Rescued in Jan 2024
Case No:163
തിരുവനന്തപുരം, തിരുവല്ലയിൽ നിന്നും എടുത്തു Dr. Lawrance കാണിച്ചു, ചികിത്സയിൽ കഴിയുന്ന കുഞ്ഞാണ്. വായിൽ പല്ലുകൾ പോയ അവസ്ഥയാണ്, back ഇൽ മോഴയും ഉണ്ട്. Antibiotics തുടങ്ങി, Vishnu ആണ് ഈ case മുൻകൈ എടുത്തു നോക്കുന്നത്. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ഈ കുഞ്ഞിനെ എടുത്ത സ്ഥലത്തു തിരിച്ചു വിടും. പരിസരത്തുള്ള ഒരു മൃഗസ്‌നേഹി കുടുംബം ഇവനെ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്. Thank you Vishnu for the support.
Rescue Updation
വളരെകാലം ആയി Tumer ബാധിച്ചു വളരെ അധികം അവശനിലയിൽ ആയ ഒരു കുഞ്ഞിനെ കുറച്ചു ദിവസം മുൻപ് പാലക്കാട് നിന്നും group member ആയ ഉഷ സുബ്രമണിയത്തിന്റെ സഹായത്തോടെ catcher വിപിൻ പോയി catch ചെയ്തു പ്രതീപ്ന്റെ ഷെൽട്ടർ ഓപ്പറേഷൻ ചെയ്യാൻ എത്തിച്ചിരുന്നു. ഇപ്പോൾ ആ കുഞ്ഞ് ഓപ്പറേഷൻ കഴിഞ്ഞു സുഖം ആയി തിരിച്ചു കൊണ്ട് വരേണം എന്ന ഉഷയുടെയും നമ്മുടെയും അഭ്യർത്ഥന മാനിച്ചു പ്രതീപ് ഉഷയുടെ വീട്ടിന്റെ അടുത്ത് അവന്റെ യഥാർത്ഥ സ്ഥലത്തു തിരിച്ചു കൊണ്ടു വിട്ടു.
🙏🙏❤️fund ആയും മറ്റു കാര്യങ്ങളിലും ഇത് ഉഷയുടെ full support നമുക്ക് കിട്ടി. Thanks ഉഷ, പ്രതീപ്.അങ്ങനെ അവൾ സുഖം ആയി തിരിച്ചു എത്തി..
January 2024, Rescue No: 162
വീട്ടിൽ വളർത്തുന്ന നായ്ക്കളെ പ്രസവിപ്പിക്കാൻ താല്പര്യം ഇല്ലേൽ ദയവു ചെയ്തു അവരെ വന്ദിക്കരിപ്പിക്കുക. ആണായാലും പെണ്ണായാലും. കണ്ണുതുറക്കാത്ത കുഞ്ഞുങ്ങളെ കളയുന്ന സമ്പ്രദായം കേരളത്തിൽ നിന്നും വിടവാങ്ങട്ടെ.
Animo Rescue ഗ്രൂപ്പിന് നല്ല സന്തോഷം ഉള്ള ഒരു ദിവസം ആണ്. റോഡിൽ പെരുമഴയതു നനഞ്ഞു, കരഞ്ഞു ചുരുണ്ടുകൂടി കിടന്നതു മണിക്കൂറുകൾ. ഇന്നു രാത്രി കുടി അങ്ങനെ കിടന്നു
എങ്കിൽ നാളെ ആരും ജീവനോടെ ഉണ്ടാവില്ലായിരുന്നു. ഒരു 2 മണിക്കൂർ കഷ്ടപെട്ടെങ്കിലും ആ informer, രമ്യ എന്നിവരുടെ support കൂടെ ആ കുഞ്ഞുങ്ങളെ ഒരു വീട്ടിൽ കൊണ്ടു എത്തിക്കാൻ കഴിഞു. വഴിയിൽ നിന്നും pedigree വാങ്ങിച്ചു. പാലും പറഞ്ഞിട്ടുണ്ട്. ഇനി പാലും കുടിച്ചു അവിടെ സന്തോഷത്തോടെ ഉറങ്ങട്ടെ. 🙏🙏🙏🙏❤️❤️❤️
January 2024, Rescue No: 161
