Animal welfare society

Animal welfare society ANIMAL SHELTER, ANIMAL RESCUE,
PET ADOPTION SERVICE IN THRISSUR

29/09/2023
07/09/2023
ഉത്തരവാദിത്വം***************തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ 3.50 നുള്ള ഇൻറർസിറ്റിക്ക് തിരുവനന്തപുരത്തേക്കുള്ള ...
10/07/2023

ഉത്തരവാദിത്വം
***************

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ 3.50 നുള്ള ഇൻറർസിറ്റിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഏറെ നാളുകളായി കാണുന്ന ഒരു കൗതുകക്കാഴ്ചയുണ്ട്.

ഇൻറർസിറ്റി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഉറക്കെ കുരച്ചുകൊണ്ട് ട്രെയിനിനൊപ്പം ഓടുന്ന ഒരു "നായകൻ..!"

കുറച്ചു കഴിയുമ്പോഴേക്കും കൂളായി തിരികെ നടന്നു വരികയും ചെയ്യും.

രണ്ടുമാസത്തിലേറെയായി ഞാനിതിന് സാക്ഷിയാണ്.

ഇന്നാണ് അതിന്റെ ഗുട്ടൻസ് പിടികിട്ടിയത്.

ഊർജ്ജസ്വലനും ചെറുപ്പക്കാരനും സുന്ദരനുമായതിനാലാവാം എനിക്കവനോട് ഒരു ഇഷ്ടം തോന്നാറുണ്ട്.

വർഗ്ഗസമരമോ പട്ടിപ്പേടിയോ ഒന്നുമില്ലാതെ മനുഷ്യനും പട്ടിയും പ്ലാറ്റ്ഫോം മെത്തയാക്കി ഉറങ്ങുന്നത് സ്ഥിരം കാഴ്ചയാണ് തൃശൂരിൽ. ചൂടുകാലത്ത് കാല്നാലും മേൽപ്പോട്ടാക്കിയും മഞ്ഞും മഴയുമുള്ളപ്പോൾ "O" പോലെ ചുരുണ്ടു കിടന്നും ഉറങ്ങുന്ന ഇവരിൽ മറ്റാർക്കും ഇത്തരമൊരു ഭാവപ്പകർച്ച ഞാൻ കണ്ടിട്ടില്ല.

പുറകിലെ കമ്പാർട്ട്മെന്റിലാണ് കയറാറുള്ളത് എന്നതിനാൽ എല്ലാ തിങ്കളാഴ്ചയും ഒരനുഷ്ഠാനം പോലെ ഈ കാഴ്ച അനുഭവവേദ്യമാകാറുണ്ട്.

അല്പം നേരത്തെ എത്തിയതിനാൽ ഇന്നാണ് അത് കൃത്യമായി നിരീക്ഷിക്കാൻ അവസരം കിട്ടിയത്.

നിർത്താതെ പെയ്യുന്ന മഴയുടെ തണുപ്പിൽ എല്ലാ പട്ടികളും ചുരുണ്ടു കൂടി കിടന്നുറങ്ങുന്നു. പക്ഷേ നമ്മുടെ കക്ഷി മാത്രം ജാഗരൂകനായി ഇരിക്കുകയാണ്.

വണ്ടി അനൗൺസ് ചെയ്യുമ്പോൾ ചെവി കൂർപ്പിച്ചു പിടിച്ചിട്ടുള്ള ഇരിപ്പും ശ്രദ്ധയും മുഖഭാവവും ഒന്ന് കാണേണ്ടതു തന്നെ.

അനൗൺസ്മെന്റ് അവസാനിച്ചതും കക്ഷി പതിയെ എഴുന്നേറ്റ് ട്രെയിൻ വരുന്ന ദിശയിലേക്ക് നടന്നു.

സ്റ്റേഷനിലെ മറ്റു കോലാഹലങ്ങൾ ഒന്നും തന്നെ ഞങ്ങളെ രണ്ടുപേരെയും ബാധിക്കുന്നില്ല. അവനാണെങ്കിൽ മറ്റൊരു ലോകമേ അറിയുന്നില്ല. ഞാനാണെങ്കിൽ അവനെ മാത്രം അറിയുന്നു.

പ്ലാറ്റ്ഫോമിലേക്ക് കുതിച്ചെത്തിയ എൻജിനൊപ്പം പതിവുപോലെ അവൻ ഉറക്കെ കുറച്ചുകൊണ്ട് ഓടി.

