05/07/2018
PetDukan
പ്രാവ് വളര്‍ത്തല്‍ വിനോദത്തിനും ആദായത്തിനും !!!!!!!!!!
വര്‍ണ്ണവൈവിധ്യംകൊണ്ടും രൂപഭംഗികൊണ്ട് പ്രാവുകള്‍ ആരുടെയും മനം കവരുന്നതാണ്. വളര്‍ത്തുപക്ഷികളില്‍ ശാന്തരും സൗമ്യരുമാണ് പ്രാവുകള്‍. ഇന്ന് പ്രാവുകളെ വളര്‍ത്തുന്നത് ഒരു വിനോദം എന്നതിനപ്പുറം മികച്ച വരുമാനം നല്‍കുന്ന ഒന്നായിട്ടാണ് കര്‍ഷകര്‍ കാണുന്നത്.
പ്രാവിനെ വളര്‍ത്തി വില്‍ക്കുന്ന അനേകം കര്‍ഷകര്‍ ഇന്ന് കേരളത്തിലുണ്ട്.വിവിധയിനം പ്രാവുകളില്‍ മുമ്പന്‍ അമേരിക്കക്കാരനായ കിങ്ങുകളാണ്.തോളിനുവളവുള്ള മുതുകും ഉയര്‍ന്ന ചെറുവാലും ഉയര്‍ന്ന നെഞ്ചുമാണ് ഇവയുടെ പ്രത്യേകതകള്‍. പ്രദേശിക വിണിയില്‍ ഉയര്‍ന്ന വില ലഭിക്കുന്ന ഇവ വെള്ള,കറുപ്പ്,ബ്രൗണ്‍ നിറങ്ങളില്‍ ലഭിക്കും
ഇന്‍ഡ്യയുടെ തനത് ജനുസ്സായ ജാക്കോബിന്‍ കഴുത്തിനു ചുറ്റും ചാമരം വീശുന്ന തൂവലുകളാല്‍ കണ്ണിന് കൗതുകമേകുന്നവയാണ് ഇവ. ചിറകുകളില്‍ ശലഭങ്ങളെപ്പോലെ ചിത്രപ്പണികളുള്ളവരാണ് സാറ്റനേറ്റുകള്‍. ബ്യൂട്ടീ ഹോമര്‍, ഡബിള്‍ ക്രൈസ്റ്റ്, ഫില്‍ഗൈ ഷര്‍, കാരിയര്‍, മൂങ്ങാ പ്രാവുകള്‍, മുഷ്‌കി, ചുവാചന്‍, ബാറ്റില്‍, ട്രംബ്‌ളര്‍, ആസ്‌ട്രേലിയന്‍ റെഡ്, സിറാസ് എന്നിവയും വിവിധ പ്രാവിനങ്ങളാണ്.
പ്രാവുകള്‍ക്ക് കൂടൊരുക്കുമ്പോള്‍ 25 പ്രാവുകള്‍ക്ക് എട്ട് അടിനീളവും ആറ് അടി വീതിയും ഏഴ് അടി ഉയരവും എന്നതോതില്‍ സ്ഥലം അനുവദിക്കണം. മരച്ചില്ലകള്‍, ചെറിയ വടികള്‍, പുല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇവ കൂട് ഒരുക്കുന്നത്
കൂട് ചെറിയ ഇരുമ്പ് വലകള്‍ ഉപയോഗിച്ച് ഭദ്രമാക്കാവുന്നതാണ്. കൂട്ടിനുള്ളില്‍ മരക്കൊമ്പുകളില്‍ ചില്ലകള്‍ ഉപയോഗിക്കാം. പ്രാവുകളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്താന്‍ പോഷകസമ്പുഷ്ടമായ ആഹാരം നല്‍കേണ്ടത് അവശ്യമാണ്.
കുതിര്‍ത്ത ചോളം,പയര്‍ വര്‍ഗങ്ങള്‍, ഗോതമ്പ്,കപ്പലണ്ടി, നിലക്കടല എന്നിവ ഭക്ഷണമായി നല്‍കണം.ദിവസവും 30 മില്ലിമീറ്റര്‍ വെള്ളം ഒരു പ്രാവിന് നല്‍കണം.ചീരയില, മല്ലിയില എന്നിവയും ഇവയ്ക്ക് പ്രിയപ്പെട്ടതാണ്.
