Royal Pet World

Royal Pet World Royal Pet World treat puppies, kittens, birds, hamsters, mice, rabbits, and other animals as if they

Most animals sold in Royal Pet World come from mass-breeding facilities.

27/05/2022
04/01/2022

White Face pied Cocktail Handfeed

03/12/2021

ഹായ് കൂട്ടുകാരെ ഞാൻ ഇന്നിവിടെ വിശദികരിക്കാൻ ഉദ്ദേശിക്കുന്നത് ഫിഞ്ച് വളർത്തലിനെ കുറിച്ചാണ്.
സാധാരണ ആയി നമ്മൾ വളർത്തുന്നവ
സീബ്രാ, വൈറ്റ്, സ്റ്റാർ, ഓൽ, ഗോൾഡിയൻ എന്നിവ ആണ്.

വിവരണം
ഫിഞ്ച് വർഗങ്ങൾ പൊതുവേ ചെറിയതും പേടി കൂടുതൽ ഉള്ളവയും ആണ്, അത് കൊണ്ട് അവർ പൊതുവേ നിശബദ്ധ അന്തരീക്ഷം ആണ് ആഗ്രഹി കുന്നത്, അങ്ങിനെ ഉള്ള സ്ഥലങ്ങളിൽ ആണ് അവ കൂടുതൽ ബ്രീഡ് ആയി കിട്ടാൻ സാധ്യത കൂടുതൽ.
ഫിഞ്ച് വർഗ്ഗകളിൽ ആൺ പെൺ കിളികളെ തിരിച്ചറിയാൻ എളുപ്പം ആണ്.കൊക്കിന്റെ നിറ വ്യതിയാസം നോക്കി അവ മനസിലാകാൻ സാധിക്കും. ആൺ കിളിയുടെ കൊക്കിനു ചുവപ്പ് നിറവും പെൺകിളിയുടെ കൊക്കിനു ഓറഞ്ച് നിറവുമാണ് ഉണ്ടാകുക. കൂടാതെ ആൺ കിളി നന്നായി പാട്ട് പാടുന്നതും കാണാം അതും ആൺ കിളിയെ തിരിച്ചറിയാൻ ഉള്ള ഒരു മാർഗം ആണ്

ആഹാരം
തിന ആണ് ഇവയുടെ പ്രധാന ആഹാരം കൂടാതെ പല തരം ചെറിയ ധാന്യങ്ങൾ കൂട്ടിച്ചേർത്തു ഉണ്ടാകുന ഫിഞ്ച് മിക്സ് ഉം ഇവർക്കു കൊടുകാം. കൂടാതെ മുട്ട നന്നായി പുഴുങ്ങിയത് ( ആഴ്ചയിൽ ഒരിക്കൽ ) കൊടുകാം. കൂടാതെ എഗ്ഗ് ഫുഡ്‌, വെജിറ്റബ്ൾസ് കാരറ്റ് & ബീട്രൂറ്റ് നാരുപോലെ ചീകിയതു 2 ദിവസം കൂടുമ്പോൾ കൊടുകാം. ചെറുപയർ മുളപ്പിച്ചത് കൊടുകാം.
ഇല വർഗങ്ങൾ തുളസിയില, പനീർകുർക,കുടങ്ങൽ, മുരിങ്ങ, ചീര,മല്ലി എന്നിവ വീട്ടിൽ നട്ടു വളർത്തിയത്‌ മാത്രം കൊടുക്കുക. കിളികൾക്കു കാൽസിയം കിട്ടുന്നതിനായി കടൽ നാക് കൂട്ടിൽ വെച്ചു കൊടുകണം.

കുടോരുകൽ
പൊതുവേ ചെറിയ പക്ഷി വർഗം ആയതു കൊണ്ട് അവയുടെ കുട് നിർമിക്കുമ്പോൾ ചെറിയ നെറ്റുകൾ ഉപയോഗിച്ച് കൂടുകൾ നിർമിക്കാൻ ശ്രദ്ധിക്കുക. 1/2 ഇഞ്ചിൽ കുറവുള്ള നെറ്റ് ഉപയോഗിച്ച് കൂടുകൾ നിർമിക്കാൻ ശ്രദ്ധിക്കുക.കാരണം വലിയ നെറ്റുകൾ ആണേൽ ഫിഞ്ച് മുട്ടകൾ പല്ലികൾ എടുത്തുകൊണ്ടുപോകനും വിരിഞ്ഞ കുഞ്ഞുങ്ങളെ ഭക്ഷിക്കാനും കാരണം ആകും അത് കൊണ്ടാണ് ചെറിയ നെറ്റുകൾ ഉപയോഗിക്കാൻ പറയുന്നത്.ചെറിയ 18*18*18 ഇഞ്ച്‌ വലിപ്പത്തിൽ ഉള്ള കൂടുകളിൽ ഒരു പെയർ വീതം വളർത്താൻ മതിയാകും. കോളനി ബ്രീഡിങ്ങിനെ അപ്ക്ഷിച്ചു സിംഗിൾ പെയർ ബ്രീഡിങ്ങിൽ കുഞ്ഞുങ്ങളുടെ എണ്ണം കൂടുതൽ ലഭിക്കും.മുട്ട ഇടാൻ ആയി അവക് ചെറിയ കലകൾ, ചിരട്ട,വുഡൻ ബ്രീടിംഗ് ബോക്സ്‌,റബ്ബർ പാൽ എടുക്കുന്ന ചിരട്ട, ചെറിയ പെയിന്റ് ഡപകൽ എന്നിവ ഉപയോഗികം. കൂട്ടിൽ അധിഗം വണ്ണം ഇല്ലാത്ത വടികൾ വെച്ചു കൊടുക്കാൻ ശ്രദ്ധിക്കണം അവക് ഇരിക്കാൻ, കഴിവതും ഇരുമ്പ് കൊണ്ടുള്ള വടികൾ കൂട്ടിൽ ഒഴിവാക്കുക കാരണം ഇരുമ്പ് കാലാവസ്ഥക്ക് അനുസരിച്ച് അതിന്റെ അവസ്ഥക്ക് വ്യതിയാസം വരും (ex.മഴകാലം ആണേൽ തണവ്‌ കാലാവസ്ഥ ആയോണ്ട് ഇരുമ്പ് കമ്പിയും തണവ്‌ ആകും അത് കിളികളുടെ കാലിനെ ഭാധികം )മഴകാലത്ത് കൂട്ടിൽ ഒരു 20 or 40 വാട്ട്സ് ബൾബ്‌ ഇട്ടുകൊടുക്കുന്നത് ഫിഞ്ചിനെ തണവിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