മൂന്നു മിനിറ്റ് സമയമുണ്ടെങ്കിലും സാധാരണഗതിയിൽ വണ്ടി വന്നാൽ മറ്റുള്ളവരെപ്പോലെ ഞാനും വെപ്രാളപ്പെട്ട് ഓടി വണ്ടിയിൽ കയറുകയാണ് ചെയ്യുക.

പക്ഷേ ഇന്നത്തെ എൻ്റെ ശ്രദ്ധാകേന്ദ്രം ഇവനായിരുന്നതിനാൽ ഒട്ടും തിടുക്കമുണ്ടായില്ല.

വണ്ടി സ്ലോ ചെയ്തതും ബ്രേക്കിട്ട പോലെ ഇവൻ ഓട്ടം അവസാനിപ്പിച്ച് വളരെ കൂളായി തിരിഞ്ഞു നടന്നു.

വണ്ടി നിർത്തിച്ച് ആളുകളെ കയറ്റി വിടുക എന്നത് തൻ്റെ കടമയായി അവൻ കരുതുന്നു. അതിന്റെ കോലാഹലമാണ് ഈ കാണിക്കുന്നത്..!!

അനൗൺസ്മെന്റ് കേൾക്കുമ്പോഴുള്ള ഉണർവ്വ്..
കുതിച്ചോടുന്ന ട്രെയിൻ എൻജിനോടുള്ള ആജ്ഞാശക്തി..
വണ്ടി നിർത്തി കഴിയുമ്പോൾ ചാരിതാർത്ഥ്യത്തോടെയുള്ള തിരിഞ്ഞു നടത്തം..!!

എനിക്ക് ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കാൻ തോന്നി. ഒപ്പം ഹർഷാത്ഭുതങ്ങളോടെ അവനെ ഹസ്തദാനം ചെയ്ത് അഭിനന്ദിക്കാനും..!!

ആരിൽ കാണും ഇത്രയ്ക്കും ആത്മാർത്ഥമായ ഉത്തരവാദിത്വബോധം??!!

(മനു 10.07.2023)
(കടപ്പാട് )

‼️ABANDONED‼️🔻THRISSUR 🔻❗️മെട്രോ പോളിടിൻ ഹോസ്പിറ്റലിന് എതിർവശത്ത് ഇന്നലെ (10/6/23) മുതൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്...
10/06/2023

‼️ABANDONED‼️
🔻THRISSUR 🔻
❗️മെട്രോ പോളിടിൻ ഹോസ്പിറ്റലിന് എതിർവശത്ത് ഇന്നലെ (10/6/23) മുതൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ്...
നിലവിൽ യാതൊരു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാത്ത
ഈ ഡോഗിനെ ഏറ്റെടുത്തു സംരക്ഷിക്കാൻ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക 9497547256

28/01/2023

❗️ABANDONED❗️
🔻 തൃശ്ശൂർ ജില്ല ആളുരിന് അടുത്ത് ഒരു റോട്ട് വീലർ ഇനത്തിൽ പെട്ട നായ ഉപേക്ഷിച്ചതോ, വഴിതെറ്റി വന്നതോ ആയനിലയിൽ ഒരു വീടിന്റെ സിറ്റ് ഔട്ടിൽ വന്ന് കിടക്കുന്നുണ്ട്,
ഒരു സ്ത്രീ ഒറ്റക്കു താമസിക്കുന്ന വീടായതിനാൽ അവർ പേടിച്ചു വാതിൽ അടച്ച് പുറത്തിറങ്ങാൻ പറ്റാത്ത നിലയിൽ ആണ് ഇപ്പോൾ ഉള്ളത്..
ആ ഭാഗത്തുള്ള ആരെങ്കിലും ഈ ഡോഗിനെ റെസ്ക്യൂ ചെയ്ത് സംരക്ഷിക്കാൻ തയ്യാറുള്ളവർ ഉണ്ടെങ്കിൽ
please contact :- 9497547256

18/01/2023

❗️ABANDONED❗️
🔻പാലക്കാട്‌ ജില്ല ഷൊർണ്ണൂർ
ശാന്തി തീരത്തിന്റെ പരിസരത്ത് ലാബ്രഡോർ ഇനത്തിൽ പെട്ട ഒരു ഡോഗിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നലെ മുതൽ കണ്ടെത്തിയിട്ടുണ്ട്....
ഈ ഡോഗിനെ അവിടെനിന്ന് ഏറ്റെടുത്തു സംരക്ഷിക്കാൻ താല്പര്യം ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ
please contact :- 9497547256

10/01/2023
09/01/2023

Our 14-year-old dog Abbey died last month. The day after she passed away my 4-year-old daughter Meredith was crying and talking about how much she missed Abbey. She asked if we could write a letter to God so that when Abbey got to heaven, God would recognize her. I told her that I thought we could so, and she dictated these words:

Dear God, Will you please take care of my dog? She died yesterday and is with you in heaven. I miss her very much. I am happy that you let me have her as my dog even though she got sick.