പ്രാവുകള്‍ അഞ്ച് ആറുമാസമാകുമ്പോള്‍ പ്രായ പൂര്‍ത്തിയാകുന്നു. ഇണചേര്‍ന്നതിനു ശേഷം എട്ട് ദിവസമാകുമ്പോള്‍ അദ്യത്തെ മുട്ടയിടുന്നു. കൂട്ടിനുള്ളില്‍ മണല്‍ ചട്ടികള്‍ ഒരുക്കിവെച്ചാല്‍ ഇവയ്ക്ക് മുട്ടയിടാനുള്ള സൗകര്യമായിരിക്കും. രണ്ടുമുട്ടകളാണ് പ്രാവുകള്‍ ഇടുന്നത്. മുട്ടയിട്ടതിന് ശേഷം പകല്‍ പൂവനും രാത്രി പിടയുമാണ് അടയിരിക്കുന്നത്. അടയിരിക്കുമ്പോള്‍ കൂട്ടിലെ ചൂട് 102 മുതല്‍ 105 ഡിഗ്രിയായി ക്രമീകരിക്കണം.
നാല് മുതല്‍ ആറ് ആഴ്ചയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ വേര്‍പിരിയും. സാധാരണരീതിയില്‍ പ്രാവുകള്‍ 15 മുതല്‍ 20 വര്‍ഷം ജീവിക്കും. പ്രവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്ക്കല്, വട്ടം കറങ്ങല്‍,കരണം മറിയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടും.
പാരാമിക്‌സോ വൈറസ് രോഗമാണ് പ്രാവുകളെ ബാധിക്കുന്ന മറ്റൊരു രോഗം.ഈ രോഗം ബാധിച്ച പ്രാവുകളില്‍ മറ്റ് രോഗലക്ഷണങ്ങളായ പച്ച കലര്‍ന്ന വയറിളക്കം,തീറ്റയോടുള്ള വൈമുഖ്യം എന്നിവയും കാണുന്നു. ഇത് വൈറസ് രോഗമായതുകൊണ്ട് ഫലപ്രദമായ ചികിത്സയില്ല.
വിറ്റാമിനുകളുടെ കുറവും പ്രാവുകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്.ബി 1 വിറ്റാമിന്റെ കുറവ് മൂലവും തലതിരിച്ചില്‍ കാണപ്പെടാം. ഇങ്ങനെയുള്ളപ്പോള്‍ ബി 1 വിറ്റാമിന്‍ നല്‍കാവുന്നതാണ്. ചികിത്സയോടൊപ്പം തന്നെ അസുഖം ബാധിച്ചവയെ മറ്റുള്ളവയില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും വേണം.
കൊളമ്പ ലിവിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പ്രാവുകള്‍ കറുപ്പ്, വെളുപ്പ് ചാരനിറം ഇളംചുവപ്പ് എന്നീ നിറങ്ങളില്‍ കാണുന്നു. രണ്ട് കറുത്ത തടിച്ചവരകള്‍ ഇരു ചിറകിലും കാണാം, ഇതിന്റെ വായിലും കറുത്തവര കാണുന്നു. കാലിന്റെ നിറം ചുവപ്പാണ്.
തൂക്കം 369 ഗ്രാം നീളം 28 സെ.മീറ്റര്‍. പറക്കുമ്പോള്‍ ചിറകുകളുടെ അഗ്രഭാഗം തമ്മില്‍ മുട്ടുമ്പോള്‍ കൈയ്യടി പോലെയുള്ള ശബ്ദം ഉണ്ടാകുന്നു.
കൂട്
മരച്ചില്ലകള്‍. ചെറിയ വടികള്‍, പുല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇവ കൂടു കെട്ടുന്നത്. ആണ്‍പ്രാവുകളാണ് കൂടുണ്ടാക്കുവാന്‍ സാമഗ്രികള്‍ ശേഖരിക്കുന്നതും കൂടിനെയും പെണ്‍പ്രാവിനെയും സംരക്ഷിക്കുന്നതും.