ഇണ ചേർക്കൽ
ഫിഞ്ചിനെ വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ മഴക്കാലത്തിനു ശേഷം വളർത്താൻ തുടങ്ങുക,കാരണം തണവ്‌ കാലാവസ്ഥയെ അതിജീവിക്കാൻ നന്നായി കെയർ ചെയ്താലേ സാധിക്കു.കഴിവതും വീട്ടിൽ വിരിഞ്ഞിറങ്ങിയ കിളികളെ വാങ്ങി വളർത്താൻ ശ്രദ്ധിക്കുക.ഒരേ മാതാപിതാക്കൾക്ക് ഉണ്ടായ കുഞ്ഞുങ്ങളെ പരസ്പരം ഇണ ചേർക്കാൻ പാടില്ലാ. 4 മുതൽ 5 മാസം ആണ് ഫിൻചെസ് ഇണ പ്രായം ആകാൻ എടുക്കുക.8 മാസം ആയ ശേഷം ഇണ ചേർക്കുന്നതാണ് നല്ലത് എഗ്ഗ് ബൈൻഡിങ് (മുട്ട പുറത്തു വരാതെ ഇരിക്കുക ) പോലുള്ള പ്രശ്നങ്ങൾ ഒഴിവാകാം. 4 മാസം ആകുമ്പോൾ മാത്രമേ ആൺ പെൺ കിളികളെ നല്ല പോലെ തിരിച്ചറിയാൻ സാധിക്കുക ഉള്ളു.ഇണ പ്രായം ആയ കിളികളെ പുതിയ കുട്ടീലോട്ടു ഇടുക ആൺ പെൺ കിളികളുടെ എണ്ണം തുലിയം ആകാൻ ശ്രദ്ധിക്കണം എപ്പോഴും.കൂട്ടിലേക്കു മാറ്റിയ കിളികളെ കഴിവതും ശലിയo ചെയ്യാതെ ഇരിക്കുക. തിന,ശുദ്ധമായ കുടിവെളം എന്നിവ കൂട്ടിൽ എപ്പോഴും ഉണ്ടാവാൻ ശ്രദ്ധിക്കുക കൂടാതെ ഫിഞ്ചുകൾ കുളി ഇഷ്ടമുള്ളവർ ആയതിനാൽ അവക് കുളിക്കാൻ വേണ്ടി ഒരു പരന്ന പത്രത്തിൽ വെള്ളം വെച്ചു കൊടുക്കുക. കുളി കഴിഞ്ഞ ശേഷം വെള്ളം എടുത്തു മാറ്റണം.പുതിയ കുടിനെയും സാഹചര്യങ്ങളെയും ആയി ഇണങ്ങാൻ സമയം എടുക്കും അത് കൊണ്ട് അവയെ ശലിയം ചെയ്യാതെ ഷെമയോടെ കാത്തിരിക്കുക. ജോഡി അയൽ ആൺ പെൺ കിളികൾ ഒരുമിച്ചിരിക്കുന്നതും കോകോരുമുന്നതും കാണാൻ കഴിയും.ഫിഞ്ച് വർഗങ്ങൾ പൊതുവേ കൂടുണ്ടാക്കി മുട്ട ഇടുന്നവ ആയതു കൊണ്ട് അവക് കൂടൊരുക്കാൻ നമ്മൾ ചകിരി നാര് കൂട്ടിൽ ഇട്ടു കൊടുക്കണം ആൺ പെൺ പക്ഷികൾ ചേർന്ന് കുടുണ്ടാകുന്നു. കുട് കുട്ടിയാ ശേഷം അവ ഇണ ചേരുന്നത് കാണാം ആൺ കിളി നന്നായി പാട്ട് പാടി ഇണയെ അഗർഷിച്ച ശേഷം ഇണ ചേരുന്നത് കാണാം. ഇണ ചേർന്ന് 7 മുതൽ 10 ദിവസത്തിനു അകത്തു അവ മുട്ട ഇടും. 4 മുതൽ 8 മുട്ടകൾ വരെ ഇടാം കിളിയുടെ ആരോഗ്യത്തിനും പ്രായത്തിനും അനുസരിച്ച് മുട്ടകളുടെ എണ്ണതിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. ആദ്യ മുട്ട ഇട്ട ശേഷം 2 ദിവസം ഗ്യാപ് ഇട്ടു ആണ് അടുത്ത മുട്ടകൾ ഇടുക. ആൺ പെൺ കിളികൾ മാറി മാറി അടയിരിക്കുന്നത് കാണാൻ സാധിക്കും. അടയിരിക്കുന്ന കിളികളെ കഴിവതും ശലിയം ചെയ്യാതെ ഇരിക്കാൻ ശ്രദ്ധിക്കുക. 14 മുതൽ 20 ദിവസം എടുക്കും മുട്ടകൾ വിരിയാൻ 24 ദിവസം വരെ നോകിയ ശേഷം വിരിയാത്ത മുട്ടകൾ എടുത്തു കളയാം.കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ കൂട്ടിൽ ഉറുബു,പല്ലി എന്നിവയുടെ ശലിയം ഉണ്ടോ എന്നു ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ സാധാരണ കൊടുക്കുന്ന അളവിനേക്കാളും കൂടുതൽ അളവ് ആഹാരം കൂട്ടിൽ കരുതാൻ ശ്രധികുങ്ക. എഗ്ഗ് ഫുഡ്‌ കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ ദിവസവും കൊടുകുനത് കുഞ്ഞുങ്ങൾ പെട്ടന്നു വളരാനും ആരോഗ്യത്തോടെ ഇരിക്കുവാനും സഹായിക്കും. 30 മുതൽ 45 ദിവസത്തിനു ഉളിൽ കുഞ്ഞുങ്ങൾ പൂർണ വളർച്ച എത്തും. പൂർണ വളർച്ച എത്തിയ കുഞ്ഞുങ്ങൾ പുറത്തിറങ്ങിയാലും അവക് പരെന്റ്സ്‌ കിളികൾ ഫുഡ്‌ കൊടുകുനത് കാണാം. 2 ആഴ്ചക് അഗം കുഞ്ഞുങ്ങൾ തനിയെ കഴിച്ചു തുടങ്ങും, തനിയെ കഴിച്ചു തുടങ്ങിയ കുഞ്ഞുങ്ങളെ വേറെ കുട്ടീലോട്ടു മാറ്റുക. ഓരോ ബ്രീടിംഗ് കഴിയുമ്പോഴും ബ്രീടിംഗ് ബോക്സ്‌ വൃത്തിയാക്കി തിരികെ വെച്ചു കൊടുകുനത് നല്ലത് ആണ്

എഗ്ഗ് ഫുഡ്‌
എഗ്ഗ് ഫുഡ്‌ ഉണ്ടാകുന്നത് എങ്ങനെ എന്നു പറയാം ഒരു ബ്രെഡ്‌ അല്ലെങ്കിൽ റസ്കു എടുക്കുക അത് മിക്സിയിൽ ഇട്ടു പൊടിച്ച ശേഷം മാറ്റി വെക്കുക. അത് പോലെ കാരറ്റ് എടുത്തു നാരുപോലെ ചീകുക അതുപോലെ പുഴുങ്ങിയ മുട്ടയും ചീകി മാറ്റി വെക്കുക . ശേഷം മിക്സിയുടെ ജറിലേക്കു കുറച്ചു തുളസിയില അല്ലെങ്കിൽ 2 പനീർകുർക ഇലയോ ഇടുക ശേഷം അതിന്റെ ഒപ്പം ചീകി വെച്ച കാര്രോറ്റ് അല്ലെങ്കിൽ ബീട്രൂറ്റ് മിക്സിയുടെ ജാറിൽ ഇട്ടതിനു ശേഷം മൂടി വെച്ചു മിക്സിയുടെ pulse ബട്ടൺ അമർത്തുക 2 സെക്കന്റ്‌ മാത്രം അപ്പോൾ ഇലകൾ +ചീകിയ വെജിറ്റബ്ൾസ് എന്നിവ നുറുകിയ രൂപത്തിൽ കിട്ടും അത് ഒരു പാത്രത്തോൾട് മാറ്റി വെക്കുക ഇനി ചെയ്‌യേണ്ടത് പൊടിച്ച ബ്രെഡ്‌ ഒരു റസ്ക് പൊടിയോ എടുക്കുക അതിലേക് മിക്സിയിൽ അടിച്ച ഇല + വെജിറ്റബിൾ മിക്സ് ചേർക്കുക അതിലേക് വിമാരാൽ എന്ന വിറ്റമിൻ സപ്പ്ളിമെൻറ് 1 Or 2 തുളി (ആവശ്യം എങ്കിൽ മാത്രം ചേർക്കുക) എന്നിട്ടു പുഴുങ്ങിയ മുട്ട നാര് പോലെ ചീകിയതും കൂടി അതിലേക് ചേർത്ത് നല്ലപോലെ കൈ കൊണ്ട് മിക്സ് ചെയ്യുക പ്രതിയേഗം ശ്രദ്ധിക്കേണ്ടത് മിക്സ് ചെയ്യുമ്പോൾ അതിൽ വെള്ളത്തിന്റെ അംശം കൂടുതൽ ആണെങ്കിൽ റസ്ക് പൊടിയോ ബ്രെഡ്‌ പൊടിയോ ചേർത്ത് ഒരു mixture രൂപത്തിൽ ആകിയ ശേഷം 1 സ്പൂൺ വീതം കിളികൾക്കു കൊടുകാം ( എഗ്ഗ് ഫുഡ്‌ & മുളപ്പിച്ച ധാന്യങ്ങൾ 5 മണിക്കൂറിൽ കൂടുതൽ കൂട്ടിൽ വെകാതെ ശ്രദ്ധിക്കുക ) എഗ്ഗ് ഫുഡ്‌ ആധിയം ആയി കൊടുകുമ്പോൾ കൂട്ടിലെ തിന പത്രം മാറ്റി വെച്ചശേഷം എഗ്ഗ് ഫുഡ്‌ കൊടുക്കുക വേണമെങ്ങിൽ കുറച്ചു തിന എഗ്ഗ് ഫുഡിന് മുകളിൽ വിതറിയാൽ ഫിഞ്ചുകൾ പെട്ടന്നു തിന്നു പരിചയം വരാൻ സാധിക്കും.

