13/01/2020
കൊളമ്പ ലിവിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പ്രാവുകള്‍ കറുപ്പ്, വെളുപ്പ് ചാരനിറം ഇളംചുവപ്പ് എന്നീ നിറങ്ങളില്‍ കാണുന്നു. രണ്ട് കറുത്ത തടിച്ചവരകള്‍ ഇരു ചിറകിലും കാണാം, ഇതിന്റെ വായിലും കറുത്തവര കാണുന്നു. കാലിന്റെ നിറം ചുവപ്പാണ്.
തൂക്കം 369 ഗ്രാം നീളം 28 സെ.മീറ്റര്‍. പറക്കുമ്പോള്‍ ചിറകുകളുടെ അഗ്രഭാഗം തമ്മില്‍ മുട്ടുമ്പോള്‍ കൈയ്യടി പോലെയുള്ള ശബ്ദം ഉണ്ടാകുന്നു.
കൂട്
മരച്ചില്ലകള്‍. ചെറിയ വടികള്‍, പുല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇവ കൂടു കെട്ടുന്നത്. ആണ്‍പ്രാവുകളാണ് കൂടുണ്ടാക്കുവാന്‍ സാമഗ്രികള്‍ ശേഖരിക്കുന്നതും കൂടിനെയും പെണ്‍പ്രാവിനെയും സംരക്ഷിക്കുന്നതും.
പ്രാവിനെ വളര്‍ത്താനായി നാം കൂട് ഒരുക്കുമ്പോള്‍ 25 ജോഡികള്‍ക്ക് 8 അടി നീളം 6 അടി വീതി 7 അടി ഉയരം എന്ന തോതില്‍ സ്ഥലം അനുവദിക്കണം. ഇതില്‍ പകുതി മേല്‍ക്കൂര നിര്‍മ്മിച്ച് ബാക്കും മേല്‍ക്കൂര ഇല്ലാതെയും പറക്കുന്നതിനും, വ്യായാമത്തിനും വേണ്ടി നീക്കിവെക്കണം. കൂട് ചെറിയ ഇരുമ്പ് വലകള്‍ ഉപയോഗിച്ച് ഭദ്രമാക്കാവുന്നതാണ്. കൂട്ടിനുള്ളില്‍ പരന്ന മരക്കൊമ്പിന്‍ ചില്ലകള്‍ ഉപയോഗിക്കാം. ഇവയ്ക്ക് ഒരു ഇഞ്ച് വീതിയും കനവും ഉണ്ടാകാം. പലകൂടുകളില്‍ കഴിയുന്ന പ്രാവുകളെ ഒരു കൂടിലേക്ക് മാറ്റരുത്. ആണ്‍ പ്രാവുകള്‍ തമ്മില്‍ കൊത്താന്‍ സാധ്യതയുണ്ട്. മതിയായ സ്ഥലമില്ലാതെ ഇവയെ നീക്കിപ്പാര്‍പ്പിക്കരുത്. ഇത് സമ്മര്‍ദ്ദത്തിനിടയാക്കും.
ഭക്ഷണം
ധാന്യങ്ങള്‍, വിത്തുകള്‍, മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഇവയെ പറക്കാന്‍ അനുവദിച്ചാല്‍ ചെറിയ പ്രാണികള്‍, മറ്റു ജീവികള്‍ എന്നിവയെ ഇവ ഭക്ഷണത്തിന്നായി ഉപയോഗപ്പെടുത്തും. ദിവസം 30 മില്ലീമീറ്റര്‍ (1 ഔണ്‍സ്) വെള്ളം ഇതിന് നല്‍കണം.
പ്രജനനം
പ്രാവുകള്‍ 5-6 മാസമാകുമ്പോള്‍ പ്രായ പൂര്‍ത്തിയാകുന്നു. ഇണ ചേര്‍ന്നതിനുശേഷം 8 ദിവസമാകുമ്പോള്‍ ആദ്യത്തെ മുട്ടയിടുന്നു. രണ്ടാമത്തെ മുട്ട രണ്ട് ദിവസത്തിന് ശേഷവും സാധാരണയായി വൈകുന്നേരം അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിലാണ് ആദ്യത്തെ മുട്ടിയിടുന്നത്. രണ്ടാമത്തെ മുട്ട ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും മൂന്നു മണിക്കും മൂന്ന് മണിക്കും ഇടയിലും. ഒന്നാമത്തെ മുട്ടയിടാന്‍ ഉടന്‍ തന്നെ മാറ്റണം. രണ്ടാമത്തെ മുട്ടയിട്ടതിനുശേഷം വിരിയിക്കുന്നതിനായി കൂട്ടില്‍ വെച്ച് കൊടുക്കണം. അല്ലെങ്കില്‍ ആദ്യത്തെ മുട്ട രണ്ട് ദിവസം മുമ്പേ വിരിയുംയ കൂട്ടിലെ ചൂട് 102-105 ഡിഗ്രി എ ആയി ക്രമീകരിക്കണം.
4-6 ആഴ്ച പ്രായമായാല്‍ കുഞ്ഞുങ്ങള്‍ വേര്‍പിരിയുന്നു.ഇതിനിടയില്‍ പെണ്‍ പ്രാവ് കൂടുതല്‍ മുട്ടകള്‍ ഇടുന്നു. കൊല്ലത്തില്‍ 8 ക്ലച്ചുകളിലായിട്ടാണ് മുട്ടയിടുന്നത്.
ആയുസ്
പ്രാവുകള്‍ 15-20 വര്‍ഷം വരെ ജീവിക്കും (വളര്‍ത്തുകയാണെങ്കില്‍) പ്രകൃതിയില്‍ കഴിയുന്ന പ്രാവുകള്‍ മറ്റു മൃഗങ്ങളുടെ ആക്രമണം മൂലവും, ഭക്ഷണം, വെള്ളം ഇവയുടെ കുറവുകൊണ്ടും അസുഖം കാരണവും മറ്റു സമ്മര്‍ദ്ദങ്ങള്‍ മൂലവും ഓരോ വര്‍ഷവും 30% പ്രാവുകള്‍ ചത്തുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പരിശീലനം
വീടുകളില്‍ വളര്‍ത്തുന്ന പ്രാവുകള്‍ക്ക് പലതരത്തിലുള്ള പരിശീലനവും നല്‍കും. ആരോഗ്യമുള്ള പ്രാവുകളുടെ വിസര്‍ജ്യത്തിന് ദുര്‍ഗന്ധമുണ്ടാകില്ല. പക്ഷെ അനാരോഗ്യമുള്ളവയുടേതിന് ദുര്‍ഗന്ധമുണ്ടായിരിക്കും. വീടുകളില്‍ ഇതു ഒഴിവാക്കുന്നതിനായി പോട്ട് ട്രെയിനിംഗ്, പീജിയന്‍ പാന്റ് എന്നിവ ഉപയോഗപ്പെടുത്താം. നിശ്ചിത സ്ഥലത്ത് വെച്ചിട്ടുള്ള പാത്രത്തില്‍ വന്നിരുന്ന് വിസര്‍ജ്ജനം ചെയ്യിക്കുന്ന രീതിയാണിത്. കാഷ്ടം നിലത്തു വീഴാതിരിക്കാനായി പ്രത്യേകരീതിയില്‍ തയ്യിച്ച് ഉടുപ്പിക്കുന്നതാണ് പീജിയന്‍ പാന്റ്. ഇത് കൊണ്ട് പ്രാവുകള്‍ക്ക് പറക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകാറില്ല.