Animo Rescue ഗ്രൂപ്പ് members, എറണാകുളം, പതിവ് പോലെ അടുത്ത ക്രൂരത. വീട്ടിൽ വളർത്തി, അസുഖം വന്നപ്പോൾ ഒന്ന് കാണിക്കാൻ പോലും കൂട്ടാക്കാതെ നേരെ രോഡിലേക്ക്. ഇവന്റെ ചെവി മുഴുവനും പുഴു ആയി മുറിവ് ഈ പരുവം ആയി. അടുത്ത വീട്ടിലെ ആരോ കനിഞ്ഞു നൽകുന്ന അല്പം ആഹാരം അത് മാത്രം ആയിരുന്നു ജീവിതം. രാത്രിയും പകലും ഈ വേദനയും അനുഭവിച്ചു നടുറോഡിൽ. തീരെ അവശനായപ്പോൾ ആണ് ഞങ്ങൾ അറിഞ്ഞത്. പിറ്റേന്ന് തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ നിന്നും വണ്ടി വന്നു കുഞ്ഞിനെ കൊണ്ടുപോയി treatment ചെയ്തു . വീണ്ടും ഇന്നലെ വണ്ടി വന്നു കുഞ്ഞിനെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടു പോയി മുറിവ് clean ആക്കി. Foster ചെയ്യാൻ ആരും ഇല്ലാത്തതുകൊണ്ട് ഇപ്പോഴും റോഡിൽ തന്നെ. ഒരാൾ spray അടിക്കുന്നുണ്ട്. ഇപ്പോൾ ഒരു വിധം കുറവുണ്ട്. വേദന കൊണ്ടു തീരെ അവശനായിപ്പോയ ഇവനെ ഒരു വിധം സുഖമായി വരുന്ന അവസ്ഥയിൽ എത്തിച്ചു. ഈ കുഞ്ഞിന്റെ bill ഹ
2024 വർഷത്തെ ആദ്യത്തെ rescue. Rescue No: 159
എല്ലാവരും അറിഞ്ഞത് ആണല്ലോ പ്രസവിച്ചു അധിക ദിവസം പോലും ആകാതെ കുഞ്ഞിനു ചൂടു വെള്ളത്താൽ പൊള്ളി കുറച്ചു ദിവസം ആയി താലിയോലപറമ്പിൽവേദനയോടെ കിടക്കുന്നു എന്നുള്ള പോസ്റ്റ്.
ആ കുഞ്ഞിനെ Animo Rescue ഗ്രൂപ്പ് ഇടപെട്ടു എടുത്തു തൊടുപുഴ ഹോസ്പിറ്റലിൽ എത്തിച്ചു കഴിഞു. ആ കുഞ്ഞിനെ ഏറ്റെടുക്കാൻ മനസ്സ് കാണിച്ച മഞ്ജു & കീർത്തി ഒരുപാട് നന്ദിയും സ്നേഹവും. വെറും 5 ദിവസത്തെ treatment ഒടുവിൽ 80% പൊള്ളലും ഉണങ്ങി. Video ഒടുവിൽ കുഞ്ഞിനെ കാണാൻ സാധിക്കും.
ഈ കുഞ്ഞിനെ ദ്രോഹിച്ചവൻ ഇപ്പോഴും സ്വന്ദ്രത്തോടെ നമുക്കിടയിൽ തന്നെ ഉണ്ട്. അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ നാട്ടുകാർക്ക് സാധിക്കട്ടെ
Dated: 21 Dec 2023, Rescue No : 158
Fund support
ആലപ്പുഴ മാന്താർ ഭാഗത്തു ആർക്കും ശല്യം ഇല്ലാതെ ഓടി നടന്നു കളിച്ച കുഞ്ഞ്. ഒറ്റ ദിവസം രാത്രിയിൽ ഏതോ ഒരുത്തന്റെ അശ്രദ്ധ കൊടുത്ത സമ്മാനം. നട്ടെല്ല് ഒടിഞ്ഞു എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയിൽ എന്ത് ചെയ്യും എന്ന് ആദ്യം ആലോചിച്ചു എങ്കിലും ഫൈസൽ പോയി എടുത്തു നേരെ QUILON PET ഹോസ്പിറ്റലിലേക്ക്. അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് ഓപ്പറേഷൻ ചെയ്താൽ പോലും പഴയ ജീവിതത്തിലേക്ക് ഉള്ള chance വളരെ കുറവ് എന്ന്. എന്തായാലും തിരിച്ചു പഴയതു പോലെ ആക്കാനുള്ള അവസാന ശ്രെമം ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചു. 4 ദിവസം ആയി അവിടെ അഡ്മിറ്റ് ആണ്. നാളെ ആണ് ഓപ്പറേഷൻ. ഈ കുഞ്ഞിനെ രക്ഷിക്കാൻ എല്ലാവരും കൂടെ ഉണ്ടാകണം
സഹായിക്കണം 🙏🙏🙏 Gpay 83491 77129
Rescue Updation
എന്നും സങ്കടം മാത്രം കാണുന്ന നമ്മൾക്ക് പുതിയ സന്തോഷങ്ങൾ.