പ്രാവിനെ വളര്‍ത്താനായി നാം കൂട് ഒരുക്കുമ്പോള്‍ 25 ജോഡികള്‍ക്ക് 8 അടി നീളം 6 അടി വീതി 7 അടി ഉയരം എന്ന തോതില്‍ സ്ഥലം അനുവദിക്കണം. ഇതില്‍ പകുതി മേല്‍ക്കൂര നിര്‍മ്മിച്ച് ബാക്കും മേല്‍ക്കൂര ഇല്ലാതെയും പറക്കുന്നതിനും, വ്യായാമത്തിനും വേണ്ടി നീക്കിവെക്കണം. കൂട് ചെറിയ ഇരുമ്പ് വലകള്‍ ഉപയോഗിച്ച് ഭദ്രമാക്കാവുന്നതാണ്. കൂട്ടിനുള്ളില്‍ പരന്ന മരക്കൊമ്പിന്‍ ചില്ലകള്‍ ഉപയോഗിക്കാം. ഇവയ്ക്ക് ഒരു ഇഞ്ച് വീതിയും കനവും ഉണ്ടാകാം. പലകൂടുകളില്‍ കഴിയുന്ന പ്രാവുകളെ ഒരു കൂടിലേക്ക് മാറ്റരുത്. ആണ്‍ പ്രാവുകള്‍ തമ്മില്‍ കൊത്താന്‍ സാധ്യതയുണ്ട്. മതിയായ സ്ഥലമില്ലാതെ ഇവയെ നീക്കിപ്പാര്‍പ്പിക്കരുത്. ഇത് സമ്മര്‍ദ്ദത്തിനിടയാക്കും.
ഭക്ഷണം
ധാന്യങ്ങള്‍, വിത്തുകള്‍, മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഇവയെ പറക്കാന്‍ അനുവദിച്ചാല്‍ ചെറിയ പ്രാണികള്‍, മറ്റു ജീവികള്‍ എന്നിവയെ ഇവ ഭക്ഷണത്തിന്നായി ഉപയോഗപ്പെടുത്തും. ദിവസം 30 മില്ലീമീറ്റര്‍ (1 ഔണ്‍സ്) വെള്ളം ഇതിന് നല്‍കണം.
പ്രജനനം
പ്രാവുകള്‍ 5-6 മാസമാകുമ്പോള്‍ പ്രായ പൂര്‍ത്തിയാകുന്നു. ഇണ ചേര്‍ന്നതിനുശേഷം 8 ദിവസമാകുമ്പോള്‍ ആദ്യത്തെ മുട്ടയിടുന്നു. രണ്ടാമത്തെ മുട്ട രണ്ട് ദിവസത്തിന് ശേഷവും സാധാരണയായി വൈകുന്നേരം അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിലാണ് ആദ്യത്തെ മുട്ടിയിടുന്നത്. രണ്ടാമത്തെ മുട്ട ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും മൂന്നു മണിക്കും മൂന്ന് മണിക്കും ഇടയിലും. ഒന്നാമത്തെ മുട്ടയിടാന്‍ ഉടന്‍ തന്നെ മാറ്റണം. രണ്ടാമത്തെ മുട്ടയിട്ടതിനുശേഷം വിരിയിക്കുന്നതിനായി കൂട്ടില്‍ വെച്ച് കൊടുക്കണം. അല്ലെങ്കില്‍ ആദ്യത്തെ മുട്ട രണ്ട് ദിവസം മുമ്പേ വിരിയുംയ കൂട്ടിലെ ചൂട് 102-105 ഡിഗ്രി എ ആയി ക്രമീകരിക്കണം.
4-6 ആഴ്ച പ്രായമായാല്‍ കുഞ്ഞുങ്ങള്‍ വേര്‍പിരിയുന്നു.ഇതിനിടയില്‍ പെണ്‍ പ്രാവ് കൂടുതല്‍ മുട്ടകള്‍ ഇടുന്നു. കൊല്ലത്തില്‍ 8 ക്ലച്ചുകളിലായിട്ടാണ് മുട്ടയിടുന്നത്.
