ ചെയ്തു കൊടുക്കും.

ഗപ്പി ഇഷ്ട്ടം 😍😍

22/08/2020

Jet Black Guppy

19/08/2020

അലങ്കാരമത്സ്യങ്ങളിൽ ഏറ്റവും വില കുറഞ്ഞ, ഏറ്റവുമധികം അവഗണിക്കപ്പെട്ടിരുന്ന കുഞ്ഞൻ മീനായിരുന്നു ഗപ്പി. കൊതുകിന്റെ കൂത്താടിയെ പിടിക്കാൻ വളർത്തിയിരുന്ന മീൻ. എന്നാൽ, ഗപ്പിയുടെ തലവര തന്നെ മാറിപ്പോയി. ജോടിക്ക് പതിനായിരം രൂപ വരെയുള്ള ഗപ്പിയുണ്ടെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലാകുമല്ലോ ആളു പഴയ ഗപ്പിയല്ലെന്ന്.

അനുദിനം വലുതായി വരുന്ന ബിസിനസാണ് ഇന്ന് ഗപ്പി വളർത്തൽ. മീൻവളർത്തലിനു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വലിയ പ്രചാരമാണ് ഗപ്പിയെ അതിഥിമുറിയിലെ കേമനാക്കിയത്. വിവിധ വർണങ്ങളിലുള്ള ഗപ്പികൾ മാത്രമുള്ള അക്വേറിയത്തിനാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതലുള്ളത്. ഒരേ നിറത്തിലുള്ള ഗപ്പികൾ ഒന്നിച്ചു നീന്തുന്നതു കാണുന്നതു തന്നെ വലിയൊരലങ്കാരമാണ്.

ദിവസവും അരമണിക്കൂർ മാറ്റിവയ്ക്കാൻ പറ്റുമെങ്കിൽ ആർക്കും വാണിജ്യാടിസ്ഥാനത്തിൽ ഗപ്പി വളർത്തൽ തുടങ്ങാം. വിദ്യാർഥികളും വീട്ടമ്മമാരുമാണ് ഇപ്പോൾ ഈ രംഗത്തു കൂടുതലുള്ളത്. ഗപ്പികളുടെ മാത്രം പ്രദർശനം പലയിടത്തും നടക്കുന്നുണ്ട്. ഗപ്പിയുടെ തലവര മാറ്റിയത് തായ്‍ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്. ഇവിടെ വൈവിധ്യങ്ങളായ ഗപ്പികളുണ്ട്. ഇന്ത്യയിലേക്ക് പ്രധാന ഇറക്കുമതി ഇവിടെ നിന്നാണ്.

വളരെ പെട്ടെന്നു പെറ്റുപെരുകുന്ന മത്സ്യമായതുകൊണ്ട് ബിസിനസ് ചെയ്യുന്നവർക്ക് വലിയതോതിൽ ലാഭം ഉണ്ടാക്കാവുന്നതാണ് ഗപ്പി വളർത്തൽ. മറ്റു മത്സ്യങ്ങൾക്കുള്ളതുപോലെയുള്ള അസുഖങ്ങൾ കുറവാണ്. വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും. വളർത്താൻ ചെറിയ സ്ഥലവും മതി...

Guppy ഇഷ്ട്ടം 😍😍

16/08/2020

Mixed Guppy for Sale

13/08/2020

എല്ലാവർക്കും Munnas Guppy Neroth എന്ന FB പേജിലേക്ക് ' സ്വാഗതം

Address

Thamarassery

Telephone

8606373273

Website

Alerts

Be the first to know and let us send you an email when Munnas Guppy Neroth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Thamarassery pet stores & pet services

Show All

You may also like