24/09/2021

അരുമ പക്ഷികളുടെ മഴക്കാല പരിചരണങ്ങൾ - അറിയേണ്ടതെല്ലാം

കേരളത്തിൽ കോവിഡ് ലോക്ക് ഡൌൺ ഈ കാലയളവിൽ, കൂടുതൽ ആളുകൾ പക്ഷി വളർത്തൽ മേഖലയിലേക്ക് വന്നിട്ടുണ്ട്. വിദേശ ഇനം പക്ഷികളെ വളർത്തുന്ന വരാണ് അവയിൽ കൂടുതലും. ഇന്ന് കേരളത്തിൽ കാണുന്ന വിദേശ പക്ഷികൾ, വിവിധതരം പാരിസ്ഥിതിക തലങ്ങളിൽ നിന്നാണ് വന്നിട്ടുള്ളത്. ഇവയിൽ കൂടുതൽ പ്രചാരത്തിലുള്ള ആഫ്രിക്കൻ ലൗ ബേർഡ്സ്, ഗ്രേ പാരറ്റ് തുടങ്ങിയവ ചൂടു കൂടുതലും, ഈർപ്പം കുറഞ്ഞതുമായ ആഫ്രിക്കൻ സ്വദേശികളാണ്. അതിനാൽ തന്നെ ഇത്തരം പക്ഷികളെ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പൊതുവേ ശരീര ഊഷ്മാവ് കൂടുതൽ ഉള്ള ജീവികൾ ആണ് പക്ഷികൾ. അവയുടെ ശരീരതാപനില തന്നെ 104 മുതൽ 106 ഡിഗ്രി ഫാരൻഹീറ്റ് ആണ്.97 മുതൽ 99 ഡിഗ്രി സീറ്റ് ഉള്ള മനുഷ്യന്റെ ശരീരതാപനില വെച്ച് കണക്കാക്കിയാൽ പക്ഷികളുടെ എത്രയോ ഉയർന്നതാണെന്ന് ഏതൊരാൾക്കും ഊഹിക്കാൻ കഴിയുന്നത് ഉള്ളൂ.

ചെറിയ വലിപ്പവും, കൂടുതൽ ഉപരിതല വിസ്തീർണ്ണവും ഉള്ളതിനാൽ പെട്ടെന്ന് വരുന്ന കാലാവസ്ഥവ്യതിയാനം പക്ഷികളെ പ്രതികൂലമായി ബാധിക്കാറുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട നാല് ഘടകങ്ങളാണ് ഇവരുടെ സുഖമമായ ഉള്ള വളർച്ചയെ സഹായിക്കുന്നത്.

(1) ഈർപ്പം

മഴക്കാലത്ത് പൊതുവേ ഈർപ്പ അവസ്ഥ കൂടുതലാണ്. അതിനാൽ തന്നെ മഴ നനഞ്ഞു തണുക്കുന്ന പക്ഷികളെ വേർതിരിച്ച്, തലമുടി ഉണക്കാൻ ഉപയോഗിക്കുന്ന ഹെയർ ഡ്രയർ ഉപയോഗിച്ച് ഈർപ്പരഹിതമാക്കാം. ഹെയർ ഡ്രയർ 10 ഇഞ്ച് അകലത്തിൽ വേണം ക്രമീകരിക്കുവാൻ. കൂടുതൽ അടുത്ത് വെച്ചാൽ പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.

(2) താപനില

ഒരു കിളിക്കു വേണ്ടുന്ന ചൂടിന്റെ ആശ്വാസ മേഖല (comfort zone ) 60 -- 68 ഡിഗ്രി ഫാരൻഹീറ്റ് ആണ്.50 ഡിഗ്രി യിൽ താഴെ വായു താപനില കുറഞ്ഞാൽ പക്ഷികൾക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും. മഴക്കാലത്ത് തണുത്ത അന്തരീക്ഷവും ഈർപ്പ അവസ്ഥയും പക്ഷികളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. അതുമൂലം അവയുടെ രോഗപ്രതിരോധം കുറയുകയും, വേഗത്തിൽ രോഗാവസ്ഥയ്ക്ക് അടിമപ്പെടാനും സാധ്യതയുണ്ട്.

(3) പ്രകാശം

മുട്ടയിടുന്ന കിളികളിൽ മുട്ട രൂപപ്പെടുവാൻ ആയി ശരാശരി 14 മണിക്കൂർ സൂര്യപ്രകാശം വേണം. മഴക്കാലത്ത് സൂര്യപ്രകാശമുള്ള മണിക്കൂറുകൾ കുറവായതിനാൽ മുട്ടകൾ രൂപപ്പെടുവാനും ഇട്ട മുട്ടകൾ വിരിയാനും ഉള്ള പ്രശ്നങ്ങൾ ഉടലെടുക്കാം. അതിനാൽ മഴക്കാലത്ത് പരമാവധി ബ്രീഡിങ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ, മുട്ടയിടുന്ന കിളികൾക്ക് പ്രത്യേകം കൃത്രിമ വെളിച്ചം നൽകണം. അതിനായി CFL ലൈറ്റ്, ട്യൂബ് ലൈറ്റ് എന്നിവ ഉപയോഗിക്കാം. ചുവന്ന വെളിച്ചമാണ് മുട്ടയിടുന്നതിനായി കൂടുതൽ അഭികാമ്യം. അതിനാൽ ചുവന്ന വെളിച്ചമുള്ള CFL ലോ, വെള്ള ട്യൂബ് ലൈറ്റിൽ ചുവന്ന പേപ്പറുകൾ ചുറ്റിയും ക്രമീകരിക്കാം.

(4) വായു സഞ്ചാരം

വായുസഞ്ചാരം ഇല്ലാത്ത മുറികളിൽ ഒരുകാരണവശാലും പക്ഷിക്കൂടുകൾ സ്ഥാപിക്കുവാൻ പാടുള്ളതല്ല. അങ്ങനെയുള്ള കൂടുകളിൽ ഈർപ്പം അവസ്ഥ കൂടുകയും, അതുവഴി ഭക്ഷണപദാർത്ഥങ്ങൾ വേഗം കേടു വരികയും പക്ഷികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാനും സാധ്യതയുണ്ട്.