ആയുസ്
പ്രാവുകള്‍ 15-20 വര്‍ഷം വരെ ജീവിക്കും (വളര്‍ത്തുകയാണെങ്കില്‍) പ്രകൃതിയില്‍ കഴിയുന്ന പ്രാവുകള്‍ മറ്റു മൃഗങ്ങളുടെ ആക്രമണം മൂലവും, ഭക്ഷണം, വെള്ളം ഇവയുടെ കുറവുകൊണ്ടും അസുഖം കാരണവും മറ്റു സമ്മര്‍ദ്ദങ്ങള്‍ മൂലവും ഓരോ വര്‍ഷവും 30% പ്രാവുകള്‍ ചത്തുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പരിശീലനം
വീടുകളില്‍ വളര്‍ത്തുന്ന പ്രാവുകള്‍ക്ക് പലതരത്തിലുള്ള പരിശീലനവും നല്‍കും. ആരോഗ്യമുള്ള പ്രാവുകളുടെ വിസര്‍ജ്യത്തിന് ദുര്‍ഗന്ധമുണ്ടാകില്ല. പക്ഷെ അനാരോഗ്യമുള്ളവയുടേതിന് ദുര്‍ഗന്ധമുണ്ടായിരിക്കും. വീടുകളില്‍ ഇതു ഒഴിവാക്കുന്നതിനായി പോട്ട് ട്രെയിനിംഗ്, പീജിയന്‍ പാന്റ് എന്നിവ ഉപയോഗപ്പെടുത്താം. നിശ്ചിത സ്ഥലത്ത് വെച്ചിട്ടുള്ള പാത്രത്തില്‍ വന്നിരുന്ന് വിസര്‍ജ്ജനം ചെയ്യിക്കുന്ന രീതിയാണിത്. കാഷ്ടം നിലത്തു വീഴാതിരിക്കാനായി പ്രത്യേകരീതിയില്‍ തയ്യിച്ച് ഉടുപ്പിക്കുന്നതാണ് പീജിയന്‍ പാന്റ്. ഇത് കൊണ്ട് പ്രാവുകള്‍ക്ക് പറക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകാറില്ല.
ചരിത്രം
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പ്രാവുകള്‍ മനുഷ്യരുമായി ഇണങ്ങി ജീവിച്ചിരുന്നു. അഉ 220 വര്‍ഷം മുമ്പ് തന്നെ ബെല്‍ജിയത്തില്‍ പ്രാവ് വളര്‍ത്തല്‍ പ്രചാരത്തിലുണ്ടായിരുന്നു. സന്ദേശ വാഹകരെന്നറിയപ്പെടുന്ന പ്രാവുകളെ കത്തുകള്‍ കൈമാറുന്നതിനും പട്ടാളസേന യുദ്ധസന്ദേശങ്ങള്‍ നല്‍കുവാനും ഉപയോഗപ്പെടുത്തിയിരുന്നു. ബെല്‍ജിയം ജര്‍മ്മനി, എന്നീ രാജ്യങ്ങള്‍ പണ്ട് കാലങ്ങളില്‍ ഇതിനുവേണ്ടി പ്രാവുകളെ ഉപയോഗപ്പെടുത്തിയിരുന്നു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഇവ 1600 - 2000 കിലോമീറ്റര്‍ വരെ പറന്ന് തിരിച്ച് വന്നിട്ടുണ്ട്. ലോകത്തില്‍ എവിടെക്കൊണ്ടുവിട്ടാലും സ്വവസതി കണ്ടുപിടിക്കാനുള്ള കഴിവ് പ്രാവുകളുടെ പ്രത്യേകതയാണ്.
കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്തു വളര്‍ത്തുന്ന പക്ഷിയാണ് പ്രാവുകള്‍. തൊണ്ടയുടെ ഭാഗത്ത് അന്നനാളത്തില്‍ ചെറിയ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ക്രോപ് എന്ന അവയവത്തിലെ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് പീജിയന്‍ മില്‍ക്ക് എന്നറിയപ്പെടുന്നത്. ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇവയില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ പശുവിന്‍പാല്‍ മുലപ്പാല്‍ എന്നിവയിലേതിനേക്കാളും കൂടുതലാണ്. രോഗപ്രതിരോധശക്തി നല്‍കുന്ന ആന്റിബോഡീസ് ഘടകവും കൂടുതലായിട്ടുണ്ട്.