(1) പാരിപ്പള്ളി മാർക്കറ്റിൽ പുഴു അരിച്ചു കാക്ക കൊത്തി കിടന്ന കുഞ്ഞിനെ വെഞ്ഞാറമൂട് ഉള്ള ഒരു വീട്ടിൽ കൊടുത്തിരുന്നു. ഇന്നത്തെ അവന്റെ സന്തോഷം 🙏❤️
ആരോ വളർത്തി മതി ആയപ്പോൾ കൊണ്ടു കളഞ്ഞ കുഞ്ഞിനെ പാരിപ്പള്ളി ഭാഗത്തു നിന്നും ഫൈസൽ പോയി എടുത്തു കുറച്ചു ദിവസം വെച്ച ശെക്ഷം Animo ഗ്രൂപ്പിലെ വൈഷ്ണവി (ആറ്റിങ്ങൽ ) അവരുടെ വീട്ടിലേക്കു സന്തോഷത്തോടെ എടുത്തു. ഇന്നത്തെ അവന്റെ സന്തോഷം 🙏🙏❤️
കുറച്ചു ദിവസം മുൻപേ കൊല്ലത്തുനിന്നും ഒരു spilit കുഞ്ഞിനെ എടുത്തത് ഓർമ്മയില്ലേ? റോഡിന്റെ അരികിൽ എന്ത് ചെയണം എന്ന് അറിയാതെ വിശന്നിട്ടു waste കിടക്കുന്ന ഭാഗത്തു ആഹാരത്തിനു വേണ്ടി അലയുന്നുണ്ടായിരുന്നു. ചെവി ഭാഗം മുഴുവൻ പഴുത്തു ഒപ്പം എലിപ്പനി കൂടി ആയപ്പോൾ ആകെ അവശത ആയിപ്പോയ കുഞ്ഞിനെ കൊല്ലം paarippaly ഹോസ്പിറ്റലിൽ admit ചെയ്തു treatment ചെയ്തത് about 20 ദിവസത്തോളം. വളരെ കൂടുതൽ ആയിപോയ നിലയിൽ നിന്നും ഇന്നു അവനെ രക്ഷിച്ചു അതിനോടൊപ്പം ഫൈസലിന്റെ സഹായത്തോടെ നല്ല ഒരു വീട് കണ്ട് എത്തി ഇന്നലെ അവിടെ കൊണ്ട് ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട് 🙏🙏. ആഹാരം പോലും കൊടുക്കാതെ, ഇത്രയും വയ്യാത്ത രീതിയിൽ ആ കുഞ്ഞിനെ കഷ്ടപെടുത്തിയിട്ടു കളഞ്ഞവൻ അനുഭവിക്കട്ടെ.
Dated: 26 Nov. 2023, Rescue No: 154
Adoption post
പാലക്കാട് തൃശൂർ boarder ഭാഗത്തു ആരോ വളർത്തി പോകാൻ നേരം ഉപേക്ഷിച്ചു കളഞ്ഞിട്ടു പോയതാണ് ഈ കുഞ്ഞിനെ. ഉടമയെയും കാത്തു അവിടെ തന്നെ ഒരുപാട് നാൾ കിടന്നു. വിശപ്പിന് ഏതോ നല്ല മനുഷ്യൻ പറ്റുമ്പോൾ ഒക്കെk കൊടുക്കുന്ന food ആയിരുന്നു ആകെ ആശ്രയം. പക്ഷെ വല്ലപ്പോഴും ഭക്ഷണം നൽകിയ ആൾക്കും heart ഓപ്പറേഷൻ ആയി ഹോസ്പിറ്റലിൽ ആയിപോയപ്പോൾ ഈ കുഞ്ഞ് വീണ്ടും ഒറ്റപെട്ടു. ഇപ്പോൾ കാലിൽ രണ്ടും നടക്കാൻ വയ്യാത്ത വിധം നീര് വന്നു വീർത്തു രണ്ടു വലിയ hole ആയി ആകെ അവശതയിൽ ആയി കഴിഞു. Informer food കൊടുത്തോളം എന്ന് പറഞ്ഞിട്ടുണ്ട്. ഈ കുഞ്ഞിനെ ഹോസ്പിറ്റൽ എത്തിച്ചു, treatment നൽകി, informer ന്റെ കൈയിൽ തിരിച്ചെത്തിച്ചു. Health better ആകുമ്പോൾ ഈ കുഞ്ഞിനെ adoption നൽകുന്നതായിരിക്കും.