അരുമ പക്ഷിയുടെ മഴക്കാല പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1) മഴക്കാലത്ത് ഈർപ്പം അവസ്ഥ കൂടുതലുള്ളതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ, കാഷ്ഠങ്ങൾ മുതലായവ ശരിയായ നീക്കം ചെയ്തില്ലെങ്കിൽ ഫംഗസ്, ബാക്ടീരിയ മുതലായ അസുഖങ്ങൾ പക്ഷികൾക്ക് വരാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് കാണുന്ന പരാദ രോഗങ്ങളിൽ രക്താതിസാരം ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കിളികളുടെ കാഷ്ഠത്തിൽ രക്തമയവും തൂങ്ങിയുള്ള നിൽപ്പും കാണുന്ന മാത്രയിൽ തന്നെ, ആവശ്യമായ ചികിത്സയിലൂടെ ഇത് പരിഹരിക്കാവുന്നതാണ്.

2) മഴക്കാലത്തിനു മുന്നേ തന്നെ പക്ഷികൾക്ക് കൊടുക്കുന്ന ധാന്യങ്ങൾ, വൃത്തിയായി കഴുകി ഉണക്കി വായുസഞ്ചാരം ഇല്ലാത്ത പാത്രങ്ങളിൽ സൂക്ഷിച്ചുവയ്ക്കാൻ ശ്രദ്ധിക്കണം. അന്നത്തെ ആവശ്യത്തിനുള്ള ധാന്യങ്ങൾ മാത്രം, ചെറിയ വായുസഞ്ചാരം ഇല്ലാത്ത പാത്രത്തിലേക്ക് മാറ്റിയാൽ, ഇടയ്ക്കിടയ്ക്ക് വലിയ പാത്രങ്ങൾ തുറന്നു മുഴുവൻ ധാന്യങ്ങളും അണുബാധ ഏൽക്കുന്നത് തടയാം.

3) കിളികളെ പാർപ്പിക്കുന്ന കൂടുകൾ നേരിട്ട് മഴ ഏൽക്കാതെ മറച്ചു വെക്കുന്നത് ഉചിതമാണ്. മഴയില്ലാത്ത സമയത്ത് മറനീക്കി വായുസഞ്ചാരം ഉറപ്പാക്കണം. തോരാതെ പെയ്യുന്ന മഴയുള്ള ദിവസങ്ങളിൽ Exhaust ഫാൻ ഉപയോഗിച്ച് വായുസഞ്ചാരം സുഗമമാക്കണം.

4) കൂടുതൽ കാറ്റടിച്ച് കൂട് മറിഞ്ഞു വീഴാതിരിക്കാനുള്ള ക്രമീകരണങ്ങൾ മഴയ്ക്ക് മുൻപ് തന്നെ ചെയ്തു തീർക്കണം. ചോർച്ചയ്ക്ക് സാധ്യതയുണ്ടെങ്കിൽ മഴക്കാലത്തിന് മുൻപ് തന്നെ അവ യഥാവിധം അടച്ചുറപ്പുള്ളതു ആക്കണം.

5) തണുത്ത അന്തരീക്ഷത്തിൽ പക്ഷികൾക്ക്, പ്രത്യേകിച്ച് കുഞ്ഞു കിളികൾക്ക് ചൂടു കിട്ടുവാൻ വേണ്ടി കൃത്രിമ വെളിച്ചം ഉപകരണങ്ങൾ സജ്ജമാക്കാം. അതിനായി റൂം ഹീറ്റർ അല്ലെങ്കിൽ 40 വാട്സ് ഫിലമെന്റ് ബൾബുകൾ, ഒന്നു മുതൽ ഒന്നര അടി ഉയരത്തിൽ കൂട്ടിന് ഒത്തനടുക്ക് തൂക്കിയിടാം. തണുപ്പുള്ള കാലാവസ്ഥയിൽ അതിരാവിലെയും രാത്രിയിലും മൂന്നു മുതൽ നാലുമണിക്കൂർ ബൾബ് കത്തിച്ച് ചൂട് നൽകാം. കൊടുക്കുന്ന ചൂട് കുറവാണെങ്കിൽ പക്ഷികൾ കൂട്ടംകൂടി ബൾബിന് അടുത്തേക്ക് നിൽക്കും, അഥവാ ചൂട് കൂടുതൽ ആണെങ്കിൽ പക്ഷികൾ അണക്ക്കുകയും , ബൾബിന് അടുത്തുനിന്ന് മാറി ദൂരേക്ക് പോകുകയും ചെയ്യും.കൂടാതെ കറന്റ് ന്റെ വയർ പക്ഷികൾ കടിച്ചു പറിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

6) മഴക്കാലത്ത് എഗ്ഗ് ഫുഡ് പോലെയുള്ള മൃദു ആഹാരങ്ങൾ വേഗം കേട് ആവാൻ സാധ്യതയുണ്ട്. അതിനാൽ ഒരു മണിക്കൂറിനുള്ളിൽ പക്ഷികൾക്ക് തിന്നു തീർക്കാവുന്ന ഭക്ഷണമേ മാത്രമേ കൊടുക്കാൻ പാടുള്ളൂ. കേടുവന്ന ഭക്ഷണത്തിൽനിന്ന് ബാക്ടീരിയ മൂലമുള്ള വയറിളക്കവും, കരളിനെ ബാധിക്കുന്ന പൂപ്പൽ രോഗവും ഉണ്ടാകും. ഇതിന് ഒരു പ്രതിരോധം എന്ന നിലയിൽ കിളികൾക്ക് കൊടുക്കുന്ന പച്ചക്കറികളും പഴങ്ങളും, ആപ്പിൾ സിഡർ വിനഗർ ലായനി( 10 മില്ലി ഒരു ലിറ്റർ വെള്ളംത്തിൽ ) യിൽ കഴുകി നൽകാം.

7) തണുപ്പിനെ പ്രതിരോധിക്കുവാൻ അധികം ഊർജ്ജം ഉള്ള ആഹാരക്രമങ്ങൾ പക്ഷികൾക്കായി നൽകാം. ഇതിനായി സീഡ് മിക്സ്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

8) പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാൽ മഴക്കാല രോഗങ്ങളിൽ നിന്ന് മുക്തി നേടുവാനായി വിവിധയിനം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയ മരുന്നുകൾ തുടങ്ങിയവ കിളികൾക്ക് നൽകാം.

9) മഴക്കാലത്ത് പരമാവധി കിളികളെ വിൽക്കൽ വാങ്ങലുകൾ ഒഴിവാക്കാം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ കിളികളും ഒത്ത് ദൂരെ യാത്ര ചെയ്യുമ്പോൾ അവയ്ക്കാവശ്യമായ വായുസഞ്ചാരവും താപനില ക്രമീകരണങ്ങളും വാഹനങ്ങളിൽ ഉറപ്പുവരുത്താം.

*തലതിരിച്ചിൽ*പ്രാവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്ക്കല...
16/09/2021

*തലതിരിച്ചിൽ*

പ്രാവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്ക്കല്‍, വട്ടം കറങ്ങല്‍, കരണം മറിയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടും. ഈ രോഗാവസ്ഥ പ്രധാനമായും രണ്ട് രോഗങ്ങളുടെ ലക്ഷണങ്ങളായാണ് കാണപ്പെടുന്നത്. പ്രാവുകളിലെ മാരകമായ പാരാമിക്‌സോ വൈറസ് രോഗവും ഹീമോപ്രോട്ടിയസ് എന്ന പ്രോട്ടോസോവ രോഗവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.