I hope you will play with her. She likes to swim and play with balls. I am sending a picture of her so when you see her you will know that she is my dog. I really miss her.
Love, Meredith.

We put the letter in an envelope with a picture of Abbey and Meredith and addressed it to God/Heaven. We put our return address on it. Then Meredith pasted several stamps on the front of the envelope because she said it would take lots of stamps to get the letter all the way to heaven. That afternoon she dropped it into the letterbox at the post office. A few days later, she asked if God had gotten the letter yet. I told her that I thought He had.

Yesterday, there was a package wrapped in gold paper on our front porch addressed, 'To Meredith' in an unfamiliar hand. Meredith opened it. Inside was a book by Mr. Rogers called, 'When a Pet Dies.' Taped to the inside front cover was the letter we had written to God in its opened envelope. On the opposite page were the picture of Abbey & Meredith and this note:

Dear Meredith, Abbey arrived safely in heaven. Having the picture was a big help and I recognized her right away.

Abbey isn't sick anymore. Her spirit is here with me just like it stays in your heart. Abbey loved being your dog. Since we don't need our bodies in heaven, I don't have any pockets to keep your picture in so I am sending it back to you in this little book for you to keep and have something to remember Abbey by.

Thank you for the beautiful letter and thank you."❤️
Author unknown

🙏🏻ADOPTION 🙏🏻🙏🏻❤️ADOPT THIS BABY GIRL❤️🙏🏻SHE is 50 days old ❤️Dewormed 👍Adoption formalities mandatory 👍please contact o...
06/01/2023

🙏🏻ADOPTION 🙏🏻
🙏🏻❤️ADOPT THIS BABY GIRL❤️🙏🏻
SHE is 50 days old ❤️
Dewormed 👍
Adoption formalities mandatory 👍
please contact on 9497547256🙏🏻

‼️ABANDONED‼️❗️KUNNAMKULAM❗️🐕കേരളത്തിലെ ഡ്യൂപ്ലിക്കേറ്റിന്റെ നാടായ കുന്നംകുളത്തെ ഏതോ ഒരു ഡ്യൂപ്ലിക്കേറ്റ് മൃഗസ്‌നേഹി നഗര...
05/01/2023

‼️ABANDONED‼️
❗️KUNNAMKULAM❗️
🐕കേരളത്തിലെ ഡ്യൂപ്ലിക്കേറ്റിന്റെ നാടായ കുന്നംകുളത്തെ ഏതോ ഒരു ഡ്യൂപ്ലിക്കേറ്റ് മൃഗസ്‌നേഹി നഗരമധ്യത്തിൽ, ഭാവന തിയേറ്ററിന്റെയും
ട്രഷറിയുടെയും അടുത്തുള്ള റോഡിൽ ഉപേക്ഷിച്ചതാണ് ഈ റോട്ട് വീലർ ഇന്നത്തിൽ പെട്ട നായയെ....
❗️ആളൊഴിഞ്ഞ ഒരു ചെറിയ വീടിന്റെ അകത്തേക്ക് ഇപ്പോൾ ഈ ഡോഗിനെ മാറ്റി നിർത്തിയിട്ടുണ്ട്...
❗️ചെറിയ ചുറ്റുമതിൽ ആണ് ആ വീടിനുള്ളത്, അതുകൊണ്ട് എത്ര നേരം അവിടെ നിൽക്കും എന്ന് പറയാൻ പറ്റില്ല....
❗️കുന്നംകുളത്തുള്ള യഥാർത്ഥ മൃഗസ്നേഹികൾ ആരെങ്കിലും ഈ ഡോഗിനെ സംരക്ഷിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടെകിൽ
please contact:-
9497547256

05/01/2023

🐕ജന്മനാ കാഴ്ച്ച ഇല്ലാതെ ജനിച്ച ഈ നായകുട്ടിയെ ഞങ്ങൾ ആദ്യം കാണുന്നത് മുളംകുന്നത്ത്കാവ് പഞ്ചായത്തിന്റെ ആന്റി റാബിസ് വാക്‌സിനേഷനിടെയാണ്...
🐕 ഒരിക്കലും ഈ ലോകത്തെ കാഴ്ചകൾ കാണാൻ കഴിയാത്ത ഇവളെ ഞങ്ങൾ ഷെൽട്ടറിലേക്ക് കൊണ്ട് വന്നു ...
🐕ഇപ്പോൾ ഏകദേശം 70 ദിവസം പ്രായമുണ്ട്...
🐕ഈ ഡോഗിനെ സംരക്ഷിക്കാനും ജീവിതത്തിൽ കൂടെ കൂട്ടാനും താല്പര്യമുള്ള ആരെങ്കിലും തൃശ്ശൂർ ഭാഗത്ത്‌ ഉണ്ടെങ്കിൽ please contact :- 9497547256