Dated: 25.Nov. 2023, Rescue No: 153
വീണ്ടും അടുത്ത ക്രൂരത. Spilit ഇനത്തിൽ പെട്ട കുഞ്ഞിനെ വീട്ടിൽ വളർത്തി ദ്രോഹിച്ചു maggot wound മായി ഉപേക്ഷിച്ചു കളഞ്ഞു. ആഹാരവും വെള്ളവും കിട്ടാതെ തെരുവിൽ എങ്ങനെ കഴിയും എന്ന് പോലും അറിയാതെ നാലുവശവും ഓടുക ആയിരുന്നു ഈ കുഞ്ഞ്. ഹോസ്പിറ്റലിൽ എത്തിയപ്പോൾ അതിന്റെ back മുഴുവനും മുറിവ് ആണ് എന്നും urine പോകാൻ പോലും പറ്റുന്നില്ല എന്നും ആണ് അറിഞ്ഞത്. ഇത്രയും കണ്ണിൽ ചോര ഇല്ലാത്ത വിധം എങ്ങനെ കഴിയുന്നു ചെയ്യാൻ? Waste കൂട്ടി ഇട്ട സ്ഥലത്തു ആഹാരത്തിനു വേണ്ടി പരതി നടക്കുന്നുണ്ടായിരുന്നു എന്നാണ് അറിഞ്ഞത് കഷ്ടം. എന്തായാലും വേദനയും വിശപ്പും ആദ്യം മാറട്ടെ 🙏🙏🙏
Adoption Request
പാരിപ്പള്ളി മാർക്കറ്റിൽ കിടന്നു ആൾക്കാർ അടിച്ചു ഓടിച്ചു കൊണ്ടിരുന്ന ഈ കുഞ്ഞുങ്ങളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തി പാരിപ്പള്ളി ഹോസ്പിറ്റലിൽ എടുത്തു വെച്ചു. ഇപ്പോൾ അവരിൽ നിന്നും 2 കുഞ്ഞുങ്ങളെ കോട്ടയം എരുമേലി ഒരു വീട്ടിൽ എടുക്കാൻ ready ആയി. 2 പേർക്ക് ജീവിതം കിട്ടി. നാളെ രാവിലെ ഫൈസൽ 2 കുഞ്ഞുങ്ങളെയും കൊണ്ട് കോട്ടയം പോകുവാണ് ആ വീട്ടുകാർക്ക് കൊടുക്കാൻ. Rs.2000 ഓട്ടോ ചാർജ് എല്ലാവരും കൂടി തന്നു സഹായിക്കണേ. ഹോസ്പിറ്റലിൽ അധിക ദിവസം foster പറ്റില്ല. ബാക്കി 4 പേരെയും വീട് കണ്ടു പിടിക്കാൻ ശ്രേമിക്കുവാണ്.
ആ രണ്ടു പേരെ എത്തിക്കാൻ നിങ്ങൾ ഓരോരുത്തരും സഹായിക്കും എന്ന് പ്രതീക്ഷിക്കട്ടെ. ബ്ലാക്ക് & brown
Plz help GPay +91 83491 77129
🙏🙏🙏
Dated:16.Oct. 2024, Rescue No:151
ആറ്റിങ്ങൽ ഭാഗത്തു പട്ടിക്കുട്ടികളുടെ കാലിൽ ഇതുപോലെ നീരുവാരുന്നുണ്ടന്ന് ഒരു ലോക്കൽ ചാനൽ ന്യൂസ് ഉണ്ടായിരുന്നു 🙏🙏🙏. Animo Rescue member ലക്ഷ്മിയുടെ വീട്ടിലെ case ഇന്ന് attend ചെയ്തു.