പാരാമിക്‌സോ വൈറസ് രോഗം നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്നു. ഈ രോഗം ബാധിച്ച പ്രാവുകളില്‍ മറ്റു രോഗ ലക്ഷണങ്ങളായ പച്ച കലര്‍ന്ന വയറിളക്കം, തീറ്റയോടുള്ള വൈമുഖ്യം എന്നിവയും കാണപ്പെടുന്നു. വൈറസ് രോഗമായതുകൊണ്ട് ഫലപ്രദമായ ചികിത്സയില്ല. പാര്‍ശ്വാണു ബാധയ്‌ക്കെതിരായി ആന്റിബയോട്ടിക്കുകളും മറ്റ് അനുബന്ധ ചികിത്സകളും ഒരു പരിധിവരെ ഉപയോഗപ്രദമാണ്. ഇതിനെതിരായ കുത്തിവെപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ ലഭ്യമല്ല. വിലയേറിയ ഇനങ്ങളെ വളര്‍ത്തുന്നവര്‍ വിദേശങ്ങളില്‍ നിന്ന് മരുന്ന് വരുത്തി കുത്തിവെപ്പുകള്‍ നല്കാറുണ്ട്.

ഹീമോപ്രോട്ടിയസ് വിഭാഗത്തില്‍പ്പെട്ട അണുക്കള്‍ മലേറിയ രോഗം വരുത്തുന്നു. ഇവ പ്രധാനമായും പ്രാവുകളുടെ ശരീരത്തില്‍ കാണുന്ന പ്രാണികളിലൂടെ മറ്റുള്ളവയിലേക്ക് പകരുന്നു. ശ്വേതരക്താണുക്കളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഈ രോഗത്തിലും തലതിരിച്ചില്‍ കാണപ്പെടാറുണ്ട്. കൂടാതെ വിളര്‍ച്ച, തൂങ്ങി നില്ക്കല്‍, തൂക്കം കുറയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു. ഇതിന് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. രോഗാരംഭത്തില്‍ ക്ലോറോക്വിന്‍ അടങ്ങിയ മരുന്നുകള്‍ ഫലപ്രദമായി കണ്ടുവരുന്നു.

മേല്‍പറഞ്ഞ രോഗങ്ങള്‍ കൂടാതെ വിറ്റാമിനുകളുടെ പ്രത്യേകിച്ച് B1 വിറ്റാമിന്റെ അപര്യാപ്തതയിലും തലതിരിച്ചില്‍ കാണപ്പെടാം. ഇങ്ങിനെയുള്ളപ്പോള്‍ B1 വിറ്റാമിന്‍ ഉള്ള മരുന്നുകള്‍ നല്കുന്നത് ഫലപ്രദമാണ്. ചികിത്സയോടൊപ്പം തന്നെ അസുഖം ബാധിച്ചവയെ മറ്റുള്ളവയില്‍നിന്ന് മാറ്റിയിടുകയും കൂടുതല്‍ ശ്രദ്ധ നല്കുകയും വേണം. ഭക്ഷണവും വെള്ളവും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതുകൊണ്ട് ഫില്ലറോ, സിറിഞ്ചോ ഉപയോഗിച്ച് ലഘുവായ ഭക്ഷണങ്ങള്‍ വായില്‍ ഒഴിച്ചു കൊടുക്കണം. പ്രാണികളുടെ നിയന്ത്രണത്തിനും ശ്രദ്ധ നല്‌കേണ്ടതുണ്ട്.

കടപ്പാട് : ഡോ. പി.വി. ട്രീസാമോള്‍,ഡോ. ഉഷ നാരായണ പിള്ള
വെറ്ററിനറി കോളേജ്, മണ്ണുത്ത

WhatsApp Group Invite

15/08/2021

Amster.

15/08/2021

🐠🐠🐠 *Gold fish for sale. Pair 450/-. Ph : 9388069852.*🐠🐠🐠

15/08/2021
01/08/2021

Goldian finches available

20/07/2021

Lovebirds available. Pair 450/-. Ph : 9745026080.

20/07/2021

Cocktail available ( pair 4500/- ) contact : 9745026080

17/07/2021

All birds food & handfeed food available in Royal pets world, Millupady, Perumbavoor. Ph : 9745026080.

Pegions food - wholesale -50/- - retail - 60/-

Conore food - wholesale 70/- - retail - 80/-

Pets life handfeed 500g - wholesale 300/- retail 400/-.

All kerala transportation possible. 24 hour working.

11/07/2021

അരുമപക്ഷികളിൽ വിര ഇളക്കുന്നതിന്റെ പ്രാധാന്യം ( IMPORTANCE OF DEWORMING IN PET BIRDS )

കൃത്യമായ വിരയിളക്കൽ രീതിയും, വൃത്തിയുള്ള സാഹചര്യവും, സമീകൃതാഹാര ക്രമങ്ങളും പാലിച്ചാൽ നമ്മുടെ അരുമ പക്ഷികളിലെ 80-90% വരെയുമുള്ള അസുഖങ്ങൾ ഇല്ലാതാക്കാം..

വിവിധതരം വിരകൾ നമ്മുടെ അരുമ പക്ഷികളിൽ ഉണ്ടാകാം.. അടച്ചുറപ്പുള്ള കൂട്ടിൽ (Cage System) വളർത്തുന്ന പക്ഷികളെ അപേക്ഷിച്ച്, തുറന്ന വലിയ Aviary കളിൽ വളർത്തുന്ന പക്ഷികൾ കാണാൻ വിരബാധ ശല്യം കൂടുതലായി കണ്ടുവരുന്നത്..

വിവിധതരം വിര ഇനങ്ങൾ :-
(1) HAIR WORM (Cappillaria) - രോമവിരകൾ / മുടി വിരകൾ

ലക്ഷണങ്ങൾ :
* വയറിളക്കം
* ആഹാരത്തിനുള്ള മടുപ്പ്
* വിളർച്ച
* തൂക്കക്കുറവ്

കൂടുതലായി കാണുന്ന പക്ഷി ഇനങ്ങൾ :
* Budgies (Australian love birds)
* African Love birds
* Canary
* Pheasants

ഈ വിരകൾ കൂടുതലായും കാണുന്നത് പക്ഷികളുടെ കുടലിൽ, തീറ്റ സഞ്ചിയിൽ ( crop ), തീറ്റ കുഴലിൽ (oesophagus ) ആണ്

(2) GIZZARD WORM ( Aquaria ) - ആമാശയ വിരകൾ

ലക്ഷണങ്ങൾ :
* പെട്ടെന്നുള്ള മരണം
* തൂക്കക്കുറവ്
* കഫം കലർന്നുള്ള കാഷ്ഠം

Finches, ഷഡ്പദങ്ങൾ ഭക്ഷിക്കുന്ന (Insectivorous ) പക്ഷികളിൽ ആണ് ഇത്തരത്തിലുള്ള വിരബാധ കൂടുതലായി കാണുന്നത്.

(3) TAPEWORM ( നാടവിര )

വളർത്തു പക്ഷികളിൽ 2-3 mm മുതൽ 50-60 മം നീളത്തിൽ നാട പോലെ ഇവയെ കാണാനാകും.