24/12/2022

04/11/2022

❤ADOPTION❤
🙏ഈ പോസ്റ്റ്‌ ഒരു സോഷ്യൽ മീഡിയ മൃഗ സ്നേഹികളും ഷെയർ ചെയ്യുകയോ ഈ കുട്ടികളുടെ അഡോപ്ഷന് വേണ്ടി ശ്രമിക്കുകയോ ചെയ്യില്ല എന്നറിയാം എങ്കിലും വെറുതെ ഇട്ട ഒരു അഡോപ്ഷൻ പോസ്റ്റ്‌...... 😄
ലൊക്കേഷൻ :-തൃശ്ശൂർ 🔻9497547256
🐕അയ്യോ രക്ഷിക്കൂ, രക്ഷിക്കൂ.....
🔻എന്റെ വീട്ടിൽ 10 എണ്ണം ഉണ്ട് അല്ലെങ്കിൽ ഞാൻ എടുത്തേനേ...
തുടങ്ങിയ കമെന്റുകൾ നിരോധിച്ചിരിക്കുന്നു...😄



Send a message to learn more

23/10/2022

❤HAPPY DIWALI❤

❤ഏറ്റുമാനൂർ❤ കോടതിപ്പടിക്ക് എതിർവശം പടിഞ്ഞാറ്റുംഭാഗം കുഴിയാലിപ്പാടം കല്ലുംപുറത്ത് വീട്ടിലാണ് ഈ കുഞ്ഞാടുള്ളത്. വീട്ടമ്മയു...
19/10/2022

❤ഏറ്റുമാനൂർ❤
കോടതിപ്പടിക്ക് എതിർവശം പടിഞ്ഞാറ്റുംഭാഗം കുഴിയാലിപ്പാടം കല്ലുംപുറത്ത് വീട്ടിലാണ് ഈ കുഞ്ഞാടുള്ളത്. വീട്ടമ്മയും പോറ്റമ്മയുമായ മേരിയെ കാണുമ്പോൾ കുഞ്ഞാട് ഓടിയെത്തുന്നത് കൃത്രിമപ്പാദം ഘടിപ്പിച്ച കാലുമായാണ്.

തീറ്റയെടുക്കാൻ സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുഞ്ഞാടിന്റെ കാലിൽ കയർ കുരുങ്ങി 4 ദിവസം മുൻപാണ് കണങ്കാൽ മുറിഞ്ഞുതൂങ്ങിയത്. വീട്ടുകാർ മുറിവിൽ മരുന്നു വച്ചുകെട്ടി. പക്ഷേ, 2 ദിവസം കഴിഞ്ഞപ്പോൾ ആട്ടിൻക്കുട്ടിയുടെ കാലി‍ൽ നീര് വന്നു. മുറിവു പഴുത്തു. പിന്നീട് തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. പി.ബിജു പരിശോധിച്ചു. കണങ്കാൽ വച്ച് മുറിച്ചു മാറ്റി.മുട്ടനാടായിട്ടും വിൽക്കാതെ വളർത്താനാണ് വീട്ടുകാരുടെ താൽപര്യമെന്നറിഞ്ഞ ഡോക്ടറാണ് കൃത്രിമ കാൽപാദം ഘടിപ്പിക്കാമെന്നു പറഞ്ഞത്. വീട്ടുകാർക്ക് സാമ്പത്തിക ബാധ്യത വരാത്തവിധം ലളിതമായ മാർഗമാണ് ഡോക്ടർ ഇതിനായി തിരഞ്ഞെടുത്തത്. വലിയ സിറിഞ്ചിന്റെ സൂചി ഒഴിവാക്കി ബാരൽ ഭാഗമാണ് പാദമായി ഉപയോഗിച്ചത്. ബാരൽ ഘടിപ്പിക്കാൻ കമ്പി ഉപയോഗിച്ചില്ല. രണ്ടായി മുറിച്ച ബാരലിന്റെ പൊള്ളയായ ഭാഗം കാലിനോടു ചേർത്ത് ഊരിപ്പോകാത്തവിധമാണ് ഉറപ്പിച്ചതെന്നതാണ് വലിയ പ്രത്യേകത. ബാരലിന്റെ അടിഭാഗം ‘ഗ്രിപ്’ കിട്ടാൻ ‘ഷൂ’വിന്റെ മാതൃകയിൽ ചെത്തി രൂപപ്പെടുത്തി. കുളമ്പുള്ള മറ്റു കാലുകൾ കുത്തി നടക്കുന്നതു പോലെ തന്നെ കൃത്രിമ പാദം ഘടിപ്പിച്ച കാലും കുത്തി അനായാസം ഓടാനും ചാടാനും ആടിനു കഴിയും. കാൽ വളരുന്നതിനനുസരിച്ച് നീളം ക്രമീകരിക്കാം. രാത്രിയിൽ ആടിനെ ഉറക്കാൻ കിടത്തുമ്പോൾ ‘പാദം’ അഴിച്ച് മാറ്റാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയയിൽ ആദ്യ പരീക്ഷണമാണ് ഇത്. ഏകദേശം ഒരു വയസ്സുള്ള കുട്ടൂസ് എന്ന മുട്ടനാടിനെ 2 മാസം പ്രായമുള്ളപ്പോൾ വീട്ടുകാർ വിലയ്ക്കു വാങ്ങിയതാണ്. ലോട്ടറി വിൽപനക്കാരനായ തോമസ് ദേവസ്യയ്ക്കും ഭാര്യ മേരിയ്ക്കും (തങ്കമ്മ) കുട്ടൂസിനെ കൂടാതെ മറ്റൊരു മുട്ടനാടും 2 പെണ്ണാടും 2 കു‍ഞ്ഞാടുകളുമുണ്ട്.