Adoption Request
Trivandrum നെയ്യാറ്റിൻകര ഇന്നലെ മഴയത്തു ആരോ റോഡിൽ കൊണ്ട് കളഞ്ഞതാ പാൽകുടിക്കാറായി വരുന്നേ ഉള്ളു ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കാമോ 🙏🏻
Update:
വീട്ടിൽ നോക്കാൻ ആളില്ലാത്ത കാരണം ഫൈസൽ പോയി എടുത്തു നല്ല ഒരു വീട്ടിൽ Animo Adoption കൊടുത്ത കുഞ്ഞ് ആണ്. പപ്പി കൊട്ടാരക്കര ഒരു വീട്ടിൽ സുഖം ആയി ഇരിക്കുന്നു.
Dated 12.October. 2023, Rescue No: 150
ഇന്ന് പാരിപ്പള്ളി മാർക്കറ്റിൽ അകത്തു കിടന്ന കുഞ്ഞുങ്ങൾ ആണ് ഇവർ. കണ്ണൂർ ഉള്ള രണ്ടുപേർ അവിടെ വന്നപ്പോൾ ഈ കുഞ്ഞുങ്ങളുടെ അവസ്ഥ കാണുകയും വിവരം അറിയിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ ഇനി എന്ത് എന്ന് അറിയില്ല എന്നാലും എടുത്തു പാരിപ്പള്ളി ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ചെയ്യാൻ 5 പേരെയും അഡ്മിറ്റ് ആക്കിയിട്ടുണ്ട്. ഒരാൾ മാർക്കറ്റിൽ മരിച്ചുപോയി. ഇപ്പോൾ പാരിപ്പള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഈ 5 കുഞ്ഞുങ്ങളും. സുഖം ആക്കി 5 വീടുകൾ കണ്ടു എത്തി കൊടുക്കണം
Dated: 10.Oct. 2023, Rescue No: 149
ഇന്ന് Animo റെസ്ക്യൂ ഗ്രൂപ്പിൽ ഒരു സന്തോഷം ഉണ്ട്. കുറച്ചു ദിവസത്തെ തീരാ വേദന ആയി മാറിയ കാര്യം ഇന്ന് സന്തോഷം ആയി ചെയ്യാൻ പറ്റി. 🙏🙏🥰
നിങ്ങൾ എല്ലാവരും അറിഞ്ഞു കാണുമല്ലോ. മക്കളിൽ ഇല്ലാത്ത രണ്ടു per മക്കളേ പോലെ വളർത്തിയ കുഞ്ഞ്. അവരാടൊപ്പം കളിച്ചും ഓടിനടന്നും 12 വയസായി. പെട്ടെന്ന് വീട്ടിലെ ഉടമസ്ഥനു അസുഖം ആയി ചിത്ര ഹോസ്പിറ്റലിൽ അഡ്മിറ്റ്. മാസങ്ങൾ ആയി അവിടെ. ഓപ്പറേഷൻ കീമോ റേഡിയേഷൻ അങ്ങനെ തീരാ വേദനയിൽ ആ കുടുംബം ആയപ്പോൾ ഒറ്റപെട്ടു പോയത് 12 വയസായ ഈ പാവം.
ആരും നോക്കാൻ ഇല്ലാതെ ഒരു കൂട്ടിൽ ആ വീട്ടിൽ ഒറ്റയ്ക്ക് കിടപ്പായി. Motion കൂട്ടിൽ ഇടാൻ പറ്റാതെ ഒരുപാട് അവൻ കരഞ്ഞു. അടുത്ത വീട്ടുകാർ പേപ്പറിൽ കൊണ്ട് ദൂരെ നിന്നും ഇട്ടു കൊടുക്കുന്ന ആഹാരം മാത്രം. ആ മൂത്രത്തിലും motion ലും മാസങ്ങൾ ആയി കിടക്കുന്നു. അറിഞ്ഞ ഉടനെ നമ്മൾ ആളിനെ വിട്ടു കുളിപ്പിച്ച് വീണ്ടും ആ
Dated: 9 October 2023, Rescue No: 148
Fund appeal
പുനലൂർ ഭാഗത്തു ഇന്നലെ രാത്രിയിൽ നടന്ന ആക്‌സിഡന്റിൽ നഷ്ട്ടപെട്ടു പോയത് ഒരു കുഞ്ഞിന്റെ രണ്ടു കണ്ണുകളും ആണ്. അതു വരെ ഉള്ളതും തിരഞ്ഞു പിടിച്ചു വിശപ്പ് അടക്കിയ കുഞ്ഞ് നാളെ തൊട്ടു എന്ത് എങ്ങനെ എന്ന ചോദ്യത്തിന് അർഥം ഇല്ല. പക്ഷെ അവന്റെ ഒരു കണ്ണ് എങ്കിലും ശെരി ആക്കി എടുക്കാൻ പറ്റുമോ എന്നുള്ള ശ്രേമത്തിൽ ആണ് Dr. പാരിപ്പള്ളി hospital കൊല്ലം. നാളെ ഓപ്പറേഷൻ ആണ്. ഈ വേദനയിൽ അവനെ സഹായിക്കാൻ എല്ലാവരും തയാർ ആവേണം. സഹായിക്കു ഈ കുഞ്ഞിനു വേണ്ടി നാളെ കണ്ണ് ഓപ്പറേഷൻ വേണ്ടി 🙏🙏🙏 GPay 83491 77129, Sherly Sunil.