ലക്ഷണങ്ങൾ : ആമാശയ വിരബാധ പോലെ

കൂടുതലായി കാണുന്ന പക്ഷി ഇനങ്ങൾ : Budgies മുതൽ Cockatto വരെയുള്ളത് വർഗ്ഗങ്ങളിൽ

(4) ROUND WORM - Ascaridia ( ഉരുണ്ട വിര)
ലക്ഷണങ്ങൾ :
* തളർച്ച
* തൂക്കക്കുറവ് - നെഞ്ച് എല്ല് ഉന്തി കാണുന്നത് ( ഉണക്ക് )
* വയറിളക്കം
* ബ്രീഡിങ് പ്രശ്നങ്ങൾ
അനുകൂല സാഹചര്യങ്ങൾ:
1. ചെറുപ്രായത്തിലുള്ള പക്ഷികളിൽ
2. സമ്മർദ്ദത്തിൽ ഉള്ള പക്ഷികളിൽ - യാത്ര,
കാലാവസ്ഥ വ്യതിയാനം, ഭക്ഷണ
രീതിയിലുള്ള മാറ്റങ്ങൾ
3. Aviary യിൽ വളരുന്ന പക്ഷികളിൽ
4. ദേശാടന പക്ഷികളും ആയി സഹവാസം
ഉള്ളവയിൽ
5. aviary കളിലെ വൃത്തിഹീനമായ തറ

വിരമരുന്ന് കൊടുക്കുന്ന വിധം :
# 1 മാസം മുതൽ 6 മാസം പ്രായം --
മാസത്തിൽ ഒരിക്കൽ
# 6 മാസം മുതൽ 1 വയസ്സുവരെ --
മൂന്നുമാസത്തിലൊരിക്കൽ ( breeding നു തൊട്ടുമുൻപ് അഭികാമ്യം )

# 1 വയസ്സിനു മുകളിൽ
--> Cage ഇൽ വളർത്തുന്ന പക്ഷികളിൽ
5-6 മാസത്തിൽ ഒരിക്കൽ / കാഷ്ഠം പരിശോധിച്ച് വിര ഉണ്ടെങ്കിൽ
--> Aviary വളർത്തുന്നവെയിൽ
വർഷത്തിൽ 4 തവണ ( ഇതേസമയം എവിയറി കളിലെ ഉപരിതല മണ്ണ് നിർബന്ധമായും നീക്കം ചെയ്യണം )

അതിതീവ്ര വിരബാധ ക്കുള്ള ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
1) വിരബാധയേറ്റു തൂങ്ങിനിൽക്കുന്ന പക്ഷികളിൽ 40 - 100 W ഫിലമെന്റ് ബൾബ് ഒന്ന് ഒന്നര അടി ഉയരത്തിൽ തൂക്കിയിട്ട് ചൂടു നൽകണം.
2) തനിയെ ഭക്ഷണം കഴിക്കാതെയുള്ള പക്ഷികൾക്ക് hand feed formula / കരിക്കിൻ വെള്ളം/ Electrolyte ലായനി നൽകാം.
3) അതിതീവ്ര വിരബാധ ഏറ്റാൽ, വിര മരുന്ന് ഉടനെ കൊടുക്കുന്നത്, വിലകൾ ഒന്നാകെ ചത്തു അത് കുടലിൽ അടിഞ്ഞ് പക്ഷി ചത്തു പോകാൻ സാധ്യതയുണ്ട്.. അതിനാൽ വിരമരുന്നു നൽകുന്നതിനുമുമ്പ് laxative മരുന്നുകൾ നൽകണം.
4) പ്രോബയോട്ടിക് കൾ വിര ഇളക്കുന്നതിനു മുൻപും പിൻപും നൽകണം
5) വിരബാധയിൽ നിർത്താതെയുള്ള വയറിളക്കം ഉള്ള പക്ഷികൾക്ക് Avian Veterinarian ന്റെ നിർദേശമനുസരിച്ച് ആന്റിബയോട്ടിക് ചികിത്സ നൽകണം..

റോയൽ പെറ്റ്സ് വേൾഡ്, മില്ലുപടി, പെരുമ്പാവൂർ. ഫോൺ : 9745026080.

11/07/2021

Cocktail pair 4200/-. Contact 9388069852.

01/07/2021

Mail kitten available. 9500/-.

17/06/2021

Sunconore chicks ( piece - 12500/- ) available in Royal pets world, Millupady, Perumbavoor. Ph : 9745026080

16/06/2021

ഹായ് കൂട്ടുകാരെ ഇനിവിടെ പറയാൻ ഉദ്ദേശിക്കുന്നത് കിളികളിലെ കൊഴുപ്പ് അടിഞ്ഞു (ഫാറ്റ് ഡെപ്പോസിറ്റ് )കൂടുന്നതിനെ പറ്റി ഉള്ള വിവരണം ആണ്

സാധാരണ ബഡ്ജിസിൽ ആണ് കൂടുതലും കൊഴുപ്പ് അടിഞ്ഞു കൂടി
ഉള്ള പ്രശ്നങ്ങൾ കണ്ടു വരാറ്, അപൂർവമായി മറ്റു കിളികളും കണ്ടു വരുന്നു.കൊഴുപ് കൂടുതൽ ഉള്ള ആഹാര രീതി ആണ് ഇതിനു പ്രധാനമായുള്ള കാരണം, കൂടാതെ ചെറിയ അളവിൽ ഉള്ള കൂട്ടിലിട്ടു ഒരു പാട് കൊഴുപ്പുള്ള ആഹാരങ്ങൾ കൊടുത്താലും ഇങ്ങനെ വരാം, ഫാറ്റ് ഡെപ്പോസിറ്റ് കൂടുതലും പെൺകിളികൾ ആണ് കണ്ടു വരാറ് .ചെറിയ അളവിൽ ഉള്ള കുടുകളിൽ ഇട്ടു നല്ല കൊഴുപ്പുള്ള ഭക്ഷണം കൊടുത്താൽ കിളികൾക്കു പറക്കാൻ വേണ്ട സ്ഥലം ഇല്ലാതെ വരുകയും തന്മൂലം വ്യായാമം ഇല്ലാത്തതിനാൽ ആ കൊഴുപ്പ് അവയുടെ ശരീരത്തിൽ അടിഞ്ഞു കൂടാനും സാധ്യത കൂടുതൽ ആണ്.അത് കൊണ്ടാണ് കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ ഒഴികെ കിളികൾക്കു കൊഴുപ് കുറഞ്ഞ ആഹാര രീതി അവലംഭിക്കാൻ പറയുന്നതിന്റെ പൊരുൾ, കൂടാതെ ശരീരത്തിൽ കൊഴുപ്പ് കൂടിയാൽ ഫേർട്ടിൽറ്റിയെവരെ ബാധിച്ചു എന്നു വരാം. കിളികളിൽ കണ്ടു വരുന്ന പെട്ടെന്നുള്ള മരണം (sudden attack) ഇതിനു പിന്നിലും കൊഴുപ്പ് ഒരു പ്രധാന വില്ലൻ ആണ്.

ഫാറ്റ് ഡെപ്പോസിറ്റ് ഉള്ള കിളികളെ എങ്ങനെ കണ്ടാൽ തിരിച്ചറിയാം, കിളികളുടെ വെൻറ് ഏരിയ (വയറിനു താഴ് ഭാഗം ) വീർതിരിക്കും (മുട്ട ഇടരായ കിളികളെ പോലെ ) അവിടെ തൊലിയിൽ ഒരു നിറ വ്യത്യസവും കാണാം. കാഴ്ച്ചയിൽ മുട്ട ഇടരായ പെൺ കിളികളെ പോലെ ഇരിക്കുന്ന കാരണം പലരും ഇങ്ങനെ ഉള്ള കിളികളെ ശ്രദ്ധിക്കാതെ പോവാറുണ്ട്. അങ്ങിനെ ഉള്ളതു കൊണ്ട് പലരും കിളി മുട്ട ഇടുന്നില്ല എന്നും പറഞ്ഞു കേൾക്കാറുണ്ട്.ഫാറ്റ് ഡെപ്പോസിറ്റ് ഉള്ള പെൺ കിളികൾ മുട്ട ഇടാൻ സാധ്യത കുറവാണു

ഫാറ്റ് ഡെപ്പോസിറ്റ് ആണെന് എങ്ങനെ അറിയാൻ സാധിക്കും,കിളിയെ പിടിച്ചു വെൻറ് ഏരിയയിൽ വിരൽ കൊണ്ട് പതിയെ അമർത്തിയാൽ (മാംസള്ളം) സോഫ്റ്റ്‌ പോലെ ഇരിക്കും, കൂടാതെ നിറ വ്യത്യസവും കാണാം.മുട്ട ആണേൽ അവിടെ തൊടുമ്പോൾ മുട്ടയുടെ അകൃതി ഉള്ള പോലെ നമുക്ക് അനുഭവപ്പെടും.കൂടാതെ ഒരു വെറ്റിനിറി ഡോക്ടറെ കാണിച്ചു കൊഴുപ് അടിഞ്ഞതാണോ എന്നും ഉറപ്പു വരുത്തുക. കൊഴുപ് ആണേൽ ഡോക്ടർ നിർദ്ദേശിക്കുക ആണേൽ അത് ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ പറയാം.ഡോക്ടർ പറയുന്ന നിർദ്ദേശങ്ങളും മരുന്നുകളും നമ്മൾ കിളികൾക്കു ചെയ്യാൻ ശ്രദ്ധിക്കുക.