മുട്ടവിരിയുന്നതിന് 5 ദിവസം മുമ്പ് തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന ഇവ കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ചവരെ പ്രാവുകള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നല്‍കുന്നു. സാധാരണയായി അമിതാഹാരം ശേഖരിച്ചുവെക്കാനാണ് ക്രോപിനെ ഉപയോഗപ്പെടുത്തുന്നത്. ക്രോപ്പില്‍ നിന്ന് പാലിനെ വായയില്‍ കൊണ്ട് വന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നു
രോഗങ്ങൾ
പ്രാവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്ക്കല്, വട്ടം കറങ്ങല്‍, കരണം മറിയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടും. ഈ രോഗാവസ്ഥ പ്രധാനമായും രണ്ട് രോഗങ്ങളുടെ ലക്ഷണങ്ങളായാണ് കാണപ്പെടുന്നത്. പ്രാവുകളിലെ മാരകമായ പാരാമിക്‌സോ വൈറസ് രോഗവും ഹീമോപ്രോട്ടിയസ് എന്ന പ്രോട്ടോസോവ രോഗവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
പാരാമിക്‌സോ വൈറസ് രോഗം നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്നു. ഈ രോഗം ബാധിച്ച പ്രാവുകളില്‍ മറ്റു രോഗ ലക്ഷണങ്ങളായ പച്ച കലര്‍ന്ന വയറിളക്കം, തീറ്റയോടുള്ള വൈമുഖ്യം എന്നിവയും കാണപ്പെടുന്നു. വൈറസ് രോഗമായതുകൊണ്ട് ഫലപ്രദമായ ചികിത്സയില്ല. പാര്‍ശ്വാണു ബാധയ്‌ക്കെതിരായി ആന്റിബയോട്ടിക്കുകളും മറ്റ് അനുബന്ധ ചികിത്സകളും ഒരു പരിധിവരെ ഉപയോഗപ്രദമാണ്. ഇതിനെതിരായ കുത്തിവെപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ ലഭ്യമല്ല. വിലയേറിയ ഇനങ്ങളെ വളര്‍ത്തുന്നവര്‍ വിദേശങ്ങളില്‍ നിന്ന് മരുന്ന് വരുത്തി കുത്തിവെപ്പുകള്‍ നല്കാറുണ്ട്.
ഹീമോപ്രോട്ടിയസ് വിഭാഗത്തില്‍പ്പെട്ട അണുക്കള്‍ മലേറിയ രോഗം വരുത്തുന്നു. ഇവ പ്രധാനമായും പ്രാവുകളുടെ ശരീരത്തില്‍ കാണുന്ന പ്രാണികളിലൂടെ മറ്റുള്ളവയിലേക്ക് പകരുന്നു. ശ്വേതരക്താണുക്കളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഈ രോഗത്തിലും തലതിരിച്ചില്‍ കാണപ്പെടാറുണ്ട്. കൂടാതെ വിളര്‍ച്ച, തൂങ്ങി നില്ക്കല്‍, തൂക്കം കുറയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു. ഇതിന് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. രോഗാരംഭത്തില്‍ ക്ലോറോക്വിന്‍ അടങ്ങിയ മരുന്നുകള്‍ ഫലപ്രദമായി കണ്ടുവരുന്നു.
മേല്‍പറഞ്ഞ രോഗങ്ങള്‍ കൂടാതെ വിറ്റാമിനുകളുടെ പ്രത്യേകിച്ച് B1 വിറ്റാമിന്റെ അപര്യാപ്തതയിലും തലതിരിച്ചില്‍ കാണപ്പെടാം. ഇങ്ങിനെയുള്ളപ്പോള്‍ B1 വിറ്റാമിന്‍ ഉള്ള മരുന്നുകള്‍ നല്കുന്നത് ഫലപ്രദമാണ്. ചികിത്സയോടൊപ്പം തന്നെ അസുഖം ബാധിച്ചവയെ മറ്റുള്ളവയില്‍നിന്ന് മാറ്റിയിടുകയും കൂടുതല്‍ ശ്രദ്ധ നല്കുകയും വേണം. ഭക്ഷണവും വെള്ളവും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതുകൊണ്ട് ഫില്ലറോ, സിറിഞ്ചോ ഉപയോഗിച്ച് ലഘുവായ ഭക്ഷണങ്ങള്‍ വായില്‍ ഒഴിച്ചു കൊടുക്കണം. പ്രാണികളുടെ നിയന്ത്രണത്തിനും ശ്രദ്ധ നല്‌കേണ്ടതുണ്ട്.
പ്രാവുകള്‍ക്ക് തലതിരിച്ചില്‍

കടപ്പാട് : മാതൃഭൂമി. ഡോ. പി.വി. ട്രീസാമോള്‍,ഡോ. ഉഷ നാരായണ പിള്ള
വെറ്ററിനറി കോളേജ്, മണ്ണുത്തി