Dated: 8 October 2023, Reacue No: 147
അടുത്ത ക്രൂരത
കിളിമാനൂർ കൊപ്പം എന്ന സ്ഥലത്തു ഈ കുഞ്ഞിനെ കൊണ്ടു കളഞ്ഞിട്ടു രണ്ടു മാസം ആയി. അടുത്ത വീട്ടുകാർ ആഹാരം കൊടുത്തു പക്ഷെ റോഡിൽ ആയിരുന്നു പാവത്തിന്റെ കിടപ്പു മുഴുവനും. ഒരു നേരം ആഹാരം കിട്ടിയപ്പോൾ കുഞ്ഞ് അവിടെ നിന്നും പോകാതെ ആയി.
Animo Rescue ആ കുഞ്ഞിനെ എടുത്തു. ഫൈസൽ ഇന്ന് groom ok ചെയ്തു കുളിപ്പിച്ച് foster ചെയ്യും . നല്ല ഒരു വീട് എത്രയും പെട്ടെന്ന് കിട്ടട്ടെ. ആഹാരം കൊടുക്കാൻ മനസ്സ് കാണിച്ച ആ വീട്ടുകാർക്ക് നന്ദി 🙏
Dated: 5 October 2023, Reacue No: 146
Adoption ആയി പക്ഷെ കണ്ടിട്ട് സങ്കടം വരുന്നു. പാവം ആ വെള്ളത്തിന്റെ അടുത്ത് ഈ കുഞ്ഞുങ്ങളെ കൊണ്ട് കളയാൻ എങ്ങനെ മനസ്സ് വരുന്നു. മനുഷ്യൻ ഇത്രയും ക്രൂരനോ??
Dated : 6 oct 2023, Rescue No: 145
വീട്ടിൽ വളർത്തിയ ഒരു കുഞ്ഞ്. ആരും അറിയാതെ അതിനെ കൊണ്ടു റോഡിലോട്ടു തള്ളിയിട്ടു ഒരു ദയയും ഇല്ലാതെ കടന്നു കളയുന്ന മനുഷ്യൻ. അങ്ങനെ റോഡിലോട്ടു വലിച്ചു എറിഞ്ഞത് ആണ് ഈ കുഞ്ഞിനേയും. ഒന്നും അറിയാതെ അല്പം ആഹാരത്തിനു റോഡിൽ ഓടി നടന്നു കാണും. അല്ലെങ്കിൽ തന്നെ കൊണ്ടു പോകാൻ വളർത്തിയ ആൾ വരും എന്ന് പ്രതീക്ഷിച്ചു കാണും. ആരും വന്നില്ല. പകരം ഏതോ വണ്ടിയുടെ ഇടയിൽ പെട്ടു അവന്റെ കാൽ ഒടിഞ്ഞു. ഒടിഞ്ഞ കാലും കൊണ്ടു ദിവസ ങ്ങളോളം നടു റോഡിൽ. എന്ത് വേദന സഹിച്ചു കാണും. അതാണ് റോസി 🙏❤️ഗ്രേസി റോഡിൽ നിന്നും എടുത്തു അവൾക്ക് പേരും ഇട്ടു. വീട്ടിന്റെ അകത്തു സന്തോ ഷത്തോടെ പ്ലാസ്റ്റർ ചെയ്ത കാലും ആയി അവൾ ഉണ്ട്. ഇടയ്ക്കു കരയും വേദന കൊണ്ടു പക്ഷെ ആവീട്ടിൽ നിന്നും കിട്ടുന്ന സ്നേഹം മതി അവൾക്.
നാളെ റോസി യുടെ കാലിന്റെ സർജറി ആണ്. അതിനു നിങ്ങൾ ഓരോരുത്തരും സഹായിച്ചാലേ പറ്റു.