ഫാറ്റ് ഡെപ്പോസിറ്റ് ശാസ്ത്രക്രിയ കൂടാതെ എങ്ങനെ മാറ്റി എടുക്കാൻ സാധിക്കും എന്നു നോകാം. ഫാറ്റ് ഡെപ്പോസിറ്റ് ഉള്ള കിളികളെ വലിയ കൂടുകളിൽ 8*2*4 LWH (feet) എന്ന അളവിൽ ഉള്ള കൂട്ടിൽ ഇട്ടു കൊഴുപ് കുറഞ്ഞ സീടുകളും വെള്ളവും മാത്രം കൊടുത്തു 6 മാസത്തിൽ കൂടുതൽ( ഏകദേശം ) പരിചരിച്ചാൽ കൊഴുപ്പ് കുറഞ്ഞു വരുന്നതായി കണ്ടിട്ടുണ്ട്. പെട്ടന്നു തന്നെ ഫാറ്റ് ഡെപ്പോസിറ്റ് മാറ്റണം എങ്കിൽ സർജറി ചെയ്യുന്നതിലൂടെ മാത്രേ സാധിക്കു

By
Royal pets world.

13/06/2021

കുറച്ചു മുയൽ കയ്യിൽ ഉണ്ട്. 2 മാസം ആയത് ആണ്. ആർക്കെങ്കിലും വേണമെങ്കിൽ പറയണേ. പെയർ 750/-. ഫോൺ :9745026080 .

09/06/2021

ഹായ് കൂട്ടുകാരെ ഞാൻ ഇന്നിവിടെ വിവരിക്കാൻ ഉദ്ദേശിക്കുന്നത് ജാവ ഫിഞ്ച് വളർത്തൽനെ പറ്റി ആണ്. കാണാൻ നല്ല ഭംഗി ഉള്ള കിളികൾ ആണ് ജാവ കുരുവികൾ. അവയുടെ എണ്ണമെഴുക്കുള്ള ശരീര ഭംഗി ആണ് അവയെ നമ്മളിലേക്ക് ആകര്ഷിക്കുന്നത്.

1 വിവരണം

ജാവ കുരുവികൾ നല്ല പാട്ടുകാർ കൂടി ആണ്. സാധാരണ ആയി കറുപ്പ്, ബിസ്‌ക്കറ്റു ,ചാര, വെള്ള നിറങ്ങളിൽ ജാവ കുരുവികൾ കാണപ്പെടുന്നു. ആൺ പക്ഷികൾ നല്ല പോലെ പാട്ടുപാടുന്നത് കാണാൻ സാധിക്കും. ജാവ കുരുവികളിൽ ആൺ പെൺ കിളികളെ തിരിച്ചറിയാൻ എളുപ്പം ആണ്. 4 മുതൽ 5 മാസം എടുക്കും ഇണ പ്രായം ആകാൻ. ഇണ പ്രായം ആയ കിളികളെ നമ്മൾക്ക് ആൺ പെൺ കിളികളെ വേർതിരിച്ചറിയാൻ സാധിക്കും. ആൺ പക്ഷികളുടെ കൊക്കിന്റെ വലിപ്പം കുടുതലും പെൺ പക്ഷികളുടെ കൊക്കിന്റെ നിറത്തിനെ അപേക്ഷിച്ച് അല്പം ചുവപ്പ് കളർ കുടുതലും ആയിരിക്കും, കൂടാതെ കണ്ണിനു ചുറ്റും ഉള്ള വട്ടം കനം കൂടിയതും ചുവപ്പ് നിറം കുടുതലും ആകും, കൂടാതെ ആൺ കിളികൾ നന്നായി പാട്ടുപാടുന്നതും കാണാൻ സാധിക്കും അതാണ് ആൺ കിളിയെ പെൺകിളിയിൽ നിന്നും വേർതിരിച്ചു പെട്ടന്നു മനസിലാകാൻ സാധിക്കുന്നത് . പെൺ പക്ഷിക്ക് കൊക്കിന്റെ വലിപ്പം അല്പം ചെറുതും ചുവപ്പ് കളർ കുറവും ആയിരിക്കും. കണ്ണിനു ചുറ്റുമുള്ള വട്ടം കനം കുറഞ്ഞതും ചുവപ്പ് നിറം കുറവും ആയിരിക്കും.

2 ആഹാരം

തിന ആണ് പ്രധാന ആഹാരം കൂടാതെ ചെറിയ അളവിൽ നെല്ല്, സീഡ് മിക്സ് എന്നിവ കൊടുകാം. കൂടാതെ എഗ്ഗ് ഫുഡ്‌ ഇവയുടെ പ്രധാന ഭക്ഷണങ്ങളുൽ ഒന്നാണ്. അത് ആഴ്ചയിൽ ഒരിക്കൽ കൊടുകുനത് നല്ലത് ആണ്. കുഞ്ഞുങ്ങൾ വിറിഞ്ഞിരികുമ്പോൾ ദിവസവും കൊടുകുനത് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ ഇരിക്കാനും നല്ലത് ആണ്.പുഴുങ്ങിയ മുട്ട ആഴ്ചയിൽ ഒരിക്കൽ തോണ്ടുകളഞ്ഞു കൊടുകാം.കുതിർത്തതോ മുളപിച്ചതോ ആയ ചെറുപയർ ആഴ്ചയിൽ 2 തവണ കൊടുകുനത് കിളികൾ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും.കൂടാതെ കാരറ്റ് & ബീട്രൂറ്റ് നാരുപോലെ ചീകിയതു കൊടുകാം. ചൂട് കാലത്ത് കുക്കുമ്പർ അരിഞ്ഞു കൊടുകുനത് ചൂടിന് ശമനം കിട്ടാൻ നല്ലത് അണ് കിളികൾക്കു. (എഗ്ഗ് ഫുഡ്‌, മുളപിച്ചവ കൂട്ടിൽ 5 മണിക്കൂറിൽ കൂടുതൽ വെകാതെ ശ്രദ്ധിക്കുക ഫങ്ങൾ ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ ഉള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് ) കാൽസിയം ലഭിക്കുന്നതിന് കടൽ നാക് നിർബന്ധമായും കൂട്ടിൽ ഇട്ടു കൊടുക്കണം(മാസത്തിൽ 2 തവണ എങ്കിലും കാൽസിയം & വിറ്റമിൻ സപ്പ്ളിമെൻറ്സ് കിളികൾക്കു കൊടുകുനത് നഷപെടുന ആരോഗിയം വീണ്ടെടുക്കാൻ നല്ലത് ആണ് ) . കൂടാതെ തുളസിയില, പനീർകുർക ഇല, കുടങ്ങൽ, മുരിങ്ങ, ചീര എനി ഇലവര്ഗങ്ങളും മാറി മാറി ചെറിയ തോതിൽ കൊടുകാം.