03/10/2022

❗️പൂർണമായും സ്വന്തം സ്ഥലത്ത്, സ്വന്തം ഫണ്ടിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക അനിമൽ ഷെൽട്ടർ
❗️സോഷ്യൽ മീഡിയ ഫണ്ട്‌ അപ്പീലുകൾ ഇത് വരെ ഇടാത്ത ഒരേ ഒരു സ്ഥാപനം
❗️അനിമൽ റെസ്ക്യൂ വിന് വേണ്ടി മാത്രമായി ചെറുതും വലുതുമായി മൂനോളം റെസ്ക്യൂ വാഹനങ്ങൾ
❗️x ray,സ്കാനിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഉള്ള കേരളത്തിലെ ഏക അനിമൽ ഷെൽട്ടർ
‼️ഈ വിദ്യാരംഭ ദിനത്തിൽ ഞങ്ങളുടെ മൃഗ സംരക്ഷണ കേന്ദ്രം പാലക്കാട്‌ ജില്ലയിലെ ഷൊർണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുകയാണ്....
❗️ഞങ്ങൾക്ക് വേണ്ടത് എല്ലാ മൃഗസ്നേഹികളുടെയും അനുഗ്രഹവും, സ്നേഹവും, മാനസിക പിന്തുണയും മാത്രമാണ്....
സഹകരിക്കുക...
നമുക്ക് ഒന്നായി തെരുവിന്റെ മക്കൾക്ക്‌ വേണ്ടി പോരാടാം....

‼️ചീരു വിടവാങ്ങി ‼️❗️കാര്യവട്ടം സ്‌റ്റേഡിയത്തില്‍ അടക്കം സുരക്ഷാ പരിശോധനക്ക് നേതൃത്വം നൽകിയ ഡോഗ് ആയിരുന്നു ചീരു...ആറ് വയ...
02/10/2022

‼️ചീരു വിടവാങ്ങി ‼️
❗️കാര്യവട്ടം സ്‌റ്റേഡിയത്തില്‍ അടക്കം സുരക്ഷാ പരിശോധനക്ക് നേതൃത്വം നൽകിയ ഡോഗ് ആയിരുന്നു ചീരു...
ആറ് വയസ്സ് മാത്രം പ്രായമായ ചീരുവിന് അപ്രതീക്ഷിത ഹൃദയഘാതം സംഭവിക്കുകയായിരുന്നു...
പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം ശ്വാനസേനയുടെ ആസ്ഥാനത്ത് ഔദ്യോധിക ബഹുമതികളോടെ ചീരുവിനെ
സംസ്കരിച്ചു..........പ്രണാമം......

07/09/2022

Address

Thrissur
680589

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919497547256

Alerts

Be the first to know and let us send you an email when Animal welfare society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Animal welfare society:

Videos

Share

Category


Other Animal Shelters in Thrissur

Show All