3 കൂടൊരുക്കൽ

2 അടി നീളം 2 അടി വീതി 2 അടി പൊക്കം മതിയാകും ഒരു ജോഡി ജാവ കിളികൾക്കു വളരാൻ. കുടുണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ടത് അതിൽ ഉപയോഗിക്കുന്ന നെറ്റ് ആണ് അര ഇഞ്ചിലും ചെറിയ നെറ്റുകൾ ഉപയോഗിച്ച് കൂടുകൾ ഉണ്ടാകാൻ ശ്രമികണം. കൂടുകൂട്ടാൻ ചെറിയ കലങ്ങളോ മരത്തിന്റെ പെട്ടികളോ ഉപയോഗികം. ജാവ കുരുവികൾ 5 മാസം ആകുമ്പോൾ ഇണ പ്രായം ആകും. 8 മുതൽ 10 മാസം ആയ ശേഷം ഇണ ചേർക്കുന്നത് എഗ്ഗ് ബൈൻഡിങ് ( മുട്ട പുറത്തു വരാതെ ഇരിക്കൽ )പോലെ ഉള്ള അസുഗകൾ ഒഴിവാകാം. കൂട്ടിൽ എപ്പോഴും തിനയും കുടിക്കാനുള്ള ശുദ്ധജലവും കൂട്ടിൽ ലഭ്യമാകണം. ദിവസവും കുളിക്കുന്ന പ്രഗൃതകർ ആയോണ്ട് കുളിക്കാൻ ഒരു പരന്ന പത്രത്തിൽ വെള്ളം കൂട്ടിൽ വെച്ചു കൊടുക്കാൻ ശ്രദ്ധിക്കുക. കുളി കഴിഞ്ഞ ശേഷം അത് എടുത്തു മാറ്റുക. ഓരോ പെയർ വീതം വളർത്തുന്നത് കുഞ്ഞുങ്ങളുടെ എണ്ണം കൂടുതൽ ലഭിക്കാനും രോഗങ്ങൾ പടരാതെ ഇരിക്കാനും നല്ലത് ആണ്. ഇണ പ്രായം ആയ ആൺ പെൺ പക്ഷികളെ കുറ്റിലേക് ഇടാം(ഒരേ നിറത്തിൽ ഉള്ളവയെ ജോഡി ആകുന്നത് ബ്രീഡ് ക്വാളിറ്റി നില നിർത്താൻ സഹായിക്കും ).(ഒരേ മാതാ പിതാക്കൾക്ക് വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെയും പരസ്പരം ജോഡി ആകാൻ പാടില്ലാ )ജോഡി ആകാൻ ഇട്ട കിളികൾ തമ്മിൽ കുറച്ചു ദിവസം പരസ്പരം കൊത്തു കൂടുന്നത് പോലെ കാണികം അത് സാധാരണ ആണ് പതിയെ അവ ജോഡി ആയിക്കോളും.പേടി കൂടുതൽ ഉള്ള കിളികൾ ആണ് ജാവ കുരുവികൾ അത് കൊണ്ട് അവയെ മാക്സിമം പേടിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.അവക് ഒരു സ്വൊഗാരിയാത്ത തോനിയാൽ മാത്രെ അവ ഇണ ചേരുക തന്നെ ഉള്ളു. കൂടിന്റെ മുകൾ ഭാഗം മറച്ചു കൊടുകുനത് സ്വാകാര്യത ലഭിക്കാൻ ഇടയാകും.(മഴ കാലത്ത് കൂട്ടിൽ ഒരു 40 വാട്ട്സ് ബൾബ്‌ കുറച്ചു നേരം രാവിലെയും വൈകിട്ടും ഇട്ടു കൊടുക്കുന്നത് അവയെ തണവിൽ നിന്നും രക്ഷ നേടാൻ നല്ലത് ആണ്).പരസ്പരം ഒന്നിച്ചിരിക്കുന്നതും തൂവൽ പരസ്പരം ചീകി കൊടുക്കുന്നതും അവ ജോഡി ആയതിന്റെ ആധിയ ലക്ഷണങ്ങൾ ആണ്.ജാവ കുരുവികൾ കൂടൊരുക്കി മുട്ട ഇടുന്നവ ആയതു കൊണ്ട് അവക് കുട് കൂട്ടാൻ ചകിരി നാരോ ചെറിയ ഉണക പുല്ലുകളോ ഇട്ടു കൊടുകാം. ആൺ പെൺ പക്ഷികൾ ചേർന്നുമാണ് കുടുണ്ടാകുക. കുടുണ്ടാക്കി കഴിഞ്ഞാൽ അല്പ ദിവസത്തിനു ഉളിൽ അവ ഇണ ചേരുന്നത് നമുക്ക് കാണാൻ സാധിക്കും. ആൺ പക്ഷി പെൺ പക്ഷിയുടെ അടുത്ത് ചെന്നു പാട്ടുപാടി ചാടി ചാടി ഇണയെ ആകര്ഷിക്കുന്നത് കാണാം. ശേഷം ഇണ ചേരുന്നത് കാണാം. ഇണ ചേർന്ന് 7 മുതൽ 10 ദിവസത്തിനു ഉളിൽ പെൺ കിളികൾ മുട്ട ഇടും.4 മുതൽ 7 മുട്ടകൾ വരെ ഇടാം പെൺ പക്ഷിയുടെ വയസിനും ആരോഗ്യത്തിനും അനുസരിച്ച് മുട്ടകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അട ഇരികുന കിളികളെ മാക്സിമം ഉപദ്രവിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. 16 മുതൽ 22 ദിവസം എടുക്കും മുട്ട വിരിയാൻ.ഓരോ ദിവസം ഇടവിട്ടാണ് മുട്ടകൾ വിരിയുക. 28 ദിവസം എങ്കിലും നോകിയ ശേഷം വിരിയാത്തമുട്ടകൾ എടുത്തു കളയാം.കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ നല്ലപോലെ എഗ്ഗ് ഫുഡ്‌ & വെജിറ്റബ്ൾസ് കൊടുകുനത് കുഞ്ഞുങ്ങൾ പെട്ടന്നു വളരാൻ സഹായിക്കും. 40 മുതൽ 50 ദിവസം വരെ എടുക്കും കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങാൻ. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്കു ആൺ പെൺ പക്ഷികൾ ആഹാരം കൊടുകുനത് കാണാൻ സാധിക്കും. കുഞ്ഞുങ്ങൾ തനിയെ കഴിച്ചു തുടങ്ങുന്നത് വരെ ഇത് ആവർത്തിക്കും. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ മാറ്റി വേറെ ഫ്ലയിംഗ് കുട്ടീലോട്ടു മാറ്റി ഇടുക. ഓരോ വിരിഞ്ഞിറങ്ങലിനു ശേഷവും കലം അല്ലെങ്കിൽ ബ്രീടിംഗ് ബോക്സ്‌ വൃത്തി ആക്കി വെക്കാൻ ശ്രദ്ധിക്കുക

By
Royal pets world, Millupady, Perumbavoor. Ph : 9745026080

Available, 8500/-. Ph : 9745026080
07/06/2021

Available, 8500/-. Ph : 9745026080

05/06/2021

Sunconore handfeed available. Ph : 9388069852

01/06/2021

All birds food & handfeed food available in Royal pets world, Millupady, Perumbavoor. Ph : 9388069852.

Pegions food - wholesale -50/- - retail - 60/-

Conore food - wholesale 70/- - retail - 80/-

Pets life handfeed 500g - wholesale 300/- retail 400/-.

All kerala transportation possible. 24 hour working.

31/05/2021

Dollface percian cat ( mail z& female ) available. Piece 8000/-. Ph : 9388069852.

Address

Behind: Royal Food Court, Millumpady
Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919388069852

Website

Alerts

Be the first to know and let us send you an email when Royal Pet World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Royal Pet World:

Videos

Share


Other Aquatic Pet Stores in Perumbavoor

Show All